Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.2854 INR  1 EURO=108.1198 INR
ukmalayalampathram.com
Tue 31st Mar 2026
UK Special
  15-02-2025
മോഹിപ്പിച്ച വാഗ്ദാനങ്ങള്‍ നല്‍കി ബംഗ്ലാവ് വാങ്ങിപ്പിച്ചു, നിശാശലഭം കാരണം താമസിക്കാന്‍ പോലും കഴിയുന്നില്ല

ലണ്ടന്‍: റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്റെ വാഗ്ദാനം വിശ്വസിച്ച് വന്‍ തുക ചെലവിട്ട് വാങ്ങിയ ബംഗ്ലാവില്‍ ജീവിക്കാന്‍ അനുവദിക്കാതെ നിശാശലഭങ്ങള്‍. ദമ്പതികള്‍ക്ക് പണം തിരികെ നല്‍കാന്‍ ഉത്തരവിട്ട് കോടതി. ജോര്‍ജ്ജിയയില്‍ നിന്നുള്ള കോടിപതിയുടെ മകളും ഭര്‍ത്താവുമാണ് ലണ്ടനില്‍ 32 മില്യണ്‍ പൌണ്ട് (ഏകദേശം 3436710400 രൂപ) ചെലവിട്ട് 2019ലാണ് ഏഴ് കിടപ്പുമുറികളുള്ള നോട്ടിംഗ് ഹില്ലിലെ ഹോര്‍ബറി വില്ല എന്ന വിക്ടോറിയന്‍ കാലഘട്ടത്തിലെ ബംഗ്ലാവ് വാങ്ങിയത്. നീന്തല്‍ക്കുളം, സ്പാ, ദിം, വൈന്‍ റൂം, ലൈബ്രറി, ഹോം തിയേറ്റര്‍, കൂര്‍ക്കം വലിച്ചുറങ്ങാന്‍ സജ്ജീകരിച്ച സ്‌നോറിംഗ് മുറി അടക്കമുള്ളതാണ് വീടെന്നായിരുന്നു റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്റെ വാഗ്ദാനം.

Full Story

  15-02-2025
മുംബൈ ഇന്ത്യന്‍സ് ലണ്ടന്‍ ആസ്ഥാനമായ ഓവല്‍ ഇന്‍വിന്‍സിബിള്‍സിന്റെ 49 ശതമാനം ഓഹരി വാങ്ങുന്നു

ലണ്ടന്‍: മുംബൈ ഇന്ത്യന്‍സിന്റെ (എം ഐ) ഉടമസ്ഥരായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് സഹസ്ഥാപനമായ റൈസ് വേള്‍ഡ് വൈഡിലൂടെ, ലണ്ടന്‍ ആസ്ഥാനമായ ഓവല്‍ ഇന്‍വിന്‍സിബിള്‍ ക്രിക്കറ്റ് ടീമിന്റെ 49 ശതമാനം ഓഹരി പങ്കാളിത്തം നേടുന്നതായി അറിയിച്ചു. ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ (ഇസിബി) ദ ഹണ്‍ഡ്രഡിലെ ഒരു ഫ്രാഞ്ചൈസിയാണ് ഓവല്‍ ഇന്‍വിന്‍സിബിള്‍സ്. ഓഹരി വാങ്ങല്‍ പൂര്‍ത്തിയാക്കുന്നതിന് നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.

''ഓവല്‍ ഇന്‍വിന്‍സിബിള്‍സിനെ ഞങ്ങളുടെ മുംബൈ ഇന്ത്യന്‍സ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നത് അഭിമാനകരമായ ഒരു പ്രത്യേക നിമിഷമാണ്,'' എന്ന് എംഐയുടെ ഉടമയും റിലയന്‍സ് ഫൗണ്ടേഷന്റെ

Full Story
  15-02-2025
യുകെയുടെ നാടുകടത്തലില്‍ ആശങ്കയോടെ ഇന്ത്യ

ലണ്ടന്‍: അമേരിക്കയുടെ ചുവടുപിടിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിന് യു.കെ.യും ഒരുങ്ങുമ്പോള്‍ ആശങ്കയിലാവുന്ന പ്രധാന രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണ്. ഇന്ത്യയില്‍ നിന്നുള്ള ഏറ്റവുമധികം ആളുകള്‍ കുടിയേറിയിട്ടുള്ള രാജ്യങ്ങളിലൊന്നാണ് ബ്രിട്ടന്‍. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 800 ആളുകളെയാണ് യു.കെ. നാടുകടത്തിയത്. ഇന്ത്യയില്‍ നിന്നുള്‍പ്പെടെ വിദ്യാര്‍ഥി വിസകളില്‍ യു.കെയില്‍ എത്തിയിട്ടുള്ള ആളുകളുടെ എണ്ണം നിരവധിയാണ്. ഇത്തരക്കാര്‍ക്ക് തൊഴില്‍ ചെയ്യുന്നതിന് ഉള്‍പ്പെടെ നിയന്ത്രണങ്ങളുണ്ട്. അതുകൊണ്ടുതന്നെ യുണൈറ്റഡ് കിങ്ഡം ലേബര്‍ ഗവണ്‍മെന്റാണ് അനധികൃതമായി ബ്രിട്ടനില്‍ ജോലി ചെയ്യുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി

Full Story
  15-02-2025
യുകെ മാഗസിന് വേണ്ടി പോസ് ചെയ്ത് കനി കുസൃതിയും ദിവ്യപ്രഭയും

ലണ്ടന്‍: ബോള്‍ഡ് ഫോട്ടോഷൂട്ടുമായി നടിമാരായ ദിവ്യപ്രഭയും കനി കുസൃതിയും. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐഡി ഫാഷന്‍ മാഗസിനു വേണ്ടിയാണ് താരങ്ങള്‍ പോസ് ചെയ്തിരിക്കുന്നത്. വൈറ്റ് സ്ലീവ് ലെസ് ഔട്ട്ഫിറ്റില്‍ ബോള്‍ഡ് ലുക്കിലാണ് ഇരുവരെയും കാണുന്നത്. മുംബൈയില്‍ നിന്നാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഇന്ദ്ര ജോഷിയാണ് ഫോട്ടോഗ്രഫര്‍.

പായല്‍ കപാഡിയ സംവിധാനം ചെയ്ത All We Imagine As Light (പ്രഭയായ് നിനച്ചതെല്ലാം) എന്ന ചിത്രത്തിലൂടെയാണ് കനിയും ദിവ്യപ്രഭയും പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. 2024 സെപ്റ്റംബര്‍ 21 ന് തിയറ്ററുകളിലെത്തിയ ചിത്രം ഏറെ നിരൂപക ശ്രദ്ധ നേടിയിരുന്നു. 2024 കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്‍ഡ് പിക്‌സ്

Full Story
  14-02-2025
ലണ്ടന്‍ എലിസബത്ത് ലൈനിലെ അഞ്ഞൂറോളം ലോക്കോപൈലറ്റുമാര്‍ പണിമുടക്കിലേക്ക്

ലണ്ടന്‍: ലണ്ടന്‍ എലിസബത്ത് ലൈനിലെ ലോക്കോപൈലറ്റുമാര്‍ പണിമുടക്ക് സമരത്തിലേക്ക്. തൊഴിലുടമകളായ എംടിആറിനോട് ശമ്പള വര്‍ധന ആവശ്യപ്പെട്ടുകൊണ്ടാണ് സമരം. ശമ്പള വര്‍ധനവ് ആവശ്യം അംഗീകരിക്കാത്തതാണ് സമരത്തിലേക്ക് നയിച്ചതെന്ന് ലോക്കോപൈലറ്റുമാരുടെ ട്രേഡ് യൂണിയന്‍ ആസ്ലെഫ് അറിയിച്ചു. ഏകദേശം 500ഓളം ലോക്കോപൈലറ്റുമാരാണ് ഫെബ്രുവരി 27, മാര്‍ച്ച് ഒന്ന്, എട്ട്, 10 തീയ്യതികളില്‍ പണിനിര്‍ത്തിവെച്ച് കൊണ്ട് സമരം സംഘടിപ്പിക്കുന്നത്.

'എലിസബത്ത് ലൈനിന്റെ വിജയത്തില്‍ ഞങ്ങളുടെ അംഗങ്ങള്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. എന്നാല്‍ ഈ വിജയത്തില്‍ ഡ്രൈവര്‍മാരുടെ കഷ്ടപ്പാട് തിരിച്ചറിയേണ്ടതില്ലെന്ന് എംടിആര്‍ തീരുമാനിക്കുകയായിരുന്നു', ആസ്ലെഫിന്റെ

Full Story
  14-02-2025
സ്‌പെയിന്‍, യുകെ സന്ദര്‍ശനത്തിന് ഇന്ദ്രാണിക്ക് അനുമതിയില്ല

മുംബൈ: ഷീന ബോറ കൊലക്കേസിലെ പ്രതി ഇന്ദ്രാണി മുഖര്‍ജിക്കു വിദേശയാത്രയ്ക്ക് അനുമതി നിഷേധിച്ചു സുപ്രീംകോടതി. ഷീനയുടെ അമ്മ ഇന്ദ്രാണിയുടെ ഹര്‍ജി എം.എം.സുന്ദ്രേഷ്, രാജേഷ് ബിന്‍ഡാല്‍ എന്നിവരുടെ ബെഞ്ച് തള്ളി. ഇന്ദ്രാണിക്കു വിചാരണക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു. 'കേസില്‍ വിചാരണ പുരോഗമിക്കുകയാണ്. ഈ ഘട്ടത്തില്‍ ആവശ്യം പരിഗണിക്കാനാകില്ല. നിങ്ങള്‍ തിരിച്ചുവരുമെന്നു യാതൊരു ഗ്യാരന്റിയുമില്ല. കോടതിയിലെ വിചാരണ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കണം''- സുപ്രീംകോടതി വ്യക്തമാക്കി. വളരെ ചര്‍ച്ചയായ സംഭവമാണെന്നും വിചാരണ പകുതിയായെന്നുമാണ് ഇന്ദ്രാണിയുടെ ആവശ്യത്തെ എതിര്‍ത്ത് സിബിഐ വാദിച്ചത്. സ്‌പെയിന്‍, യുകെ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാന്‍ 10 ദിവസം അനുവദിക്കണം

Full Story
  14-02-2025
എഐ ഉച്ചകോടി പ്രഖ്യാപനത്തില്‍ ഒപ്പിടാതെ യുകെയും യുഎസും

 പാരിസ്: സുസ്ഥിരവും എല്ലാവരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതുമായ നിര്‍മിതബുദ്ധിയുടെ വികാസത്തിന് ആഹ്വാനം ചെയ്യുന്ന പാരിസ് എഐ ഉച്ചകോടിയുടെ പ്രഖ്യാപനത്തില്‍ ഒപ്പിടാതെ അമേരിക്കയും ബ്രിട്ടനും.സുരക്ഷിതവും നീതിയുക്തവും സുതാര്യവുമായി എഐ സാങ്കേതികവിദ്യയെ മുന്നോട്ടുനയിക്കണമെന്നാണ് പ്രഖ്യാപനത്തിലൂടെ ആവശ്യപ്പെടുന്നത്. എന്തുകൊണ്ട് കരാറില്‍ ഒപ്പിട്ടില്ലെന്ന് ഇരു രാജ്യവും വ്യക്തമാക്കിയിട്ടില്ല. വ്യവസ്ഥകളില്‍ എതിര്‍പ്പുണ്ടെന്ന് അമേരിക്ക അറിയിച്ചിരുന്നു.അതേസമയം എഐ സംരംഭങ്ങളെ യൂറോപ്പിലേക്ക് സ്വാഗതം ചെയ്ത ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ അമേരിക്ക ഊര്‍ജത്തിനായി ഫോസില്‍ ഇന്ധനങ്ങളെ അമിതമായി ആശ്രയിക്കുന്നതിനെ പരിഹസിച്ചു.ആണവോര്‍ജത്തിനെ

Full Story
  14-02-2025
ഇംഗ്ലണ്ടിലെ ഫിലിം സ്‌കൂളില്‍ പഠനവിഷയമായി മമ്മൂട്ടിയുടെ ഭ്രമയുഗം

ലണ്ടന്‍: മികച്ച സിനിമകള്‍ക്ക് ഭാഷയുടേതായ അതിര്‍വരമ്പുകളൊന്നുമില്ല. പണ്ട് ഫെസ്റ്റിവല്‍ സര്‍ക്യൂട്ടുകളിലൂടെയും ടെലിവിഷനിലൂടെയും ഡിവിഡികളിലൂടെയുമായിരുന്നു സിനിമകള്‍ ആഗോളതരത്തില്‍ സഞ്ചരിച്ചിരുന്നതെങ്കില്‍ ഒടിടിയുടെ വരവോടെ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. ഇപ്പോഴികാ ഇംഗ്ലണ്ടിലെ ഒരു ഫിലിം സ്‌കൂളില്‍ മലയാള ചിത്രം ഭ്രമയുഗം മുന്‍നിര്‍ത്തി ഒരു അധ്യാപകന്‍ ക്ലാസ് എടുക്കുന്ന വീഡിയോ മലയാളികള്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റെടുത്തിരിക്കുകയാണ്.

അലന്‍ സഹര്‍ അഹമ്മദ് എന്നയാളാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ഈ വീഡിയോ ആദ്യം പങ്കുവച്ചത്. പിന്നാലെ ചിത്രത്തിന്റെ സംവിധായകന്‍ രാഹുല്‍ സദാശിവന്‍, സംഗീത സംവിധായകന്‍ ക്രിസ്റ്റോ

Full Story
[290][291][292][293][294]
 
-->




 
Close Window