Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
UK Special
  20-06-2023
യുകെയില്‍ അനധികൃതമായി എത്തുന്നവരെയും അഭയര്‍ഥി ക്ലെയിം ചെയ്യുന്നതും തടയാന്‍ തയാറാക്കിയ ബില്ലില്‍ പഴുതുകള്‍, നിരവധി പേര്‍ രാജ്യത്ത് എത്തിയതായി റിപ്പോര്‍ട്ട്

ലണ്ടന്‍: യുകെയില്‍ കുടിയേറ്റക്കാര്‍ അനധികൃതമായി എത്തുന്നതും അസൈലം ക്ലെയിം ചെയ്യുന്നതും തടയുന്നതിനുള്ള ഇല്ലീഗല്‍ മൈഗ്രേഷന്‍ ബില്ലിലെ പഴുതുകളിലൂടെ നിയമവിരുദ്ധമായ കുടിയേറ്റക്കാര്‍ ഇവിടേക്ക് വന്‍ തോതില്‍ എത്തുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇതിനെ തുടര്‍ന്ന് നികുതിദായകരുടെ മില്യണ്‍ കണക്കിന് പൗണ്ടുകള്‍ വൃഥാവിലാകുന്നുവെന്ന ആരോപണവും ശക്തമാണ്. പ്രസ്തുത ബില്‍ പ്രകാരം ഇവിടെ നിന്ന് നാടുകടത്തപ്പെടുന്ന നിയമവിരുദ്ധ കുടിയേറ്റക്കാര്‍ വീണ്ടും വീണ്ടും ഇവിടേക്ക് എത്തിച്ചേരുന്ന സ്ഥിതിയാണുള്ളതെന്നാണ് ഡെയിലി എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത്തരത്തില്‍ നാട് കടത്തിയിട്ടും വീണ്ടും ബ്രിട്ടനിലേക്ക് നിയമവിരുദ്ധമായി എത്താനുള്ള

Full Story
  20-06-2023
എന്‍എച്ച്എസ് ജീവനക്കാരുടെ സമരം കെട്ടടങ്ങുന്നു, സമരത്തോട് വിമുഖത കാണിച്ച് നഴ്‌സുമാരും ജൂനിയര്‍ ഡോക്ടര്‍മാരും

ലണ്ടന്‍: എന്‍എച്ച്എസില്‍ തങ്ങളുടെ സേവന-വേതന വ്യവസ്ഥകളിലെ ന്യൂനതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജൂനിയര്‍ ഡോക്ടര്‍മാരും നഴ്സുമാരും മറ്റ് ചില ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാരും നടത്തി വരുന്ന ഇടക്കിടെയുള്ള സമരം കടുത്ത ബുദ്ധിമുട്ടുകളാണ് രോഗികള്‍ക്കും എന്‍എച്ച്എസിനുമുണ്ടാക്കിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇത്തരം സമരങ്ങള്‍ക്ക് ഇനി അധികകാലം ആയുസ്സുണ്ടായേക്കില്ലെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ഇത് പ്രകാരം ഇത്തരം സമരങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ സമീപകാലത്ത് കാര്യമായ കുറവുണ്ടായിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാരിന്റെയും എന്‍എച്ച്എസിന്റെയും ഭാഗത്ത് നിന്ന് സമരം പരിഹരിക്കാനായി നിര്‍ദേശിക്കപ്പെട്ട ന്യായമായ

Full Story
  20-06-2023
വരുന്ന സെപ്റ്റംബര്‍ മുതല്‍ കൗമാരക്കാര്‍ക്ക് സിംഗിള്‍ ഡോസ് എച്ച്പിവി വാക്‌സിന്‍ വിതരണം ചെയ്യും

ലണ്ടന്‍: ഇംഗ്ലണ്ടിലെ ടീനേജര്‍മാര്‍ക്ക് ഈ വരുന്ന സെപ്റ്റംബര്‍ മുതല്‍ സിംഗിള്‍ ഡോസ് എച്ച്പിവി വാക്സിന്‍ വിതരണം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. നേരത്തെ രണ്ട് ഡോസുകള്‍ നല്‍കിയ സ്ഥാനത്താണ് ഒറ്റ ഡോസ് നല്‍കുന്നത്. സ്‌കോട്ട്ലന്‍ഡില്‍ ഇത് സംബന്ധിച്ച ഗുണഫലങ്ങള്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്നുള്ള നിര്‍ദേശങ്ങളെ തുടര്‍ന്നാണ് ഇംഗ്ലണ്ടിലും ഇത് നടപ്പിലാക്കുന്നത്. സെര്‍വിക്കല്‍ കാന്‍സര്‍ അടക്കമുള്ള വിവിധ കാന്‍സറുകളില്‍ നിന്ന് സംരക്ഷണമേകുന്നതിന് ഒരൊറ്റ ഡോസ് എച്ച്പിവി നല്‍കിയാല്‍ മതിയാകുമെന്ന് ലോകമെമ്പാടും വിവിധ പഠനങ്ങളിലൂടെ തെളിഞ്ഞിരുന്നു. പുതിയ നീക്കമനുസരിച്ച് 11 വയസിനും 13 വയസിനുമിടയിലുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരത്തില്‍ സിംഗിള്‍ ഡോസ്

Full Story
  20-06-2023
മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സിനെതിരായ പാര്‍ട്ടിഗേറ്റ് അന്വേഷണ റിപ്പോര്‍ട്ടിനെ പിന്തുണച്ച് 354 പേര്‍, എതിര്‍ത്തത് ഏഴു പേര്‍ മാത്രം

ലണ്ടന്‍ : ഡൗണിംഗ് സ്ട്രീറ്റിലെ ലോക്ക്ഡൗണ്‍ പാര്‍ട്ടികളുടെ പേരില്‍ മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ എംപിമാരെ ബോധപൂര്‍വം തെറ്റിദ്ധരിപ്പിച്ചതായി കണ്ടെത്തിയ റിപ്പോര്‍ട്ടിനെ എംപിമാര്‍ ഒന്നടങ്കം പിന്തുണച്ചു. ഏഴിനെതിരെ 354 എന്ന നിലയില്‍ കോമണ്‍സ് റിപ്പോര്‍ട്ടിനെ പിന്തുണച്ചു. സുനാക്കിനെതിരെ കരുനീക്കം നടത്തുന്ന ബോറിസിനെ

വെറും ഏഴ് അംഗങ്ങള്‍ മാത്രമാണ് പിന്തുണച്ചത്. ക്രോസ്-പാര്‍ട്ടി കമ്മറ്റിയുടെ റിപ്പോര്‍ട്ടില്‍ ജോണ്‍സണ്‍ ആവര്‍ത്തിച്ചുള്ള കുറ്റങ്ങള്‍ ചെയ്തതായി കണ്ടെത്തിയിരുന്നു. ബോറിസിന്റെ നിരവധി അടുപ്പക്കാര്‍ കമ്മിറ്റിയുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുകയും എതിര്‍ത്ത് വോട്ട് ചെയ്യുമെന്ന് പറഞ്ഞെങ്കിലും

Full Story
  19-06-2023
യുകെയിലെ മലയാളി അരവിന്ദിന്റെ മരണ കാരണം ദാരുണമായ ആക്രമണം: നെഞ്ചില്‍ കത്തി കുത്തിയിറക്കിയത് വര്‍ക്കല സ്വദേശി
സല്‍മാന്‍ സലീം എന്ന വര്‍ക്കല സ്വദേശി 20കാരന്‍ യുകെയിലെ മലയാളികള്‍ക്ക് അപമാനമായി. എറണാകുളം സ്വദേശിയായ അരവിന്ദിനെ നെഞ്ചില്‍ കത്തി കുത്തിയിറക്കി കൊലപ്പെടുത്തിയെന്ന് പോലീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഒന്നിലധികം തവണ കുത്തിയതിനെ തുടര്‍ന്നാണ് അരവിന്ദ് ദാരുണമായി കൊല്ലപ്പെടാന്‍ കാരണമായിരിക്കുന്നത്. പ്രതിയെ ഇന്ന് ക്രോയ്ഡോണ്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇവര്‍ക്കൊപ്പം അതേ ഫ്ലാറ്റില്‍ താമസിച്ചിരുന്ന മറ്റ് രണ്ട് മലയാളികളുടെ സാക്ഷിമൊഴികള്‍ കേസിന്റെ ഗതി നിര്‍ണയിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കും. പോലീസ് നല്‍കിയ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ലണ്ടനിലെ ലോക്കല്‍ ന്യൂസ്പേപ്പറുകളും ചാനലുകളും കൊലപാതകത്തിന്റെ പുതിയ വിവരങ്ങള്‍ പുറത്ത്
Full Story
  19-06-2023
യുകെയില്‍ നിന്നു നാട്ടിലെത്തിയ രണ്ടു മലയാളികള്‍ അന്തരിച്ചു: ഇപ്‌സ് വിച്ചില്‍ താമസിക്കുന്ന ടോമി, സന്ദര്‍ലാന്‍ഡിലെ ജെയിംസ് ജോസഫ്
നാട്ടിലെത്തിയ രണ്ടു മലയാളികള്‍ യുകെ മലയാളികളെ വേര്‍പാടിന്റെ വേദനയില്‍ കണ്ണീരിലാഴ്ത്തി. ഇപ്സ്വിച്ച് മലയാളി ടോമി ചാക്കോ, സന്ദര്‍ലാന്റ് മലയാളി ജെയിംസ് ജോസഫ് എന്നിവരാണ് അന്തരിച്ചത്.

ഇപ്സ്വിച്ച് മലയാളി ടോമി ചാക്കോ:
ഇപ്സ്വിച്ച് മലയാളി ടോമി ചാക്കോ (52) ബാംഗ്ലൂരില്‍ വച്ച് ഹൃദയാഘാതം മൂലമാണ് മരിച്ചത്. ഇപ്‌സ്വിച്ച് മലയാളി അസോസിയേഷന്‍ സജീവ പ്രവര്‍ത്തകനും ഏവരുടെയും പ്രിയങ്കരനുമായ ടോമിയുടെ വിയോഗം ഇപ്സ്വിച്ച് മലയാളികള്‍ക്ക് മുഴുവന്‍ ഞെട്ടലേകിയിരിക്കുകയാണ്.


ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി ബാംഗ്‌ളൂരില്‍ എത്തിയപ്പോള്‍ ജോലി സ്ഥലത്ത് വച്ച് ടോമിക്ക് ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ദീപാ ടോമിയാണ് ഭാര്യ. മക്കള്‍: മിഷ മരിയ ടോമി,
Full Story
  19-06-2023
കൗണ്‍സില്‍ ഹൗസിംഗ് കാത്തിരിപ്പ് പട്ടികയില്‍ ബ്രിട്ടീഷ് പൗരന്മാര്‍ക്കും പിആറുകാര്‍ക്കും മുന്‍ഗണന, കുടിയേറ്റക്കാര്‍ക്ക് തിരിച്ചടി

ലണ്ടന്‍: കൗണ്‍സില്‍ ഹൗസിംഗ് പദ്ധതികളില്‍ ബ്രിട്ടീഷ് പൗരന്‍മാര്‍ക്കും, പെര്‍മനന്റ് റസിഡന്റ്സിനും മുന്‍ഗണന ലഭ്യമാക്കാന്‍ ഗവണ്‍മെന്റ്. അടുത്തിടെ കുടിയേറിയ ആളുകള്‍ക്ക് മുന്നില്‍ കാത്തിരിപ്പ് പട്ടികയില്‍ ബ്രിട്ടീഷ് പൗരന്‍മാര്‍ക്കും, പെര്‍മനന്റ് റസിഡന്റ്സിനും മുന്‍ഗണന നല്‍കാന്‍ കൗണ്‍സിലുകള്‍ക്ക് നിബന്ധന സൃഷ്ടിക്കുന്ന നിയമം ഈ ഓട്ടം സീസണിലെ കിംഗ്സ് സ്പീച്ചില്‍ ഉള്‍പ്പെടുത്താനാണ് മന്ത്രിമാര്‍ ചര്‍ച്ച നടത്തുന്നത്. നിലവില്‍ ആവശ്യത്തിന്റെ രീതി അനുസരിച്ചാണ് ഹൗസിംഗ് ലഭ്യമാക്കുന്നത്. വീടില്ലാത്തവര്‍ക്കും, തിരക്കേറിയ വീടുകളില്‍ കഴിയുന്നവര്‍ക്കും, ഗാര്‍ഹിക പീഡന ഇരകള്‍ക്കുമാണ് ഇത് പ്രകാരം മുന്‍ഗണന. പലപ്പോഴും ഈ രീതി മൂലം ഇന്‍ഡെഫനിറ്റ് ലീവ് ടു സ്റ്റേ

Full Story
  19-06-2023
യുകെയിലെ മോര്‍ട്ട്‌ഗേജ് തിരിച്ചടവുമായി ബന്ധപ്പെട്ട് പ്രതിസന്ധിയിലായവര്‍ക്ക് സഹായം നല്‍കാന്‍ ആലോചന

ലണ്ടന്‍: യുകെയില്‍ മോര്‍ട്ട്ഗേജ് തിരിച്ചടവുമായി ബന്ധപ്പെട്ട് കടുത്ത പ്രതിസന്ധിയിലായവര്‍ക്ക് സഹായം നല്‍കുന്നതിനായി ആലോചിക്കുന്നുവെന്ന് വെളിപ്പെടുത്തി കാബിനറ്റ് മിനിസ്റ്റര്‍ മൈക്കല്‍ ഗോവ് രംഗത്തെത്തി. ഇത് സംബന്ധിച്ച നീക്കം പുനരവലോകന ഘട്ടത്തിലാണെന്നും എന്നാല്‍ ഇവര്‍ക്കായുള്ള ഏത് സാമ്പത്തിക സഹായവുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുന്നത് ട്രഷറിയായിരിക്കുമെന്നും ഗോവ് ബിബിസിയോട് വെളിപ്പെടുത്തിയിട്ടുണ്ട്. യുകെയില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശനിരക്ക് വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് പ്രമുഖ ലെന്‍ഡര്‍മാരെല്ലാം മോര്‍ട്ട്ഗേജ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയതിനെ തുടര്‍ന്ന് പതിനായിരക്കണക്കിന് മോര്‍ട്ട്ഗേജ് ഹോള്‍ഡര്‍മാര്‍ കടുത്ത പ്രതിസന്ധിയിലായ

Full Story
[218][219][220][221][222]
 
-->




 
Close Window