Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.9688 INR  1 EURO=107.7586 INR
ukmalayalampathram.com
Fri 20th Mar 2026
 
 
UK Special
  Add your Comment comment
വിമാനത്തില്‍ തൊട്ടടുത്ത സീറ്റിലിരുന്ന കുഞ്ഞ് ചുമച്ചതില്‍ ബഹളം വച്ച് യുവതി: അക്രമം തുടങ്ങിയപ്പോള്‍ വിമാനം നിലത്തിറക്കി
Text By: Reporter, ukmalayalampathram
തുര്‍ക്കിയിലെ അന്റാലിയയില്‍ നിന്നും ലണ്ടന്‍ ഗാറ്റ് വിക്കിലേക്ക് വരികയായിരുന്ന ഈസിജെറ്റ് വിമാനത്തില്‍ കൗമാരക്കാരിയുടെ പരാക്രമം. വിമാനം അടിയന്തരമായി ഇറ്റലിയിലെ ബാരി വിമാനത്തിവളത്തില്‍ ഇറക്കി. നിരവധി പേരുടെ ക്രിസ്മസ് ന്യൂ-ഇയര്‍ അവധിയാത്ര അലങ്കോലപ്പെടത്തിയ യുവതിയെ പൊലീസിന് കൈമാറി വിമാനം യാത്ര തുടര്‍ന്നു. കാബിന്‍ ക്രൂ അംഗങ്ങള്‍ക്കും നേരേ അധിക്ഷേപവാക്കുകള്‍ പറയുകയും ചെരിപ്പൂരി എറിയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
അടുത്തിരുന്ന കുട്ടി ഉച്ചത്തില്‍ ചുമച്ചപ്പോള്‍ ചുമ നിര്‍ത്താന്‍ യുവതി ആവശ്യപ്പെട്ടു. ഇതേത്തുര്‍ന്ന് ടോയ്ലറ്റിലേക്ക് പോയ പത്തുവയസ്സുകാരിയെ പിന്തുടര്‍ന്ന് യുവതി ആക്രോശം തുടര്‍ന്നു എന്നാണ് യാത്രക്കാര്‍ പറയുന്നത്. ഇതിനെ ചോദ്യം ചെയ്ത കുട്ടിയുടെ അമ്മയ്ക്കു നേരെയായിരുന്നു യുവതിയുടെ അടുത്ത പരാക്രമം.

അടുത്തിരുന്ന പത്തുവയസുള്ള കൊച്ചുകുട്ടി ഉച്ചത്തില്‍ ചുമച്ചതാണ് യുവതിയെ ചൊടിപ്പിച്ചത്. കേവലം 16 വയസുമാത്രം ഉള്ള കൗമാരക്കാരിയാണ് വിമാനത്തില്‍ ഈ പരാക്രമം കാട്ടി നിരവധി യാത്രക്കാരുടെ ക്രിസ്മസ്-ന്യൂ ഇയര്‍ ഹോളിഡേ മടക്കയാത്ര അലങ്കോലപ്പെടുത്തിയത്.

യുവതിയുടെ ശല്യം സഹിക്കവയ്യാതെ കരഞ്ഞ കുട്ടിയെയും അമ്മയെയും കാബിന്‍ ക്രൂ അംഗങ്ങള്‍ സമാധാനിപ്പിച്ച് മുന്‍നിരയിലെ സീറ്റിലേക്ക് മാറ്റി. തുടര്‍ന്ന് യുവതിയോടെ സമാധാനമായിരിക്കാന്‍ ആവശ്യപ്പെട്ട കാബിന്‍ ക്രൂവിനെയും അവര്‍ വെറുതെ വിട്ടില്ല. അവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ചെരിപ്പൂരി യാത്രക്കാര്‍ക്കുനേരെ എറിഞ്ഞു. ഇതോടെയാണ് വിമാനം അടിയന്തരമായി ഇറക്കി യുവതിയെ പൊലീസിന് കൈമാറാന്‍ ക്യാപ്റ്റന്‍ തീരുമാനിച്ചത്.
 
Other News in this category

 
 




 
Close Window