ലണ്ടന്‍: മാധ്യമശ്രദ്ധ നേടുകയാണ് ലണ്ടനിലെ തെരുവില്‍ ബ്രിട്ടിഷുകാരനായ യുവാവ് ഇളനീര്‍ വില്‍ക്കുന്ന വിഡിയോ. ഹിന്ദിയില്‍ സംസാരിച്ചു കൊണ്ടാണ് ഇയാളുടെ വില്‍പന. ഒരു കാറിനു പിന്നില്‍ വച്ച് ഇളനീര്‍ വെട്ടി വെള്ളം ആവശ്യക്കാര്‍ക്ക് നല്‍കുന്ന യുവാവിന്റെ വിഡിയോയാണ് പ്രചരിച്ചത്. ഏറ്റവും പരിശുദ്ധമായ ഇളനീര്‍ എന്ന് ഹിന്ദിയില്‍ പറഞ്ഞു കൊണ്ട് ഇയാള്‍ ജോലി തുടരുന്നതും വിഡിയോയില്‍ കാണാം. 'ഇളനീര്‍ കുടിക്കൂ' എന്ന് ഹിന്ദിയില്‍ പറഞ്ഞുകൊണ്ട് ഇയാള്‍ ആവശ്യക്കാരെ ആകര്‍ഷിക്കുന്നതും വിഡിയോയില്‍ കാണാം.
യുകെ സ്വദേശിയായ ഈ യുവാവ് വേഗം വേഗം വാങ്ങൂ എന്നു പറഞ്ഞു കൊണ്ടാണ് വിഡിയോ അവസാനിക്കുന്നത്. യുവാവിന്റെ സമീപത്ത് നിരവധിപേര്‍ എത്തുകയും നാളികേര
ലണ്ടന്റെ തണുത്ത സായാഹ്നത്തില്‍ എന്തെല്ലാമോ ബുദ്ധിമുട്ടുകളനുഭവിക്കുന്ന അജ്ഞാതരായ നാലു പേരുടെ വഴിയേ, അവരുടെ കാഴ്ചകളിലൂടെ നമ്മെ കൈപിടിച്ചു കൊണ്ടുപോകുന്ന ഹൃദയസ്പര്‍ശിയായൊരു ചലച്ചിത്രാനുഭവമാണ് 'കോഫി'. നഷ്ടപ്പെടലുകളും ഒറ്റപ്പെടലുകളും അതിജീവിക്കുന്ന നാല് മനുഷ്യര്‍ തമ്മില്‍ ഒരു കാപ്പിക്കപ്പ് വഴിയുള്ള ആത്മബന്ധം മാത്രമല്ല, ജീവിതത്തിലേക്കുള്ള ഒരു പുതിയ തെളിച്ചവും ചിത്രീകരിക്കുന്നു ഈ ഹൃദ്യമായ കഥ.
Watch Trailer: -
ലണ്ടന്‍ മലയാള സാഹിത്യ വേദിയുടെ ബാനറില്‍ റജി നന്ദിക്കാട്ട് നിര്‍മ്മിച്ച കോഫി, ജിബി ഗോപാലന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. വിപിന്‍ ഭരത്തിന്റെ കഥയില്‍
ബെംഗളൂരു: ബെംഗളൂരുവില്‍നിന്ന് ലണ്ടനിലേക്കുപോയ ബ്രിട്ടീഷ് എയര്‍വേസ് വിമാനം സാങ്കേതികത്തകരാര്‍മൂലം യാത്ര പൂര്‍ത്തിയാക്കാതെ മടങ്ങിവന്നു. വെള്ളിയാഴ്ച രാവിലെ 7.40-ന് പുറപ്പെട്ട ബിഎ 118 നമ്പര്‍ വിമാനം അബുദാബിവരെ എത്തിയശേഷമാണ് ബെംഗളൂരുവിലേക്ക് മടങ്ങിയത്. വിമാനം സുരക്ഷിതമായി ബെംഗളൂരുവില്‍ ഇറങ്ങിയെന്നും സാങ്കേതികപ്രശ്‌നം മുന്‍നിര്‍ത്തി മുന്‍കരുതലായാണ് തിരിച്ചെത്തിയതെന്നും ബ്രിട്ടീഷ് എയര്‍വേസിന്റെ വക്താവ് പറഞ്ഞു. വിമാനത്തിന്റെ പരിശോധന പൂര്‍ത്തിയാക്കിയശേഷം ഉച്ചകഴിഞ്ഞ് 2.30-ഓടെ വീണ്ടും ലണ്ടനിലേക്ക് തിരിച്ചു. ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തിലേക്കായിരുന്നു വിമാനം. സമീപത്തുള്ള ഇലക്ട്രിക്കല്‍ സബ് സ്റ്റേഷനില്‍ പൊട്ടിത്തെറിയുണ്ടായതിനെത്തുടര്‍ന്ന് ഈ വിമാനത്താവളം
ലണ്ടന്‍: ബ്രിട്ടനില്‍ പൗരത്വത്തിനപേക്ഷിക്കുന്ന അമേരിക്കയില്‍ നിന്നുള്ളവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ചിന് മുമ്പുള്ള 12 മാസത്തിനിടെ, 6,618 യുഎസ് പൗരന്മാര്‍ ബ്രിട്ടീഷ് പൗരന്മാരാകാനോ അല്ലെങ്കില്‍ അനിശ്ചിതമായി താമസിക്കാനും ജോലി ചെയ്യാനും അപേക്ഷിച്ചിട്ടുണ്ടെന്ന് യുകെ ഹോം ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2004ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സംഖ്യയാണിതെന്ന് ആഭ്യന്തര ഓഫീസ് അറിയിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രണ്ടാം തവണ അധികാരമേറ്റ ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 1,900-ലധികം അപേക്ഷകള്‍ ലഭിച്ചതായി ഡാറ്റ വ്യക്തമാക്കുന്നു. 2025 ന്റെ തുടക്കത്തില്‍ അപേക്ഷകളുടെ എണ്ണത്തിലുണ്ടായ കുതിച്ചുചാട്ടം, ഇതുവരെയുള്ള ഏതൊരു
കേംബ്രിജ്: യുകെയിലെ മലയാളിയായ കേംബ്രിജ് മേയര്‍ ബൈജു തിട്ടാല കാലാവധി പൂര്‍ത്തിയാക്കി പദവിയൊഴിഞ്ഞു. യുകെയിലെ തദ്ദേശീയര്‍ക്കൊപ്പം തോളോടു തോള്‍ ചേര്‍ന്നുനിന്ന് കുടിയേറ്റക്കാരുടെ പങ്കാളിത്തത്തോടെ പടുത്തുയര്‍ത്തിയതാണ് ആധുനിക ഇംഗ്ലണ്ടും ഇന്നത്തെ കേംബ്രിജ് സിറ്റിയും ഇവിടുത്തെ സമൂഹവുമെന്ന് ബൈജു തിട്ടാല കഴിഞ്ഞ ദിവസം കൗണ്‍സില്‍ ഹാളില്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞു. ഇന്ന് കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാന്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ കുടിയേറ്റക്കാരുടെ സംഭാവനകള്‍ മറന്നുപോകരുതെന്നും ബൈജു തിട്ടാല ഓര്‍മിപ്പിച്ചു. കേംബ്രിജ് മേയര്‍ പദവി വരെ തനിക്ക് എത്താന്‍ കഴിഞ്ഞതും അതിന്റെ ഭാഗമായായാണെന്നും ഒരു കുടിയേറ്റക്കാരന്‍ എന്ന നിലയില്‍
നിലവില്‍ ആഫ്രിക്കയില്‍ വത്തിക്കാന്‍ സ്ഥാനപതിയുടെ ചുമതല വഹിക്കുകയാണ് 42-കാരനായ ഫാ. ജോണ്‍ ബോയ. നയതന്ത്ര സേവനത്തിനുള്ള അംഗീകാരമായാണ് ചാപ്ലിന്‍ പദവി നല്‍കിയത്.
മാര്‍പാപ്പയുടെ ചാപ്ലിന്‍ എന്നത് മോണ്‍സിഞ്ഞോര്‍ എന്ന ഓണററി പദവിയാണ്. പേരിനൊപ്പം മോണ്‍സിഞ്ഞോര്‍ എന്നെഴുതുകയും ചുവപ്പ് അരപ്പട്ട ധരിപ്പിക്കുകയും ചെയ്യും. വത്തിക്കാനില്‍ നിന്നുള്ള ഉത്തരവ് ആലപ്പുഴ രൂപത ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍ മുഖേനയാണ് ഫാ. ബോയയെ അറിയിച്ചത്.
ആലപ്പുഴ വെള്ളാപ്പള്ളി കനാല്‍ വാര്‍ഡ് വെളിയില്‍ പരേതനായ ജോണിന്റെയും ലില്ലിയുടെയും മകനാണ്. 2014 സെപ്റ്റംബര്‍ 18 ന് വൈദികനായശേഷം വത്തിക്കാനില്‍ ഉന്നതപഠനം നടത്തി. തിരിച്ചെത്തി ആലപ്പുഴ രൂപതയില്‍ സേവനം ചെയ്യുന്നതിനിടെ 2021 ജനുവരിയിലാണ് വത്തിക്കാനില്‍ നയതന്ത്ര വിഭാഗത്തില്‍ സേവനത്തിന്
മകളെ കൊല്ലാന്‍ കൊട്ടേഷന്‍ കൊടുത്ത അമ്മ അറസ്റ്റില്‍. എന്തിനും ഏതിനും മകള്‍ തന്നോടു തര്‍ക്കിക്കുകയാണെന്ന് കുറ്റപ്പെടുത്തിയാണ് അമ്മ സ്വന്തം മകളോടു ക്രൂരതയ്ക്ക് ശ്രമിച്ചത്. ചെല്യാബിന്‍സ്‌ക് പ്രദേശത്തെ നദിയില്‍ മകളെ മുക്കി കൊല്ലാന്‍ പരിചാരകന് 930 പൗണ്ടാണ് ഓഫര്‍ ചെയ്തത്. അമ്മ പൊലീസ് കസ്റ്റഡിയിലാണ്.
അമ്മ തന്നെ കൊല്ലാന്‍ പണം വാഗ്ദാനം ചെയ്തത് കുട്ടി കേട്ടിരുന്നു. തര്‍ക്കിക്കുന്നതു മൂലം ഇരുവരും തമ്മിലുള്ള ബന്ധം വഷളായിരുന്നു. 46 കാരിയായ സ്വെറ്റ്ലാന മകളുടെ സ്വഭാവം സഹിക്കാനാകുന്നില്ലെന്ന് പറഞ്ഞ് 36 കാരനായ പരിചാരകനെ ഏല്‍പ്പിക്കുകയായിരുന്നു. മകളെ പുറത്തുകൊണ്ടുപോകണമെന്നും നദിയില്‍ മുക്കി കൊല്ലണമെന്നുമായിരുന്നു നിര്‍ദ്ദേശം. കുട്ടി ഭയന്നാണ് ഇയാള്‍ക്കൊപ്പം പോയത്.
ലണ്ടന്‍: യുകെയിലെ പണപ്പെരുപ്പം ഏപ്രിലില്‍ ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഊര്‍ജം, വെള്ളം തുടങ്ങിയ ആഭ്യന്തര ബില്ലുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് പണപ്പെരുപ്പം കുത്തനെ കൂടിയത്. പുറത്ത് വന്ന ഔദ്യോഗിക കണക്കുകള്‍ പ്രകാരം പണപ്പെരുപ്പം ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് . ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തിന്റെ പ്രധാന അളവുകോല്‍, മാര്‍ച്ചില്‍ 2.6% ആയിരുന്നത്, ഏപ്രിലില്‍ 3.5% വര്‍ദ്ധിച്ചതായി ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. 2024 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഏപ്രിലില്‍ രേഖപ്പെടുത്തിയത്. റഷ്യയുടെ യുക്രെയ്നിലെ പൂര്‍ണ്ണ തോതിലുള്ള അധിനിവേശത്തെത്തുടര്‍ന്ന് ഊര്‍ജ്ജ