Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.3903 INR  1 EURO=109.3613 INR
ukmalayalampathram.com
Thu 26th Mar 2026
UK Special
  18-06-2025
തിരുവനന്തപുരത്ത് ഇറക്കിയ ബ്രിട്ടീഷ് പോര്‍വിമാനത്തിന്റെ തിരിച്ചുള്ള യാത്ര വൈകുന്നു

തിരുവനന്തപുരം: ഇന്ധനം തീരാറായ ഘട്ടത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയ ബ്രിട്ടിഷ് നാവിക സേനയുടെ യുദ്ധ വിമാനം മടങ്ങിപ്പോകാന്‍ 2 ദിവസം വേണ്ടിവരുമെന്നു സൂചന. ബ്രിട്ടിഷ് റോയല്‍ നേവിയുടെ വിമാന വാഹിനി കപ്പലായ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയ്ല്‍സില്‍ നിന്നു പറന്ന എഫ് 35 ബി യുദ്ധ വിമാനമാണു കടലിലെ മോശം കാലാവസ്ഥയും ഇന്ധന കുറവും കാരണം കപ്പലില്‍ ഇറങ്ങാനാകാതെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ ശനിയാഴ്ച രാത്രി അടിയന്തര ലാന്‍ഡിങ് നടത്തിയത്.

ഞായറാഴ്ച ഉച്ചയോടെ ഇന്ധനം നിറച്ചെങ്കിലും പരിശോധനയില്‍ സാങ്കേതിക തകരാറുകള്‍ ശ്രദ്ധയില്‍പെട്ടതോടെ മടക്കയാത്ര നടന്നില്ല. 100 നോട്ടിക്കല്‍ മൈല്‍ (185.2 കിലോമീറ്റര്‍)

Full Story
  17-06-2025
പെണ്‍കുട്ടികളെ പ്രണയിച്ച് ലൈംഗിക പീഡനം; ഗ്രൂമിങ് ഗ്യാങ് യുകെയില്‍ നയിക്കുന്നത് പാക്കിസ്ഥാന്‍ വംശജരെന്നു റിപ്പോര്‍ട്ട്
യുകെയില്‍ ഗ്രൂമിങ് ഗ്യാങ്ങുകള്‍ സജീവമെന്നു റിപ്പോര്‍ട്ട്. ഗ്രൂമിംഗ് ഗ്യാംഗുകളുടെ പീഡനങ്ങള്‍ക്ക് ഇരകളായവരോട് യുകെ ഹോം സെക്രട്ടറി യുവെറ്റ് കൂപ്പര്‍ ക്ഷമാപണം നടത്തി. പാക്കിസ്ഥാന്‍ വംശജരാണ് യുകെയില്‍ ഗ്രൂമിങ് ഗ്യാങ് നടത്തുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

പെണ്‍കുട്ടികളെയും യുവതികളെയും ആകര്‍ഷിച്ചു കൊണ്ടുപോയി ലൈംഗിക അടിമകളാക്കുന്ന സംഘമാണു ഗ്രൂമിങ് ഗ്യാങ്. പീഡനത്തിനു ശേഷം പെണ്‍കുട്ടികളെ ലൈംഗിക തൊഴിലാളികളാക്കി മാറ്റുന്നത് പാക്കിസ്ഥാന്‍ വംശജര്‍ ഉള്‍പ്പെടുന്ന ഗ്രൂമിംഗ് ഗ്യാങ്ങുകളാണെന്ന് അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു. ഇത്തരം സംഘങ്ങള്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടവരെ നേരത്തെ വലതുപക്ഷ തീവ്രവാദികള്‍ എന്നാണ് നേരത്തെ പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ വിളിച്ചിരുന്നത്.
Full Story
  17-06-2025
കുടിയേറ്റ നിയമം ശക്തമാക്കി യുകെ, പിആറിന് പത്തു വര്‍ഷം

ലണ്ടന്‍: കുടിയേറ്റവുമായി ബന്ധപ്പെട്ട് യുകെ സര്‍ക്കാര്‍ അടുത്തിടെ പുറത്തിറക്കിയ പുതിയ നയരേഖ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ അടക്കം ബാധിക്കും. ഇതു നടപ്പാവുന്ന പക്ഷം യുകെയില്‍ എത്താനും സ്ഥിരതാമസമാക്കാനും വലിയ കടമ്പകള്‍ കടക്കേണ്ടിവരും. അതേസമയം ഉയര്‍ന്ന വൈദഗ്ധ്യമുള്ള കുടിയേറ്റക്കാരെ പ്രോല്‍സാഹിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്.സ്ഥിര താമസത്തിനുള്ള (പി ആര്‍) സ്റ്റാന്‍ഡേര്‍ഡ് യോഗ്യതാ കാലയളവ് അഞ്ചില്‍ നിന്ന് പത്ത് വര്‍ഷമായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. കെയര്‍ വര്‍ക്കര്‍മാരുടെ അന്താരാഷ്ട്ര റിക്രൂട്ട്‌മെന്റ് അവസാനിപ്പിക്കും.

വിദേശത്ത് നിന്നുള്ള തൊഴിലാളിയെ സ്‌കില്‍ഡ് വര്‍ക്കര്‍ വിസയ്ക്കായി

Full Story
  17-06-2025
നോര്‍ത്ത് യോര്‍ക്ക് ഷെയറില്‍ കാണാതായ പതിനെട്ടുവയസുകാരിയുടെ വസ്ത്രം കണ്ടെത്തി

നോര്‍ത്ത് യോര്‍ക്ക്‌ഷെയര്‍: നോര്‍ത്ത് യോര്‍ക്ക്‌ഷെയറിലെ ബീച്ചില്‍ നിന്ന് 18 വയസ്സുകാരിയെ കാണാതായി. സെറെന്‍ ബെന്നറ്റിനെയാണ് കാണാതായിരിക്കുന്നത്. യുവതിയുടെ വസ്ത്രങ്ങള്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരം 7 മണിയോടെ ഗുയിസ്ബറോയിലെ ചര്‍ച്ച് ലെയ്ന്‍ ഏരിയയിലേക്ക് ഒറ്റയ്ക്ക് നടന്നുപോകുന്നത് സെറെനെ കണ്ടവരുണ്ട്. പിന്നീട് രാത്രി 9 മണിയോടെ റെഡ്കാര്‍ ബീച്ചിലേക്ക് തനിച്ചു നടന്നുപോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്.

സെറെന്‍ ബീച്ചിന്റെ പരിസരത്ത് തന്നെയുണ്ടായിരുന്നിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബീച്ചില്‍ നിന്ന് കണ്ടെത്തിയ വസ്ത്രങ്ങള്‍ സെറെന്റേതാണെന്ന്

Full Story
  17-06-2025
മലയാളിയുടെ മണവാട്ടിക്ക് രാജ്യാന്തര അംഗീകാരം

ലണ്ടന്‍/കൊച്ചി: ലോകത്താദ്യമായി വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മാണം തുടങ്ങിയ ആദ്യ ഇന്ത്യ നാടന്‍ വാറ്റായ 'മണവാട്ടി'ക്ക് രാജ്യാന്തര തലത്തില്‍ അംഗീകാരം ലഭിച്ചു. ലോക മദ്യവിപണിയിലെ പ്രധാന ശൃംഖലയായ ബവ്‌റിജ് ട്രേഡ് നെറ്റ്വര്‍ക്ക് സംഘടിപ്പിച്ച ലണ്ടന്‍ സ്പിരിറ്റ്‌സ് കോംപറ്റീഷന്‍ 2025ല്‍ 'മണവാട്ടി' വെങ്കല മെഡല്‍ കരസ്ഥമാക്കി. കൂടാതെ, ഇന്റര്‍നാഷനല്‍ വൈന്‍ ആന്‍ഡ് സ്പിരിറ്റ് കോംപറ്റിഷന്‍ വാര്‍ഷിക പുരസ്‌കാര വേദിയില്‍ 'സ്പിരിറ്റ് ബ്രോണ്‍സ് 2025' പുരസ്‌കാരവും 'മണവാട്ടി' സ്വന്തമാക്കി. കൃത്രിമ നിറങ്ങളോ, കൊഴുപ്പോ, മധുരമോ ചേര്‍ക്കാത്ത ഉന്നത ഗുണമേന്മയുള്ള ഉല്‍പന്നമായതിനാലാണ് 'മണവാട്ടി' ഈ നേട്ടങ്ങള്‍ കൈവരിച്ചത്. കൊച്ചി കടവന്ത്ര സ്വദേശിയായ ജോണ്‍ സേവ്യര്‍ യുകെയില്‍

Full Story
  17-06-2025
ഇറാനിനുള്ള പൗരന്മാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ബ്രിട്ടന്‍

ലണ്ടന്‍: ഇറാനിലുള്ള ബ്രിട്ടിഷ് പൗരന്മാര്‍ പേരും മറ്റു വിശദാംശങ്ങളും ഉള്‍പ്പെടെ ബ്രിട്ടിഷ് സര്‍ക്കാര്‍ ലഭ്യമാക്കുന്ന പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണമെന്ന് പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍. ഇറാനില്‍ ഇസ്രയേല്‍ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് നിര്‍ദേശം. ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ സഹായം ലഭ്യമാക്കേണ്ടതുണ്ടെങ്കില്‍ ബ്രിട്ടീഷ് പൗരന്മാര്‍ ഇറാനിലെ ഏതൊക്കെ മേഖലകളില്‍ ഉണ്ടെന്ന് വ്യക്തത വരുത്തുന്നതിനാണിത്.

പേരും മറ്റു വിവരങ്ങളും റജിസ്റ്റര്‍ ചെയ്യുന്നതിന് പ്രത്യേക സംവിധാനം തയാറാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കാനഡയില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ കിയേര്‍ സ്റ്റാമെര്‍ മാധ്യമങ്ങളോട്

Full Story
  17-06-2025
യുകെ രഹസ്യാന്വേഷണ ഏജന്‍സിയുടെ തലപ്പത്ത് വനിത

ലണ്ടന്‍: യുകെയിലെ രഹസ്യാന്വേഷണ ഏജന്‍സിയായ എംഐ6ന്റെ തലപ്പത്തേക്ക് ആദ്യമായി വനിത എത്തുന്നു. 47 വയസ്സുകാരിയായ ബ്ലെയ്സ് മെട്രെവെലിയാണ് 115 വര്‍ഷത്തെ ചരിത്രമുള്ള യുകെ രഹസ്യാന്വേഷണ ഏജന്‍സിയുടെ മേധാവിയാകുന്നത്. ഉടന്‍ ചുമതലയേല്‍ക്കും. 'സി' എന്ന രഹസ്യനാമത്തിലാണ് എംഐ6 മേധാവി അറിയപ്പെടുന്നത്. ജെയിംസ് ബോണ്ട് സിനിമകളിലെ സാങ്കല്‍പ്പിക എംഐ6 ഏജന്‍സിയുടെ തലപ്പത്ത് പ്രത്യക്ഷപ്പെടുന്ന മേധാവിക്ക് 'എം' എന്ന കോഡ് നാമമാണ് നല്‍കിയിരുന്നതെങ്കില്‍ യഥാര്‍ഥത്തില്‍ അത് 'സി' എന്നാണ്. വര്‍ഷങ്ങളായി ജെയിംസ് ബോണ്ട് സിനിമകളില്‍ 'എം' ആയി വനിതയാണ് എത്താറുള്ളതെങ്കിലും എംഐ6 തലപ്പത്തേക്ക് യഥാര്‍ഥത്തില്‍ ഒരു വനിത നിയോഗിക്കപ്പെടുന്നത് ഇപ്പോള്‍ മാത്രമാണ്.

Full Story

  16-06-2025
വിമാന അപകടത്തില്‍ കൊല്ലപ്പെട്ട യുകെ മലയാളി നഴ്സിന് പോര്‍ട്ട്സ്മൗത്ത് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ആദരാഞ്ജലി
പോര്‍ട്ട്സ്മൗത്ത് ക്യു എ ആശുപത്രിയിലെ നഴ്സായ രഞ്ജിത ഗോപകുമാറിന്റെ വിയോഗത്തില്‍ കണ്ണീരോടെയാണ് സഹപ്രവര്‍ത്തകര്‍ ഒരുമിച്ചത്. ആത്മാര്‍ത്ഥമായി ജോലി ചെയ്തിരുന്ന തങ്ങളില്‍ ഒരാളായ രഞ്ജിത ഇനി വരില്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ ആര്‍ക്കും കഴിയുന്നുണ്ടായിരുന്നില്ല.

വിനയവും രോഗികളെ പരിപാലിക്കുമ്പോള്‍ ഏറെ ആത്മാര്‍ത്ഥതയുമുള്ള വ്യക്തിയായിരുന്നുവെന്ന് സഹപ്രവര്‍ത്തക ലീന ഫര്‍ട്ടാഡോ പറഞ്ഞു. ഒരിക്കല്‍ പരിചയപ്പെട്ടാല്‍ പിന്നെ ആരും മറക്കില്ലെന്നും അവര്‍ പറഞ്ഞു.

ചിരിയോടെ ഒപ്പം നിന്നിരുന്ന രഞ്ജിത ഇനിയില്ലെന്ന് ഓര്‍ക്കാന്‍ ബുദ്ധിമുട്ടുകയാണെന്ന് പലരും പറഞ്ഞു. ബഹുമാനവും സ്നേഹവും പുലര്‍ത്തിയിരുന്ന മികച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നു രഞ്ജിതയെന്നാണ് എല്ലാവരും അനുസ്മരിച്ചത്.

യുകെയില്‍
Full Story
[199][200][201][202][203]
 
-->




 
Close Window