Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.3903 INR  1 EURO=109.3613 INR
ukmalayalampathram.com
Thu 26th Mar 2026
 
 
UK Special
  Add your Comment comment
ലണ്ടനിലേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിടുന്നു
reporter

ദില്ലി : ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇറാന്‍ വ്യോമപാത അടച്ചതോടെ വ്യോമഗതാഗതം താളംതെറ്റി. മുംബൈയില്‍ നിന്നും ലണ്ടന്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനങ്ങള്‍ യാത്ര പൂര്‍ത്തിയാക്കാതെ തിരിച്ച് വരികയാണ്. ചില വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടു. എയര്‍ ഇന്ത്യയുടെ എഐസി 129 മുംബൈ-ലണ്ടന്‍ വിമാനം, മുംബൈ- ന്യൂയോര്‍ക്ക് എഐസി 119 വിമാനങ്ങളാണ് തിരിച്ച് വിളിച്ചത്. നിരവധി വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു.

ഇറാനെ ഇസ്രയേല്‍ ആക്രമിച്ചതിന് പിന്നാലെ പശ്ചിമേഷ്യ കനത്ത യുദ്ധഭീതിയിലാണ്. ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് തലവന്‍ ഹൊസൈന്‍ സലാമി കൊല്ലപ്പെട്ടു. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ടെഹ്‌റാന്‍ ഉള്‍പ്പെടെ 13 ഇടങ്ങളില്‍ കനത്ത ആക്രമണം നടത്തി. ഉന്നത ആണവ ശാസ്ത്രജ്ഞരെയും വധിച്ചു. ആക്രമണത്തെ ന്യായീകരിച്ച ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ഇറാന്റെ ആണവ, മിസൈല്‍ ശേഷികള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ സൈന്യം ഓപ്പറേഷന്‍ ആരംഭിച്ചതായി സ്ഥിരീകരിച്ചു.


 
Other News in this category

 
 




 
Close Window