|
|
|
|
|
| 52 വര്‍ഷം മുന്‍പ് കാണാതായ പതിനാറുകാരിയുടെ ചിത്രം തുമ്പായി, ചുരുള്‍ അഴിച്ച് പൊലീസ് |
വെസ്റ്റ് മിഡ്ലാന്‍ഡ്സ്: അരനൂറ്റാണ്ടു മുന്‍പ് കാണാതായ ഷീല ഫോക്സിന്റെ അവ്യക്തമായ ചിത്രം തുമ്പായി. നീണ്ട 52 വര്‍ഷത്തെ അന്വേഷണത്തിന് വിരാമിട്ടാണ് ഈ ചിത്രം ഷീല ഫോക്സ് തിരോധനത്തിന്റെ ചുരുള്‍ അഴിച്ചത്. കോള്‍ഡ് കേസ് വീണ്ടും പരിശോധിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായി പൊലീസ് സമൂഹ മാധ്യമങ്ങളിലും ഔദ്യോഗിക വെബ്സൈറ്റിലും അവ്യക്തമായ ചിത്രം പങ്ക് വച്ച് വിവരം തേടുകയായിരുന്നു. പൊതുജനങ്ങളില്‍ നിന്ന് അതിവേഗമാണ് പ്രതികരണം ലഭിച്ചത്. ഈ ലീഡ് പിന്തുടര്‍ന്ന് പൊലീസ് ഷീല ഫോക്സിനെ കണ്ടെത്തുകയായിരുന്നു. 1972ല്‍ പതിനാറുകാരിയായിരുന്ന ഷീല കോവെന്‍ട്രിയില്‍ നിന്ന് അപ്രത്യക്ഷയായത് വെസ്റ്റ് മിഡ്ലാന്‍ഡ്സ് പൊലീസിനെ കുഴപ്പിച്ച സംഭവമായിരുന്നു.
Full Story
|
|
|
|
|
|
|
| പുതുവര്‍ഷത്തില്‍ ചാള്‍സ് രാജാവിന്റെ ആദരവിന് അര്‍ഹയായി മലയാളി വനിത |
ലണ്ടന്‍: പുതുവര്‍ഷത്തോട് അനുബന്ധിച്ച് ബ്രിട്ടനിലെ ചാള്‍സ് രാജാവ് ആദരിക്കുന്നവരുടെ പട്ടികയില്‍ മലയാളി സാന്നിധ്യവും. ചില്ലറ വില്‍പന - ഉപഭോക്തൃ സംരക്ഷണ മേഖലയില്‍ നല്‍കിയ അമൂല്യ സേവനങ്ങള്‍ക്കാണ് ചാനല്‍ ഗ്ലോബല്‍ സിഇഒ ആയ 55 വയസ്സുകാരിയായ ലീന നായര്‍ക്കാണ് സിബിഇഎസ് പുരസ്‌കാരം ലഭിച്ചത്. മലയാളിയായ ലീന നായര്‍ ജനിച്ചതും വളര്‍ന്നതും മഹാരാഷ്ട്രയിലെ കോലാപ്പൂര്‍ ആയിരുന്നു. 1992 ല്‍ ഹിന്ദുസ്ഥാന്‍ യൂണിലിവറില്‍ ഒരു മാനേജ്മെന്റ് ട്രെയിനി ആയാണ് ലീന നായരുടെ പൂര്‍ണ്ണ സമയ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് 15 വര്‍ഷക്കാലത്തോളം കമ്പനിയുടെ വിവിധ മേഖലകളില്‍ സേവനമനുഷ്ഠിച്ചു. ഫാക്ടറിയിലും, സെയില്‍സ് ഓഫിസിലും, കോര്‍പ്പറേറ്റ് ആസ്ഥാനത്തുമൊക്കെ ജോലി ചെയ്തിട്ടുണ്ട്. 2007 ല്‍ |
|
Full Story
|
|
|
|
|
|
|
| ലണ്ടനിലെ വസ്തു ഉടമകളില്‍ ഇന്ന് ഒന്നാം സ്ഥാനത്ത് ഇന്ത്യക്കാരാണെന്ന് പ്രോപ്പര്‍ട്ടി ഡെവലപ്പറുടെ വെളിപ്പെടുത്തല്‍ |
|
ലണ്ടനിലെ വസ്തു ഉടമകളില്‍ ഇന്ന് ഒന്നാം സ്ഥാനത്ത് ഇന്ത്യക്കാരാണെന്ന് ലണ്ടന്‍ ആസ്ഥാനമായുള്ള പ്രോപ്പര്‍ട്ടി ഡെവലപ്പറായ ബാരറ്റ് ലണ്ടന്‍ തങ്ങളുടെ എക്സ് ഹാന്റിലില്‍ പങ്കുവച്ചു. ഇത് ഇന്ത്യക്കാരും വിദേശികളുമായിട്ടുള്ള നിരവധി പേരുടെ രസകരമായ പ്രതികരണത്തിന് കാരണമായി.
തലമുറകളായി യുകെയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജര്‍, പ്രവാസി ഇന്ത്യക്കാര്‍, വിദേശ നിക്ഷേപകര്‍, വിദ്യാര്‍ത്ഥികള്‍, വര്‍ഷങ്ങളായി വിദ്യാഭ്യാസത്തിനായി ഇംഗ്ലണ്ടിലേക്ക് കുടിയേറിയ ഇന്ത്യന്‍ കുടുംബങ്ങള്‍ എന്നിവര്‍ പലപ്പോഴായി ലണ്ടനില്‍ സ്വന്തമാക്കിയ സ്വത്തുക്കള്‍ ഇന്ന് തദ്ദേശീയരുടെ കൈയിലുള്ളതിനേക്കാള്‍ കൂടുതലാണെന്ന് ബാരറ്റ് ലണ്ടന്‍ കഴിഞ്ഞ മാസം പുറത്തുവിട്ട കണക്കുകള്‍ വിവരിക്കുന്നു.
ഇംഗ്ലണ്ടില്‍ സ്ഥിര താമസമാക്കിയ |
|
Full Story
|
|
|
|
|
|
|
| വിമാനത്തില്‍ തൊട്ടടുത്ത സീറ്റിലിരുന്ന കുഞ്ഞ് ചുമച്ചതില്‍ ബഹളം വച്ച് യുവതി: അക്രമം തുടങ്ങിയപ്പോള്‍ വിമാനം നിലത്തിറക്കി |
|
തുര്‍ക്കിയിലെ അന്റാലിയയില്‍ നിന്നും ലണ്ടന്‍ ഗാറ്റ് വിക്കിലേക്ക് വരികയായിരുന്ന ഈസിജെറ്റ് വിമാനത്തില്‍ കൗമാരക്കാരിയുടെ പരാക്രമം. വിമാനം അടിയന്തരമായി ഇറ്റലിയിലെ ബാരി വിമാനത്തിവളത്തില്‍ ഇറക്കി. നിരവധി പേരുടെ ക്രിസ്മസ് ന്യൂ-ഇയര്‍ അവധിയാത്ര അലങ്കോലപ്പെടത്തിയ യുവതിയെ പൊലീസിന് കൈമാറി വിമാനം യാത്ര തുടര്‍ന്നു. കാബിന്‍ ക്രൂ അംഗങ്ങള്‍ക്കും നേരേ അധിക്ഷേപവാക്കുകള്‍ പറയുകയും ചെരിപ്പൂരി എറിയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
അടുത്തിരുന്ന കുട്ടി ഉച്ചത്തില്‍ ചുമച്ചപ്പോള്‍ ചുമ നിര്‍ത്താന്‍ യുവതി ആവശ്യപ്പെട്ടു. ഇതേത്തുര്‍ന്ന് ടോയ്ലറ്റിലേക്ക് പോയ പത്തുവയസ്സുകാരിയെ പിന്തുടര്‍ന്ന് യുവതി ആക്രോശം തുടര്‍ന്നു എന്നാണ് യാത്രക്കാര്‍ പറയുന്നത്. ഇതിനെ ചോദ്യം ചെയ്ത കുട്ടിയുടെ അമ്മയ്ക്കു |
|
Full Story
|
|
|
|
|
|
|
| ലണ്ടനില്‍ ഏറ്റവും കൂടുതല്‍ സ്വത്ത് കൈവശം വയ്ക്കുന്നത് ഇന്ത്യക്കാര്‍ |
ലണ്ടന്‍: ഒരിക്കല്‍ പുതിയ ആയുധങ്ങള്‍ കൊണ്ടും യുദ്ധ തന്ത്രങ്ങളിലൂടെയും ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളിലും അധിനിവേശം നടത്തി നൂറ്റാണ്ടുകളോളം ആ പ്രദേശങ്ങളെ തങ്ങളുടെ കോളനികളാക്കി മാറ്റിയവരാണ് ഇംഗ്ലണ്ടുകാര്‍. 'സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യം' എന്ന വിശേഷണം തന്നെ അങ്ങനെ അവര്‍ സ്വന്തമാക്കി. എന്നാല്‍, ഇന്ന് സാമ്പത്തികമായും രാഷ്ട്രീയമായും അത്ര ശക്തരല്ല ബ്രീട്ടീഷുകാര്‍. യുഎസും ചൈനയും ഇന്ത്യയും കഴിഞ്ഞ് ലോകത്തില്‍ സാമ്പത്തിക ശക്തിയില്‍ നാലാം സ്ഥാനത്താണ് ഇംഗ്ലണ്ടിന്റെ സ്ഥാനം. ഒപ്പം ഇംഗ്ലണ്ടിലെ ഭൂരിഭാഗം സ്വത്തും ഇന്ന് തദ്ദേശീയരായ ഇംഗ്ലീഷുകാരെക്കാള്‍ കുടുതല്‍ ഇന്ത്യക്കാരുടെ കൈയിലാണെന്നും ചില കണക്കുകള്‍ വെളിപ്പെടുത്തുന്നു.
Full Story
|
|
|
|
|
|
|
| നല്ല ശമ്പളമുള്ള ജോലിക്കാര്‍ക്ക് മാത്രമേ ഇനി മുതല്‍ യുകെയില്‍ വിസ ലഭിക്കുക |
ലണ്ടന്‍: ഉയര്‍ന്ന വൈദഗ്ധ്യമുള്ളവരും നല്ല ശമ്പളം ലഭിക്കുന്നവരുമായ തൊഴിലാളികളെ മാത്രം യുകെ തൊഴില്‍ വിപണിയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുക എന്നതാണ് മാറ്റത്തിന്റെ ലക്ഷ്യം. പ്രധാനപ്പെട്ട വ്യവസായങ്ങളില്‍ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളെ ആകര്‍ഷിക്കുന്നതിലാണ് ഈ അപ്ഡേറ്റുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് യുകെ സര്‍ക്കാര്‍ പറയുന്നു.ഈ പുതിയ നിയമങ്ങള്‍ സാങ്കേതികവിദ്യ, ആരോഗ്യ സംരക്ഷണം, എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളെ ബാധിക്കും, ഉയര്‍ന്ന ശമ്പളമുള്ള ജോലി ഓഫര്‍ ഇല്ലെങ്കില്‍ തൊഴിലാളികള്‍ക്ക് സ്‌കില്‍ഡ് വര്‍ക്കര്‍ വിസ ലഭിക്കുന്നത് ബുദ്ധിമുട്ടാകും. അപേക്ഷകര്‍ക്ക് കുറഞ്ഞത് 38,700 പൗണ്ട് ശമ്പളം ഉണ്ടാകേണ്ടതുണ്ട്. ഇതുവരെ 26,200 പൗണ്ട് ആയിരുന്നു വേണ്ടിയിരുന്നത്. PhD |
|
Full Story
|
|
|
|
|
|
|
| ഇംഗ്ലണ്ടില്‍ ബസ് ചാര്‍ജ് വര്‍ധിച്ചു, ഒറ്റയാത്രയ്ക്ക് മൂന്നു പൗണ്ട് |
ലണ്ടന്‍: ഇംഗ്ലണ്ടില്‍ ബസ് യാത്രയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രൈസ് ക്യാപ് നീക്കി. ഇന്നു മുതല്‍ ബസ് യാത്രയ്ക്ക് മിനിമം ചാര്‍ജ് മൂന്നു പൗണ്ടായി ഉയരും. കോവിഡ് കാലത്ത് ഏര്‍പ്പെടുത്തിയ രണ്ടു പൗണ്ട് ചാര്‍ജ് ക്യാപ്പാണ് ഇന്നലെ അവസാനിച്ചത്. ലണ്ടന്‍ നഗരത്തില്‍ ഉള്‍പ്പെടെ ഇംഗ്ലണ്ടിലെ ദശലക്ഷക്കണക്കിന് ബസ് യാത്രക്കാരുടെ ജീവിതച്ചെലവ് പുതുവര്‍ഷത്തില്‍ ഉയര്‍ത്തുന്ന തീരുമാനമാകും ഇത്.
ചാര്‍ജ് വര്‍ധനയിലൂടെ ലഭിക്കുന്ന അധിക തുക യാത്രാസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതിനുമായി ഉപയോഗിക്കുമെന്നാണ് ഗതാഗത വകുപ്പ് ഉറപ്പു നല്‍കുന്നത്. ഓപ്പറേറ്റര്‍മാര്‍ക്ക് 150 മില്യന്‍ പൗണ്ട് സഹായം |
|
Full Story
|
|
|
|
|
|
|
| യാത്രക്കാര്‍ക്കു നേരേ പതിനാറുകാരിയുടെ പരാക്രമം, വിമാനം അടിയന്തരമായി നിലത്തിറക്കി |
ലണ്ടന്‍: സഹയാത്രക്കാര്‍ക്കും കാബിന്‍ ക്രൂ അംഗങ്ങള്‍ക്കും നേരേ അധിക്ഷേപവാക്കുകള്‍ പറയുകയും ചെരിപ്പൂരി എറിയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത് ഈസിജെറ്റ് വിമാനത്തില്‍ യുവതിയുടെ പരാക്രമം. 27ന് രാത്രി തുര്‍ക്കിയിലെ അന്റാലിയയില്‍നിന്നും ലണ്ടന്‍ ഗാട്ട്വിക്കിലേക്ക് വരികയായിരുന്ന ഈസിജെറ്റ് വിമാനത്തിലവാണ് ( EZY8556) യുവതിയുടെ പരാക്രമം. ഇതെത്തുടര്‍ന്ന് വിമാനം അടിയന്തരമായി ഇറ്റലിയിലെ ബാരി വിമാനത്തിവളത്തില്‍ ഇറക്കി. നിരവധി പേരുടെ ക്രിസ്മസ് ന്യൂ-ഇയര്‍ അവധിയാത്ര അലങ്കോലപ്പെടത്തിയ യുവതിയെ പൊലീസിന് കൈമാറി വിമാനം യാത്ര തുടര്‍ന്നു. അടുത്തിരുന്ന പത്തുവയസ്സുള്ള കൊച്ചുകുട്ടി ഉച്ചത്തില്‍ ചുമച്ചതാണ് യുവതിയെ ചൊടിപ്പിച്ചത്. കേവലം 16 വയസ്സുമാത്രം പ്രായമുള്ള യുവതിയാണ് |
|
Full Story
|
|
|
|
| |