Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 03rd Nov 2026
UK Special
  17-08-2025
പലസ്തീന്‍ ആക്ഷന്‍ ഗ്രൂപ്പിന് പിന്തുണ നല്‍കി, 60 പേരെ വിചാരണ ചെയ്യാന്‍ തീരുമാനിച്ച് യുകെ

ലണ്ടന്‍: നിരോധിത പലസ്തീന്‍ ആക്ഷന്‍ ഗ്രൂപ്പിന് പിന്തുണ നല്‍കിയ 60 പേരെ വിചാരണ ചെയ്യാന്‍ തീരുമാനിച്ച് യുകെ. ഗാസയിലെ ഇസ്രയേല്‍ വംശഹത്യയില്‍ പ്രതിഷേധിച്ചതിന് കഴിഞ്ഞ മാസം പലസ്തീന്‍ ആക്ഷന്‍ ഗ്രൂപ്പിനെ തീവ്രവാദ സംഘടനയെന്ന് ആരോപിച്ച് നിരോധിച്ചിരുന്നു. ജൂലൈ ഏഴിനാണ് സംഘടന നിരോധിച്ചത്. അന്നുമുതല്‍ സമാധാനപരമായി പ്രതിഷേധം സംഘടിപ്പിച്ച 700ഓളം പേരെ തടവിലാക്കിയിരുന്നു.

പലസ്തീന്‍ ആക്ഷന്‍ ഗ്രൂപ്പിനെ പിന്തുണച്ച് ബോര്‍ഡ് ഉയര്‍ത്തിയതിന് കഴിഞ്ഞ ആഴ്ച മാത്രം 522 പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. ഒരു പ്രതിഷേധത്തിന്റെ ഭാഗമായി ഇത്രയുമധികം പേര്‍ അറസ്റ്റിലായ ആദ്യ സംഭവമാണിതെന്നാണ് അന്താരാഷ്ട്രാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഘടന

Full Story
  17-08-2025
മലയാളിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ പ്രതിക്ക് 13 വര്‍ഷം തടവ്

ലങ്കാഷെര്‍: യുകെയില്‍ വാഹനാപകടത്തെ തുടര്‍ന്ന് മലയാളി യുവതിയുടെ അഞ്ച് മാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ പ്രതിക്ക് 13 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. കെയര്‍ ഹോമില്‍ രാത്രി ഷിഫ്റ്റില്‍ ജോലിയില്‍ കയറാനായി കാല്‍നട യാത്രക്കാര്‍ക്കുള്ള പാതയിലൂടെ നടന്നുപോവുകയായിരുന്ന രഞ്ജു ജോസഫിന് (31) ആണ് അമിത വേഗത്തില്‍ ആഷിര്‍ ഷാഹിദ് (20) ഓടിച്ച വാഹനം ഇടിച്ചു പരുക്കേറ്റത്. 2024 സെപ്റ്റംബര്‍ 29ന് ലങ്കാഷെര്‍ ബാബര്‍ ബ്രിജിന് സമീപത്തെ പ്രസ്റ്റണിലായിരുന്നു സംഭവം.

ജൂണില്‍ സംഭവത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് പ്രസ്റ്റണ്‍ ക്രൗണ്‍ കോടതി കണ്ടെത്തിയിരുന്നു. അഞ്ച് മാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ 13 വര്‍ഷവും

Full Story
  17-08-2025
നടിയുടെ രൂപമാറ്റം കണ്ട് അമ്പരന്ന് ഫോളോവേഴ്‌സ്

ലണ്ടന്‍: ബ്രിട്ടിഷ് ടെലിവിഷന്‍ താരം കാരെന്‍ ബ്രാഡിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് നിമിഷനേരം കൊണ്ട് സമൂഹമാധ്യമത്തില്‍ വൈറലായി. താരത്തിന്റെ പുതിയ ലുക്കാണ് നിമിഷനേരം കൊണ്ട് സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുന്നത്. 56 വയസ്സുള്ള നടിയുടെ ലുക്ക് കണ്ടിട്ട് ആളെ അത്ര വേഗം മനസ്സിലായില്ലെന്നാണ് ഫോളോവേഴ്‌സ് പറയുന്നത്.

വലിയ അളവില്‍ താരത്തിന് വണ്ണം കുറഞ്ഞിട്ടുണ്ടെന്ന് ചിത്രത്തില്‍ നിന്ന് വ്യക്തമാണ്. മുന്‍പ് വണ്ണം കുറയ്ക്കുന്നതിന് മരുന്ന് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ താരം നിഷേധിച്ചിരുന്നു. എത്ര കിലോ കുറഞ്ഞുവെന്ന് തനിക്ക് അറിയില്ലെന്നാണ് കാരെന്‍ പറയുന്നത്. ആരോഗ്യകരമായ ഭക്ഷണശീലവും വ്യായാമവുമാണ് വണ്ണം കുറയുന്നതിന്

Full Story
  17-08-2025
കോക്ക് പിറ്റ് വാതില്‍ തുറന്നിട്ട് പൈലറ്റിന്റെ സാഹസിക യാത്ര

ലണ്ടന്‍: ഹീത്രോയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള യാത്രയില്‍ വിമാനത്തിന്റെ കോക്ക്പിറ്റ് വാതില്‍ തുറന്നിട്ട സംഭവത്തില്‍ ബ്രിട്ടിഷ് എയര്‍വേയ്സ് പൈലറ്റിന് സസ്പെന്‍ഷന്‍. ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഇതെന്നും ഭീകരവിരുദ്ധ നിയമങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. അതേസമയം കുടുംബാംഗങ്ങളെ കോക്ക്പിറ്റ് നിയന്ത്രിക്കുന്നത് കാണിക്കാനായാണ് പൈലറ്റ് വാതില്‍ തുറന്നിട്ടതെന്നാണ് ആരോപണം. യാത്രാവേളയില്‍ കോക്ക്പിറ്റ് വാതിലുകള്‍ അടച്ചിടണമെന്നാണ് നിയമം. 9/11 ഭീകരാക്രമണത്തിന് ശേഷം ഹൈജാക്കിങ്, മറ്റ് ഭീഷണികള്‍ എന്നിവ തടയുന്നതിനായി കൊണ്ടുവന്ന കര്‍ശന സുരക്ഷാ ചട്ടങ്ങളില്‍ ഒന്നാണിത്.

യാത്രക്കാര്‍ക്കിടയില്‍ ആശങ്ക

Full Story
  16-08-2025
അമ്മായിയച്ഛനും മരുമകളും തമ്മില്‍ പ്രണയം, ഒടുവില്‍ സംഭവിച്ചത്

ലണ്ടന്‍: അമ്മായിയച്ഛനും മരുമകളും തമ്മിലുള്ള പ്രണയബന്ധം അവിടെ ഒരു കുടുംബത്തെ തന്ന തകര്‍ത്തുകളഞ്ഞു. ഭര്‍ത്താവിനെ ഉപേക്ഷിച്ച് മരുമകളും ഭാര്യയെ ഉപേക്ഷിച്ച് അമ്മായിയച്ഛനും പുതിയ ബന്ധം തുടങ്ങിയെങ്കിലും ഒടുവില്‍ വധശ്രമക്കുറ്റത്തിലേക്കുവരെ കാര്യങ്ങള്‍ ചെന്നെത്തിയെന്നാണ് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ഇംഗ്ലണ്ട് സ്വദേശിയായ 62കാരന്‍ മാര്‍ക്ക് ഗിബ്ബണും 33വയസുകാരിയായ മരുമകള്‍ ജാസ്മിന്‍ വൈല്‍ഡുമായി പ്രണയം മൊട്ടിട്ടതാണ് സംഭവങ്ങളുടെ തുടക്കം. രഹസ്യമായുള്ള കണ്ടുമുട്ടലുകളും അവധിയാഘോഷവുമെല്ലാം തകൃതിയായി നടന്നു. ഇതിനിടെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് ഇരുവരും കുടുംബബന്ധം വഷളാക്കി. ഗിബ്ബണ്‍ ഭാര്യയുമായി വിവാഹമോചനം നേടി, അതേസമയം തന്നെ ജാസ്മിന്‍ രണ്ട്

Full Story
  16-08-2025
മരണത്തില്‍ ജീവിതത്തിലേക്ക് തിരിച്ചുവന്ന ബ്രിട്ടീഷ് യുവതി

ലണ്ടന്‍: അപസ്മാരം വന്ന് കോമയിലായിപ്പോയി മരണാസന്നയായ യുവതിക്ക് ജീവിതത്തിലേക്ക് അദ്ഭുത മടങ്ങിവരവ്. ബ്രിട്ടനിലെ കെന്റ് സ്വദേശിയായ നിക്കോള ഹോഡ്ജസാണ് തന്റെ അതിശയകരമായ മടങ്ങിവരവിനെ കുറിച്ച് വെളിപ്പെടുത്തിയത്. ആഷ്ഫഡിലെ വില്യം ഹാര്‍വി ആശുപത്രിയിലാണ് യുവതിയെ പ്രവേശിപ്പിച്ചത്. 24 മണിക്കൂര്‍ ഡയാലിസിസിന് പിന്നാലെ യുവതി അബോധാവസ്ഥയിലായി. ജീവന്‍ തിരിച്ചുകിട്ടാന്‍ 20 ശതമാനം മാത്രമേ സാധ്യതയുള്ളൂവെന്നാണ് ഡോക്ടര്‍മാര്‍ കുടുംബാംഗങ്ങളോട് വെളിപ്പെടുത്തിയത്.ഡയാലിസിസിന് തൊട്ടടുത്ത ദിവസം രാത്രി വരെ പോലും ജീവിച്ചിരിക്കില്ലെന്ന വിവരം പോലും ഡോക്ടര്‍മാര്‍ കുടുംബാംഗങ്ങളെ അറിയിച്ചുവെന്ന് നിക്കോള പറയുന്നു. അഥവാ ജീവിതത്തിലേക്ക് മടങ്ങി വന്നാല്‍പോലും വൈകല്യങ്ങളുണ്ടാകുമെന്നും

Full Story
  16-08-2025
അല്‍ ജസീറ മാധ്യമപ്രവര്‍ത്തകന്റെ മരണത്തില്‍ ഇസ്രയേലിനെ പിന്തുണച്ച് ബിബിസി

ഗസ്സ: അല്‍ ജസീറ മാധ്യമപ്രവര്‍ത്തകന്‍ അനസ് അല്‍ ഷരീഫിനെ കൊലപ്പെടുത്തിയതില്‍ പടിഞ്ഞാറന്‍ മാധ്യമങ്ങളുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടി മാധ്യമവിമര്‍ശകനും എഴുത്തുകാരനുമായ ജൊനാഥന്‍ കുക്ക്. അനസിന്റെ മരണത്തെ കുറിച്ച് ഒരു ബിബിസി റിപ്പോര്‍ട്ടറായ ജോണ്‍ ഡോണിസണ്‍ പറഞ്ഞത് ''അവിടെ ആനുപാതികതയുടെ ചോദ്യമുണ്ട്. നിങ്ങള്‍ ഒരാളെ മാത്രം ലക്ഷ്യമിട്ടപ്പോള്‍ അഞ്ച് പത്രപ്രവര്‍ത്തകരെ കൊല്ലുന്നത് ന്യായീകരിക്കാന്‍ കഴിയുമോ?'' എന്നായിരുന്നു. ഒരു മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ എങ്ങനെയാണ് ഇത്രയും അസഭ്യമായ പരാമര്‍ശം നടത്താന്‍ കഴിയുന്നതെന്ന് കുക്ക് ചോദിച്ചു.ഒരാളെ മാത്രം കൊല്ലാന്‍ ലക്ഷ്യമിട്ടു എന്നത് തന്നെ അടിസ്ഥാനരഹിതമാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 200ല്‍ കൂടുതല്‍

Full Story
  16-08-2025
ബ്രിട്ടനിലേക്ക് ഇലക്ട്രിക് വാഹനങ്ങള്‍ കയറ്റുമതി ചെയ്യാനൊരുങ്ങി മഹീന്ദ്ര

ലണ്ടന്‍: ബ്രിട്ടനുമായുള്ള സ്വതന്ത്ര വ്യാപാരക്കരാര്‍ പ്രാബല്യത്തിലാകുന്ന ഘട്ടത്തില്‍ വൈദ്യുതവാഹനങ്ങള്‍ ബ്രിട്ടനിലേക്ക് കയറ്റിയയക്കാന്‍ പദ്ധതിയിടുന്നതായി മഹീന്ദ്ര. കമ്പനിയുടെ മാനേജിങ് ഡയറക്ടറും സിഇഒയുമായ അനീഷ് ഷാ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനായി ഓക്സ്ഫഡ്ഷയറിലെ ബാന്‍ബറിയിലുള്ള മഹീന്ദ്ര അഡ്വാന്‍സ്ഡ് ഡിസൈന്‍ യൂറോപ്പ് സെന്ററിനെ ഉപയോഗപ്പെടുത്താനാണ് കമ്പനി ആലോചിക്കുന്നത്. 2030-ഓടെ മഹീന്ദ്രയുടെ മൊത്തം വാഹന വില്‍പ്പനയുടെ 30 ശതമാനം വരെ വൈദ്യുത വാഹനങ്ങളാക്കാനും കമ്പനി ലക്ഷ്യമിടുന്നു. ബിട്ടനുമായുള്ള വ്യാപാരക്കരാര്‍ മികച്ച രീതിയിലാണ് സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ളതെന്ന് അനീഷ് ഷാ പറഞ്ഞു. സന്തുലിതമായുള്ളതാണ് കരാര്‍. ബ്രിട്ടനില്‍ നിന്നുള്ള

Full Story
[315][316][317][318][319]
 
-->




 
Close Window