Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.7703 INR  1 EURO=108.7903 INR
ukmalayalampathram.com
Fri 27th Mar 2026
UK Special
  22-05-2025
ഇസ്രയേലുമായുള്ള വ്യാപാര ചര്‍ച്ചകള്‍ മരവിപ്പിച്ച് ബ്രിട്ടന്‍

ടെല്‍ അവീവ് :ഗാസയില്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഇസ്രയേലുമായുള്ള വ്യാപാര ചര്‍ച്ചകള്‍ മരവിപ്പിച്ച് ബ്രിട്ടന്‍. ഗാസയിലെ ആക്രമണം ഇസ്രയേല്‍ ഉടന്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ നടപടിയുണ്ടാവുമെന്ന് ബ്രിട്ടനും ഫ്രാന്‍സും കാനഡയും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗാസയിലെ സാഹചര്യം ഭീതിപ്പെടുത്തുന്നതാണെന്ന് പാര്‍ലമെന്റില്‍ വിശദമാക്കിയതിന് പിന്നാലെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഇസ്രയേലുമായുള്ള വ്യാപാര ചര്‍ച്ചകള്‍ മരവിപ്പിച്ചത്. ഇസ്രയേല്‍ ആക്രമണത്തില്‍ താറുമാറായ ഗാസയില്‍ സഹായമെത്തിക്കാന്‍ അനുവദിക്കണമെന്ന് ഇസ്രയേലിനോട് ആഗോള രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

അടിയന്തര സഹായം ലഭ്യമാകാത്ത

Full Story
  21-05-2025
ബര്‍മിങ്ഹാമില്‍ താമസിക്കുന്ന ബിജു ജോസഫ് വീടിനുള്ളില്‍ മരിച്ച നിലയില്‍; താമസിച്ചിരുന്നത് കുടുംബസമേതം
കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശിയെ ബര്‍മിംഗ്ഹാമിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബിജു ജോസഫി (54)ന്റെ മൃതദേഹമാണ് താമസസ്ഥലത്ത് കണ്ടെത്തിയത്. കണ്ണൂര്‍ കൊട്ടിയൂര്‍ നെടുംകല്ലേല്‍ കുടുംബാംഗമാണ്
ബിജു ജോസഫ്. ബര്‍മിംഗ്ഹാമിലെ വീട്ടില്‍ കുടുംബത്തിനൊപ്പമാണു താമസിച്ചിരുന്നത്. ബര്‍മിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റിയുടെ (BCMC) സജീവ പ്രവര്‍ത്തകനും സീറോ മലബാര്‍ സഭയുടെ സെന്റ് ബെനഡിക് മിഷന്‍ സാറ്റ്‌ലി ഇടവകാംഗവുമായിരുന്നു പരേതന്‍.
Full Story
  21-05-2025
ഡ്രൈവറില്ലാത്ത കാറുകള്‍ ഓടിക്കാന്‍ 2027 വരെ കാത്തിരിക്കണം

ലണ്ടന്‍: ഡ്രൈവര്‍ ഇല്ലാത്ത കാറുകള്‍ക്ക് ബ്രിട്ടിഷ് റോഡുകളില്‍ അനുമതി നല്‍കുന്നത് വൈകിപ്പിച്ച് സര്‍ക്കാര്‍. 2026 മുതല്‍ റോബോട്ടിക് കാറുകള്‍ക്ക് അനുമതി നല്‍കാനായിരുന്നു മുന്‍ സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ അല്‍പംകൂടി വൈകി 2027 അവസാനപാദത്തില്‍ മാത്രം റോബോട്ടിക് കാറുകള്‍ക്ക് നിരത്തിലിറങ്ങാന്‍ അനുമതി നല്‍കിയാല്‍ മതിയെന്നാണ് ലേബര്‍ സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ ഇപ്പോള്‍ തന്നെ തങ്ങള്‍ റോബോടാക്‌സികള്‍ ബ്രിട്ടനിലെ നിരത്തുകളില്‍ ഇറക്കാന്‍ സര്‍വസജ്ജരാണെന്നാണ് ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയായ ഊബറിന്റെ നിലപാട്. നിലവില്‍ വളരെ പരിമിതമായ രീതിയിലും പരീക്ഷണാടിസ്ഥാനത്തിലും ചില റോഡുകളില്‍ ഇത്തരം വാഹനങ്ങള്‍ക്ക് ബ്രിട്ടനില്‍ അനുമതിയുണ്ട്.

Full Story
  21-05-2025
യുകെയില്‍ വീട് വാങ്ങാന്‍ പറ്റിയ അവസരം, പലിശനിരക്കില്‍ ഇളവുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട്

ന്യൂപോര്‍ട്ട്: ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 4.5 ശതമാനത്തില്‍ നിന്ന് 4.25 ശതമാനമായി കുറച്ചത് യുകെയില്‍ വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നിലവില്‍ ഭവനവായ്പ ഉള്ളവര്‍ക്കും ഒരുപോലെ ഗുണകരമാകുമെന്ന് വിലയിരുത്തല്‍. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറച്ചതിനാല്‍ വീട് വാങ്ങുന്നതിന് ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും നല്‍കുന്ന വായ്പയായ മോര്‍ഗേജ്, നിലവിലുള്ള ഭവന വായ്പയുടെ പലിശ നിരക്ക് കുറഞ്ഞ ശേഷം പുതിയ വായ്പ എടുക്കുന്ന റീ മോര്‍ഗേജ് എന്നിവയുടെ പലിശ നിരക്ക് കുറയും. പുതിയതായി എടുക്കുന്ന ഭവന വായ്പയുടെ പ്രതിമാസ തിരിച്ചടവ് തുക കുറയുന്നതിനും കുറഞ്ഞ നിരക്കുകളില്‍ ഭവന വായ്പ ലഭിക്കുന്നതിനും പുതിയ തീരുമാനം വഴിയൊരുക്കും. പലിശ നിരക്കിലുണ്ടായ കുറവ് ഭവന വായ്പ

Full Story
  21-05-2025
പങ്കാളിയെ കൊലപ്പെടുത്തിയ കേസില്‍ അമ്പത്തിരണ്ടുകാരിക്ക് പതിനാറു വര്‍ഷം തടവ്

വെയ്ല്‍സ്: വെയില്‍സിലെ റെക്സാംമില്‍ പങ്കാളിയെ കൊലപ്പെടുത്തിയ ശേഷം സംഭവം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച 52 വയസ്സുകാരിക്ക് 16 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. 2023 ഒക്ടോബര്‍ 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വ്രെക്‌സാമിലെ കായ പാര്‍ക്കിലെ പെന്‌ട്രെ ഗ്വിനില്‍ നിന്നുള്ള ജോവാന വ്രോന്‍സ്‌കയാണ് പങ്കാളിയായ മാര്‍സിന്‍ കോസിയോലിനെ കൊലപ്പെടുത്തിയത്. പങ്കാളിയായ മാര്‍സിന്‍ സ്വയം കത്തി ഉപയോഗിച്ച് പരുക്കേല്‍പ്പിച്ചതായി സംഭവം ദിവസം വൈകിട്ട് 6.15ന് ജോവാന തന്നെയാണ് പൊലീസിനെ വിളിച്ച് അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ നെഞ്ചില്‍ ഗുരുതരമായി കുത്തേറ്റ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന മാര്‍സിനെയാണ് കണ്ടത്. ഉടന്‍ തന്നെ പാരാമെഡിക്കല്‍ സംഘം

Full Story
  21-05-2025
രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന പേരില്‍ മോദി സര്‍ക്കാര്‍ ഒസിഐ റദ്ദാക്കിയതായി ഇന്ത്യന്‍ വംശജയായ പ്രൊഫസര്‍

ഡല്‍ഹി: രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് നരേന്ദ്രമോദി സര്‍ക്കാര്‍ തന്റെ ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ (ഒസിഐ) റദ്ദാക്കിയെന്ന് ഇന്ത്യന്‍ വംശജയായ പ്രൊഫസര്‍ നിതാഷ കൗള്‍. മെയ് 18-ന് തന്റെ ഒസിഐ റദ്ദാക്കിക്കൊണ്ടുളള കേന്ദ്രസര്‍ക്കാരിന്റെ അറിയിപ്പും നിതാഷ എക്സ് പോസ്റ്റിലൂടെ പങ്കുവെച്ചിരുന്നു. വിവിധ അന്താരാഷ്ട്ര വേദികളിലും സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളിലും എഴുതിയ ലേഖനങ്ങള്‍, പ്രസംഗങ്ങള്‍ തുടങ്ങിയവയിലൂടെ നിതാഷ ഇന്ത്യയെ ലക്ഷ്യംവയ്ക്കുകയായിരുന്നുവെന്നും നിരന്തരം ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടെന്നും ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ നിതാഷ കൗളിന്റെ ഒസിഐ റദ്ദാക്കിയത്.

Full Story
  21-05-2025
മുഖത്ത് നോക്കി സര്‍വീസ് ഇല്ലെന്ന് പറഞ്ഞു, ഇന്ത്യക്കാരനെ അപമാനിച്ച് യുകെ റെസ്റ്ററന്റ്

ബര്‍മിംഗ്ഹാം: ഇന്ത്യന്‍ വംശജനായ അമിത് ഘോഷിന് തന്റെ മുഖത്തിന്റെ അസാധാരണത്വം കാരണം ലണ്ടനിലെ ഒരു കഫേയില്‍ നിന്ന് ഭക്ഷണം പോലും ലഭിച്ചില്ലെന്ന് പരാതി. കഫേയിലുണ്ടായിരുന്ന എല്ലാവരും ഒരു പ്രേതത്തിനെ നോക്കും പോലെ തന്നെ നോക്കിയെന്ന് അമിത് പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അമിതിനെ കണ്ടതും ഇവിടെ ഇനി സര്‍വ്വീസില്ലെന്ന് പറഞ്ഞ് ജീവനക്കാരി നടന്നകന്നെന്നും, എന്നാല്‍ അപ്പോഴും അവിടെ ആളുകള്‍ ഇരിക്കുന്നുണ്ടായിരുന്നുവെന്നും അമിത് പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

അപൂര്‍വ ജനിതക രോഗമായ ന്യൂറോഫൈബ്രോമാറ്റോസിസ് ടൈപ്പ് 1 മായാണ് അമിത് ഘോഷ് ജനിച്ചത്. ഞരമ്പുകളില്‍ കാന്‍സര്‍ അല്ലാത്ത തരത്തിലുള്ള മുഴകള്‍ വളരുന്ന ഒരു

Full Story
  20-05-2025
യുകെയില്‍ രണ്ടു വര്‍ഷത്തിനിടെ മരിച്ചവരിലേറെയും 45 വയസ്സില്‍ താഴെയുള്ളവരെന്ന് പഠന റിപ്പോര്‍ട്ട്
യുകെയില്‍ 49 വയസ്സില്‍ താഴെയുള്ളവരുടെ മരണം ആകുലതയുണ്ടാക്കുന്നു. 50 വയസില്‍ താഴെയുള്ള ആളുകളുടെ മരണനിരക്ക് ആശങ്ക ഉയര്‍ത്തുന്ന വിധത്തില്‍ വളരുകയാണ്. 2019-ലെ കണക്കുകളെ അപേക്ഷിച്ച് മൂന്നിരട്ടിയാണ് വര്‍ദ്ധന. സ്ത്രീയും, പുരുഷനും തമ്മില്‍ ഈ കണക്കുകളില്‍ വ്യത്യാസമില്ലെന്നതും ഭയപ്പെടുത്തുന്നു. 22 രാജ്യങ്ങളിലെ കണക്കുകള്‍ പരിശോധിച്ചതില്‍ നിന്നുമാണ് 'യുകെയുടെ ആരോഗ്യം ക്ഷയിക്കുന്നതായി' ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ & ട്രോപ്പിക്കല്‍ മെഡിസിന്‍ റിപ്പോര്‍ട്ടില്‍ കുറിച്ചത്.
പരുക്കേറ്റും, അപകടങ്ങളിലും, വിഷം കഴിച്ചുമുള്ള മരങ്ങളുടെ എണ്ണമാണ് ഉയരുന്നത്. ഇതില്‍ വലിയൊരു വിഭാഗവും അനധികൃത മയക്കുമരുന്നുകളുടെ ഉപയോഗം മൂലമാണ് സംഭവിക്കുന്നത്. മറ്റ് ധനിക രാജ്യങ്ങള്‍ ഇത്തരം പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നതില്‍
Full Story
[219][220][221][222][223]
 
-->




 
Close Window