Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.7703 INR  1 EURO=108.7903 INR
ukmalayalampathram.com
Fri 27th Mar 2026
UK Special
  20-05-2025
പ്രധാനമന്ത്രിയുടെ സ്വകാര്യ വസതിയിലും വാഹനത്തിലും തീപിടിത്തം: ദുരൂഹത: ഒരാള്‍ പിടിയിലായെന്ന് പോലീസ്
കെന്റിഷ് ടൗണില്‍ ഒരു വാഹനത്തിന് തീപിടുത്തം, അതേ തെരുവിലെ പ്രധാനമന്ത്രിയുടെ സ്വകാര്യ വീട്ടില്‍ തീപിടുത്തം, വടക്കുപടിഞ്ഞാറന്‍ ലണ്ടനില്‍ അദ്ദേഹം മുമ്പ് താമസിച്ചിരുന്ന ഒരു വിലാസത്തില്‍ തീപിടുത്തം. മൂന്ന് സംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയിലായെന്ന് പോലീസ്. ശനിയാഴ്ച, ഇതേ കുറ്റത്തിന് സംശയത്തിന്റെ പേരില്‍ 26 വയസ്സുള്ള ഒരാള്‍ ലൂട്ടണ്‍ വിമാനത്താവളത്തില്‍ അറസ്റ്റിലായി. 21 വയസ്സുകാരനായ റോമന്‍ ലാവ്രിനോവിച്ച് എന്നയാളാണ് ഈ കുറ്റത്തിന് ആദ്യം അറസ്റ്റിലായത്. ഇയാള്‍ യുക്രൈന്‍ വംശജനാണെന്ന് നേരത്തെ പോലീസ് വെളിപ്പെടുത്തിയിരുന്നു.

ലുട്ടണ്‍ വിമാനത്താവളത്തില്‍ അറസ്റ്റിലായ ആളെ ചോദ്യം ചെയ്യാന്‍ പോലീസിന് കൂടുതല്‍ സമയം നല്‍കിയിട്ടുണ്ട്. അയാള്‍ ഇപ്പോഴും പോലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. പ്രതികളെ
Full Story
  20-05-2025
ക്രിമിനല്‍ കേസില്‍പ്പെട്ട വിദേശികളെ ശിക്ഷ പൂര്‍ത്തിയാകും മുന്‍പേ ജയില്‍ മോചിതരാക്കും; നാടു കടത്തും: പുതിയ നയം
യുകെയില്‍ വിദേശ കുറ്റവാളികള്‍ക്ക് ശിക്ഷയുടെ ചെറിയൊരു ഭാഗം മാത്രം അനുഭവിച്ച ശേഷമോ, ശിക്ഷ അനുഭവിക്കാതെ തന്നെയോ നാടുകടത്താനുള്ള നീക്കമാണ് അണിയറയില്‍ ഒരുങ്ങുന്നത്. ലേബര്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ച റിവ്യൂവിലാണ് വിദേശ ക്രിമിനലുകളെ ശിക്ഷ പൂര്‍ത്തിയാക്കാതെ മുന്‍കൂര്‍ വിട്ടയയ്ക്കാന്‍ സാധ്യത തെളിയുന്നത്. ക്രിമിനല്‍ ശിക്ഷ ഏറ്റുവാങ്ങുന്ന തടവുകാരെ ശിക്ഷ പൂര്‍ത്തിയാക്കാതെ തന്നെ വിട്ടയയ്ക്കാനുള്ള സ്‌കീമുകള്‍ ഗവണ്‍മെന്റ് നടപ്പാക്കിയിട്ടുണ്ട്.

നിലവില്‍ ശിക്ഷയുടെ 50 ശതമാനം അനുഭവിച്ച് കഴിഞ്ഞാല്‍ വിദേശ ക്രിമിനലുകളെ നാടുകടത്താന്‍ വ്യവസ്ഥയുണ്ട്. ഇത് 30 ശതമാനത്തിലേക്ക് കൊണ്ടുവരാനാണ് റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നത്.

എന്നാല്‍ കഴിഞ്ഞ വര്‍ഷം ജസ്റ്റിസ് സെക്രട്ടറി ഷബാന മഹ്‌മൂദ് പ്രഖ്യാപിച്ച
Full Story
  19-05-2025
യുകെയിലെ സൗത്താളില്‍ താമസിക്കുന്ന റെയ്മണ്ട് കുഴഞ്ഞു വീണു മരിച്ചു
ലണ്ടനിലെ സൗത്താളില്‍ താമസിക്കുന്ന തിരുവനന്തപുരം പൂന്തുറ സ്വദേശിയായ റെയ്മണ്ട് മൊറായിസ് (61) കുഴഞ്ഞു വീണു മരിച്ചു. ജോലി സ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഭാര്യ - ലൂര്‍ദ്ദ് മേരി റെയ്മണ്ട് (തിരുവനന്തപുരം സെന്റ് ഡൊമിനിക് വെട്ടുകാട് സ്വദേശി). മക്കള്‍ - ശ്രുതി, ശ്രേയസ്. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം റെയ്മണ്ട് വര്‍ഷങ്ങളായി സൗത്താളിലാണ് താമസിച്ചിരുന്നത്.
റെയ്മണ്ട് മൊറായിസിന്റെ ആകസ്മിക വിയോഗത്തില്‍ യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍, സെക്രട്ടറി ജയകുമാര്‍ നായര്‍, ട്രഷറര്‍ ഷീജോ വര്‍ഗ്ഗീസ്, ഭാരവാഹികളായ മനോജ് കുമാര്‍ പിള്ള, സുരേന്ദ്രന്‍ ആരക്കോട്ട്, ജിപ്സണ്‍ തോമസ്, സാംസണ്‍ പോള്‍, തേജു മാത്യൂസ് തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.
Full Story
  19-05-2025
യുകെ നിര്‍മിത മദ്യം ഇനി ഇന്ത്യയില്‍ സുലഭമാകും

ലണ്ടന്‍: ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ (എഫ് ടി എ) യാഥാര്‍ഥ്യമാകുമ്പോള്‍ യുകെ കമ്പനികള്‍ക്ക് ഇന്ത്യയിലേക്ക് മദ്യവും കാറുകളും മറ്റ് ഉത്പന്നങ്ങളും കയറ്റുമതി ചെയ്യുന്നത് വളരെ എളുപ്പമാകുകയാണ്. ഇതോടൊപ്പം വസ്ത്രങ്ങള്‍, പാദരക്ഷകള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് യുകെയിലേയ്ക്കുള്ള കയറ്റുമതിയുടെ നികുതി കുറയുകയും ചെയ്യും. ഈ കരാര്‍ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നും അതുകൊണ്ടുതന്നെ യുകെയിലെ ജനങ്ങള്‍ക്ക് പ്രയോജനം നല്‍കുന്നതാണെന്നും പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം യുകെയും ഇന്ത്യയും തമ്മിലുള്ള വ്യാപാരം 42.6 ബില്യണ്‍ പൗണ്ട് ആയിരുന്നു. കരാര്‍ നിലവില്‍ വരുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള

Full Story
  19-05-2025
യുകെയ്ക്ക് 92,000 പൊതുപ്രവര്‍ത്തകരെ ആവശ്യമായി വരും

ലണ്ടന്‍: ഔദ്യോഗിക കണക്കുകളുടെ വിശകലനം അനുസരിച്ച്, 2030 വരെ ഉല്‍പ്പാദനക്ഷമതയില്‍ ഇടിവ് തുടര്‍ന്നാല്‍ പൊതുമേഖലയിലുടനീളം 92,000 അധിക തൊഴിലാളികളെ നിയമിക്കാന്‍ നിര്‍ബന്ധിതരാകുമെന്ന് .ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. ഇതിനായി 5 ബില്യണ്‍ പൗണ്ടിലധികം ചെലവഴിക്കേണ്ടിവരും. സാമ്പത്തിക കണ്‍സള്‍ട്ടന്‍സിയായ സെന്റര്‍ ഫോര്‍ ഇക്കണോമിക്‌സ് ആന്‍ഡ് ബിസിനസ് റിസര്‍ച്ച് (സിഇബിആര്‍) കഴിഞ്ഞ വര്‍ഷം ശരാശരി പൊതുമേഖലാ തൊഴിലാളിയുടെ ഓരോ മണിക്കൂറിലും ഉല്‍പ്പാദിപ്പിക്കുന്ന അളവില്‍ ഇടിവുണ്ടായതിനെത്തുടര്‍ന്ന്, അതേ നിലവാരത്തിലുള്ള സേവനം കൈവരിക്കുന്നതിന് ദശാബ്ദത്തിന്റെ അവസാനത്തോടെ കൂടുതല്‍ തൊഴിലാളികളെ ആവശ്യമായി വരുമെന്ന് പറഞ്ഞു. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സില്‍

Full Story
  19-05-2025
നിക്ഷേപം നടത്താന്‍ ആഗ്രഹമുള്ളവരെ ക്ഷണിച്ച് യുകെ

ലണ്ടന്‍: 'ഗോള്‍ഡന്‍ വിസ' എന്നറിയപ്പെട്ടിരുന്ന ടിയര്‍ 1 ഇന്‍വെസ്റ്റര്‍ വിസ റദ്ദാക്കിയതിന് ശേഷമുള്ള ഒരു പ്രധാന മാറ്റമാണിത്. ദേശീയ സുരക്ഷയെയും സാമ്പത്തിക കുറ്റകൃത്യങ്ങളെയും കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇത് റദ്ദാക്കിയത്. Bloomberg-ന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഈ പുതിയ വിസ പദ്ധതി വിദേശ നിക്ഷേപം വര്‍ദ്ധിപ്പിക്കാനും UK-യെ ഒരു ആഗോള ഇന്നൊവേഷന്‍ കേന്ദ്രമായി ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണ്. ഈ പദ്ധതി പ്രകാരം, പണത്തിന്റെ ഉറവിടം വ്യക്തമാക്കുകയും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വ്യക്തമായ സംഭാവന നല്‍കുകയും ചെയ്യുന്ന സമ്പന്നരായ വ്യക്തികള്‍ക്ക് ഒരു എളുപ്പവഴി തുറന്നു കിട്ടും. എന്നാല്‍ ഇതിന് ചില സ്ട്രിക്റ്റായ നിയമങ്ങളും ഉണ്ടാകും. ഒരു

Full Story
  19-05-2025
വിദേശത്തേക്കുള്ള ഹണിമൂണ്‍ കാലം അവസാനിച്ചുവെന്ന് സംരംഭകന്‍

ലണ്ടന്‍: വിദേശ രാജ്യങ്ങളില്‍ പഠിച്ച് അവിടെ തന്നെ ജോലി നേടുകയെന്നത് കോവിഡുനുശേഷം ട്രെന്റായി മാറിയിരുന്നെങ്കിലും നിലവിലെ സ്ഥിതിഗതികള്‍ അത്ര ശുഭകരമല്ല. യുഎസ്, യുകെ എന്നിവിടങ്ങളില്‍ ഇതുമായി ബനധപ്പെട്ട് നിയമങ്ങളില്‍ വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. വിദേശ രാജ്യങ്ങളിലേക്ക് വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് വര്‍ധിച്ചതോടെ നിരവധി സ്ഥാപനങ്ങളാണ് കേരളത്തില്‍ ഇവര്‍ക്കുള്ള വിവിധ സര്‍വീസുകള്‍ക്കായി സ്ഥാപിച്ചത്. എന്നാല്‍ ഇന്ന് സ്ഥിതി വളരെ മോശമാണെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. യുഎസ്, കാനഡ, യുകെ എന്നിവിടങ്ങളിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള തൊഴില്‍ വിപണി കുറയുന്നതിനെക്കുറിച്ച് ഒരു സ്ഥാപകന്‍ മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. ഗുഡ്ഗാവ്

Full Story
  19-05-2025
സ്‌ട്രോബറി വിളവെടുപ്പ് ഇത്തവണ മെച്ചപ്പെടുമെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: ബ്രിട്ടനില്‍ ഇപ്പോള്‍ സ്‌ട്രോബറിയുടെ കാലമാണ്. ബറികളുടെ റാണി എന്നറിയപ്പെടുന്ന സ്‌ട്രോബറിക്ക് ഇത്തവണത്തെ കാലാവസ്ഥ ഏറെ അനുയോജ്യമാണെന്ന് കര്‍ഷകര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. പകല്‍ സമയത്തെ ഉയര്‍ന്ന താപനിലയും രാത്രിയിലെ തണുപ്പും സ്‌ട്രോബറിക്ക് ഏറ്റവും മികച്ച സാഹചര്യമാണ് ഒരുക്കുന്നത്. ഈ വര്‍ഷം സീസണ്‍ ആരംഭിച്ചത് മുതല്‍ സ്‌ട്രോബറി കൃഷിക്ക് അനുകൂലമായ കാലാവസ്ഥയാണ് ലഭിക്കുന്നത്. സമീപ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബ്രിട്ടനില്‍ ഇത്തവണ നല്ല ചൂടുള്ള വസന്തകാലമാണ് അനുഭവപ്പെടുന്നത്, ഒപ്പം രാത്രിയില്‍ നല്ല തണുപ്പുമുണ്ട്. ഇത് രണ്ടും ഒത്തുചേര്‍ന്നതോടെ സ്‌ട്രോബറി കര്‍ഷകര്‍ ഏറെ സന്തോഷത്തിലാണ്. മികച്ച വിളവെടുപ്പ് കാലമാണ് അവര്‍ സ്വപ്നം

Full Story
[220][221][222][223][224]
 
-->




 
Close Window