|
|
|
|
|
| അയര്‍ലണ്ടിലെ റെസ്റ്റോറന്റ് ഉടമ ബിജു വറവുങ്കല്‍ അന്തരിച്ചു; ജിമ്മില്‍ പോയി വീട്ടിലെത്തിയ ശേഷം 53 വയസ്സുകാരന്റെ വേര്‍പാട് |
|
അയര്‍ലന്‍ഡിലെ പ്രമുഖ ഇന്ത്യന്‍ റെസ്റ്റോറന്റ് ഉടമയും മലയാളിയുമായ ബിജു വറവുങ്കല്‍ (53) അന്തരിച്ചു. ഹൃദയാഘാതം മൂലം കഴിഞ്ഞദിവസം രാവിലെയായിരുന്നു അന്ത്യം. ഇന്ത്യന്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ സജീവ സാന്നിധ്യമായിരുന്ന ഹോളി ഗ്രെയില്‍ റെസ്റ്റോറന്റ് ഉടമയാണ്. വെക്സ്ഫോര്‍ഡിലെ എന്നിസ്കോര്‍ത്തിയിലായിരുന്നു ബിജുവിന്റെ ഉടമസ്ഥതയിലുള്ള ഹോളി ഗ്രെയില്‍ റെസ്റ്റോറന്റ്.
പാലാ ഭരണങ്ങാനം ചിറ്റാനപ്പാറ വറവുങ്കല്‍ കുടുംബാംഗമാണ്. ഇന്നലെ രാവിലെ പതിവുപോലെ ജിമ്മില്‍ വ്യായാമത്തിനുശേഷം വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. ഉടന്‍മെഡിക്കല്‍ സംഘത്തിന്റെ സഹായം തേടിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം വാട്ടര്‍ഫോര്‍ഡ് ഹോസ്പിറ്റലിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ ബിന്ദു. മക്കള്‍: |
|
Full Story
|
|
|
|
|
|
|
| ഇന്‍കം ടാക്സ് വര്‍ദ്ധന സാധ്യത: റേച്ചല്‍ റീവ്സിന്റെ നിലപാട് വിവാദത്തിലേക്ക് |
ലണ്ടന്‍: ലേബര്‍ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതുപോലെ ഇന്‍കം ടാക്സ് വര്‍ദ്ധന ഉണ്ടാകില്ലെന്ന ഉറപ്പില്‍ നിന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്സ് പിന്മാറുന്നതായി ആരോപണം. 2 പെന്‍സ് വരെ നികുതി വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന് റീവ്സ് വ്യക്തമാക്കിയതോടെ, ലക്ഷക്കണക്കിന് ബ്രിട്ടീഷ് ജനങ്ങള്‍ക്ക് ഇത് വലിയ തിരിച്ചടിയാകുമെന്ന ആശങ്ക ഉയര്‍ന്നു.
'എല്ലാവരും അവരവരുടെ ഭാഗം നിര്‍വ്വഹിക്കണം' എന്നായിരുന്നു ബജറ്റിന് മുന്നോടിയായി റീവ്സ് രാജ്യത്തെ അഭിസംബോധന ചെയ്തതിലെ പ്രധാന സന്ദേശം. ഈ നിലപാടുമായി മുന്നോട്ട് പോയാല്‍ 1975-ന് ശേഷം ബേസിക് ഇന്‍കം ടാക്സ് വര്‍ദ്ധിപ്പിക്കുന്ന ആദ്യ ചാന്‍സലറായി റീവ്സ് മാറും.
Full Story
|
|
|
|
|
|
|
| ബ്രിട്ടനിലെ ട്രെയിനുകളില്‍ സുരക്ഷ പുനഃപരിശോധനയ്ക്ക് ഉത്തരവിട്ട് സര്‍ക്കാര്‍; അക്രമസംഭവങ്ങള്‍ ദശകത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ |
ലണ്ടന്‍: ട്രെയിനുകളില്‍ അക്രമസംഭവങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ റെയില്‍ സുരക്ഷ പുനഃപരിശോധിക്കാന്‍ ഉത്തരവിട്ടു. 2014-15 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ വര്‍ഷം മൂവായിരത്തില്‍ നിന്നും പതിനായിരത്തിലേക്കാണ് അക്രമസംഭവങ്ങള്‍ ഉയര്‍ന്നതെന്ന് ഓഫീസ് ഓഫ് റെയില്‍ & റോഡ് നടത്തിയ പരിശോധനയില്‍ വ്യക്തമാകുന്നു.
2024-25 വര്‍ഷത്തില്‍ റെയില്‍വെ യാത്രകളില്‍ റിപ്പോര്‍ട്ട് ചെയ്ത കുറ്റകൃത്യങ്ങളില്‍ 5.4% വര്‍ധനവുണ്ടായതായി ബ്രിട്ടീഷ് ട്രാന്‍സ്പോര്‍ട്ട് പോലീസ് അറിയിച്ചു. എന്നാല്‍, തെളിയിച്ച കുറ്റകൃത്യങ്ങളുടെ ശതമാനം 11.9% ആയി കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2023-24ല്‍ ഇത് 12.5% ആയിരുന്നു.
Full Story
|
|
|
|
|
|
|
| ഇംഗ്ലണ്ടിലെ വിദ്യാഭ്യാസം നവീകരണത്തിലേക്ക്: പ്രൊഫ. ബെക്കി ഫ്രാന്‍സിസ് നയിച്ച സമിതിയുടെ പാഠ്യപദ്ധതി പുനഃപരിശോധനാ റിപ്പോര്‍ട്ട് പുറത്ത് |
ലണ്ടന്‍: ഇംഗ്ലണ്ടിലെ കുട്ടികള്‍ മുതല്‍ 19 വയസുവരെയുള്ള വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തെ കുറിച്ച് പ്രൊഫ. ബെക്കി ഫ്രാന്‍സിസ് നയിച്ച പാഠ്യപദ്ധതി-മൂല്യനിര്‍ണ്ണയ പുനഃപരിശോധനാ സമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നു. ഒരു വര്‍ഷത്തെ പഠനത്തിനൊടുവില്‍ തയ്യാറാക്കിയ 197 പേജുള്ള ഈ റിപ്പോര്‍ട്ട്, നിലവിലെ പാഠ്യപദ്ധതിയില്‍ പരീക്ഷാഭാരം കുറയ്ക്കുകയും പഠനത്തെ കൂടുതല്‍ ഉള്‍ക്കൊള്ളുന്നതും പ്രായോഗികവുമായ രീതിയിലേക്ക് മാറ്റുകയും ചെയ്യണമെന്ന് ശുപാര്‍ശ ചെയ്യുന്നു.
7,000-ത്തിലധികം പൊതുപ്രതികരണങ്ങളും വിദഗ്ധ നിര്‍ദേശങ്ങളും അടിസ്ഥാനമാക്കിയാണ് സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പാഠ്യപദ്ധതിയുടെ ദിശയും ഘടനയും നവീകരിക്കാനുള്ള 10 പ്രധാന |
|
Full Story
|
|
|
|
|
|
|
| വിമാനത്തില്‍ 12 വയസ്സുകാരിയെ ആക്രമിച്ച ഇന്ത്യക്കാരന് യുകെയില്‍ 21 മാസത്തെ തടവ് ശിക്ഷ |
ലണ്ടന്‍: മുംബൈയില്‍ നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്ന ബ്രിട്ടിഷ് എയര്‍വേയ്സ് വിമാനത്തില്‍ ഉറങ്ങുകയായിരുന്ന 12 വയസ്സുള്ള പെണ്‍കുട്ടിയെ ആക്രമിച്ച ഇന്ത്യക്കാരന് യുകെ കോടതി 21 മാസത്തെ തടവ് ശിക്ഷ വിധിച്ചു. ഷിപ്പിങ് കമ്പനി ഉടമയും മുംബൈ സ്വദേശിയുമായ ജാവേദ് ഇനാംദാര്‍ (34) ആണ് ശിക്ഷിക്കപ്പെട്ടത്.
മുംബൈയില്‍ നിന്ന് ഹീത്രോവിലേക്കുള്ള വിമാനത്തില്‍ ജാവേദ് തന്റെ അരികിലിരുന്ന് ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ പലതവണ സ്പര്‍ശിക്കുകയായിരുന്നു. 'എന്റെ അടുത്ത് നിന്ന് മാറൂ' എന്ന നിലവിളിയോടെ കുട്ടി പ്രതികരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഉടന്‍ കാബിന് ക്രൂ ഇടപെട്ടു.
തുടര്‍ന്ന് ജാവേദ് കുട്ടിയെ |
|
Full Story
|
|
|
|
|
|
|
| അയര്‍ലന്‍ഡില്‍ ഹൃദയാഘാതം: ഹോളി ഗ്രെയില്‍ റസ്റ്ററന്റ് ഉടമ ബിജു വറവുങ്കല്‍ അന്തരിച്ചു |
വെക്സ്ഫോര്‍ഡ്: അയര്‍ലന്‍ഡിലെ ഇന്ത്യന്‍ ഹോസ്പിറ്റാലിറ്റി രംഗത്ത് സജീവമായിരുന്ന ഹോളി ഗ്രെയില്‍ റസ്റ്ററന്റ് ഉടമ ബിജു വറവുങ്കല്‍ (53) ഹൃദയാഘാതം മൂലം അന്തരിച്ചു. ഇന്നലെ രാവിലെ ജിമ്മില്‍ വ്യായാമം പൂര്‍ത്തിയാക്കി വീട്ടില്‍ തിരിച്ചെത്തിയപ്പോഴായിരുന്നു ഹൃദയാഘാതം. ഉടന്‍ മെഡിക്കല്‍ സംഘത്തെ വിളിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
വെക്സ്ഫോര്‍ഡിലെ എന്നിസ്കോര്ത്തിയിലാണ് ബിജുവിന്റെ ഹോളി ഗ്രെയില്‍ റസ്റ്ററന്റ് പ്രവര്‍ത്തിച്ചിരുന്നത്. പാലാ ഭരണങ്ങാനം ചിറ്റാനപ്പാറയിലെ വറവുങ്കല്‍ കുടുംബാംഗനാണ്. മൃതദേഹം വാട്ടര്‍ഫോര്‍ഡ് ഹോസ്പിറ്റലിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.
ഭാര്യ: ബിന്ദു. |
|
Full Story
|
|
|
|
|
|
|
| നാടുവിട്ടാലും രക്ഷയില്ല: പുറകെ വന്ന് പണം പിരിക്കും; യുകെയില്‍ നിന്നു പോകുന്നവരുടെ ആകെ സ്വത്തില്‍ 20 ശതമാനം നികുതി |
|
യുകെ വിട്ടുപോകുന്നവരുടെ ആസ്തികളില്‍ 20% നികുതി ചുമത്താന്‍ തയാറെടുക്കുകയാണ്.യുകെ ഉപേക്ഷിച്ചിറങ്ങുന്നവരുടെ ബിസിനസ്സ് ആസ്തികളില്‍ നിന്നും നികുതി പിടിക്കാനാണ് ചാന്‍സലര്‍ തയ്യാറെടുക്കുന്നത്. ആസ്തികളില്‍ സെറ്റ്ലിംഗ് അപ്പ് ചാര്‍ജ്ജുകള്‍ ചുമത്താനാണ് ട്രഷറി പദ്ധതിയിടുന്നതെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ജി7 രാജ്യങ്ങളിലെ ആദ്യ നീക്കത്തിലൂടെ 2 ബില്ല്യണ്‍ പൗണ്ട് പൊതുഖജനാവിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് നിലവില്‍ എക്സ്പാറ്റ് സ്റ്റാറ്റസ് ഉള്ളവര്‍ക്ക് 6000 പൗണ്ടും, അതില്‍ കൂടുതലും മൂല്യമുള്ള പ്രോപ്പര്‍ട്ടിയും, ഭൂമിയും വില്ക്കുമ്പോള് 20% ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്സില്‍ ഇളവ് നല്‍കുന്നില്ല. എന്നാല്‍ ഓഹരി പോലുള്ള ചില ആസ്തികള്‍ വില്ക്കുമ്പോള് ഈ ഇളവ് കിട്ടുന്നുണ്ട്.
പുതിയ പദ്ധതികള്‍ |
|
Full Story
|
|
|
|
|
|
|
| 10 വര്‍ഷങ്ങള്‍ക്ക് ശേഷം വാര്‍ഷിക റെജിസ്ട്രേഷന് ഫീസ് വര്‍ധിപ്പിക്കാന്‍ നഴ്സിംഗ് ആന്‍ഡ് മിഡൈ്വഫറി കൗണ്‍സില്‍ (എന്‍എംസി) തീരുമാനം |
|
ഇതുമായി ബന്ധപ്പെട്ട്, 12 ആഴ്ച നീളുന്ന കണ്സള്ട്ടേഷന് ആരംഭിച്ചു. പ്രതിമാസം 1.92 പൗണ്ടോളം വരുന്ന രജിസ്ട്രേഷന് ഫീസ് 10 വര്‍ഷക്കാലമായി വര്‍ധിപ്പിക്കാതെ മരവിപ്പിച്ചിരിക്കുകയായിരുന്നു. എന്നാല്‍, ഇതിന്റെ ഫലമായി എന്‍ എം സിയുടെ വരുമാനത്തില്‍ 28 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്.
കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഫീസ് വര്‍ധിപ്പിച്ചില്ലെങ്കിലും എന്‍ എം സിയുടെ ഉത്തരവാദിത്വങ്ങള്‍ കാര്യമായി വര്‍ധിച്ചിട്ടുണ്ട്. അതുപോലെ, എന്‍ എം സിയുടെ പ്രവര്‍ത്തനങ്ങളിലെ സങ്കീര്‍ണ്ണതയും ഇക്കാലയളവില്‍ വര്‍ധിച്ചു. എക്കാലത്തേക്കാള്‍ കൂടുതല്‍ നഴ്സിംഗ് - മിഡൈ്വഫറി പ്രൊഫഷണലുകളെയാണ് ഇപ്പോള്‍ എന്‍ എം സി നിരീക്ഷിക്കുന്നത്. 2015 ല്‍ 6,86,782 പേര് രജിസ്റ്റര്‍ ചെയ്തയിടത്ത് ഇപ്പോഴുള്ളത് 8,53,707 പേരാണ്. ഇതില്‍, 2018 മുതല്‍ ഇംഗ്ലണ്ടില്‍ നിലവില്‍ വന്ന |
|
Full Story
|
|
|
|
| |