|
|
|
|
|
| ശ്വാസംമുട്ടിക്കുന്ന അശ്ലീല ദൃശ്യങ്ങള്‍ ഇനി നിയമവിരുദ്ധം: ബ്രിട്ടനില്‍ പുതിയ നിയമഭേദഗതി |
ലണ്ടന്‍: ഓണ്‍ലൈന്‍ അശ്ലീല ചിത്രങ്ങളില്‍ ശ്വാസംമുട്ടിക്കുന്ന അതിക്രമരംഗങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ഇനി നിയമവിരുദ്ധമാകും. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഈ നിയമനടപടി സ്വീകരിച്ചത്.
ഇത്തരം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതും കൈവശം വെക്കുന്നതും ഇനി ക്രിമിനല്‍ കുറ്റമായി കണക്കാക്കും. പ്രധാനപ്പെട്ട പോണ്‍ സൈറ്റുകളില്‍ ഇത്തരം ദൃശ്യങ്ങള്‍ പതിവായി കാണപ്പെടുന്നുവെന്നും, ഇത് യുവജനങ്ങള്‍ക്കിടയില്‍ അതിക്രമങ്ങളെ സാധാരണവല്‍ക്കരിക്കാന്‍ ഇടയാക്കുന്നുവെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിയമനിര്‍മ്മാണം നടന്നത്.
Full Story
|
|
|
|
|
|
|
| ക്ലെയര്‍ കൗണ്ടിയിലെ 'സിംഹം' വിഡിയോ: സിംഹമല്ല, സൗഹൃദ നായ! |
ക്ലെയര്‍ കൗണ്ടി (അയര്‍ലന്‍ഡ്): വനപ്രദേശത്ത് സിംഹം കണ്ടെന്ന പ്രചാരണം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുമ്പോള്‍, അതിന്റെ യാഥാര്‍ത്ഥ്യത്തില്‍ ട്വിസ്റ്റ്. പ്രചരിച്ച വിഡിയോയില്‍ കാണപ്പെട്ടത് സിംഹമല്ല, 'മൗസ്' എന്ന പേരില്‍ അറിയപ്പെടുന്ന ന്യൂഫൗണ്ട്‌ലാന്‍ഡ് ഇനത്തില്‍പ്പെട്ട ഒരു നായയാണെന്ന് പൊലീസ് (ഗാര്‍ഡ) സ്ഥിരീകരിച്ചു.
വനത്തിലേക്ക് പോയാല്‍ സിംഹത്തെയല്ല, മറിച്ച് സൗഹൃദ മനോഭാവമുള്ള നായയായ മൗസിനെയാണ് കാണുക - ഗാര്‍ഡയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജില്‍ ഹാസ്യരൂപത്തില്‍ പോസ്റ്റുചെയ്ത സന്ദേശം ഇങ്ങനെ. മൗസിന്റെ കട്ടിയുള്ള രോമക്കെട്ടാണ് ആളുകളെ തെറ്റിദ്ധരിപ്പിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.
Full Story
|
|
|
|
|
|
|
| ഇംഗ്ലണ്ടിലെ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ വലിയ മാറ്റങ്ങള്‍: സാമ്പത്തിക ബോധവല്‍ക്കരണവും എഐ പരിശീലനവും ഉള്‍പ്പെടുത്തി |
ലണ്ടന്‍: പത്ത് വര്‍ഷത്തിന് ശേഷമുള്ള സമഗ്ര അവലോകനത്തിന്റെ ഭാഗമായി ഇംഗ്ലണ്ടിലെ സ്‌കൂളുകളുടെ പാഠ്യപദ്ധതിയില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തയ്യാറാകുന്നു. കുട്ടികള്‍ക്ക് ബജറ്റ് തയ്യാറാക്കല്‍, മോര്‍ട്ട്‌ഗേജ് പ്രവര്‍ത്തനരീതി, കൃത്രിമബുദ്ധിയാല്‍ (AI) സൃഷ്ടിക്കുന്ന വ്യാജവാര്‍ത്തകള്‍ തിരിച്ചറിയല്‍ തുടങ്ങിയ ആധുനിക വിഷയങ്ങള്‍ പുതിയ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനാണ് നിര്‍ദ്ദേശം.
പാഠ്യപദ്ധതിയില്‍ ആധുനികതയും വൈവിധ്യവും
- ഇംഗ്ലീഷ്, ഗണിതം തുടങ്ങിയ അടിസ്ഥാന വിഷയങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ ആധുനികതയുള്ള പാഠ്യപദ്ധതിയിലേക്ക് നീങ്ങുകയാണ് |
|
Full Story
|
|
|
|
|
|
|
| പലിശനിരക്ക് 4% നിലനിര്‍ത്തും - ബാങ്ക് ഓഫ് ഇംഗ്ലണ്ട് നയരൂപകര്‍ത്താക്കളുടെ തീരുമാനം ഉടന്‍ |
ലണ്ടന്‍: ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് നവംബര്‍ 26ന് അവതരിപ്പിക്കുന്ന ബജറ്റിന് മുമ്പുള്ള അവസാന യോഗത്തിന് ശേഷം, ബാങ്ക് ഓഫ് ഇംഗ്ലണ്ടിലെ മോണിറ്ററി പോളിസി കമ്മിറ്റിയുടെ (എംപിസി) പലിശനിരക്കുകള്‍ നിലവിലെ 4% നിലയില്‍ തന്നെ തുടരാനാണ് സാധ്യത. കഴിഞ്ഞ ഓഗസ്റ്റുമുതല്‍ ഓരോ മൂന്ന് മാസത്തിലും 0.25% പോയിന്റ് കുറച്ചിരുന്നെങ്കിലും, ഈ തവണ മാറ്റമുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍.
പണപ്പെരുപ്പം കുറയുന്നു, പക്ഷേ നിരക്ക് കുറയ്ക്കല്‍ ഡിസംബറിലേക്കാകാം
- സെപ്റ്റംബറിലെ പണപ്പെരുപ്പ നിരക്ക് 3.8% ആയി കുറഞ്ഞത്, ബാങ്കിന്റെ 2% ലക്ഷ്യത്തേക്കാള്‍ കൂടുതലായിരുന്നെങ്കിലും പ്രതീക്ഷിച്ചതിലും കുറവായിരുന്നു.
|
|
Full Story
|
|
|
|
|
|
|
| യുകെയില്‍ മകനെയും കുടുംബത്തെയും സന്ദര്‍ശിക്കാന്‍ എത്തിയ അങ്കമാലി സ്വദേശിനി കുഴഞ്ഞുവീണ് മരിച്ചു |
പീറ്റര്‍ബറോ/അങ്കമാലി: മകനെയും കുടുംബത്തെയും സന്ദര്‍ശിക്കാന്‍ യുകെയിലെത്തിയ അങ്കമാലി സ്വദേശിനി കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം അങ്കമാലി മഞ്ഞപ്ര തിരുതനത്തില്‍ വീട്ടില്‍ മേരി പൗലോസ് (75) ആണ് മരിച്ചത്. പരേതനായ പൗലോസിന്റെ ഭാര്യയാണ്.
പീറ്റര്‍ബറോയിലെ സ്പാള്‍ഡിങ്ങില്‍ കുടുംബമായി താമസിക്കുന്ന മകന്‍ ജിതിന്‍ പോളിനെ സന്ദര്‍ശിക്കാനാണ് മേരി സെപ്റ്റംബറില്‍ യുകെയിലെത്തിയത്. മകന്റെ ഗൃഹപ്രവേശന ചടങ്ങിലും പങ്കെടുത്തിരുന്നു.
കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്‌കൂള്‍ കഴിഞ്ഞെത്തിയ കൊച്ചുമക്കള്‍ മേരിയെ നിലത്ത് വീണ നിലയില്‍ കണ്ടതിനെ തുടര്‍ന്ന് |
|
Full Story
|
|
|
|
|
|
|
| ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാന്‍ ഗോപീചന്ദ് ഹിന്ദുജ ലണ്ടനില്‍ അന്തരിച്ചു |
ലണ്ടന്‍: ബ്രിട്ടനിലെ ഏറ്റവും സമ്പന്ന കുടുംബമായി അറിയപ്പെടുന്ന ഇന്ത്യന്‍ വംശജരായ ഹിന്ദുജ സഹോദരന്മാരുടെ രണ്ടാമന്‍ ഗോപീചന്ദ് പി. ഹിന്ദുജ (85) ലണ്ടനില്‍ അന്തരിച്ചു. ലണ്ടനിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 2023ല്‍ മൂത്ത സഹോദരന്‍ ശ്രീകാന്ത് ഹിന്ദുജയുടെ നിര്യാണത്തെത്തുടര്‍ന്നാണ് ഗോപീചന്ദ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സ്ഥാനമേറ്റത്.
48 രാജ്യങ്ങളിലായി വ്യാപിച്ച ബിസിനസ് സാമ്രാജ്യത്തിന്റെ അധിപന്മാരാണ് ഹിന്ദുജ സഹോദരന്മാര്‍. ഗ്രൂപ്പിനെ ആഗോളതലത്തില്‍ കോര്‍പറേറ്റ് സ്ഥാപനമാക്കി വളര്‍ത്തുന്നതില്‍ ഗോപീചന്ദ് നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഹിന്ദുജ ഗ്രൂപ്പിന്റെയും ഹിന്ദുജ ഓട്ടോമോട്ടീവ് ലിമിറ്റഡിന്റെയും |
|
Full Story
|
|
|
|
|
|
|
| 38 ലക്ഷം രൂപ വിലമതിക്കുന്ന റോളക്‌സ് വാച്ച് കവര്‍ന്ന കേസില്‍ മൊറോക്കന്‍ യുവാവിന് ബ്രിട്ടനില്‍ തടവ് ശിക്ഷ |
ലണ്ടന്‍: ബ്രിട്ടനില്‍ വിനോദസഞ്ചാരിയുടെ 38,000 പൗണ്ട് (ഏകദേശം 38 ലക്ഷം രൂപ) വിലമതിക്കുന്ന റോളക്‌സ് വാച്ച് കവര്‍ന്ന കേസില്‍ മൊറോക്കന്‍ പൗരന് തടവ് ശിക്ഷ. സൗത്ത്വാര്‍ക്ക് ക്രൗണ്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. വ്യാജ ജനന സര്‍ട്ടിഫിക്കറ്റുമായി ബ്രിട്ടനിലെത്തി രണ്ട് മാസത്തിനകം കൃത്യം നടത്തിയതായും ശിക്ഷാനന്തര നാടുകടത്തലിനും കോടതി ഉത്തരവിട്ടതായും റിപ്പോര്‍ട്ടുണ്ട്.
22 വയസ്സുള്ള മൊറോക്കന്‍ സ്വദേശിയായ അയ്‌ലാന്‍ സ്‌നൂസി ആണ് ശിക്ഷിക്കപ്പെട്ടത്. ഈ വര്‍ഷം ഏപ്രില്‍ 30നാണ് സംഭവം നടന്നത്. ഹോങ്കോങ് സ്വദേശിയായ വൂസാങ് ഹ്വാങ് ജോലി കഴിഞ്ഞ് ഹീത്രോ വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുന്‍പ് ലണ്ടനിലെ മെയ്ഫെയറിലെ മാര്‍ക്കറ്റ് മ്യൂസ് |
|
Full Story
|
|
|
|
|
|
|
| 12 വയസ്സുകാരിക്കും വിമാനത്തില്‍ രക്ഷയില്ല: പീഡിപ്പിക്കാന്‍ ശ്രമിച്ചത് ഇന്ത്യക്കാരന്‍; ക്രൂരത ലണ്ടനിലേക്കുള്ള വിമാനത്തില്‍ |
|
മുംബൈയില്‍ നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്ന ബ്രിട്ടിഷ് എയര്‍വേയ്സ് വിമാനത്തില്‍ ഉറങ്ങുകയായിരുന്ന 12 വയസ്സുള്ള പെണ്‍കുട്ടിയ്ക്ക് നേരെ അതിക്രമം നടത്തിയ ഇന്ത്യക്കാരനായ പ്രതിക്ക് തടവ് ശിക്ഷ വിധിച്ച് യുകെ കോടതി. ഷിപ്പിങ് കമ്പനി ഉടമയായ മുംബൈ സ്വദേശി ജാവേദ് ഇനാംദാറിനെ (34) 21 മാസത്തേക്കാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്. മുംബൈയില്‍ നിന്ന് ലണ്ടന്‍ ഹീത്രുവിലേക്കുള്ള വിമാനത്തില്‍ വച്ച് ജാവേദ് തന്റെ അരികിലിരുന്ന് ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ പലതവണ മോശമായി സ്പര്‍ശിക്കുകയായിരുന്നു.
രാത്രിയില്‍ 'എന്റെ അടുത്ത് നിന്ന് മാറൂ' എന്ന് കുട്ടി ഉറക്കെ നിലവിളിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് കാബിന്‍ ക്രൂ പെണ്‍കുട്ടിയുടെ അടുത്തെത്തി. ഒരുവേള പെണ്‍കുട്ടിയെ തന്റെ ഭാര്യയായി തെറ്റിദ്ധരിച്ചതാണ് |
|
Full Story
|
|
|
|
| |