Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.2854 INR  1 EURO=108.1198 INR
ukmalayalampathram.com
Tue 31st Mar 2026
UK Special
  11-02-2025
ഭക്ഷണം താഴെ വീണു, ലണ്ടന്‍-ആംസ്റ്റര്‍ഡാം വിമാനത്തില്‍ കൂട്ടത്തല്ല്

ലണ്ടന്‍: ലണ്ടന്‍ സ്റ്റാന്‍സ്റ്റെഡില്‍ നിന്ന് ആംസ്റ്റര്‍ഡാമിലേക്കുള്ള ഈസിജെറ്റ് വിമാനത്തില്‍ യാത്രാക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്. ലഘുഭക്ഷണം നിലത്ത് വീണതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മോശം കാലാവസ്ഥ കാരണം വിമാനം രണ്ടു മണിക്കൂര്‍ വൈകിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്കിടയില്‍ അസ്വസ്ഥത നിലനിന്നിരുന്നു. ഇതു സംബന്ധിച്ച ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. വിഡിയോയില്‍, ഒരാള്‍ സഹയാത്രികനെ മര്‍ദിക്കുന്നതും മുഖത്തടിക്കുന്നതും കാണാം. പിന്നീട് അയാളുടെ നെഞ്ചില്‍ ബലമായി തള്ളി. ഇത് തടയാന്‍ ശ്രമിച്ച സുഹൃത്തുക്കളെയും അയാള്‍ തട്ടിമാറ്റി.

സംഭവം ഗുരുതരമായതിനെ തുടര്‍ന്ന്, പുറപ്പെടുന്നതിന്

Full Story
  11-02-2025
അമേരിക്കന്‍ മോഡല്‍ യുകെയിലും, ഇന്ത്യന്‍ റസ്റ്ററന്റുകളെ ലക്ഷ്യം വച്ച് റെയ്ഡുകള്‍

ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കടുത്ത കുടിയേറ്റ നിയന്ത്രണങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് യുകെയില്‍ ലേബര്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍. രാജ്യത്തെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ലക്ഷ്യമിട്ട് വ്യാപകമായ റെയ്ഡുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ റസ്റ്ററന്റുകള്‍, നേല്‍ ബാറുകള്‍, കണ്‍വീനിയന്‍സ് സ്റ്റോറുകള്‍, കാര്‍ വാഷുകള്‍ എന്നിവിടങ്ങളിലെ കുടിയേറ്റ തൊഴിലാളികളെ ലക്ഷ്യമിട്ടാണ് ആദ്യഘട്ടത്തില്‍ പരിശോധന നടത്തിയത്. ജനുവരിയില്‍ 828 സ്ഥാപനങ്ങളിലാണ് ഹോം ഓഫിസ് പരിശോധന നടത്തിയത്. ബ്രിട്ടിഷ് ഹോം സെക്രട്ടറി ഇവറ്റ് കൂപ്പര്‍ നേരിട്ടാണ് ഈ പരിശോധനകള്‍ക്ക് മേല്‍നോട്ടം വഹിച്ചു. കഴിഞ്ഞ ജനുവരിയുമായി താരതമ്യം

Full Story
  11-02-2025
ബ്രിട്ടനില്‍ ആറു മാസത്തിനിടെ അറസ്റ്റിലായത് 3930 അനധികൃത കുടിയേറ്റക്കാര്‍

ലണ്ടന്‍: അമേരിക്കയില്‍ നിന്നും അനധികൃത കുടിയേറ്റക്കാരെ ചങ്ങലയിട്ടു ബന്ധിച്ച് നാടുകടത്തിയ വാര്‍ത്തയുടെ ഞെട്ടലിലാണ് ലോകം. ചങ്ങലയിട്ടു ബന്ധിക്കുന്നില്ലെങ്കിലും അനധികൃത കുടിയേറ്റക്കാര്‍ക്കും താമസക്കാര്‍ക്കുമെതിരേ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുകയാണ് ബ്രിട്ടനും. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം ഹോം ഓഫിസ് ഉദ്യോഗസ്ഥര്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ അറസ്റ്റിലായത് 609 അനധികൃത താമസക്കാരാണ്. ഡിറ്റന്‍ഷന്‍ സെന്ററുകളിലേക്ക് മാറ്റിയ ഇവരെയെല്ലാം ഘട്ടം ഘട്ടമായി നാടുകടത്തും. അനുദിനം കൂടിവരുന്ന അനധികൃത കുടിയേറ്റവും ഇതിനെതിരേ തീവ്രവലതുപക്ഷ പാര്‍ട്ടിയായ റിഫോം -യുകെ ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്ന ശക്തമായ വിമര്‍ശനവുമാണ് വ്യാപകമായ റെയ്ഡിന് അധികൃതരെ

Full Story
  11-02-2025
ലണ്ടന്‍ നഗരത്തില്‍ ഓരോ ആറു മിനിറ്റിലും മൊബൈല്‍ മോഷണം പോകുന്നു

ലണ്ടന്‍: ലണ്ടന്‍ നഗരം മൊബൈല്‍ മോഷണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഓരോ ആറു മിനിറ്റിലും ഒരാള്‍ നഗരത്തില്‍ മൊബൈല്‍ മോഷണത്തിന് ഇരയാകുന്നതായിട്ടാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2022ല്‍ 90,864 മൊബൈലുകളാണ് നഗരത്തില്‍ മോഷ്ടിക്കപ്പെട്ടത്. അതായത് ദിവസേന 250 ഫോണ്‍. നഗരത്തിലെ മോഷണങ്ങളില്‍ 70 ശതമാനവും മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ടതാണ്. ഇതിനു അറുതിവരുത്താന്‍ ടെക് കമ്പനികളുടെ സഹായം തേടുകയാണ് മേയര്‍ സാദിഖ് ഖാനും മെട്രോപൊളിറ്റന്‍ പൊലീസ് മേധാവി സര്‍ മാര്‍ക്ക് റൌളിയും. മോഷ്ടാക്കള്‍ക്ക് ഫോണ്‍ ഉപയോഗിക്കാനേ പറ്റാത്തവിധത്തിലുള്ള പരിഹാരം സോഫ്റ്റ്?വെയര്‍ ഡെവലപ്പര്‍മാര്‍ കണ്ടെത്തണമെന്നാണ് ഇവരുടെ നിര്‍ദേശം.

കഴിഞ്ഞദിവസം മൊബൈല്‍

Full Story
  11-02-2025
അമ്മയുടെയും മകളുടെയും വിയോഗത്തില്‍ നിന്ന് മുക്തമാകാതെ റോബ്

വെയില്‍സ്: 18 മാസത്തിന് ശേഷവും അമ്മയുടെയും മകളുടെയും വിയോഗത്തിന്റെ വേദനയില്‍ നിന്ന് മുക്തനായിട്ടില്ല നീത്ത് സ്വദേശിയായ റോബ് ഹാള്‍. ഗുരുതരാവസ്ഥയിലായിരുന്ന അമ്മയെ കാണാനാണ് 2023 ജൂണില്‍ റോബ് ആശുപത്രിയിലേക്ക് പോയത്. റോബിന്റെ ഭാര്യ ഗ്വെന്‍ അമ്മായിയമ്മയ്‌ക്കൊപ്പം ആശുപത്രിയില്‍ ഉണ്ടായിരുന്നു. അന്നേ ദിവസം ആശുപത്രിയിലെ പാര്‍ക്കിങ് ഏരിയയില്‍ കാറിടിച്ചാണ് റോബിന്റെയും ഗ്വെന്റെയും എട്ടുമാസം പ്രായമുള്ള മകള്‍ മരിച്ചത്. റോബും സഹോദരനും കുഞ്ഞിനെയും കൊണ്ട് പുറത്തേക്ക് നടക്കാന്‍ പോയപ്പോഴാണ് അപകടമുണ്ടായത്. 71കാരിയായ ബ്രിഡ്ജറ്റ് കര്‍ട്ടിസ് ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഇവരുടെ നേരെ പാഞ്ഞടുക്കുകയായിരുന്നു. കാറിടിച്ച് റോബ് ഹാള്‍ തെറിച്ചു വീണു. കുഞ്ഞിരുന്ന മാബ്ലിക്ക്

Full Story
  10-02-2025
വായില്‍ തോന്നിയതൊക്കെ മെസേജ് ചെയ്ത മന്ത്രിയെ പുറത്താക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി
പദവിക്ക് യോജിക്കാത്ത രീതിയില്‍ സംസാരിക്കുകയും മെസ്സേജുകള്‍ അയക്കുകയും ചെയ്ത ആരോഗ്യ മന്ത്രിയുടെ കസേര തെറിച്ചു. ഹെല്‍ത്ത് മിനിസ്റ്ററായ ആന്‍ഡ്രൂ ഗ്വിനിനാണ് സ്ഥാനം നഷ്ടപ്പെട്ടത്. കൂടാതെ ഇദ്ദേഹത്തെ ലേബര്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തതായി പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു.

ലേബര്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്യാത്ത പ്രായമായ ആള്‍ അടുത്ത പൊതു തിരഞ്ഞെടുപ്പിന് മുന്‍പ് മരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആന്‍ഡ്രൂ ഗ്വിന്റേയുടെ കമന്റ് ആണ് വലിയ വിവാദങ്ങള്‍ക്ക് കാരണമായത്. ഇതുകൂടാതെ വംശീയവിദ്വേഷം കലര്‍ന്ന സന്ദേശവും ഇദ്ദേഹം പോസ്റ്റ് ചെയ്തതായുള്ള വിവരങ്ങളും പുറത്തുവന്നു. 72 വയസ്സുള്ള ഒരു സ്ത്രീ പ്രാദേശിക കൗണ്‍സിലര്‍ക്ക് തന്റെ പ്രദേശത്തെ ബിന്‍ ശേഖരണത്തെ
Full Story
  10-02-2025
നഴ്‌സിങ് ചെയ്യുന്ന എല്ലാവരും നഴ്‌സല്ല: നഴ്‌സ് എന്നു തൊഴില്‍ യോഗ്യത രജിസ്‌ട്രേഡ് നഴ്‌സുമാര്‍ക്കു മാത്രം: ബ്രിട്ടനില്‍ പുതിയ നിയമം വരുന്നു
നഴ്സിംഗ് ആന്റ് മിഡ്വൈഫറി കൗണ്‍സിലില്‍ (എന്‍എംസി) രജിസ്റ്റര്‍ ചെയ്ത വ്യക്തികള്‍ മാത്രം നഴ്‌സ് എന്ന തൊഴില്‍ നാമത്തില്‍ അറിയപ്പെട്ടാല്‍ മതിയെന്നുള്ള നിയമം നടപ്പാക്കാന്‍ യുകെ. ബില്ലിന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് ശക്തമായ പിന്തുണ അറിയിച്ചു കഴിഞ്ഞു. നഴ്സിംഗ് തൊഴിലിനെ ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നി പറഞ്ഞുകൊണ്ട് ഈ കാമ്പെയ്നെ പിന്തുണയ്ക്കാന്‍ സര്‍ക്കാരിനോടും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും ആര്‍സിഎന്‍ അഭ്യര്‍ത്ഥിച്ചു . ചൊവ്വാഴ്ച ഈ വിഷയത്തില്‍ പാര്‍ലമെന്റില്‍ ഒരു സുപ്രധാന നിയമ നിര്‍മ്മാണ നിര്‍ദേശം സമര്‍പ്പിക്കപ്പെടും. എംപിയായ ഡോണ്‍ ബട്ട്ലര്‍ അവതരിപ്പിക്കുന്ന സ്വകാര്യ ബില്‍ നഴ്‌സ് എന്ന തലക്കെട്ട് സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ്.

ആരോഗ്യ, സാമൂഹിക പരിപാലന രംഗത്ത്
Full Story
  10-02-2025
സ്വീഡന്‍ വെടിവയ്പ്പില്‍ വാര്‍ത്തയ്‌ക്കൊപ്പം നല്‍കിയത് മുസ്ലിം ആണ്‍കുട്ടിയുടെ ചിത്രം, ബിബിസിക്കെതിരേ വിമര്‍ശനം

ലണ്ടന്‍: സ്വീഡനില്‍ കഴിഞ്ഞ ആഴ്ച നടന്ന കൂട്ട വെടിവെപ്പിന്റെ കവറേജില്‍ വലിയ വിമര്‍ശനം നേരിട്ട് അന്താരാഷ്ട്ര മാധ്യമമായ ബി.ബി.സി. സ്വീഡന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ വെടിവപ്പാണ് ഓറെബ്രയിലെ റിസ്ബെര്‍സ്‌ക സ്‌കൂളില്‍ ചൊവ്വാഴ്ചയുണ്ടായത്. ആക്രമണത്തില്‍ ഏഴു സ്ത്രീകള്‍ ഉള്‍പ്പെടെ പത്തു പേര്‍ കൊല്ലപ്പെട്ടു.വംശീയവാദിയും കുടിയേറ്റ വിരുദ്ധനുമായ റിക്കാര്‍ഡ് ആന്റേഴ്സണ്‍ (35) ആണ് കൂട്ടക്കൊല നടത്തിയതെന്ന് അധികൃതര്‍ കണ്ടെത്തി. എന്നാല്‍, കൂട്ടവെടിവെപ്പിന്റെ വാര്‍ത്തയില്‍ യഥാര്‍ത്ഥ കുറ്റവാളിക്കു പകരം കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയ 16 കാരനായ വിദ്യാര്‍ഥി ഇസ്മായില്‍ മൊറാദിയുടെ ചിത്രമാണ് ബി.ബി.സി നല്‍കിയത്. മൊറാദിയുടെ ചിത്രം സമര്‍ത്ഥമായി

Full Story
[293][294][295][296][297]
 
-->




 
Close Window