Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
UK Special
  04-07-2023
യുകെയിലെ ഓമനമൃഗങ്ങള്‍ വീട്ടുടമകള്‍ക്കും കുട്ടികള്‍ക്കും അലര്‍ജിയാണെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: യുകെയിലെ നിരവധി വീട്ടുടമകള്‍ക്ക് കുട്ടികളും ഓമനമൃഗങ്ങളും അലര്‍ജിയാണെന്ന് സൂചന. വാടകവീടുകളുമായി ബന്ധപ്പെട്ട നിരവധി പരസ്യങ്ങളില്‍ കുട്ടികളും ഓമനമൃഗങ്ങളുമുള്ള വാടകക്കാര്‍ക്ക് വീട്കൊടുക്കാന്‍ താല്‍പര്യക്കുറവ് പ്രകടിപ്പിച്ച് പ്രൈവറ്റ് വീട്ടുടമകള്‍ രംഗത്തെത്തിയിട്ടുണ്ട്. ബിബിസി നടത്തിയ ഇത് സംബന്ധിച്ച വിശകലനത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ പ്രവണത എടുത്ത് കാട്ടിയിരിക്കുന്നത്. ഇത്തരം നിലപാടുകള്‍ ലാന്‍ഡ് ലോര്‍ഡുമാരെടുക്കുന്നതിനെ തടയുന്നതിന് നിലവില്‍ നിയമങ്ങളൊന്നുമില്ല. എന്നാല്‍ ഇംഗ്ലണ്ടിലെ വാടകക്കാരെ സംരക്ഷിക്കുന്നതിന് കൂടുതല്‍ സുരക്ഷിതത്വങ്ങളേര്‍പ്പെടുത്താന്‍ എംപിമാര്‍ നീക്കം നടത്തി വരുന്നുണ്ട്. വാടക വീടുകളില്‍ കുട്ടികളെ നിരോധിക്കുന്നത്

Full Story
  03-07-2023
മലയാളി നഴ്‌സ് അഞ്ജുവിനെയും മക്കളെയും കൊലപ്പെടുത്തിയ സാജുവിന് 40 വര്‍ഷം ജയില്‍ശിക്ഷ: 6 മാസത്തിനുള്ളില്‍ ശിക്ഷ വിധിച്ചത് നോര്‍ത്താംപ്റ്റന്‍ ക്രൗണ്‍ കോടതി
വൈക്കം സ്വദേശിനിയും യുകെയിലെ കെറ്ററിങ്ങില്‍ നഴ്‌സുമായിരുന്ന അഞ്ജുവിനെയും മക്കളായ ജീവയേയും ജാന്‍വിയെയും കൊലപ്പെടുത്തിയ ഭര്‍ത്താവ് സാജുവിന് 40 വര്‍ഷം ജയില്‍ശിക്ഷ. 6 മാസത്തിനുള്ളില്‍ ശിക്ഷ വിധിച്ച് നോര്‍ത്താംപ്റ്റന്‍ ക്രൗണ്‍ കോടതി ക്രൂരതകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മാതൃകാ ശിക്ഷ പ്രഖ്യാപിച്ചു. ക്രൂരതയ്ക്ക് ശിക്ഷ ലഭിച്ച സജുവിന് പ്രായം 52 വയസ്. ജയില്‍ശിക്ഷ അനുഭവിച്ചു കഴിയുമ്പോള്‍ 92 വയസ്സാകും.
വളരെ വൈകി 42 വയസില്‍ വിവാഹിതനായ പ്രതിക്ക് 15 വയസോളം പ്രായം കുറഞ്ഞ ഭാര്യയെ സംശയം ഉണ്ടായതാണ് കൊലയിലേക്കു നയിച്ചതെന്ന് പ്രോസിക്യൂഷന്‍ വിലയിരുത്തി. ഭാര്യ അഞ്ജുവിന് ആരോ മെസേജുകള്‍ അയക്കുന്നുവെന്നും ഇമെയില്‍ മുഖേനെയും അവിഹിത ബന്ധം ഉണ്ടെന്നും ഒക്കെയാണ് പ്രതി സമര്‍ത്ഥിക്കാന്‍ ശ്രമിച്ചത്. മാത്രമല്ല കൊല
Full Story
  03-07-2023
മലയാളി വിദ്യാര്‍ഥിക്ക് യുകെയിലെ പ്രശസ്തമായ ഹെറിയോട്ട് വാട്ട് യൂണിവേഴ്‌സിറ്റിയുടെ 1.3 കോടി രൂപ സ്‌കോളര്‍ഷിപ്പ്
കുമരകം സ്വദേശിക്ക് 1.3 കോടി രൂപയുടെ അന്താരാഷ്ട്ര സ്‌കോളര്‍ഷിപ്. മുട്ടം യൂണിവേഴ്‌സിറ്റി കോളജ് ഓഫ് എന്‍ജിനിയറിംഗില്‍നിന്നു 2022ല്‍ പോളിമര്‍ എന്‍ജിനിയറിംഗില്‍ ബിടെക് നേടിയ ബിബിന്‍ സാജനാണ് യുകെയിലെ പ്രശസ്തമായ ഹെറിയോട്ട് വാട്ട് സര്‍വകലാശാലയില്‍നിന്നു 1.3 കോടി രൂപയുടെ സ്‌കോളര്‍ഷിപ് ലഭിച്ചത്. നാലു വര്‍ഷത്തെ പിഎച്ച്ഡി പഠനത്തിനും ബിബിനു പ്രവേശനം ലഭിച്ചു.

കുമരകം സ്വദേശിയായ ബിബിന്‍ സാജന്‍ പോളിമര്‍ ടോക്‌സികോളജിക്കല്‍ സ്റ്റഡീസില്‍ അടുത്ത മാസം 15ന് ഗവേഷണം ആരംഭിക്കും. മുട്ടം എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥിയായിരിക്കെ കേരള ഡെവലപ്മെന്റ് ഇന്നോവഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ യംഗ് ഇന്നോവേറ്റര്‍ അവാര്‍ഡ് 2022ല്‍ നേടിയിരുന്നു.

മൂന്നര വര്‍ഷമാണ് പഠന കാലാവധി. അടുത്തമാസം 15ന് സ്‌കോട്ട്‌ലന്‍ഡിലേക്ക്
Full Story
  03-07-2023
യുകെയില്‍ തിങ്കള്‍ മുതല്‍ ശനി വരെ വിവിധ സര്‍വീസുകളില്‍ റെയില്‍ ഡ്രൈവര്‍മാര്‍ പണി മുടക്കുന്നു
നിരവധി ട്രെയിന്‍ സര്‍വീസുകള്‍ മുടങ്ങുമെന്ന് ആണ് മുന്നറിയിപ്പ്. തങ്ങളെ ഓവര്‍ ടൈം ജോലി എടുപ്പിക്കാനുള്ള തീരുമാനത്തിനെതിരെ അസ്ലെഫ് യൂണിയനിലെ ഡ്രൈവര്‍മാരാണ് തിങ്കള്‍ മുതല്‍ ശനി വരെ പണി മുടക്കുന്നത്. ഇതിനെ തുടര്‍ന്ന് വിവിധ റെയില്‍ കമ്പനികള്‍ തങ്ങളുടെ സര്‍വീസ് വെട്ടിക്കുറക്കാന്‍ നിര്‍ബന്ധിതരാകും. സേവന-വേതന വ്യവസ്ഥകളിലെ തര്‍ക്കങ്ങള്‍ മൂലം അസ്ലെഫ് നടത്തുന്ന ഏറ്റവും പുതിയ സമരമായിരിക്കുമിത്.


ദീര്‍ഘകാലമായി ഉന്നയിക്കപ്പെടുന്ന ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാത്തതിന്റെ പേരില്‍ അസ്ലെഫിലെ വിവിധ തസ്തികകളില്‍ പെട്ട തൊഴിലാളികള്‍ സമീപകാലത്ത് നിരവധി സമരങ്ങള്‍ നടത്തിയിരുന്നു. ഈ മാസം അവസാനം ആര്‍എംടി യൂണിയനിലെ അംഗങ്ങളും പണിമുടക്കിനിറങ്ങുന്നുണ്ട്.ഇത്തരത്തില്‍ പണിമുടക്കുകളുടെ
Full Story
  03-07-2023
എഴുപത്തിയഞ്ചാം പിറന്നാളില്‍ ദുരിതക്കയത്തില്‍ എന്‍എച്ച്എസ്, സമരം മൂലം ആറര ലക്ഷം അപ്പോയിന്റ്‌മെന്റുകള്‍ റദ്ദാക്കി

ലണ്ടന്‍: എന്‍എച്ച്എസില്‍ വിവിധ വിഭാഗങ്ങളിലെ ജീവനക്കാര്‍ നടത്തിയ പണിമുടക്കുകള്‍ മൂലം ആശുപത്രികളില്‍ 650,000 റദ്ദാക്കലുകളും, അപ്പോയിന്റ്മെന്റ് മാറ്റിവെയ്ക്കലും നേരിടേണ്ടി വന്നതായി വെളിപ്പെടുത്തല്‍. എന്‍എച്ച്എസ് ജീവനക്കാര്‍ കൂട്ടമായി നടത്തിയ സമരങ്ങളാണ് വെയ്റ്റിംഗ് ലിസ്റ്റ് വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുന്ന ഈ പ്രതിസന്ധി സൃഷ്ടിച്ചതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നഴ്സുമാര്‍, ജൂനിയര്‍ ഡോക്ടര്‍മാര്‍, ആംബുലന്‍സ് ജോലിക്കാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള ഹെല്‍ത്ത് സര്‍വ്വീസ് ജീവനക്കാര്‍ മുന്‍പൊരിക്കലും കാണാത്ത വിധത്തില്‍ പണിമുടക്കിയത് രോഗികള്‍ക്ക് തിരിച്ചടി സമ്മാനിച്ചെന്നാണ് വ്യക്തമാകുന്നത്. ഡിസംബര്‍ മധ്യത്തില്‍ നഴ്സുമാരാണ് ആദ്യമായി സമരം

Full Story
  03-07-2023
യുകെയില്‍ അസാധാരണമായ ചൂട്, പുഴകളില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നു, സസ്യങ്ങള്‍ക്കും വൃക്ഷങ്ങള്‍ക്കും ഭീഷണി

ലണ്ടന്‍: യുകെയില്‍ ഈ വര്‍ഷമെത്തിയ അസാധാരണമായ ചൂട് പുഴകളിലെ മത്സ്യങ്ങള്‍ക്കും മറ്റ് ചില ജീവികള്‍ക്കും ചില സസ്യങ്ങള്‍ക്കും കടുത്ത ഭീഷണിയാണുയര്‍ത്തുന്നതെന്ന മുന്നറിയിപ്പുമായി എന്‍വയോണ്‍മെന്റ് ഗ്രൂപ്പുകള്‍ രംഗത്തെത്തി.കടുത്ത ചൂട് താങ്ങാനാവാതെ നിരവധി മത്സ്യങ്ങളാണ് ചത്തൊടുങ്ങുന്നത്. നിവരധി സസ്യങ്ങള്‍ക്കും ജീവജാലങ്ങള്‍ക്കും നാശമുണ്ടാകുന്നതിനെ തുടര്‍ന്ന് കടുത്ത ചൂട് പ്രകൃതിക്ക് മേല്‍ നികത്താനാവാത്ത നഷ്ങ്ങളാണുണ്ടാക്കിക്കൊണ്ടിരിക്കുന്നതെന്നാണ് വൈല്‍ഡ് ലൈഫ് ട്രസ്റ്റ്സ് മുന്നറിയിപ്പേകുന്നത്. രാജ്യത്ത് ഈ വര്‍ഷമുണ്ടായിരിക്കുന്ന കടുത്ത ചൂട് ക്ലൈമറ്റ് ചേയ്ഞ്ചുമായി ബന്ധപ്പെട്ടതാണെന്ന നിര്‍ണായക പ്രഖ്യാപനം മെറ്റ് ഓഫീസ് ഇന്ന് വൈകീട്ട് നടത്തുമെന്നാണ്

Full Story
  03-07-2023
ശൈത്യകാലത്ത് യുകെയില്‍ എനര്‍ജി ചാര്‍ജുകള്‍ വര്‍ധിക്കുമെന്ന് മുന്നറിയിപ്പ്

ലണ്ടന്‍: യുകെയില്‍ എനര്‍ജി ചാര്‍ജുകള്‍ ഈ വിന്ററില്‍ വര്‍ധിക്കുമെന്നും തല്‍ഫലമായി സര്‍ക്കാരുകള്‍ ഇതില്‍ ഇടപെട്ട് ബില്ലുകള്‍ വെട്ടിക്കുറയ്ക്കാനുള്ള നടപടികളെടുക്കേണ്ടി വരുമെന്നും പ്രവചിച്ച് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി തലവന്‍ ഫാത്ത് ബിറോള്‍ രംഗത്തെത്തി. ചൈനീസ് സമ്പദ് വ്യവസ്ഥ അതിവേഗത്തില്‍ ശക്തമാകുകയും കടുത്ത വിന്ററെത്തുകയും ചെയ്താല്‍ ഗ്യാസ് വിലകള്‍ വീണ്ടും കുത്തനെ ഉയരുമെന്നും അത് കണ്‍സ്യൂമര്‍മാര്‍ക്ക് മേല്‍ സമ്മര്‍ദം വര്‍ധിപ്പിക്കുമെന്നുമാണ് ബിറോള്‍ പ്രവചിക്കുന്നത്. ഇത്തരം അവസരത്തില്‍ സര്‍ക്കാര്‍ എനര്‍ജി സേവിംഗ് പ്രക്രിയകളെ ത്വരിതപ്പെടുത്തുകയും റിന്യൂവബിള്‍ എനര്‍ജിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കേണ്ടി വരുകയും ചെയ്യണമെന്നാണ്

Full Story
  03-07-2023
ഹെല്‍ത്ത് സര്‍വീസില്‍ മാറ്റം വരുന്ന കാലം വിദൂരമല്ല, കെയറുകള്‍ക്കെല്ലാം അധികം വൈകാതെ ചാര്‍ജ് വരും

ലണ്ടന്‍: എന്‍എച്ച്എസിലെ കെയറുകള്‍ക്കെല്ലാം ചാര്‍ജ് വരുന്ന കാലം വിദൂരമല്ലെന്നാണ് പത്തില്‍ ഏഴ് പേരും വിശ്വസിക്കുന്നതെന്ന് ഏറ്റവും പുതിയ സര്‍വേഫലം വെളിപ്പെടുത്തുന്നു. എന്‍എച്ച്എസിന്റെ പ്രവര്‍ത്തന തത്ത്വങ്ങളില്‍ വ്യാപകമായ മാറ്റങ്ങള്‍ അടുത്ത പത്ത് വര്‍ഷത്തിനിടെയുണ്ടാകാന്‍ പോകുന്നുവെന്നാണ് ഇത് സംബന്ധിച്ച് നടത്തിയ പോളില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും പ്രതികരിച്ചിരിക്കുന്നത്. 1948ല്‍ എന്‍എച്ച്എസ് സ്ഥാപിച്ച സമയത്തുണ്ടാക്കിയ അടിസ്ഥാന തത്ത്വങ്ങളെല്ലാം ഇല്ലാതാകാന്‍ പോകുന്നുവെന്നാണ് 71 ശതമാനം പേരും വിശ്വസിക്കുന്നതെന്നാണ് ഇത് സംബന്ധിച്ച സര്‍വേ വെളിപ്പെടുത്തിയിരിക്കുന്നത്. എന്‍എച്ച്എസിന്റെ 75ാം പിറന്നാള്‍ പ്രമാണിച്ച് ഹെല്‍ത്ത് ഫൗണ്ടേഷനാണീ സര്‍വേ

Full Story
[217][218][219][220][221]
 
-->




 
Close Window