Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.8751 INR  1 EURO=105.9659 INR
ukmalayalampathram.com
Fri 12th Dec 2025
 
 
സിനിമ
  Add your Comment comment
ദിലീപ് നായകനായി എത്തുന്ന 'ഭ.ഭ.ബ' ട്രെയിലര്‍ ഇറങ്ങി: ഡിസംബര്‍ 18ന് റിലീസ്
Text By: UK Malayalam Pathram
ദിലീപിനെ നായകനാക്കി, ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന 'ഭ.ഭ.ബ' യുടെ ട്രെയ്ലര്‍ പുറത്ത്. ധനഞ്ജയ് ശങ്കര്‍ എന്ന നവാഗതന്‍ സംവിധാനം ചെയ്ത ചിത്രം 2025 ഡിസംബര്‍ 18 നാണ് ആഗോള റിലീസായി എത്തുക. Watch Video Trailer: -



ദിലീപിനൊപ്പം വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരും ഒത്തുചേരുന്ന ഈ തകര്‍പ്പന്‍ മാസ് കോമഡി ആക്ഷന്‍ എന്റെര്‍റ്റൈനെര്‍ ചിത്രത്തില്‍, തീയേറ്ററുകളെ പൂരപ്പറമ്പാക്കുന്ന വമ്പന്‍ അതിഥി വേഷത്തില്‍ മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലും എത്തുന്നുണ്ട്. ആദ്യാവസാനം പ്രേക്ഷകര്‍ക്ക് ആഘോഷം സമ്മാനിക്കുന്ന രീതിയില്‍ ആണ് ചിത്രം അവതരിപ്പിക്കുന്നത് എന്ന് ട്രെയ്ലര്‍ സൂചിപ്പിക്കുന്നു. കോ പ്രൊഡ്യൂസേര്‍സ്- ബൈജു ഗോപാലന്‍, വി.സി. പ്രവീണ്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- കൃഷ്ണമൂര്‍ത്തി. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍.

യുവ പ്രേക്ഷകര്‍ക്കും കുടുബ പ്രേക്ഷകര്‍ക്കും ക്രിസ്മസ് വെക്കേഷന്‍ അടിച്ചു പൊളിക്കാന്‍ സാധിക്കുന്ന ഗംഭീര തിയറ്റര്‍ അനുഭവമാണ് ദിലീപും വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും ഒപ്പം മോഹന്‍ലാലും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്ലര്‍ കാണിച്ച് തരുന്നു. ''വേള്‍ഡ് ഓഫ് മാഡ്നെസ്സ്'' എന്ന ടാഗ് ലൈനോടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. ''ഭയം ഭക്തി ബഹുമാനം'' എന്നതിന്റെ ചുരുക്ക രൂപമായിട്ടാണ് ''ഭ.ഭ.ബ'' എന്ന ടൈറ്റിലോടെ ചിത്രമെത്തുന്നത്. നേരത്തെ പുറത്ത് വന്ന, ചിത്രത്തിന്റെ ടീസറും സമൂഹ മാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു. പ്രേക്ഷകര്‍ ഇതുവരെ കാണാത്ത തരത്തിലാണ് ചിത്രത്തിലെ താരങ്ങളെ അവതരിപ്പിക്കുന്നതെന്ന് ടീസറും, ഇപ്പോള്‍ വന്ന ട്രെയ്ലറും സൂചിപ്പിക്കുന്നു. ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്കും വമ്പന്‍ സ്വീകരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ആക്ഷന്‍, കോമഡി, ഗാനങ്ങള്‍, ത്രില്‍ എന്നിവ കോര്‍ത്തിണക്കി ഒരുക്കിയ ഈ ആഘോഷ ചിത്രം ഫാഹിം സഫര്‍, നൂറിന്‍ ഷെരീഫ് എന്നിവര്‍ ചേര്‍ന്നാണ് രചിച്ചിരിക്കുന്നത്.

സിദ്ധാര്‍ത്ഥ് ഭരതന്‍, ബൈജു സന്തോഷ് , ബാലു വര്‍ഗീസ്, സലിം കുമാര്‍, അശോകന്‍, ദേവന്‍, ബിജു പപ്പന്‍, ജി. സുരേഷ് കുമാര്‍, നോബി, വിജയ് മേനോന്‍, റിയാസ് ഖാന്‍, സെന്തില്‍ കൃഷ്ണാ, റെഡിന്‍ കിംഗ്‌സിലി (തമിഴ്), ഷമീര്‍ ഖാന്‍ (പ്രേമലു ഫെയിം) ഷിന്‍സ്, ശരണ്യ പൊന്‍ വണ്ണന്‍, നൂറിന്‍ ഷെറീഫ്, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫര്‍ സാന്റി എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. വമ്പന്‍ ബഡ്ജറ്റില്‍ ഒരുക്കിയ ചിത്രം കോയമ്പത്തൂര്‍, പാലക്കാട്, പൊള്ളാച്ചി, കൊച്ചി ഭാഗങ്ങളിലായി ആണ് ചിത്രീകരിച്ചത്.
അഡീഷണല്‍ തിരക്കഥയും സംഭാഷണവും- ധനഞ്ജയ് ശങ്കര്‍, ഛായാഗ്രഹണം - അര്‍മോ, സംഗീതം - ഷാന്‍ റഹ്‌മാന്‍, പശ്ചാത്തല സംഗീതം- ഗോപി സുന്ദര്‍, എഡിറ്റിംഗ് - രഞ്ജന്‍ ഏബ്രഹാം, കലാസംവിധാനം - നിമേഷ് താനൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുരേഷ് മിത്രക്കരി, ആക്ഷന്‍- കലൈ കിങ്‌സണ്‍, സുപ്രീം സുന്ദര്‍, കോസ്റ്റ്യൂം ഡിസൈനര്‍മാര്‍- ധന്യ ബാലകൃഷ്ണന്‍, വെങ്കിട്ട് സുനില്‍ (ദിലീപ്), മേക്കപ്പ്- റോണെക്‌സ് സേവ്യര്‍, നൃത്തസംവിധാനം- സാന്‍ഡി, സൌണ്ട് ഡിസൈന്‍- സിങ്ക് സിനിമ, സൌണ്ട് മിക്‌സിംഗ്- അജിത് എ ജോര്‍ജ്, ട്രെയിലര്‍ കട്ട്- എജി, വരികള്‍ - കൈതപ്രം ദാമോദരന്‍ നമ്പൂതിരി, വിനായക് ശശികുമാര്‍, മനു മഞ്ജിത്ത്, ഫിനാന്‍സ് കണ്‍ട്രോളര്‍- ശ്രീജിത്ത് മണ്ണാര്‍ക്കാട്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - അനില്‍ എബ്രഹാം, വി. എഫ്. എക്‌സ്- ഐഡന്റ് ലാബ്‌സ്, ഡിഐ- കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്ഃ രമേഷ് സിപി, സ്റ്റില്‍സ്- സെറീന്‍ ബാബു, പബ്ലിസിറ്റി ഡിസൈനുകള്‍- യെല്ലോ ടൂത്ത്‌സ്, വിതരണ പങ്കാളി- ഡ്രീം ബിഗ് ഫിലിംസ്, ഓവര്‍സീസ് വിതരണം- ഫാര്‍സ് ഫിലിംസ്, സബ്‌ടൈറ്റിലുകള്‍- ഫില്‍ ഇന്‍ ദി ബ്‌ളാങ്ക്‌സ്, പ്രോജക്ട് മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോം -ബിഹൈന്‍ഡ് ദി സീന്‍ ആപ്പ്, പ്രമോഷന്‍സ്- ദി യൂനിയന്‍, വിഷ്വല്‍ പ്രമോഷന്‍സ് - സ്നേക് പ്ലാന്റ് എല്‍എല്‍പി, ആന്റി പൈറസി- ഒബ്‌സ്‌ക്യൂറ, പിആര്‍ഒ - വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.
 
Other News in this category

 
 




 
Close Window