Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.2854 INR  1 EURO=108.1198 INR
ukmalayalampathram.com
Tue 31st Mar 2026
UK Special
  14-02-2025
ലണ്ടനിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരന്‍ എം. ഗംഗാധരന്‍ അന്തരിച്ചു

തിരുവനന്തപുരം: ലണ്ടനിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരന്‍ എം. ഗംഗാധരന്‍ (87) നിര്യാതനായി. ലണ്ടനിലെ ന്യൂഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലായിരുന്നു അന്ത്യം. ന്യൂഹാം കൗണ്‍സില്‍ മേയറും ഡെപ്യൂട്ടി മേയറുമായിരുന്ന ഡോ.ഓമന ഗംഗാധരനാണ് ഭാര്യ. ന്യൂഹാം ഒളിമ്പിക് പാര്‍ക്കിന് സമീപമുള്ള വസതിയിലായിരുന്നു താമസം. ആലപ്പുഴയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളായ കെ.ആര്‍.ഗൗരിയമ്മയുടെയും ടി.വി.തോമസിന്റെയും സഹയാത്രികനായിരുന്ന മാധവന്റെ ഇളയമകനാണ്. മക്കള്‍: കാര്‍ത്തിക (യു.കെ റവന്യു ആന്‍ഡ് കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥ), കണ്ണന്‍ (ബിസിനസ്). മരുമകന്‍: ഡോ.സൂരജ് (ജനറല്‍ പ്രാക്ടീഷണര്‍). സംസ്‌കാരം ലണ്ടനില്‍.

15-ാം വയസില്‍ സിംഗപ്പൂരിലെത്തിയ

Full Story
  13-02-2025
കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ യുകെയില്‍: 3 ദിവസത്തെ സന്ദര്‍ശനത്തില്‍ മൂന്നു പരിപാടികള്‍
പാലക്കാട്ടെ ഐതിഹാസിക വിജയത്തിനുശേഷം രാഹുല്‍ സന്ദര്‍ശിക്കുന്ന ആദ്യ പ്രവാസി സമൂഹവും യുകെയിലേതാണ്. പിണറായി സര്‍ക്കാരിനെതിരെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്ന നിലയില്‍ നിരന്തരം നടത്തിയ സമരങ്ങളെ തുടര്‍ന്ന് രാഹുലിനെ പോലീസ് അര്‍ദ്ധരാത്രിയില്‍ വീട് വളഞ്ഞിട്ടു അറസ്റ്റ് ചെയ്തത് വലിയ വിവാദമായി മാറിയിരുന്നു. എന്നാല്‍ അന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്ത രാഹുലിന്റെ പാസ്പോര്‍ട്ട് അദ്ദേഹം എംഎല്‍എ ആയ ശേഷം കഴിഞ്ഞ ദിവസമാണ് തിരികെ ലഭിച്ചത്.

ഗള്‍ഫ് രാജ്യങ്ങളിലും മറ്റുമുള്ള ആയിരക്കണക്കിന് പ്രവാസികള്‍ രാഹുലിന്റെ വരവ് കാത്തിരിക്കയാണ് രാഹുലിന് സ്വീകരണം ഒരുക്കാന്‍ യുകെയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയാറാകുന്നത്.

പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ നായകനായി ഉയര്‍ന്നു വന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ,
Full Story
  13-02-2025
യുകെയില്‍ ഇനി നുഴഞ്ഞു കയറിയിട്ട് കാര്യമില്ല: അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കേണ്ടെന്ന് നിയമം പാസാക്കുന്നു
അനധികൃത ബോട്ടിലും ട്രക്കുകളിലും അഭയാര്‍ഥികളായി എത്തുന്നവര്‍ എത്രകാലം ബ്രിട്ടനിലെ അഭയാര്‍ഥി ക്യാംപുകളില്‍ കഴിഞ്ഞാലും അവര്‍ക്ക് പൗരത്വം നല്‍കേണ്ടതില്ലെന്ന നിര്‍ദേശം പുതിയ ഗൈഡ് ലൈനില്‍ ഉള്‍പ്പെടുത്തുകയാണ് ബ്രിട്ടിഷ് സര്‍ക്കാര്‍. ഇതോടെ ബ്രിട്ടിഷ് പൗരത്വം മോഹിച്ച് ജീവന്‍ പണയം വച്ച് ഇംഗ്ലിഷ് ചാനല്‍ കടന്ന് എത്തുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

അനധികൃതമായി എത്തുന്നവര്‍ പൗരത്വത്തിന് അപേക്ഷിക്കുമ്പോള്‍ അവരുടെ കാലാവധി എത്രയായാലും കടന്നുവന്ന വഴി അനധികൃത ബോട്ടിലോ ട്രക്കിലോ ആണെങ്കില്‍ അപേക്ഷ നിരസിക്കുമെന്നാണ് ഹോം ഓഫിസ് വ്യക്തമാക്കുന്നത്. നിലവില്‍ അഭയാര്‍ഥി സ്റ്റാറ്റസിനായി അപേക്ഷ നല്‍കി ക്യാംപുകളില്‍ കഴിയുന്നവര്‍ക്കും ഈ ഗൈഡ് ലൈന്‍ ബാധകമായിരിക്കും.
Full Story
  13-02-2025
കെയറര്‍ വീസയ്ക്ക് നല്‍കിയത് 20 ലക്ഷം രൂപ, കിട്ടിയത് ദുരിതക്കയം

ലണ്ടന്‍: ബ്രിട്ടനില്‍ നഴ്‌സിങ് കെയര്‍ മേഖലയില്‍ കെയറര്‍ വീസയില്‍ എത്തിയവര്‍ അഭിമുഖീകരിക്കുന്ന ദുരവസ്ഥയും ജോലി നേടാന്‍ ഇവര്‍ തലവരി പണമായി നല്‍കിയ ലക്ഷങ്ങളുടെ കണക്കും തുറന്നു കാട്ടി ഗാര്‍ഡിയന്‍ പത്രത്തിന്റെ സര്‍വേ റിപ്പോര്‍ട്ട്. ആയിരക്കണക്കിന് മലയാളികള്‍ അനുഭവിക്കുന്നതും കടന്നുപോയതുമായ നേര്‍ അനുഭവങ്ങളുടെ തനിപ്പകര്‍പ്പാണ് ഈ റിപ്പോര്‍ട്ട്. സര്‍വേയില്‍ പങ്കെടുത്ത പലരും 20,000 പൗണ്ട് വരെ (ഏകദേശം 20 ലക്ഷം രൂപ ) നല്‍കിയാണ് കെയറര്‍ വീസ സംഘടിപ്പിച്ചതെന്ന് തുറന്നു സമ്മതിക്കുന്നു. 35 ലക്ഷം മുടക്കി ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് സഹിതം കെയറര്‍ വീസയിലെത്തിയ മലയാളികളെ വച്ചുനോക്കുമ്പോള്‍ ഇതൊന്നും വലിയ വാര്‍ത്തയല്ലെന്നത് മറ്റൊരു കാര്യം. നൈജീരിയ, സിംബാവേ

Full Story
  13-02-2025
അനധികൃത കുടിയേറ്റം തടയാന്‍ ബ്രിട്ടനില്‍ പുതിയ നിയമം, കടുത്ത നടപടികളുമായി രാജ്യം

ലണ്ടന്‍: ബോട്ടിലും വാനിലും ട്രക്കുകളുടെ പിന്നിലും നുഴഞ്ഞുകയറി ജീവന്‍ പണയം വച്ച് ബ്രിട്ടനിലെത്തി സ്ഥിരതാമസത്തിന് മോഹിക്കുന്നവര്‍ക്ക് വിലക്കിട്ട് ബ്രിട്ടന്‍. ഇത്തരത്തില്‍ അനധികൃത ബോട്ടിലും ട്രക്കുകളിലും അഭയാര്‍ഥികളായി എത്തുന്നവര്‍ എത്രകാലം ബ്രിട്ടനിലെ അഭയാര്‍ഥി ക്യാംപുകളില്‍ കഴിഞ്ഞാലും അവര്‍ക്ക് പൗരത്വം നല്‍കേണ്ടതില്ലെന്ന നിര്‍ദേശം പുതിയ ഗൈഡ് ലൈനില്‍ ഉള്‍പ്പെടുത്തുകയാണ് ബ്രിട്ടിഷ് സര്‍ക്കാര്‍. ഇതോടെ ബ്രിട്ടിഷ് പൗരത്വം മോഹിച്ച് ജീവന്‍ പണയം വച്ച് ഇംഗ്ലിഷ് ചാനല്‍ കടന്ന് എത്തുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

അനധികൃതമായി എത്തുന്നവര്‍ പൗരത്വത്തിന് അപേക്ഷിക്കുമ്പോള്‍

Full Story
  13-02-2025
2.5 കോടി രൂപയുടെ ആഡംബര കാര്‍ തെരുവില്‍ കത്തിനശിച്ചു, നിസ്സഹായനായി ഉടമ

ലണ്ടന്‍: ലവ് ഐലന്‍ഡ് റിയാലിറ്റി ഷോയിലെ മുന്‍ മത്സരാര്‍ഥി ഡാനി ബിബ്ബിയുടെ മക്?ലാറന്‍ 720 എസ് സൂപ്പര്‍ കാര്‍ തീപിടിച്ച് കത്തിനശിച്ചു. ഏകദേശം 2.5 കോടി രൂപ വിലമതിക്കുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. 30 മൈല്‍ വേഗതയില്‍ കാര്‍ ഓടിച്ചുകൊണ്ടിരിക്കുമ്പോഴാണ് പിന്നില്‍ നിന്ന് പുക ഉയരുന്നത് ഡാനി ശ്രദ്ധിച്ചത്. ഉടന്‍ തന്നെ വാഹനം നിര്‍ത്തി തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ശക്തമായ പൊട്ടിത്തെറിയുണ്ടാവുകയായിരുന്നു. തന്റെ സ്വപ്ന കാര്‍ കണ്‍?മുന്‍പില്‍ കത്തി നശിക്കുന്നത് നിസ്സഹായനായി നോക്കിനില്‍ക്കേണ്ടി വന്നതായി ഡാനി പറഞ്ഞു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഡാനി തന്നെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. 'ഇന്ന് നിങ്ങളുടെ ദിവസം

Full Story
  13-02-2025
ഒറ്റപ്പെടലിനെതിരേ പോരാടാന്‍ പുതിയ സാമൂഹിക ആപ്പ്, ഫണ്ടിങ്ങിലൂടെ ലഭിച്ചത് 6,46,000 ഡോളര്‍

ലണ്ടന്‍: ലോകമെമ്പാടും ഒറ്റപ്പെടല്‍ ഒരു വലിയ പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുകയാണ്. സാങ്കേതികവിദ്യയുടെ അമിത ഉപയോഗവും കോവിഡ് മഹാമാരിക്ക് ശേഷമുള്ള സാമൂഹിക ഒറ്റപ്പെടലും ഈ പ്രശ്‌നം കൂടുതല്‍ വഷളാക്കിയിട്ടുണ്ട്. ഇതിനൊരു പരിഹാരമായി, 30 വയസ്സുകാരിയായ നിക്കോള ഗണ്‍ബി 'ക്ലിക്ക്' എന്ന പേരില്‍ ഒരു പുതിയ സമൂഹ മാധ്യമ ആപ്പ് പുറത്തിറക്കി. പൊതുവായ താല്‍പ്പര്യങ്ങളുള്ള ആളുകളെ ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് ഈ ആപ്പിന്റെ ലക്ഷ്യം. നോട്ടിങ്ങ്ഹാമില്‍ നിന്നുള്ള നിക്കോള ഗണ്‍ബി 2021ല്‍ പങ്കാളി ജേസണ്‍ ഇലിഫിനൊപ്പം ലണ്ടനിലേക്ക് താമസം മാറി. നഗരത്തിന്റെ സാമൂഹിക ജീവിതത്തില്‍ മുഴുകാന്‍ ആഗ്രഹിച്ചിരുന്ന നിക്കോളയ്ക്ക് യഥാര്‍ഥ വ്യക്തി ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ പ്രയാസം നേരിട്ടു. ''ലക്ഷക്കണക്കിന്

Full Story
  13-02-2025
ഇന്ത്യക്കാര്‍ക്ക് യുകെയില്‍ താമസിക്കാനും ജോലി ചെയ്യുനുമുള്ള അവസരം, 3000 പേര്‍ക്ക് അവസരം

ലണ്ടന്‍: 18 മുതല്‍ 30 വയസ്സ് വരെ പ്രായമുള്ള ബിരുദധാരികളായ ഇന്ത്യന്‍ പൗരന്മാര്‍ക്ക് യുകെയില്‍ രണ്ട് വര്‍ഷം വരെ താമസിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്ന യങ് പ്രഫഷനല്‍സ് സ്‌കീം 18ന് ആരംഭിച്ച് 20ന് അവസാനിക്കും. സ്‌കീം പ്രകാരം 18ന് ഇന്ത്യന്‍ സമയം ഉച്ച കഴിഞ്ഞ് 2.30ന് യുകെ ഗവണ്മെന്റിന്റെ വെബ്‌സൈറ്റില്‍ ബാലറ്റ് ആരംഭിക്കുമ്പോള്‍ ഇന്ത്യയില്‍ താമസിക്കുന്ന ഡിഗ്രിയോ പിജിയോ ഉഉള്ളവര്‍ക്ക് അപേക്ഷ നല്‍കി പങ്കെടുക്കാം. 20ന് ഇന്ത്യന്‍ സമയം ഉച്ച കഴിഞ്ഞ് 2.30 ന് ബാലറ്റ് അവസാനിക്കും. ബാലറ്റില്‍ തികച്ചും സൗജന്യമായി തന്നെ പങ്കെടുക്കാം. ബാലറ്റില്‍ പ്രവേശിക്കുന്നതിനുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേര്, ജനന തീയതി, പാസ്‌പോര്‍ട്ട് വിശദാംശങ്ങള്‍, പാസ്‌പോര്‍ട്ടിന്റെ ഒരു സ്‌കാന്‍ ചെയ്ത

Full Story
[291][292][293][294][295]
 
-->




 
Close Window