|
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയോട് പാലക്കാട് താമസിക്കുന്ന ഫ്‌ലാറ്റ് ഒഴിയണമെന്ന് അസോസിയേഷന്‍. ഫ്‌ലാറ്റ് ഉടന്‍ ഒഴിയണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷന്‍ രാഹുലിന് നോട്ടീസ് നല്‍കി. ഉടന്‍ ഒഴിയുമെന്ന് രാഹുലും അറിയിച്ചിട്ടുണ്ട്. ഈ മാസം 25 നകം ഒഴിയണമെന്നാണ് അസോസിയേഷന്റെ നിര്‍ദേശം. മറ്റ് ഫ്‌ലാറ്റ് വാസികള്‍ക്ക് ബുദ്ധിമുട്ടാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു, വിവാഹ വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്തു എന്നിങ്ങനെ രണ്ട് കേസുകളില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ 15 ദിവസത്തിനുശേഷം കഴിഞ്ഞ ദിവസം പാലക്കാട് കുന്നത്തൂര്‍മേടിലെത്തി വോട്ട് ചെയ്തിരുന്നു. നിലവില്‍ പാലക്കാട് തുടരുന്ന രാഹുല്‍, മണ്ഡലത്തില്‍ സജീവമാകാനാണ് തീരുമാനിച്ചിരിക്കുന്നത്. പാലക്കാട്ടെയും മാത്തൂരിലെയും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളെ രാഹുല്‍ നേരില്‍ കണ്ടു. ഇന്നലെ തന്നെ രാഹുല്‍ എംഎല്‍എ ഓഫീസില്‍ എത്തിയിരുന്നു. |