|
|
|
|
|
| ലിവര്‍പൂളില്‍ പട്ടാപ്പകല്‍ യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം, തെളിവായി സിസിടിവി ദൃശ്യങ്ങള്‍ |
ലിവര്‍പൂള്‍: ലിവര്‍പൂള്‍ ലൈം സ്ട്രീറ്റ് ട്രെയിന്‍ സ്റ്റേഷനില്‍ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച പ്രതിക്ക് കോടതി ശിക്ഷ വിധിച്ചു. സംഭവത്തില്‍ ഓസ്മാന്‍ മൊഅലെമിന് (25) ആണ് രണ്ടുവര്‍ഷവും മൂന്നുമാസവും തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. പ്രതി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന് ശ്രമിച്ചതായി കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കൂട്ടുകാരികളെ കാത്ത് ലിവര്‍പൂള്‍ ലൈം സ്ട്രീറ്റ് ട്രെയിന്‍ സ്റ്റേഷനിലെ പടികളിലിരിക്കുകയായിരുന്ന 19 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകുന്നതിന് യുവാവ് ശ്രമിച്ചത്. സിസിടിവി ദൃശ്യങ്ങളില്‍ ഇത് വ്യക്തമായി പതിഞ്ഞത് കേസില്‍ നിര്‍ണായകമായി.
|
|
Full Story
|
|
|
|
|
|
|
| 140 വര്‍ഷം മുന്‍പ് ഇംഗ്ലണ്ടില്‍ നിന്ന് ഫ്രാന്‍സിലേക്ക് പോയി മുങ്ങിയ കപ്പല്‍ കണ്ടെത്തി |
വര്‍ത്തമാന കാലത്ത് കപ്പല്‍ അപകടങ്ങള്‍ കുറവാണ്. സാങ്കേതിക വിദ്യയിലുണ്ടായ വളര്‍ച്ച കപ്പല്‍ ഗതാഗതത്തെ വലിയ തോതില്‍ സഹായിക്കുന്നു. എന്നാല്‍, പഴയ കാലത്ത് അതല്ല അവസ്ഥ. തുറമുറത്ത് നിന്നും 10 കപ്പലുകള്‍ പുറപ്പെട്ടാല്‍ നാലോ അഞ്ചോ കപ്പല്‍ തിരിച്ചെത്തിയാലായി. കൊടുങ്കാറ്റും പേമാരിയും പോലുള്ള പ്രകൃതി ക്ഷോഭങ്ങളില്‍പ്പെട്ടും കപ്പല്‍ തൊഴിലാളികളില്‍ പിടിപെടുന്ന രോഗങ്ങളാലും കപ്പലുകള്‍ തീരത്ത് അണയുന്നത് അന്ന് താരതമ്യേന കുറവാണ്. മിക്കവന്‍ കരയുടെ തീരങ്ങളിലും പുരാതനമായ ആയിരക്കണക്കിന് കപ്പലുകള്‍ തകര്‍ന്ന് കിടപ്പുണ്ട്. എന്നാല്‍ എവിടെയൊക്കെ എത്ര കപ്പലുകളാണ് തകര്‍ന്നത് എന്നതിന് യാതൊരു രേഖയും ഇല്ല. സമുദ്രാന്തര്‍ പരിശോധനകളിലൂടെ നിധി വേട്ടക്കാരാണ് പലപ്പോഴും ഇത്തരം |
|
Full Story
|
|
|
|
|
|
|
| ഇസ്രയേലിനെ സഹായിക്കരുത്, അമേരിക്കയ്ക്കും ബ്രിട്ടനും ഫ്രാന്‍സിനും മുന്നറിയിപ്പുമായി ഇറാന്‍ |
ടെല്‍ അവീവ്: ഇസ്രയേലിന് നേരേയുള്ള ആക്രമണം തുടരുന്നതിനിടെ അമേരിക്കയ്ക്കും ബ്രിട്ടനും ഫ്രാന്‍സിനും മുന്നറിയിപ്പുമായി ഇറാന്‍ രംഗത്ത്. തങ്ങളുടെ തിരിച്ചടി തടയാന്‍ ഇസ്രയേലിനെ സഹായിക്കരുതെന്ന് അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്ക് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഇസ്രയേലിനെ സഹായിക്കുകയാണെങ്കില്‍ മേഖലയിലുള്ള ഈ മൂന്ന് രാജ്യങ്ങളുടെ സൈനികത്താവളങ്ങളും കപ്പലുകളും ആക്രമിക്കുമെന്ന് ഇറാന്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. 'ഓപ്പറേഷന്‍ ട്രൂ പ്രോമിസ് 3' എന്ന പേരിലാണ് ഇറാന്‍ ഇസ്രയേലിന് നേരേ ആക്രമണം നടത്തുന്നത്. ഇസ്രയേലിന് തക്കതായ തിരിച്ചടി നല്‍കിയെന്നും 'അരാഷ്' ചാവേര്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ഇസ്രയേലിലെ ലക്ഷ്യങ്ങള്‍ |
|
Full Story
|
|
|
|
|
|
|
| ഇസ്രയേല്‍ - ഇറാന്‍ പോരാട്ടം: യുകെയിലെക്ക് വിമാന സര്‍വീസ് താറുമാറായി; വിമാനങ്ങള്‍ വഴി തിരിച്ച് വിടുന്നു: യാത്രാദുരിതം |
മുംബൈയില്‍ നിന്നും ലണ്ടന്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനങ്ങള്‍ യാത്ര പൂര്‍ത്തിയാക്കാതെ തിരിച്ച് വരികയാണ്. ചില വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടു. എയര്‍ ഇന്ത്യയുടെ എഐസി 129 മുംബൈ-ലണ്ടന്‍ വിമാനം, മുംബൈ- ന്യൂയോര്‍ക്ക് എഐസി 119 വിമാനങ്ങളാണ് തിരിച്ച് വിളിച്ചത്. നിരവധി വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. ഇറാനെ ഇസ്രയേല്‍ ആക്രമിച്ചതിന് പിന്നാലെ ഇറാനും പ്രത്യാക്രമണം നടത്തിയതോടെ പശ്ചിമേഷ്യ കനത്ത ഭീതിയിലാണ്. ഇസ്രയേലിന്റെ തന്ത്രപ്രധാന നഗരമായ ടെല്‍ അവീവിലെ വിവിധയിടങ്ങളില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. ടെല്‍ അവീവിലെ മിലിട്ടറി കേന്ദ്രത്തിനടുത്ത് വരെ ഇറാന്റെ മിസൈയിലെത്തിയെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇസ്രയേലി പ്രതിരോധ ആസ്ഥാനം ഉള്‍പ്പെടെ |
|
Full Story
|
|
|
|
|
|
|
| ബലാത്സംഗക്കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് വടക്കന്‍ അയര്‍ലന്‍ഡില്‍ കലാപം: തെരുവിലിറങ്ങാന്‍ ഭയന്ന് ജനം |
|
വടക്കന്‍ അയര്‍ലന്‍ഡിലെ ബാലിമിന പട്ടണത്തില്‍ കലാപം. ആദ്യം പ്രതിഷേധമായിരുന്നു. അതു പിന്നീട് കലാപമായി മാറി. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കുറ്റത്തിന് രണ്ട് റൊമാനിയന്‍ കൗമാരക്കാര്‍ അറസ്റ്റിലായതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.
മലയാളികള്‍ ഉള്‍പ്പെടെ ഇവിടെ വിദേശികള്‍ കടുത്ത ഭീതിയിലാണ്. കലാപകാരികളുടെ ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ പലരും പതാകകള്‍ ഉയര്‍ത്തിയും സ്റ്റിക്കറുകള്‍ പതിച്ചും തങ്ങളുടെ രാജ്യത്തോടുള്ള കൂറ് വ്യക്തമാക്കുകയാണ്.
ക്ലോണാവന്‍ റോഡിലൂടെ കലാപകാരികള്‍ പോകുമ്പോള്‍ ഇരുവശത്തുമുള്ള വീടുകളില്‍ ബ്രിട്ടീഷ് പതാകകളും സ്റ്റിക്കറുകളും കാണാം. വിദേശികളാണെങ്കിലും തങ്ങള്‍ രാജ്യത്തോട് കൂറുള്ളവരാണെന്ന് പറയാനാണ് ഈ ശ്രമം.
തിങ്കളാഴ്ചയും |
|
Full Story
|
|
|
|
|
|
|
| ലണ്ടനിലേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിടുന്നു |
ദില്ലി : ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇറാന്‍ വ്യോമപാത അടച്ചതോടെ വ്യോമഗതാഗതം താളംതെറ്റി. മുംബൈയില്‍ നിന്നും ലണ്ടന്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനങ്ങള്‍ യാത്ര പൂര്‍ത്തിയാക്കാതെ തിരിച്ച് വരികയാണ്. ചില വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടു. എയര്‍ ഇന്ത്യയുടെ എഐസി 129 മുംബൈ-ലണ്ടന്‍ വിമാനം, മുംബൈ- ന്യൂയോര്‍ക്ക് എഐസി 119 വിമാനങ്ങളാണ് തിരിച്ച് വിളിച്ചത്. നിരവധി വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു.
ഇറാനെ ഇസ്രയേല്‍ ആക്രമിച്ചതിന് പിന്നാലെ പശ്ചിമേഷ്യ കനത്ത യുദ്ധഭീതിയിലാണ്. ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് തലവന്‍ ഹൊസൈന്‍ സലാമി കൊല്ലപ്പെട്ടു. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ |
|
Full Story
|
|
|
|
|
|
|
| മുത്തശിയോടൊപ്പം കുഞ്ഞു രുദ്രയും യാത്രയായി |
വെല്ലിങ്ബറോ: രണ്ടുവയസ്സുകാരന്‍ രുദ്രയുടെ കളിചിരികള്‍ കണ്ട് സന്തോഷിച്ചവര്‍ക്ക് ആ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ ഇനിയും സാധിച്ചിട്ടില്ല. രുദ്രയും മുത്തശ്ശി റാക്‌സ മോദയും ഇനിയില്ലെന്ന ദുഃഖവാര്‍ത്തയാടെ പൊരുത്തപ്പെടാന്‍ സാധിക്കാതെ വിതുമ്പുകയാണ് വെല്ലിങ്ബറോ നിവാസികള്‍. കാന്‍സര്‍ ബാധിതനായി മരിച്ച ഭര്‍ത്താവിന്റെ അനുസ്മരണ ചടങ്ങിനായി പേരക്കുട്ടി രുദ്രയോടൊപ്പം ഇംഗ്ലണ്ടിലേക്ക് മടങ്ങുകയായിരുന്ന റാക്‌സ മോദ. പക്ഷേ ഇരുവരെയും വിധി അഹമ്മദാബാദ് വിമാനാപകടത്തിന്റെ രൂപത്തില്‍ കവര്‍ന്നെടുകയായിരുന്നു. ''ഭര്‍ത്താവിന്റെ ബിസിനസ് കെട്ടിപ്പടുക്കുന്നതില്‍ സഹായിക്കുകയും എല്ലാവരുമായി നല്ല സൗഹൃദം കാത്തുസൂക്ഷിക്കുകയും ചെയ്ത സ്‌നേഹനിധിയായിരുന്നു റാക്‌സ മോദ'' - എന്ന് |
|
Full Story
|
|
|
|
|
|
|
| ചെറിയ കുട്ടികളാണ് അവര്‍ എത്രമാത്രം ഭയന്നിട്ടുണ്ടാകും |
ലണ്ടന്‍: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് മരിച്ചവരില്‍ ഹാരോഡ്സ് ബ്രാന്‍ഡ് അംബാസഡറായ 35 വയസ്സുകാരി മറിയം അലി സയ്യിദും ഭര്‍ത്താവും കെന്‍സിങ്ടന്‍ ഒളിംപ്യ ഹോട്ടലിലെ മാനേജരുമായ ജാവേദും അവരുടെ അഞ്ച് വയസ്സുള്ള മകന്‍ സെയ്നും നാല് വയസ്സുള്ള മകള്‍ അമാനിയും. മറിയം അലി സയ്യിദിന്റെ ഭര്‍ത്താവിന്റെ സഹോദരി യാസ്മിന്‍ ഹസ്സന്‍ (45) വിവരം സ്ഥിരീകരിച്ചു. ''ചെറിയ കുട്ടികളാണ് സെയ്നും അമാനിയും അഞ്ചും നാലും വയസ്സാണ് അവര്‍ക്ക്. അവര്‍ എത്രമാത്രം ഭയന്നിട്ടുണ്ടാകുമെന്ന് ഓര്‍ക്കുമ്പോള്‍...'' ഉറ്റവരുടെ വിയോഗത്തില്‍ തേങ്ങിക്കൊണ്ട് യാസ്മിന്‍ പറഞ്ഞു. യുകെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കാത്തതില്‍ ഞങ്ങള്‍ക്ക് ദേഷ്യമില്ല.
|
|
Full Story
|
|
|
|
| |