Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st May 2024
UK Special
  16-02-2023
നാട്ടില്‍ നിന്ന് യുകെയിലേക്ക് തിരിച്ച മലയാളി വിമാനത്തിനുള്ളില്‍ നെഞ്ചുവേദനയെത്തുടര്‍ന്ന് മരിച്ചു

ലണ്ടന്‍: കൊച്ചി ലണ്ടന്‍ എയര്‍ഇന്ത്യ വിമാനത്തില്‍ യുകെ മലയാളി നെഞ്ചുവേദനയെ തുടര്‍ന്ന് മരണമടഞ്ഞു നോട്ടിങ്ഹാമിന് സമീപം ഡെര്‍ബിഷെയറിലെ ഇല്‍ക്കിസ്റ്റണില്‍ താമസിക്കുന്ന ദിലീപ് ഫ്രാന്‍സിസ് ജോര്‍ജ് (ജോര്‍ജേട്ടന്‍ (65) ആണ് നാട്ടില്‍ നിന്നുള്ള മടക്ക യാത്രയ്ക്കിടെ മരിച്ചത്. ഇന്നലെ രാവിലെ കൊച്ചിയില്‍ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എ 1 -149 വിമാനത്തിലായിരുന്നു മരണം സംഭവിച്ചത്. ഭര്‍ത്താവിനെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ ഭാര്യ സോഫിയയ്ക്ക് വേദനയാകുന്ന വാര്‍ത്തയാണ് കേള്‍ക്കേണ്ടിവന്നത്. യാത്രക്കിടെ ദേഹാസ്വാസ്ഥ്യം നേരിട്ട ദിലീപിന് യാത്രക്കാരിലെ മെഡിക്കല്‍ പ്രൊഫഷണല്‍സിന്റെ സഹായത്തോടെ മെഡിക്കല്‍ സഹായം നല്‍കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.വിമാനം

Full Story
  16-02-2023
സ്‌കോട്ട്‌ലണ്ട് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോളാ സ്റ്റര്‍ജന്‍ രാജിവച്ചു

ലണ്ടന്‍: സ്‌കോട്ട്ലണ്ട് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോളാ സ്റ്റര്‍ജന്‍ അടിയന്തരമായി പത്രസമ്മേളനം വിളിച്ചപ്പോള്‍ കഴിഞ്ഞ ദിവസങ്ങളിലെ വിവാദ വിഷയങ്ങളെ കുറിച്ച് സംസാരിക്കാനാകുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ഏവരെയും ഞെട്ടിച്ച് കൊണ്ട് സ്‌കോട്ട്ലണ്ട് ഫസ്റ്റ് മിനിസ്റ്റര്‍ പദവിയില്‍ നിന്നും രാജിവെയ്ക്കുന്നതായാണ് നിക്കോള പ്രഖ്യാപിച്ചത്. കടുത്ത സമ്മര്‍ദവും, സമര്‍പ്പണവും ആവശ്യമുള്ള ജോലിക്കുള്ള ഊര്‍ജ്ജം ബാക്കിയില്ലെന്ന് വ്യക്തമാക്കിയാണ് പിന്‍മാറ്റം. സ്‌കോട്ട്ലണ്ടിന് സ്വാതന്ത്ര്യം നേടിക്കൊടുക്കുമെന്ന തീപ്പൊരി പ്രഖ്യാപനത്തില്‍ ഉറച്ചുനിന്ന് 20 വര്‍ഷത്തോളമായി മറ്റ് പാര്‍ട്ടികളുടെ നെഞ്ചിടിപ്പായി മാറിയ ശേഷമാണ് നിക്കോള സ്ഥാനം ഒഴിയുന്നത്. ഒരുവട്ടം

Full Story
  16-02-2023
ഒരു ബില്യണ്‍ പൗണ്ടിന്റെ എസ്റ്റേറ്റ് ആണ്‍മക്കള്‍ക്ക് എഴുതിവച്ച് ഇന്ത്യന്‍വംശജന്‍, ഭാര്യയ്ക്ക് അമ്പതു ശതമാനം നല്‍കാന്‍ കോടതി വിധി

ലണ്ടന്‍: ഇന്ത്യന്‍ സമൂഹത്തിലെ ഏറ്റവും വലിയ പോരായ്മകളിലൊന്നാണ് ആണ്‍മക്കളോടുള്ള അമിത സ്നേഹം. പെണ്‍മക്കള്‍ ഉണ്ടായാല്‍ ഭാരമാണെന്നും, അവരെ പഠിപ്പിച്ച് വലുതാക്കിയാല്‍ വിവാഹം കഴിച്ച് മറ്റൊരു കുടുംബത്തിലേക്ക് പോകുമെന്നതിനാല്‍ നഷ്ടമാണെന്ന പഴയ മനോഭാവം വെച്ചുപുലര്‍ത്തുന്നത് ഇന്ത്യന്‍ സമൂഹത്തില്‍ വ്യാപകമാണ്. എന്നാല്‍ ആ മനോഭാവത്തോടെ 1 മില്ല്യണ്‍ പൗണ്ടിലേറെ മൂല്യമുള്ള എസ്റ്റേറ്റ് ആണ്‍മക്കള്‍ക്കായി എഴുതിവെച്ച് മരിച്ച മനുഷ്യന് ഇഹലോകവാസം വെടിഞ്ഞ ശേഷം തിരിച്ചടി നല്‍കിയിരിക്കുകയാണ് ഹൈക്കോടതി. 66 വര്‍ഷക്കാലം ഒപ്പ ജീവിച്ച ഭാര്യക്ക് വസ്തുവകകളില്‍ ഒരു ഭാഗം പോലും നീക്കിവെയ്ക്കാതെയാണ് കര്‍ണെയില്‍ സിംഗ് രണ്ട് ആണ്‍മക്കള്‍ക്ക് മുഴുവന്‍ സ്വത്തും നല്‍കിയത്. ഭാര്യ

Full Story
  15-02-2023
യുകെയില്‍ താമസിക്കുന്ന മലയാളി കുടുംബത്തില്‍ വീണ്ടും മരണം: വിട പറഞ്ഞത് തെക്കേതില്‍ ഈശ്വരി
യുകെയില്‍ മലയാളി കുടുംബത്തിനൊപ്പം കഴിഞ്ഞിരുന്ന വൃദ്ധ മാതാവ് ഓര്‍മ്മയായി. കായംകുളം മുട്ടക്കുളം കട്ടച്ചിറ നടയില്‍ തെക്കേതില്‍ ഈശ്വരി (65)യാണ് വാറ്റ്ഫോഡ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ മരിച്ചത്. വാറ്റ്‌ഫോഡിലെ ഒരു മലയാളി കുടുംബത്തോട് ഒപ്പമാണ് ഇവര്‍ കഴിഞ്ഞിരുന്നത്. വാര്‍ധക്യ സംബന്ധമായ ചില അസ്വസ്ഥകള്‍ ഇവര്‍ക്കുണ്ടായിരുന്നതായി പരിചയമുള്ളവര്‍ വ്യക്തമാക്കുന്നു.

ഹെറ്റ്ഫോഡ് ഷെയര്‍ ഹിന്ദു സമാജത്തിലെ സജീവ സാന്നിധ്യം ആയിരുന്നു ഈശ്വരി. ഈശ്വരിയമ്മയുടെ മകളും മകനും ഇന്ത്യയിലാണ്. ഒരാള്‍ ഡല്‍ഹിയിലും മറ്റൊരാള്‍ കായംകുളത്തും.


കഴിഞ്ഞ ദിവസം നെഞ്ചുവേദനയെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നു ഏതാനും ദിവസം ആശുപത്രിയില്‍ കഴിഞ്ഞിട്ടും രോഗ ശമനം ഇല്ലാതെ ഒടുവില്‍ അന്ത്യം
Full Story
  15-02-2023
ചൈനീസ് ചാര ബലൂണുകളെ പ്രതിരോധിക്കാന്‍ യുകെ തയാറെന്ന് പ്രധാനമന്ത്രി ഋഷി സുനക്

ലണ്ടന്‍: ചൈനീസ് ചാര ബലൂണുകളെ പ്രതിരോധിക്കാന്‍ യുകെ തയാറാണെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. രാജ്യത്തെ സുരക്ഷിതമായി നിലനിര്‍ത്താന്‍ റോയല്‍ എയര്‍ ഫോഴ്‌സിന്റെ ടൈഫൂണ്‍ ജെറ്റുകളുടെ 'ക്വിക്ക് റിയാക്ഷന്‍ അലര്‍ട്ട് ഫോഴ്സ്' വ്യോമാതിര്‍ത്തിയില്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ദേശീയ സുരക്ഷാ കാര്യങ്ങള്‍ സംബന്ധമായ കൂടുതല്‍ വിശദമായ പ്രതികങ്ങള്‍ ഋഷി സുനക് നടത്തിയില്ല. പടിഞ്ഞാറന്‍ വ്യോമാതിര്‍ത്തിയില്‍ യുഎസ് സൈന്യം നിരവധി അജ്ഞാത വസ്തുക്കള്‍ വെടിവച്ചിട്ടതിന് ശേഷം യുകെ പ്രതിരോധ സെക്രട്ടറി ബെന്‍ വാലസ് സുരക്ഷാ അവലോകനം നടത്തിയിരുന്നു. ചൈനയുടെ ചാര ബലൂണുകള്‍ ഇതിനകം യുകെയില്‍ പറന്നിരിക്കാന്‍ സാധ്യതയുണ്ടെന്ന് ഗതാഗത

Full Story
  15-02-2023
യുകെ ആരോഗ്യസംഘം സംസ്ഥാന ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: യുകെയില്‍ നിന്നുള്ള ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ടിലേയും വെസ്റ്റ് യോര്‍ക്ക്ഷയര്‍ എന്‍എച്ച്എസ് ട്രസ്റ്റിലേയും ആരോഗ്യ സംഘം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാര്‍ അടുത്തിടെ യുകെ സന്ദര്‍ശിച്ചിരുന്നു. കേരളത്തിലെ മെഡിക്കല്‍, നഴ്‌സിംഗ് മേഖലയെപ്പറ്റിയും മാനസികാരോഗ്യ രംഗത്തെപ്പറ്റിയും കൂടുതലറിയുന്നതിനായാണ് സംഘം കേരളത്തിലെത്തിയത്.കേരളത്തിന്റെ ആരോഗ്യ മേഖലയെ സംഘാംഗങ്ങള്‍ പ്രശംസിച്ചു. ധാരാളം നഴ്സുമാര്‍ യുകെയിലെ വിവിധ ആശുപത്രികളില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. അവരുടെ ചികിത്സയും പരിചരണവും ലോകോത്തരമാണ്.

യുകെയിലെ

Full Story
  15-02-2023
ബിബിസി ഓഫിസ് റെയ്ഡില്‍ നിലപാട് വ്യക്തമാക്കി ബ്രിട്ടീഷ് സര്‍ക്കാര്‍

ലണ്ടന്‍: നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന ഡോക്യുമെന്ററി പുറത്തുവന്നതിന് പിന്നാലെ ബിബിസിയിലെ ആദായ നികുതി റെയ്ഡ് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. തങ്ങളുടെ ഇന്ത്യയിലെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് നടത്തുന്ന പരിശോധനകളില്‍ പൂര്‍ണസഹകരണമുണ്ടാകുമെന്ന് ബിബിസി അറിയിച്ചു. ട്വിറ്ററിലൂടെയാണ് ബിബിസി ഈ കാര്യം വ്യക്തമാക്കിയത്. വിഷയം എത്രയും വേഗം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ അറിയിച്ചു. എഴുപതോളം പേരടങ്ങുന്ന ആദായനികുതി വകുപ്പ് സംഘമാണ് ബിബിസി യുടെ ഡല്‍ഹി, മുംബൈ ഓഫീസുകളിലേക്ക് പരിശോധനയ്ക്കെത്തിയത്.

ആദായനികുതി വകുപ്പിന്റെ നടപടികളോട് പ്രതികരിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ രംഗത്തെത്തി. ഇന്ത്യയിലെ ബിബിസി ഓഫീസുകളിലെ

Full Story
  15-02-2023
എംഒടി ടെസ്റ്റിലെ പരിഷ്‌കാരങ്ങള്‍ ബ്രിട്ടനില്‍ വാഹനാപകടങ്ങളുടെ നീണ്ടനിര സൃഷ്ടിക്കും

ലണ്ടന്‍: കാറുകളുടെയും, വാനുകളുടെയും ആദ്യ എംഒടി ടെസ്റ്റ് മൂന്നില്‍ നിന്നും നാലാം വര്‍ഷത്തിലേക്ക് നീട്ടിവെയ്ക്കാനുള്ള ഗവണ്‍മെന്റ് നിര്‍ദ്ദേശം നിരത്തിലിറങ്ങുന്ന അപകടകാരികളായ വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന് മുന്നറിയിപ്പ്. ഒരു വര്‍ഷം ടെസ്റ്റ് നീട്ടുന്നതിലൂടെ ഓരോ 12 മാസത്തിലും ബ്രിട്ടീഷ് റോഡുകളില്‍ 225,000 അപകടകാരികളായ വാഹനങ്ങള്‍ ഇടം പിടിക്കുമെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.കഴിഞ്ഞ മാസമാണ് പുതിയ കാറുകളുടെ ആദ്യ എംഒടി 12 മാസം ദീര്‍ഘിപ്പിച്ച് ഉപഭോക്താക്കളുടെ പണം ലാഭിക്കാന്‍ ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ് പദ്ധതി പ്രഖ്യാപിച്ച് അഭിപ്രായം തേടിയത്. വാര്‍ഷിക എംഒടി ഓരോ രണ്ട് വര്‍ഷത്തിലേക്കുമായി മാറ്റാനും ഇന്‍ഡസ്ട്രിയുമായി ചര്‍ച്ച

Full Story
[334][335][336][337][338]
 
-->




 
Close Window