Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.3903 INR  1 EURO=109.3613 INR
ukmalayalampathram.com
Thu 26th Mar 2026
UK Special
  04-07-2025
ഇംഗ്ലണ്ടില്‍ രുചിയുടെ പെരുമയില്‍ ഇഞ്ചി, പുരസ്‌കാര മധുരത്തില്‍ മലയാളിി റസ്റ്ററന്റ്

ലണ്ടന്‍: മിഡ്ലാന്‍സിലെ മികച്ച സൗത്ത് ഏഷ്യന്‍ റസ്റ്ററന്റിനുള്ള ഫുഡ് ആന്‍ഡ് ഡ്രിങ്ക് ഹോസ്പിറ്റാലിറ്റി അവാര്‍ഡ് മലയാളി റസ്റ്ററന്റ് 'ഇഞ്ചി'ക്ക്. ഒന്നരവര്‍ഷക്കാലത്തെ മികച്ച പ്രവര്‍ത്തനം കൊണ്ട് മിഡ്ലാന്‍സിലെ സൗത്ത് ഏഷ്യന്‍ റസ്റ്ററന്റുകളുടെ പട്ടികയില്‍ മുന്നിലെത്തിയ ഇഞ്ചിക്ക് ഇത് രുചിക്കൂട്ടുകള്‍ക്കും ആതിഥേയ മര്യാദയ്ക്കും ലഭിച്ച മധുരമുള്ള അംഗീകാരമാണ്. സൗത്ത് ഏഷ്യന്‍ ഭക്ഷണവിഭവങ്ങള്‍ ആസ്വദിക്കാനും അതിഥി സല്‍ക്കാരത്തിന്റെ പുത്തന്‍ അനുഭൂതി നുകരാനും മിഡ്ലാന്‍സിലെ മികച്ച ഇടമായി മാറാന്‍ ഇഞ്ചിക്ക് ഏറെക്കാലം വേണ്ടിവന്നില്ല. സട്ടണിലെ കോള്‍ഡ്ഫീല്‍ഡിലുള്ള (ബര്‍മിങ്ങാം റോഡ്) ഇഞ്ചിയില്‍ കേരള വിഭവങ്ങള്‍ തേടിയാണ് ഏറെ ഭക്ഷണപ്രേമികളും എത്തുന്നത്. തനതു കേരള

Full Story
  04-07-2025
ദിനേശിന്റെ ലണ്ടനിലെ ചേച്ചി ഇനിയില്ല

ആലപ്പുഴ: ലണ്ടന്‍ സ്വദേശിനിയായ 'ചേച്ചി'യെ നിരന്തരം തേടുകയായിരുന്നു കഴിഞ്ഞ അഞ്ചു വര്‍ഷമായി ടൂറിസ്റ്റ് ഗൈഡ് ദിനേശ് കുമാര്‍. 25 വര്‍ഷത്തെ ആത്മബന്ധം പൊടുന്നനെ മുറിഞ്ഞുപോയതാണ്. എന്തെങ്കിലും സംഭവിച്ചോ എന്ന പേടി സത്യമായി. കുട്ടനാട് കാണാനെത്തി ദിനേശിന്റെ കുടുംബാംഗമായി മാറിയ കരോള്‍ സെവല്‍ (84) കഴിഞ്ഞ നവംബറില്‍ മരിച്ചുവെന്ന ബന്ധുവിന്റെ കത്ത് കൈനകരി കുപ്പപ്പുറം കളത്തില്‍ച്ചിറ വീട്ടിലെത്തി. അപൂര്‍വവും സുന്ദരവുമായ ഒരു ബന്ധമായിരുന്നു അത്. തെറപ്പിസ്റ്റ് ആയ കരോള്‍ ലണ്ടനില്‍ നിന്ന് 1997 ലാണ് കേരളം കാണാനെത്തിയത്. കുട്ടനാട്ടില്‍ ദിനേശ് ആയിരുന്നു ഗൈഡ്. കരോളിനെ വള്ളത്തിലിരുത്തി കുപ്പപ്പുറം വഴി പോകുമ്പോള്‍, ആറ്റുതീരത്തെ കടവില്‍ പാത്രം കഴുകുന്ന അമ്മയെയും പാടത്ത് പണിയെടുക്കുന്ന

Full Story
  03-07-2025
യുകെ തെരുവില്‍ ആക്രമിക്കപ്പെട്ട ഇന്ത്യന്‍ വംശജ മരിച്ചു

ലണ്ടന്‍: ലെസ്റ്ററിലെ തെരുവില്‍ വച്ച് നടന്ന ആക്രമണത്തില്‍ പരുക്കേറ്റ കാല്‍നടയാത്രക്കാരിയായ ഇന്ത്യന്‍ വംശജ മരിച്ചു. നിള പട്ടേല്‍ (56) ആണ് മരിച്ചത്. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരിക്കുന്നത്. നിളയെ ആക്രമിച്ചതിന് ലെസ്റ്ററിലെ ഡോവര്‍ സ്ട്രീറ്റില്‍ താമസിക്കുന്ന മൈക്കല്‍ ചുവുമെകയെ (23) അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ നിലവില്‍ റിമാന്‍ഡിലാണ്. നിളയെ ആക്രമിച്ചതിന് പുറമെ അപകടകരമായ ഡ്രൈവിങ്, ലഹരിമരുന്ന് വിതരണം ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ കൈവശം വയ്ക്കല്‍, പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുക തുടങ്ങിയ ഒട്ടറെ കേസുകളില്‍ പ്രതിയാണ് മൈക്കല്‍. പ്രതിയെ ഓണ്‍ലൈന്‍ മുഖേനയാണ് ലൗബറോയിലെ ലെസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ ഹാജരാക്കിയത്.

Full Story
  03-07-2025
മുംബൈയില്‍ നിന്ന് മാഞ്ചസ്റ്ററിലേക്ക് ഇന്‍ഡിഗോ വിമാനം

ലണ്ടന്‍: യുകെയിലെ ഇന്ത്യക്കാര്‍ക്ക് ഇനി നാട്ടിലേക്കും തിരിച്ചുമുള്ള യാത്ര കൂടുതല്‍ എളുപ്പമാകും. മുംബൈയില്‍ നിന്ന് മാഞ്ചസ്റ്ററിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ക്ക് തുടക്കമിട്ട് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ഇന്നലെയാണ് ആദ്യ സര്‍വീസിന് തുടക്കമായത്. മുംബൈ- മാഞ്ചസ്റ്റര്‍ സര്‍വീസ് തുടങ്ങിയതോടെ ദീര്‍ഘദൂര സര്‍വീസുകളുടെ ശ്രേണിയിലേക്കാണ് ഇന്‍ഡിഗോ പ്രവേശിച്ചിരിക്കുന്നത്. നോഴ്‌സ് അറ്റ്‌ലാറ്റിന്റ് എയര്‍വേയ്‌സുമായുള്ള വാടക കരാറിന്റെ കീഴിലാണ് പുതിയ സര്‍വീസ്. ആംസ്റ്റര്‍ഡാമിലേക്കുള്ള സര്‍വീസിനും ജൂലൈ 2 മുതല്‍ തുടക്കമിടും.

ആഗോള തലത്തിലേക്ക് സര്‍വീസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ യുകെ സര്‍വീസ്. ബിസിനസുകാര്‍,

Full Story
  03-07-2025
കെയര്‍ വര്‍ക്കര്‍മാരെ ആവശ്യമില്ല, തൊഴില്‍വീസയില്‍ കടുത്ത നിബന്ധനകള്‍

ലണ്ടന്‍: തൊഴില്‍ വീസ അപേക്ഷകര്‍ക്ക് കുറഞ്ഞത് ബിരുദമെങ്കിലും വേണമെന്നതടക്കം, കുടിയേറ്റം നിയന്ത്രിക്കാന്‍ കര്‍ശന നിബന്ധനകളുള്‍പ്പെടുന്ന പുതിയ വീസ ചട്ടങ്ങള്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വച്ചു. ആരോഗ്യപരിചരണ മേഖലയ്ക്കും പുതിയ ചട്ടങ്ങള്‍ ബാധകമാകും. അതേസമയം, നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിയന്ത്രണങ്ങള്‍ ബാധകമാകില്ല. 22ന് പാര്‍ലമെന്റ് അംഗീകാരം നല്‍കുന്നതോടെ നിലവില്‍ വരും. മേയില്‍ പ്രഖ്യാപിച്ച കുടിയേറ്റ ധവളപത്രത്തിന്റെ ഭാഗമാണ് പുതിയ ചട്ടങ്ങള്‍. വിദഗ്ധ തൊഴില്‍ മേഖലയ്ക്ക് ഉയര്‍ന്ന യോഗ്യതയും ശമ്പളവും ഉറപ്പാക്കും. ഷെഫ് ഉള്‍പ്പെടെ നൂറിലേറെ ജോലികളെ തൊഴിലാളിക്ഷാമ പട്ടികയില്‍നിന്ന് ഒഴിവാക്കും.

കുറഞ്ഞ

Full Story
  03-07-2025
നാലു മാസത്തിനിടെ രണ്ടു മക്കളെ നഷ്ടമായ മലയാളി കുടുംബം

ലണ്ടന്‍: നാലു മാസത്തിനിടെ രണ്ട് മക്കളെ നഷ്ടമായതിന്റെ തീരാനൊമ്പരത്തിലാണ് യുകെ സ്വിണ്ടനില്‍ താമസിക്കുന്ന കോട്ടയം ഉഴവൂര്‍ സ്വദേശികളായ കെ.സി. തോമസ്, സ്മിത എന്നിവര്‍. ന്യൂറോളജിക്കല്‍ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ഏഴു വയസ്സുകാരനായ ഐഡന്‍ തോമസ് മരിച്ചത്. സ്വിണ്ടന്‍ ഗ്രേറ്റ് വെസ്റ്റേണ്‍ എന്‍എച്ച്എസ് ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് മരണം സംഭവിച്ചത്.

രണ്ടു വര്‍ഷമായി ന്യൂറോളജിക്കല്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഐഡന്‍ കഴിഞ്ഞ രണ്ടു മാസമായി യുകെയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. 10 ദിവസം മുന്‍പാണ് സ്വിണ്ടന്‍ ആശുപത്രിയില്‍ ചികിത്സയില്‍ നേടിയത്.

Full Story
  03-07-2025
അഞ്ചു വയസുകാരന്റെ മരണം ബിസ്‌കറ്റ് മൂലമെന്ന് സംശയം

ലിങ്കണ്‍ഷയര്‍: ലിങ്കണ്‍ഷയറിലെ സ്റ്റാംഫോര്‍ഡിലെ ബാര്‍നാക്ക് പ്രൈമറി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന ബെനഡിക്ട് ബ്ലൈത്ത് (5) മരിച്ചിട്ട് ഈ ഡിസംബര്‍ ഒന്നിന് നാല് വര്‍ഷം തികയുകയാണ്. കുട്ടി ബിസ്‌കറ്റ് കഴിച്ചതിനെ തുടര്‍ന്നാണ് മരിച്ചതെന്ന കണ്ടെത്തലുമായി പീറ്റര്‍ബറോ ടൗണ്‍ ഹാളിലെ ജൂറിക്ക് മുന്നില്‍ അന്വേഷണ സംഘം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബെനഡിക്ട് ഒന്നിലധികം അലര്‍ജികളുള്ള കുട്ടിയായിരുന്നെന്ന് അമ്മ ഹെലന്‍ ബ്ലൈത്ത് ജൂറിയെ അറിയിച്ചു. കുട്ടിക്ക് പാല്‍, മുട്ട, ചിലതരം അണ്ടിപ്പരിപ്പുകള്‍ എന്നിവയോട് അലര്‍ജിയുണ്ടായിരുന്നതായി അവര്‍ വെളിപ്പെടുത്തി.

''ഛര്‍ദിയും ക്ഷീണവും അനുഭവപ്പെട്ടതിനെ

Full Story
  02-07-2025
21 മില്യണ്‍ വീടുകള്‍ക്ക് എനര്‍ജി ബില്ലില്‍ കുറവ്: പ്രതിമാസം 11 പൗണ്ടിന്റെ കുറവാണ് ഉണ്ടാകുന്നത്.
ഒരു ശരാശരി കുടുംബത്തിന്റെ ഗ്യാസ് ഇലക്ട്രിസിറ്റി ബില്ലുകളില്‍ ഇന്ന് മുതല്‍ പ്രതിമാസം 11 പൗണ്ടിന്റെ കുറവാണ് ഉണ്ടാകുന്നത്. ഓഫ്‌ജെം പ്രഖ്യാപിച്ച പുതിയ പ്രൈസ് ക്യാപിന്റെ അടിസ്ഥാനത്തിലാണിത്. നിലവിലെ 7 ശതമാനം കുറവിനെ എല്ലാവരും സഹര്‍ഷം സ്വാഗതം ചെയ്യുമ്പോഴും ഈ വര്‍ഷം അവസാന പാദത്തില്‍ ബില്ലില്‍ വര്‍ദ്ധനവുണ്ടാകുമോ എന്ന ആശങ്കയുണ്ട്.

ഈ കുറഞ്ഞ നിരക്ക് വിന്ററിലും തുടരുമോ എന്ന സംശയമാണ് ഉയരുന്നത്. കുറഞ്ഞ നിരക്കില്‍ ഒരു ഫിക്സ്ഡ് ഡീല്‍ ലഭിക്കുമോ എന്നാണ് ഉപഭോക്താക്കള്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. ഭാവിയിലെ എനര്‍ജി നിരക്ക് പ്രവചനാതീതമാണ് എന്നതാണ് ഈ ആശങ്കക്ക് പ്രധാന കാരണം. വരുന്ന ശരത്ക്കാലത്ത് നിരക്കില്‍ വലിയ വ്യത്യാസം വരുമെന്ന് കരുതുന്നില്ലെങ്കിലും മദ്ധ്യപൂര്‍വ്വേഷ്യയിലെ സാഹചര്യങ്ങള്‍
Full Story
[187][188][189][190][191]
 
-->




 
Close Window