Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.3903 INR  1 EURO=109.3613 INR
ukmalayalampathram.com
Thu 26th Mar 2026
UK Special
  14-06-2025
ചെറിയ കുട്ടികളാണ് അവര്‍ എത്രമാത്രം ഭയന്നിട്ടുണ്ടാകും

ലണ്ടന്‍: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് മരിച്ചവരില്‍ ഹാരോഡ്സ് ബ്രാന്‍ഡ് അംബാസഡറായ 35 വയസ്സുകാരി മറിയം അലി സയ്യിദും ഭര്‍ത്താവും കെന്‍സിങ്ടന്‍ ഒളിംപ്യ ഹോട്ടലിലെ മാനേജരുമായ ജാവേദും അവരുടെ അഞ്ച് വയസ്സുള്ള മകന്‍ സെയ്നും നാല് വയസ്സുള്ള മകള്‍ അമാനിയും. മറിയം അലി സയ്യിദിന്റെ ഭര്‍ത്താവിന്റെ സഹോദരി യാസ്മിന്‍ ഹസ്സന്‍ (45) വിവരം സ്ഥിരീകരിച്ചു. ''ചെറിയ കുട്ടികളാണ് സെയ്നും അമാനിയും അഞ്ചും നാലും വയസ്സാണ് അവര്‍ക്ക്. അവര്‍ എത്രമാത്രം ഭയന്നിട്ടുണ്ടാകുമെന്ന് ഓര്‍ക്കുമ്പോള്‍...'' ഉറ്റവരുടെ വിയോഗത്തില്‍ തേങ്ങിക്കൊണ്ട് യാസ്മിന്‍ പറഞ്ഞു. യുകെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കാത്തതില്‍ ഞങ്ങള്‍ക്ക് ദേഷ്യമില്ല.

Full Story
  14-06-2025
വിമാനദുരന്തം: അന്വേഷണത്തിനായി യുകെ എഎഐബി സംഘം ഇന്ത്യയിലെത്തും

ലണ്ടന്‍: ഗുജറാത്തിലെ അഹമ്മദാബാദില്‍ കഴിഞ്ഞ ദിവസം ഉണ്ടായ എയര്‍ ഇന്ത്യ വിമാന ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ യുകെ എയര്‍ ആക്‌സിഡന്റ്‌സ് ഇന്‍വസ്റ്റിഗേഷന്‍ ബ്രാഞ്ച് (എഎഐബി) സംഘം ഇന്ത്യയില്‍ എത്തും. 53 യുകെ പൗരന്മാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നതിനാല്‍ ആണ് യുകെ സംഘം ഇന്ത്യയില്‍ എത്തുക. ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയ്ക്ക് ഔദ്യോഗികമായി എഎഐബി സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. വിമാന ദുരന്തത്തില്‍ ഉള്‍പ്പെട്ടവരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ചിന്തകള്‍ക്ക് ഒപ്പമാണ് താനെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍ പറഞ്ഞു. 241 പേര്‍ മരിച്ച സംഭവത്തില്‍ കിയേര്‍ സ്റ്റാമെര്‍ അനുശോചനം അറിയിച്ചു. ഇന്ത്യയുടെ

Full Story
  14-06-2025
നാലര ലക്ഷം മുടക്കി എന്‍ഫീല്‍ഡ് പഞ്ചാബില്‍ നിന്ന് ഇംഗ്ലണ്ടിലെത്തി

വോള്‍വര്‍ഹാംപ്ടണ്‍: ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്കു പോകുമ്പോള്‍ സാധനങ്ങള്‍ കെട്ടിപ്പെറുക്കി കൊണ്ടുപോകുന്നത് നല്ല ശ്രമകരമായ കാര്യമാണ്. ദൂരസ്ഥലങ്ങളിലേക്കും വിദൂരനഗരങ്ങളിലേക്കുമൊക്കെയാണു മാറ്റമെങ്കില്‍ സാധനങ്ങള്‍ കഴിയുന്നത്ര വിറ്റഴിച്ചിട്ടു പുതിയ സ്ഥലത്തേക്കു പോകുന്നവരുമുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു സംഭവമാണു ബ്രിട്ടനില്‍ നടന്നിരിക്കുന്നത്. പഞ്ചാബില്‍ നിന്നു ബ്രിട്ടനിലെത്തി താമസമാക്കാന്‍ ഒരുങ്ങുന്ന ഒരു പഞ്ചാബി സിഖ് കുടുംബം തങ്ങളുടെ റോയല്‍ എന്‍ഫീല്‍ഡ് മോട്ടര്‍സൈക്കിള്‍ പഞ്ചാബില്‍ നിന്ന് അവിടെയെത്തിച്ച വിഡിയോ വൈറലാകുകയാണ്. ഇംഗ്ലണ്ടിലെ വോള്‍വര്‍ഹാംടനിലേക്കാണു ബൈക്ക് കൊണ്ടുപോയത്. നാലരലക്ഷം രൂപയോളം ചെലവാക്കിയാണ്

Full Story
  13-06-2025
ലണ്ടനില്‍ വച്ച് ഭാര്യ മരിച്ചു: വിമാനാപകടത്തില്‍ അര്‍ജുനും ഇല്ലാതായി: തോരോ കണ്ണീരായി രണ്ടു മക്കള്‍
അമ്മയ്ക്ക് പിന്നാലെ നാലും എട്ടും വയസുള്ള ആ പെണ്‍കുട്ടികള്‍ക്ക് അച്ഛനെയും നഷ്ടപ്പെട്ടു. ഒരാഴ്ച മുന്‍പാണ് ഗുജറാത്തിലെ അമ്രേലിയ സ്വദേശിയായ അര്‍ജുന്‍ മനുഭായി പടോലിയയുടെ ഭാര്യ ഭാരതി പട്ടേല്‍ ലണ്ടനില്‍ വച്ച് മരണപ്പെട്ടത്. സ്വന്തം നാട്ടില്‍, നര്‍മദാ നദിയില്‍ തന്റെ ചിതാഭസ്മം നിമഞ്ജനം ചെയ്യണമെന്നായിരുന്നു ഭാരതിയുടെ ആഗ്രഹം. ഇത് നിറവേറ്റുന്നതിനായി ഗുജറാത്തിലെ അമ്രേലിയിലേക്ക് എത്തിയത്. മതപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി എയര്‍ ഇന്ത്യ വിമാനത്തില്‍ ലണ്ടനിലേക്ക് മടങ്ങുകയായിരുന്നു അര്‍ജുന്‍. മക്കളെ ലണ്ടനിലെ വീട്ടിലാക്കിയാണ് അര്‍ജുന്‍ നാട്ടിലേക്കു തിരിച്ചത്. എത്രയും പെട്ടന്ന് തന്റെ കുഞ്ഞുമക്കളുടെ അടുത്തേക്കെത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍, വിധി മറ്റൊന്നായിരുന്നു. മക്കളുടെ തോരാകണ്ണീരിനു
Full Story
  13-06-2025
എയര്‍ ഇന്ത്യ വിമാനാപകടം: അനുശോചനം അറിയിച്ച് യുകെ പ്രധാനമന്ത്രി

ലണ്ടന്‍: അഹമ്മദാബാദില്‍ ലണ്ടനിലേക്ക് പോയ വിമാനം തകര്‍ന്നുവീണ സംഭവത്തില്‍ യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പ്രതികരിച്ചു. ഏകദേശം 53 ബ്രിട്ടീഷ് പൗരന്മാരും ഈ വിമാനത്തില്‍ ഉണ്ടായിരുന്നു. 'നിരവധി ബ്രിട്ടീഷ് പൗരന്മാരുമായി ലണ്ടനിലേക്ക് പോയ വിമാനം ഇന്ത്യന്‍ നഗരമായ അഹമ്മദാബാദില്‍ തകര്‍ന്നുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ ഭയാനകമാണ്,' യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. വിമാനത്തില്‍ യാത്ര ചെയ്തവരുടെ കുടുംബങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു. 'സാഹചര്യം വികസിക്കുന്നതിനനുസരിച്ച് എന്നെ എപ്പോഴും അപ്ഡേറ്റ് ചെയ്യുന്നുണ്ട്, ഈ ദുരിതകരമായ സമയത്ത് എന്റെ ചിന്തകള്‍ യാത്രക്കാരോടും അവരുടെ കുടുംബങ്ങളോടും ഒപ്പമാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുകെയുടെ വിദേശകാര്യ,

Full Story
  13-06-2025
ഒമ്പപതു വര്‍ഷം ഒമാനിലെ ആരോഗ്യമന്ത്രാലയത്തില്‍ നഴ്‌സ്, പിന്നീട് യുകെയിലേക്ക്

മസ്‌കത്ത്: അഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശിനിയുടെ വിയോഗത്തില്‍ തേങ്ങുകയാണ് ഒമാനിലെ പ്രവാസ ലോകവും. ഒന്‍പത് വര്‍ഷം കാലം ഒമാനില്‍ കളിയും ചിരയുമായി ഒന്നിച്ചുണ്ടായിരുന്ന പുല്ലാട് കുറുങ്ങുഴ കൊഞ്ഞോണ്‍ വീട്ടില്‍ രഞ്ജിത ഗോപകുമാരന്‍ നായരുടെ (40) വിയോഗവാര്‍ത്ത ഇനിയും ഉള്‍ക്കൊള്ളാനാക്കാത്ത നടുക്കത്തിലാണ് പ്രവാസ ലോകം. ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ സലാല സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റി ആശുപത്രിയിലെ മുന്‍ സഹപ്രവര്‍ത്തകരും ഈ ദുരന്തത്തിന്റെ തീരാനൊമ്പരത്തിലാണ്. ഒരു വര്‍ഷം മുന്‍പാണ് രഞ്ജിത യുകെയില്‍ നഴ്‌സായി ജോലിയില്‍ പ്രവേശിച്ചത്.

അതേസമയം, അഹമ്മദാബാദിലെ എയര്‍ ഇന്ത്യയുടെ

Full Story
  13-06-2025
ലണ്ടനില്‍ ജോലി ചെയ്തിരുന്ന ഡോക്ടര്‍ ദമ്പതികളും മക്കളും പോയത് മരണത്തിലേക്ക്

അഹമ്മദാബാദ്: മരണത്തിലേക്ക് ഒന്നിച്ചു പറക്കും മുന്‍പ് ജീവിതത്തിന്റെ ലാസ്റ്റ് ഫ്രെയിമിലേക്ക് ആ ചിരി. ഉദയ്പുരിലെ ഉദ്യോഗം രാജിവച്ച് ലണ്ടനില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ഡോ. പ്രതീക് ജോഷിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ യാത്ര തിരിക്കുകയായിരുന്നു കോമി വ്യാസും കുട്ടികളും. പുതിയ നാട്ടില്‍ പുതിയ ജീവിതം തുടങ്ങുന്നതിന്റെ സന്തോഷത്തിലാവണം വിമാനം പറന്നുപൊങ്ങും മുന്‍പ് ഒന്നിച്ചു സെല്‍ഫി പകര്‍ത്തിയത്. ആ ചിത്രം ഇനി കണ്ണീരോര്‍മ.

Full Story
  13-06-2025
പുതിയ വീടിന് തറക്കല്ലിട്ടത് ഒരു വര്‍ഷം മുന്‍പ്, ആഗ്രഹങ്ങള്‍ ബാക്കിയാക്കി രഞ്ജിത യാത്രയായി

പുല്ലാട്: ആഗ്രഹങ്ങളൊക്കെയും പാതിവഴിയില്‍ ബാക്കി വച്ചാണു രഞ്ജിതയുടെ വേര്‍പാട്. ഈ മാസം പാലുകാച്ചല്‍ നടത്തി ഓണത്തിനു താമസം തുടങ്ങേണ്ടിയിരുന്ന പുതിയ വീട്ടിലേക്കെത്തുക രഞ്ജിതയുടെ ചേതനയറ്റ ശരീരമാകും. വൈകിട്ടോടെ മരണം സ്ഥിരീകരിച്ചെങ്കിലും ആ വിവരം മക്കളായ ഇന്ദുചൂഡനെയും ഇതികയെയും അറിയിച്ചിരുന്നില്ല. അമ്മ കയറിയ വിമാനം അപകടത്തില്‍പ്പെട്ടതറിഞ്ഞ് അലറിക്കരഞ്ഞ മക്കളെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ ഉരുകുകയായിരുന്നു ആ വീട്ടിലേക്ക് എത്തിയവര്‍.

അതിനിടെ യുകെയില്‍ ജോലി കിട്ടിയപ്പോള്‍ മക്കളുമായി നാട്ടിലെത്തി. ഇവരെ പുല്ലാട് ശ്രീവിവേകാനന്ദ ഹൈസ്‌കൂളിലും ഇരവിപേരൂര്‍ ഒഇഎം സ്‌കൂളിലും ചേര്‍ത്ത് അമ്മ തുളസിക്കുട്ടിക്കൊപ്പം

Full Story
[202][203][204][205][206]
 
-->




 
Close Window