Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 01st May 2024
UK Special
  25-07-2023
2040 ഓടെ ഇംഗ്ലണ്ടില്‍ ഒമ്പതു മില്യണ്‍ ജനങ്ങള്‍ ഗുരുതര രോഗങ്ങള്‍ക്ക് അടിമകളാകുമെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: 2040 ആകുന്നതോടെ ഇംഗ്ലണ്ടിലെ ഒന്‍പത് മില്ല്യണിലേറെ ജനങ്ങള്‍ ഗുരുതര രോഗങ്ങളുമായി ജീവിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്. ഇതോടെ വരും വര്‍ഷങ്ങളിലും എന്‍എച്ച്എസ് സേവനങ്ങള്‍ക്കുള്ള ആവശ്യം വര്‍ദ്ധിക്കുകയും, മറ്റ് പൊതുസേവനങ്ങളില്‍ സുപ്രധാന ആഘാതം സൃഷ്ടിക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ക്യാന്‍സര്‍, പ്രമേഹം, കിഡ്നി രോഗങ്ങള്‍ എന്നിങ്ങനെ രോഗാവസ്ഥകള്‍ ബാധിച്ച മുതിര്‍ന്നവരുടെ എണ്ണം 2.5 മില്ല്യണ്‍ വര്‍ദ്ധിക്കും. 2019-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 37 ശതമാനമാണ് വര്‍ദ്ധന.

യൂണിവേഴ്സിറ്റി ലിവര്‍പൂളുമായി സഹകരിച്ച് ഹെല്‍ത്ത് ഫൗണ്ടേഷന്റെ റിയല്‍ സെന്ററാണ് നാല് വര്‍ഷം നീണ്ട ഗവേഷണം നടത്തിയത്.

Full Story
  25-07-2023
അനധികൃത കുടിയേറ്റക്കാരെ ചൂഷണം ചെയ്ത് അഭിഭാഷകര്‍, ഈടാക്കുന്നത് ആയിരക്കണക്കിന് പൗണ്ട്

ലണ്ടന്‍: അനധികൃത കുടിയേറ്റം ബ്രിട്ടന് എന്നും തലവേദനയാണ്. അഭയാര്‍ത്ഥികളെന്ന വ്യാജേന എത്തിച്ചേരുകയും, രാജ്യത്ത് നിന്നും നീക്കാന്‍ നിരവധി നിയമതടസ്സങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതോടെ ഹോം ഓഫീസ് വിയര്‍ക്കുന്നതാണ് പതിവ്. ഇവര്‍ക്കായി വാദിക്കാന്‍ അഭിഭാഷകര്‍ ചാടിയിറങ്ങുകയും ചെയ്യും. എന്നാല്‍ ഇതുസംബന്ധിച്ച പ്രത്യേക അന്വേഷണത്തില്‍ പുറത്തുവരുന്നത് കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ്. വ്യാജ അഭയാര്‍ത്ഥിത്വത്തിനും, മനുഷ്യാവകാശ വാദം ഉന്നയിക്കാനും അനധികൃത കുടിയേറ്റക്കാരില്‍ നിന്നും അഭിഭാഷകര്‍ ആയിരക്കണക്കിന് പൗണ്ട് ഈടാക്കുന്നതായാണ് വ്യക്തമാകുന്നത്. ഇക്കണോമിക് മൈഗ്രന്റായി എത്തിയ മെയില്‍ അണ്ടര്‍ കവര്‍റിപ്പോര്‍ട്ടര്‍ക്ക് അഭയാര്‍ത്ഥി പദവി നേടിക്കൊടുക്കാന്‍

Full Story
  24-07-2023
ഉമ്മന്‍ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ച് മാഞ്ചസ്റ്ററിലെ കോണ്‍ഗ്രസ്' കൂട്ടായ്മ
രാഷ്ട്രീയ കേരളത്തിന്റെ ജനകീയ മുഖവും ജനപ്രിയ നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് 'മാഞ്ചസ്റ്ററിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരു'ടെ കൂട്ടായ്മ സംഘടിപ്പിച്ച അനുസ്മരണ യോഗം 'ഓര്‍മയില്‍... ജനനായകന്‍' വികാര നിര്‍ഭയമായി. ജൂലൈ 22 ശനിയാഴ്ച മാഞ്ചസ്റ്ററിലെ സിറോ മലബാര്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് നടന്ന അനുസ്മരണ യോഗത്തില്‍ യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന നിരവധി പേര്‍ പങ്കെടുത്തു. മൗന പ്രാര്‍ത്ഥനയോടെ ആരംഭിച്ച അനുസ്മരണ യോഗത്തില്‍ റോമി കുര്യാക്കോസ് സ്വാഗതവും യോഗത്തിന്റെ മുഖ്യ സംഘാടകന്‍ സോണി ചാക്കോ നന്ദിയും രേഖപ്പെടുത്തി. ഉമ്മന്‍ ചാണ്ടിയുടെ ഛായാചിത്രത്തിന് മുന്നില്‍ അംഗങ്ങള്‍ പുഷ്പാര്‍ച്ചന നടത്തി.


രാഷ്ട്രീയ വ്യത്യസമില്ലാതെ ജന നന്മ
Full Story
  24-07-2023
യുകെയില്‍ ബ്ലാക്ക്പൂളില്‍ മലയാളി നഴ്‌സ് അന്തരിച്ചു: വിട പറഞ്ഞത് 46 വയസ്സുകാരി മെറീന
ബ്ലാക്ക്പൂളില്‍ മലയാളി നഴ്സിന്റെ വിയോഗം. യുകെയിലെത്തി ഒരു വര്‍ഷം മാത്രം തികയുന്ന വേളയിലാണ് ബ്ലാക്ക്പൂളിലെ മലയാളി നേഴ്‌സ് എറണാട്ടുകളത്തില്‍ മെറീന ലൂക്കോസ്(46) വിട വാങ്ങിയത്. മെറീനയുടെ സ്വദേശം ചേര്‍ത്തല കണ്ണക്കരയാണ്.


കഠിനമായ പല്ലുവേദനയെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് മെറീനയെ പ്രിസ്റ്റണ്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തുടരെ സ്‌ട്രോക്ക് ഉണ്ടാവുകയും രോഗനില വഷളാവുകയും ആയിരുന്നു. ഞായറാഴ്ച വൈകിട്ട് 8 മണിയോടെയാണ് മരണം സംഭവിച്ചത്. 18 ഉം 16 ഉം വയസ്സുള്ള രണ്ട് പെണ്‍കുട്ടികളാണ് മറീനയ്ക്ക് ഉള്ളത്.

ലിവര്‍പൂളിലെ സെന്റ് പയസ് X ക്‌നാനായ കാത്തലിക് മിഷന്‍ അംഗമായ മറീന കേരളത്തില്‍ കണ്ണക്കരപ്പള്ളി ഇടവകാംഗമായിരുന്നു.


പൊതുദര്‍ശനത്തെ കുറിച്ചും സംസ്‌കാര ചടങ്ങുകളെ
Full Story
  24-07-2023
എയര്‍ ഇന്ത്യ വിമാനത്തില്‍ ലണ്ടന്‍ യാത്രക്കാരുടെ യാത്ര ദുരിതത്തില്‍

ലണ്ടന്‍: എയര്‍ ഇന്ത്യ വിമാനത്തില്‍ ലണ്ടനില്‍ നിന്നും നാട്ടിലേക്ക് വരുന്നവര്‍ക്ക് യാത്ര തലവേദനയാകുന്നു. കഴിഞ്ഞ ആഴ്ച ലണ്ടനില്‍ നിന്നും നാട്ടിലേക്ക് വാരാന്‍ വേണ്ടി ടികറ്റ് എടുത്തവര്‍ക്കാണ് ഇത്തരത്തിലൊരു അനുഭവം ഉണ്ടായത്. വ്യാഴ്ച ലണ്ടന്‍ ഹീത്രൂ എയര്‍പോര്‍ട്ടില്‍ നിന്നും ഡല്‍ഹിക്ക് ഉച്ചക്ക് 1.15 ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യയുടെ നമ്പര്‍: 112 വിമാനം മണിക്കൂറുകളോളം ആണ് വൈകിയത്. കേരളത്തിലേക്ക് കണക്ഷന്‍ യാത്ര എടുത്ത പലരും വിമാനത്തില്‍ ഉണ്ടായിരുന്നു. ഇന്ന് നാട്ടില്‍ എത്തേണ്ട പലരും ഇപ്പോഴും പുറപ്പെട്ടിട്ടില്ല.

എയര്‍ ഇന്ത്യ വിമാനങ്ങള്‍ വൈകുന്നതും റദ്ദാക്കുന്നതും ഇപ്പോള്‍ പതിവായിരിക്കുകയാണ്. ആദ്യം വൈകുമെന്ന്

Full Story
  24-07-2023
യുകെയില്‍ മലയാളികളെ വിഷമത്തിലാഴ്ത്തി നഴ്‌സിന്റെ മരണം

ലണ്ടന്‍: യുകെ മലയാളി മെറീനാ ജോസഫ് (46) ചികിത്സയിലിരിക്കെ കുഴഞ്ഞു വീണു മരിച്ചു. ആലപ്പുഴ കണ്ണങ്കര സ്വദേശിനിയാണ്. ജോലി സ്ഥലത്ത് വെച്ച് കഠിനമായ പല്ലു വേദന വന്നതിനെ തുടര്‍ന്ന് വെള്ളിയാഴ്ച മെറീന ബ്ലാക്ക്പൂള്‍ ജിപിയില്‍ ചികിത്സ തേടിയിരുന്നു. ചികിത്സ തുടരുമ്പോള്‍ ജിപിയില്‍ വെച്ച് കുഴഞ്ഞു വീണതിനെ തുടര്‍ന്നു പ്രസ്റ്റണ്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ തുടര്‍ച്ചയായി ഹൃദയാഘാതം വന്നതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സര്‍ജറിക്കായുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ ആരോഗ്യനില കൂടുതല്‍ വഷളായി. തുടര്‍ന്ന് രാത്രി എട്ടു മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Full Story

  24-07-2023
താഴ്ന്ന റാങ്കുള്ള യൂനിവേഴ്‌സിറ്റിയില്‍ പഠിച്ചാല്‍ ജോലി കിട്ടാന്‍ വിയര്‍പ്പൊഴുക്കേണ്ടി വരും

ലണ്ടന്‍: ബ്രിട്ടനില്‍ ഏതെങ്കിലും യൂണിവേഴ്സിറ്റിയില്‍, ഏതെങ്കിലുമൊക്കെ കോഴ്സില്‍ പഠിച്ചാല്‍ മതിയെന്ന് കരുതുന്നവര്‍ക്കുള്ളതാണ് ഈ വാര്‍ത്ത. ബ്രിട്ടനിലെ താഴ്ന്ന റാങ്കിലുള്ള യൂണിവേഴ്സിറ്റികളില്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ ഗ്രാജുവേഷന് ശേഷം നല്ലൊരു ജോലിയില്‍ പ്രവേശിക്കാനുള്ള സാധ്യത വെറും അഞ്ചിലൊന്ന് മാത്രമാണെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. 28,000 പൗണ്ട് ചെലവഴിച്ച് അണ്ടര്‍ഗ്രാജുവേറ്റ് കോഴ്സുകള്‍ പൂര്‍ത്തിയാക്കുന്ന 20% വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് 15 മാസത്തിനുള്ളില്‍ ഉയര്‍ന്ന സ്‌കില്‍ ആവശ്യമുള്ള ഫുള്‍ടൈം പോസ്റ്റ് കണ്ടെത്താന്‍ കഴിയുന്നതെന്നാണ് ഡാറ്റ വ്യക്തമാക്കുന്നത്. സര്‍ക്കാരിന്റെ ഡിസ്‌കവര്‍ യൂണി സൈറ്റാണ് വിവരങ്ങള്‍

Full Story
  24-07-2023
പഴയ ടേക്ക് എവെകള്‍ വീടുകളാക്കി മാറ്റും, ഒരു മില്യണ്‍ അധികഭവനങ്ങള്‍ നിര്‍മിക്കാന്‍ പദ്ധതി

ലണ്ടന്‍: ഒരു മില്ല്യണ്‍ അധിക ഭവനങ്ങള്‍ കെട്ടിപ്പടുക്കാനുള്ള വാഗ്ദാനങ്ങള്‍ പാലിക്കാന്‍ പഴയ ടേക്ക്എവെകള്‍ വീടുകളാക്കി മാറ്റാന്‍ അനുമതി നല്‍കാനൊരുങ്ങി ഗവണ്‍മെന്റ്. ഗ്രാമപ്രദേശങ്ങളില്‍ മാത്രം ശ്രദ്ധിക്കുന്നതിന് പകരം, പട്ടണങ്ങളിലും, നഗരങ്ങലിലും പുതിയ പ്രോപ്പര്‍ട്ടികള്‍ കെട്ടിയുയര്‍ത്തുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഋഷി സുനാക് ടോറികളോട് വ്യക്തമാക്കും. ഹൗസിംഗ് സെക്രട്ടറി മൈക്കിള്‍ ഗോവാണ് പ്ലാനിംഗ് പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിക്കുക. ചുവപ്പുനാട വെട്ടിച്ചുരുക്കി, ഷോപ്പുകളും, ടേക്ക്എവേകളും വീടുകളാക്കി മാറ്റാനുള്ള അനുമതിയും പദ്ധതികളില്‍ ഉള്‍പ്പെടും. ഹൗസിംഗ് പ്രതിസന്ധി പ്രയാസം കുറയ്ക്കാന്‍ ഇത്തരം ഇളവുകള്‍ അനുവദിക്കണമെന്ന് നാല് വര്‍ഷം മുന്‍പ്

Full Story
[200][201][202][203][204]
 
-->




 
Close Window