Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.3903 INR  1 EURO=109.3613 INR
ukmalayalampathram.com
Thu 26th Mar 2026
 
 
UK Special
  Add your Comment comment
മുത്തശിയോടൊപ്പം കുഞ്ഞു രുദ്രയും യാത്രയായി
reporter

വെല്ലിങ്ബറോ: രണ്ടുവയസ്സുകാരന്‍ രുദ്രയുടെ കളിചിരികള്‍ കണ്ട് സന്തോഷിച്ചവര്‍ക്ക് ആ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ ഇനിയും സാധിച്ചിട്ടില്ല. രുദ്രയും മുത്തശ്ശി റാക്‌സ മോദയും ഇനിയില്ലെന്ന ദുഃഖവാര്‍ത്തയാടെ പൊരുത്തപ്പെടാന്‍ സാധിക്കാതെ വിതുമ്പുകയാണ് വെല്ലിങ്ബറോ നിവാസികള്‍. കാന്‍സര്‍ ബാധിതനായി മരിച്ച ഭര്‍ത്താവിന്റെ അനുസ്മരണ ചടങ്ങിനായി പേരക്കുട്ടി രുദ്രയോടൊപ്പം ഇംഗ്ലണ്ടിലേക്ക് മടങ്ങുകയായിരുന്ന റാക്‌സ മോദ. പക്ഷേ ഇരുവരെയും വിധി അഹമ്മദാബാദ് വിമാനാപകടത്തിന്റെ രൂപത്തില്‍ കവര്‍ന്നെടുകയായിരുന്നു. ''ഭര്‍ത്താവിന്റെ ബിസിനസ് കെട്ടിപ്പടുക്കുന്നതില്‍ സഹായിക്കുകയും എല്ലാവരുമായി നല്ല സൗഹൃദം കാത്തുസൂക്ഷിക്കുകയും ചെയ്ത സ്‌നേഹനിധിയായിരുന്നു റാക്‌സ മോദ'' - എന്ന് വെല്ലിങ്ബറോയിലെ ജയ ടൈലര്‍ അനുസ്മരിച്ചു.



റാക്‌സയുടെ ഭര്‍ത്താവ് കിഷോര്‍ മോദ ഏപ്രില്‍ മാസത്തിലാണ് ഇന്ത്യയില്‍ വച്ച് കാന്‍സര്‍ ബാധിച്ച് മരിച്ചത്. കിഷോര്‍ മോദയുടെ അനുസ്മരണ ചടങ്ങ് ജൂണ്‍ 22ന് വെല്ലിങ്ബറോയില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുകയായിരുന്നു.

'' ഈ ഹൃദയഭേദകമായ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട റാക്‌സ മോദയുടെയും രുദ്രയുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. അവരുടെ ഓര്‍മകള്‍ക്ക് മുന്‍പില്‍ പ്രണാമം '' ദുഃഖാചരണത്തില്‍ പങ്കുചേര്‍ന്ന് വെല്ലിങ്ബറോ മേയര്‍ രാജ് മിശ്ര പറഞ്ഞത്. വെല്ലിങ്ബറോ ഡിസ്ട്രിക്ട് ഹിന്ദു അസോസിയേഷനും ഈ ദുരന്തവാര്‍ത്തയില്‍ ദുഃഖം രേഖപ്പെടുത്തി. ''വെല്ലിങ്ബറോയില്‍ താമസിക്കുന്ന ഞങ്ങളുടെ കുടുംബാംഗങ്ങളില്‍ ചിലരെ ഈ അപകടത്തില്‍ നഷ്ടപ്പെട്ടതില്‍ അത്യധികം ദുഃഖിതരാണ്. ജീവന്‍ നഷ്ടപ്പെടുന്നത് എപ്പോഴും വേദനാജനകമാണ്, പ്രത്യേകിച്ചും അത് നമ്മുടെ സമൂഹത്തെ നേരിട്ട് ബാധിക്കുമ്പോള്‍'' അസോസിയേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. അപകടത്തില്‍ മരിച്ചവരുടെ ആത്മശാന്തിക്കായി വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതല്‍ 7.30 വരെ ഹൈഫീല്‍ഡ് റോഡിലെ സനാതന്‍ ഹിന്ദു മന്ദിറില്‍ പ്രത്യേക പ്രാര്‍ഥനാ ചടങ്ങ് സംഘടിപ്പിക്കുമെന്നും അസോസിയേഷന്‍ അറിയിച്ചു. വിമാനാപകടത്തില്‍ നിന്ന് ബ്രിട്ടിഷ് പൗരനായ വിശ്വാഷ്‌കുമാര്‍ രമേശ് മാത്രമാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. അഹമ്മദാബാദിലെ ജനവാസ മേഖലയില്‍ ഇന്നലെ ഉച്ചയ്ക്കാണ് അപകടമുണ്ടായത്. അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ171 വിമാനമാണ് കഴിഞ്ഞ ദിവസം ടേക്ക് ഓഫിനു തൊട്ടുപിന്നാലെ തകര്‍ന്നുവീണത്. വിമാനത്തില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെ 230 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരില്‍ 61 പേര്‍ വിദേശികളാണ്.

 
Other News in this category

 
 




 
Close Window