ലണ്ടന്‍: മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടുന്നതിനായി പോലീസ് നടത്തുന്ന പരിശോധനയാണ് ബ്രെത്ത് ടെസ്റ്റ്. ഈ പരിശോധനയോട് സാധാരണ എല്ലാവരും സഹകരിക്കുകയാണ് പതിവ്. എന്നാല്‍, ബ്രെത്ത് ടെസ്റ്റ് ചെയ്യാന്‍ കാത്തുനിന്ന പോലീസിനോട് അതിന് തയ്യാറാകാതിരുന്ന യുവതി പറഞ്ഞ കാരണം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച ആവുകയാണ്. തന്റെ ലിപ് സര്‍ജറി കഴിഞ്ഞിരിക്കുന്നതിനാല്‍ മിഷനിലേക്ക് ഊതാന്‍ തനിക്ക് സാധിക്കില്ലെന്നായിരുന്നു അഭിഭാഷക കൂടിയായ യുവതിയുടെ വാദം.
മദ്യപിച്ച് വാഹനമോടിച്ചുവെന്ന സംശയത്തെ തുടര്‍ന്നാണ് യുകെയില്‍ അഭിഭാഷകയായ റേച്ചല്‍ ടാന്‍സിയെ പോലീസ് തടഞ്ഞത്. റേഞ്ച് റോവറില്‍ മണിക്കൂറില്‍ 32 കിലോമീറ്റര്‍ വേഗതയില്‍ ആയിരുന്നു ഇവര്‍ ഈ സമയം യാത്ര ചെയ്തിരുന്നത്. വാഹനം തടഞ്ഞ പോലീസ് പരിശോധനയ്ക്കായി ഇവരോട് മിഷനിലേക്ക് ഊതാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, യുവതി അതിന് തയ്യാറായില്ലെന്ന് മാത്രമല്ല അടുത്തിടെ തന്റെ ലിപ് സര്‍ജറി കഴിഞ്ഞതിനാല്‍ തനിക്ക് ഊതാന്‍ സാധിക്കില്ലെന്ന് പോലീസിനോട് വ്യക്തമാക്കുകയും ചെയ്തു.
എന്നാല്‍, പരിശോധനയ്ക്കായി രക്ത സാമ്പിള്‍ ആവശ്യപ്പെട്ടപ്പോള്‍ തനിക്ക് സൂചി പേടിയാണെന്നും അതിനാല്‍ രക്തം എടുക്കാന്‍ സാധിക്കില്ല എന്നുമായിരുന്നു യുവതിയുടെ മറുപടി. അന്വേഷണവുമായി സഹകരിക്കാത്തതിനാല്‍ പോലീസ് ഇവര്‍ക്കെതിരെ കേസെടുക്കുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. കോടതിയില്‍ റേച്ചല്‍ താന്‍ മദ്യപിച്ചിരുന്നില്ലെന്ന് വാദിച്ചെങ്കിലും പോലീസ് പരിശോധനകളോട് സഹകരിക്കാത്തതിനാല്‍ കോടതി ഇവരെ കുറ്റക്കാരിയായി വിധിച്ചു. ലിവര്‍പൂള്‍ മജിസ്ട്രേറ്റ് കോടതി മാര്‍ച്ച് നാലുവരെ തടവു ശിക്ഷയാണ് ഇവര്‍ക്കായി വിധിച്ചത്. എന്നാല്‍. ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ഇവര്‍ പുറത്തിറങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.