|
|
|
|
|
| ആഴ്ചയില്‍ 4 ദിവസം ജോലി; 5 ദിവസത്തെ ശമ്പളം: യുകെ വന്‍ മാറ്റത്തിലേക്ക് നീങ്ങുമ്പോള്‍ ആശങ്ക പ്രകടിപ്പിച്ച് ടോറി പാര്‍ട്ടി |
|
പ്രവൃത്തിദിനങ്ങള്‍ ആഴ്ചയില്‍ നാലുദിവസം അഞ്ച് ദിവസത്തെ ശമ്പളം. എല്ലാ ജോലിക്കാര്‍ക്കും നാല് പ്രവൃത്തിദിനങ്ങളായി ചുരുക്കുന്നതിനെ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ എംപിമാര്‍ അനുകൂലിക്കുന്നു. ബ്രിട്ടനിലെ ജോലിക്കാര്‍ക്ക് നാല് പ്രവൃത്തിദിനങ്ങളിലേക്ക് ചുരുക്കുന്നത് സംബന്ധിച്ച് പരിശോധിക്കാന്‍ ഒരു സംഘത്തെ നിയോഗിക്കണമെന്ന് ലേബര്‍ എംപിമാരും, ഗ്രീന്‍ എംപിയും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ഫ്രഞ്ച് രീതിയില്‍ നിയമങ്ങള്‍ നടപ്പാക്കുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് ദോഷം ചെയ്യുമെന്ന് ടോറികള്‍ മുന്നറിയിപ്പ് നല്‍കുന്നു. കൂടാതെ നിയന്ത്രണങ്ങള്‍ കൂടുന്നത് സ്ഥാപങ്ങളെ സമ്മര്‍ദത്തിലാക്കുകയും തൊഴിലവസരങ്ങളെ ബാധിക്കുകയും ചെയ്യുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
ജോലിക്കാരുടെ അവകാശങ്ങള്‍ |
|
Full Story
|
|
|
|
|
|
|
| തൊഴില്‍ പരിശീലന കാലാവധി കുറച്ച് യുകെ, ഓഗസ്റ്റ് മുതല്‍ പ്രാബല്യത്തില്‍ |
ലണ്ടന്‍: 19 വയസ്സിന് മുകളില്‍ പ്രായമുള്ള അപ്രന്റീസുകള്‍ക്ക് തൊഴില്‍ പരിശീലനം പൂര്‍ത്തിയാക്കാന്‍ കണക്ക്, ഇംഗ്ലിഷ് യോഗ്യതകള്‍ ഇനി ആവശ്യമില്ലെന്ന് യുകെ വിദ്യാഭ്യാസ വകുപ്പ് (ഡിഎഫ്ഇ). തൊഴില്‍ പരിശീലന കാലം പന്ത്രണ്ടില്‍ നിന്ന് 8 മാസമായും കുറച്ചിട്ടുണ്ട്. 19 വയസ്സിന് മുകളില്‍ പ്രായമുള്ള അപ്രന്റിസുകള്‍ക്ക് കോഴ്‌സ് പാസാകാന്‍ ലെവല്‍ 2 ഇംഗ്ലിഷ്, കണക്ക് യോഗ്യത (ജിസിഎസ്ഇക്ക് തത്തുല്യം) വേണോ വേണ്ടയോ എന്നത് തൊഴിലുടമകള്‍ക്ക് തീരുമാനിക്കാം. ഇതു സംബന്ധിച്ച ചട്ടം ഉടന്‍ പ്രാബല്യത്തിലാകും. അതേസമയം തൊഴില്‍ പരിശീലന കാലത്തിന്റെ കുറഞ്ഞ കാലയളവ് 8 മാസമായി കുറച്ചുകൊണ്ടുള്ള വ്യവസ്ഥ ഈ വര്‍ഷം ഓഗസ്റ്റ് മുതലാണ് പ്രാബല്യത്തിലാകുക.
ദേശീയ |
|
Full Story
|
|
|
|
|
|
|
| ലിപ് സര്‍ജറി നടത്തിയതിനാല്‍ ഊതാന്‍ സാധിക്കില്ല മദ്യ പരിശോധനയില്‍ യുവതി, യുകെ അഭിഭാഷകയ്ക്ക് തടവുശിക്ഷ |
ലണ്ടന്‍: മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടുന്നതിനായി പോലീസ് നടത്തുന്ന പരിശോധനയാണ് ബ്രെത്ത് ടെസ്റ്റ്. ഈ പരിശോധനയോട് സാധാരണ എല്ലാവരും സഹകരിക്കുകയാണ് പതിവ്. എന്നാല്‍, ബ്രെത്ത് ടെസ്റ്റ് ചെയ്യാന്‍ കാത്തുനിന്ന പോലീസിനോട് അതിന് തയ്യാറാകാതിരുന്ന യുവതി പറഞ്ഞ കാരണം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച ആവുകയാണ്. തന്റെ ലിപ് സര്‍ജറി കഴിഞ്ഞിരിക്കുന്നതിനാല്‍ മിഷനിലേക്ക് ഊതാന്‍ തനിക്ക് സാധിക്കില്ലെന്നായിരുന്നു അഭിഭാഷക കൂടിയായ യുവതിയുടെ വാദം.
മദ്യപിച്ച് വാഹനമോടിച്ചുവെന്ന സംശയത്തെ തുടര്‍ന്നാണ് യുകെയില്‍ അഭിഭാഷകയായ റേച്ചല്‍ ടാന്‍സിയെ പോലീസ് തടഞ്ഞത്. റേഞ്ച് റോവറില്‍ മണിക്കൂറില്‍ 32 കിലോമീറ്റര്‍ വേഗതയില്‍ ആയിരുന്നു ഇവര്‍ ഈ സമയം |
|
Full Story
|
|
|
|
|
|
|
| യുവ സൈനിക ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സഹപ്രവര്‍ത്തകനെതിരേ തെളിവ് |
ലാര്‍ക്ക്ഹില്‍ ക്യാംപ്: യുവ സൈനിക ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ സഹപ്രവര്‍ത്തകനെതിരെ തെളിവ് ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍. 2021ല്‍ വില്‍റ്റ്‌ഷെയറിലെ ലാര്‍ക്ക്ഹില്‍ ക്യാംപില്‍ ആര്‍ട്ടിലറി ഗണ്ണര്‍ ജെയ്സ്ലി ബെക്ക് (19) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് റയാന്‍ മേസണ്‍ എന്ന സഹപ്രവര്‍ത്തകനെതിരെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. റയാന്‍ മേസണിന്റെ നിരന്തരമായ ശല്യമാണ് ജെയ്സ്ലിയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് അന്വേഷണ റിപ്പോര്‍ട്ട് കണ്ടെത്തിയിരിക്കുന്നത്.
മേസണ്‍ ജെയ്സ്ലിക്ക് 3,600 സന്ദേശങ്ങള്‍ അയച്ചിരുന്നു. മേസണ്‍ തന്റെ സൗഹൃദത്തിന്റെ പരിധി ലംഘിക്കുകയാണെന്ന് ജെയ്സ്ലിക്ക് തോന്നി. തന്നെ മേസണ്‍ |
|
Full Story
|
|
|
|
|
|
|
| അയര്‍ലന്‍ഡില്‍ വര്‍ക്ക് പെര്‍മിറ്റ് നേടുന്നതില്‍ മുന്‍പന്തിയില്‍ ഇന്ത്യക്കാര്‍ |
ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ വിദേശ തൊഴിലാളികള്‍ക്ക് നല്‍കുന്ന വര്‍ക്ക് പെര്‍മിറ്റുകള്‍ നേടുന്നതില്‍ ഇന്ത്യക്കാര്‍ മുന്‍പന്തിയിലെന്ന് റിപ്പോര്‍ട്ട്. 2024ല്‍ അയര്‍ലന്‍ഡില്‍ അനുവദിച്ച മൊത്തം വര്‍ക്ക് പെര്‍മിറ്റുകളില്‍ 35% ഇന്ത്യക്കാര്‍ക്കായിരുന്നു. ആകെ 13,566 ഇന്ത്യക്കാര്‍ക്കാണ് വര്‍ക്ക് പെര്‍മിറ്റ് ലഭിച്ചത്. ബ്രസീല്‍ (4,553), ഫിലിപ്പീന്‍സ് (4,049) രാജ്യങ്ങളിലെ അപേക്ഷകരും കൂടുതല്‍ വര്‍ക്ക് പെര്‍മിറ്റ് നേടിയവരില്‍ ഉള്‍പ്പെടുന്നു. ഐറിഷ് തൊഴില്‍ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ആകെ 42,910 വര്‍ക്ക് പെര്‍മിറ്റ് അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 39,390 (91.8 %) വര്‍ക്ക് പെര്‍മിറ്റുകളാണ് വിദേശ തൊഴിലാളികള്‍ക്ക് അനുവദിക്കപ്പെട്ടത്.
|
|
Full Story
|
|
|
|
|
|
|
| യുകെയില്‍ ബംഗാളി ബോര്‍ഡിനെതിരേ പ്രതികരിച്ച യാര്‍മൗത്ത് എംപിയെ പിന്തുണച്ച് ഇലോണ്‍ മസ്‌ക് |
ലണ്ടന്‍: ലണ്ടനിലെ (London) ബംഗാളി ഭാഷയിലെഴുതിയ സൈന്‍ ബോര്‍ഡിനെതിരേ രോഷം പ്രകടിപ്പിച്ച് ബ്രിട്ടീഷ് എംപി റുപെര്‍ട്ട് ലോവ്. ലണ്ടനിലെ വൈറ്റ്ചാപ്പല്‍ സ്റ്റേഷന് മുന്നിലാണ് ബംഗാളി ഭാഷയിലെഴുതിയ സൈന്‍ബോര്‍ഡ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ചിത്രം എക്സില്‍ പങ്കുവെച്ചാണ് ബ്രിട്ടീഷ് എംപി നീരസം പ്രകടമാക്കിയത്. ബ്രിട്ടനിലെ റിഫോം യുകെ പാര്‍ട്ടിയുടെ എംപിയാണ് റുപെര്‍ട്ട്. സൈന്‍ ബോര്‍ഡുകള്‍ ഇംഗ്ലീഷില്‍ മാത്രമെ പ്രദര്‍ശിപ്പിക്കാവൂവെന്ന് എന്ന് എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു. ''ഇത് ലണ്ടന്‍ ആണ്. അതിനാല്‍ സ്റ്റേഷന്റെ പേര് ഇംഗ്ലീഷിലെ എഴുതാവൂ, ഇംഗ്ലീഷില്‍ മാത്രം'', അദ്ദേഹം പറഞ്ഞു. ഒരു വശത്ത് ഇംഗ്ലീഷിലും മറുവശത്ത് ബംഗാളിയിലും എഴുതിയ സൈന്‍ ബോര്‍ഡാണ് |
|
Full Story
|
|
|
|
|
|
|
| മൊബൈല്‍ ഫോണ്‍ മോഷണത്തിന്റെ കേന്ദ്രമായി ലണ്ടന്‍ നഗരം: എല്ലാ ദിവസവും ഫോണ്‍ മോഷണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു |
|
ലണ്ടന്‍ നഗരം മൊബൈല്‍ മോഷണത്തിന്റെ കേന്ദ്രമായി മാറുകയാണ്. ഓരോ ആറു മിനിറ്റിലും ഒരാള്‍ നഗരത്തില്‍ മൊബൈല്‍ മോഷണത്തിന് ഇരയാകുന്നതായിട്ടാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2022ല്‍ 90,864 മൊബൈലുകളാണ് നഗരത്തില്‍ മോഷ്ടിക്കപ്പെട്ടത്. അതായത് ദിവസേന 250 ഫോണ്‍. നഗരത്തിലെ മോഷണങ്ങളില്‍ 70 ശതമാനവും മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ടതാണ്. ഇതിനു അറുതിവരുത്താന്‍ ടെക് കമ്പനികളുടെ സഹായം തേടുകയാണ് മേയര്‍ സാദിഖ് ഖാനും മെട്രോപൊളിറ്റന്‍ പൊലീസ് മേധാവി സര്‍ മാര്‍ക്ക് റൌളിയും. മോഷ്ടാക്കള്‍ക്ക് ഫോണ്‍ ഉപയോഗിക്കാനേ പറ്റാത്തവിധത്തിലുള്ള പരിഹാരം സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍മാര്‍ കണ്ടെത്തണമെന്നാണ് ഇവരുടെ നിര്‍ദേശം.
കഴിഞ്ഞദിവസം മൊബൈല്‍ മോഷ്ടാവായ യുവാവിനെ പൊലീസ് ചെയ്സ് ചെയ്ത് പിടിച്ചത് ഹെലികോപ്റ്ററിന്റെ സഹായത്തോടെയാണ്. |
|
Full Story
|
|
|
|
|
|
|
| യുകെയിലെ ഇന്ത്യക്കാര്‍ നടത്തുന്ന റസ്റ്ററന്റുകളില്‍ വ്യാപക റെയ്ഡ്: അനധികൃത ജോലിക്കാരെ കണ്ടെത്തി നാടുകടത്തിയെന്ന് ഹോം ഓഫീസ് |
|
ഇന്ത്യ ഉള്‍പ്പെടെ വിദേശ വംശജര്‍ നടത്തുന്ന റസ്റ്ററന്റുകളിലും മറ്റു സ്ഥാപനങ്ങളിലും ജൂലൈ മുതല്‍ 5424 റെയ്ഡുകളും, 3930 അറസ്റ്റുകളും നടന്നതായി ഹോം ഓഫീസ് വ്യക്തമാക്കുന്നു. റെസ്റ്റൊറന്റുകള്‍, ടേക്ക്എവെ, കഫെ, കാര്‍ വാഷ്, നെയില്‍ ബാര്‍, വേപ്പ് ഷോപ്പുകള്‍ തുടങ്ങിയ ബിസിനസ്സുകള്‍ കേന്ദ്രീകരിച്ചാണ് അറസ്റ്റ് അധികവും നടക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം 16,400-ലേറെ ആളുകളെ നാടുകടത്തിയെന്നും ലേബര്‍ പറയുന്നു. ഇന്ത്യന്‍ റെസ്റ്റോറെന്റുകള്‍, കോഫി ഷോപ്പുകള്‍, കാര്‍വാഷ് സെന്ററുകള്‍, കണ്‍വീനിയന്‍സ് സ്റ്റോറുകള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും റെയ്ഡ് നടന്നത്.
ഏറെ നാളായി അനധികൃത കുടിയേറ്റക്കാരെ ചൂഷണം ചെയ്യുന്നതാണ് ബിസിനസ്സുകളുടെ രീതി, നടപടി ഇല്ലാത്തതിനാല്‍ അനധികൃതമായി ജോലി ചെയ്യാന്‍ എത്തുന്നവരുടെ എണ്ണമേറുകയും ചെയ്തു, |
|
Full Story
|
|
|
|
| |