Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.9688 INR  1 EURO=107.7586 INR
ukmalayalampathram.com
Fri 20th Mar 2026
 
 
UK Special
  Add your Comment comment
ലണ്ടനിലെ വസ്തു ഉടമകളില്‍ ഇന്ന് ഒന്നാം സ്ഥാനത്ത് ഇന്ത്യക്കാരാണെന്ന് പ്രോപ്പര്‍ട്ടി ഡെവലപ്പറുടെ വെളിപ്പെടുത്തല്‍
Text By: Reporter, ukmalayalampathram
ലണ്ടനിലെ വസ്തു ഉടമകളില്‍ ഇന്ന് ഒന്നാം സ്ഥാനത്ത് ഇന്ത്യക്കാരാണെന്ന് ലണ്ടന്‍ ആസ്ഥാനമായുള്ള പ്രോപ്പര്‍ട്ടി ഡെവലപ്പറായ ബാരറ്റ് ലണ്ടന്‍ തങ്ങളുടെ എക്സ് ഹാന്റിലില്‍ പങ്കുവച്ചു. ഇത് ഇന്ത്യക്കാരും വിദേശികളുമായിട്ടുള്ള നിരവധി പേരുടെ രസകരമായ പ്രതികരണത്തിന് കാരണമായി.

തലമുറകളായി യുകെയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജര്‍, പ്രവാസി ഇന്ത്യക്കാര്‍, വിദേശ നിക്ഷേപകര്‍, വിദ്യാര്‍ത്ഥികള്‍, വര്‍ഷങ്ങളായി വിദ്യാഭ്യാസത്തിനായി ഇംഗ്ലണ്ടിലേക്ക് കുടിയേറിയ ഇന്ത്യന്‍ കുടുംബങ്ങള്‍ എന്നിവര്‍ പലപ്പോഴായി ലണ്ടനില്‍ സ്വന്തമാക്കിയ സ്വത്തുക്കള്‍ ഇന്ന് തദ്ദേശീയരുടെ കൈയിലുള്ളതിനേക്കാള്‍ കൂടുതലാണെന്ന് ബാരറ്റ് ലണ്ടന്‍ കഴിഞ്ഞ മാസം പുറത്തുവിട്ട കണക്കുകള്‍ വിവരിക്കുന്നു.

ഇംഗ്ലണ്ടില്‍ സ്ഥിര താമസമാക്കിയ ഇന്ത്യക്കാര്‍ ഇന്ന് ലണ്ടന്‍ നഗരത്തിലെ ഏറ്റവും വലിയ പ്രോപ്പര്‍ട്ടി ഉടമകളാണ്. രണ്ടാം സ്ഥാനത്ത് ഇംഗ്ലീഷുകാരാണെങ്കിലും തൊട്ട് പിന്നില്‍ മൂന്നാം സ്ഥാനത്ത് പാകിസ്ഥാനികളുമുണ്ട്. ഇന്ത്യക്കാര്‍ ലണ്ടനില്‍ അപ്പാര്‍ട്ടുമെന്റുകളും വീടുകളും വാങ്ങുന്നതിനായി 3 കോടി മുതല്‍ നാലര കോടി വരെ നിക്ഷേപിക്കുന്നതായും റിപ്പോര്‍ട്ട് അവകാശപ്പെട്ടു. ഈ കണക്കുകളാണ് ബാരറ്റ് ലണ്ടന്‍ തങ്ങളുടെ എക്സ് ഹാന്റിലില്‍ പങ്കുവച്ചത്. ഇതോടെ തമാശകളും അല്പം കാര്യവുമായി നിരവധി പേരാണ് കുറിപ്പുകളുമായെത്തിയത്. ഒരിക്കല്‍ ലോകത്തിന്റെ പകുതി സ്വത്തും അവരുടെ ഉടമസ്ഥതയിലായിരുന്നു.
 
Other News in this category

 
 




 
Close Window