Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.2236 INR  1 EURO=108.0731 INR
ukmalayalampathram.com
Tue 10th Feb 2026
 
 
UK Special
  Add your Comment comment
രണ്ടു പെണ്‍മക്കളേയും ഭര്‍ത്താവിനേയും കണ്ണീരിലാഴ്ത്തി ടീന യാത്രയായി: കെയറര്‍ വിസയില്‍ യുകെയിലെത്തിയ ടീനയുടെ വേര്‍പാട് 38ാം വയസ്സില്‍
Text By: UK Malayalam Pathram
കൂത്താട്ടുകുളം സ്വദേശിനി യുകെയിലെ സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ അന്തരിച്ചു. രണ്ടു വര്‍ഷം മുന്‍പ് കെയറര്‍ വിസയില്‍ യുകെയില്‍ എത്തിയ ടീന സെല്‍ജോയാണ് മരിച്ചത്. മുപ്പത്തെട്ടാം വയസ്സില്‍ ടീനയുടെ വേര്‍പാടിനു കാരണമായത് കാന്‍സര്‍ രോഗമാണ്. ഡഗ്ലസ് മക്മില്ലന്‍ ഹോസ്‌പൈസില്‍ വച്ചാണ് മരണം. ഭര്‍ത്താവ് സെല്‍ജോ ജോണ്‍. മക്കള്‍ - ആഞ്ജലീന, ആന്‍ഡ്രിയ.
യുകെയിലെത്തി അധിക കാലം ആകും മുമ്പേ കാന്‍സര്‍ തിരിച്ചറിഞ്ഞു. ടീന നാട്ടില്‍ പോയി ചികിത്സ കഴിഞ്ഞ് മടങ്ങി വരികയും തിരിച്ചു ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. എന്നാല്‍ വീണ്ടും രോഗം ഗുരുതരമാകുകയായിരുന്നു. കാന്‍സര്‍ തലച്ചോറിലേക്ക് വ്യാപിച്ചതിനാല്‍ റോയല്‍ സ്റ്റോക്ക് ഹോസ്പിറ്റലില്‍ ബ്രെയിന്‍ സര്‍ജറിയും, റേഡിയേഷന്‍ ഉള്‍പ്പെടെയുള്ള ചികിത്സകളും നടത്തിയിരുന്നു.
 
Other News in this category

 
 




 
Close Window