Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 20th May 2024
 
 
സിനിമ
  Add your Comment comment
ആത്മബന്ധത്തിന്റെ കഥ പറയുന്ന ഹ്രസ്വചിത്രമാണ് ' ഓര്‍മ്മ '
Text By: Jose. N. U
മറവിരോഗം പിടിപെട്ട് മകനെ മറന്നുപോകുന്ന അമ്മയും , അമ്മയുടെ ഓര്‍മ്മകള്‍ തിരിച്ചുപിടിക്കാന്‍ വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ഹ്രസ്വചിത്രമാണ് ' ഓര്‍മ്മ ' കണ്ണുകളോടെയല്ലാതെ ആര്‍ക്കും ഓര്‍മ്മ കണ്ടുതീര്‍ക്കാന്‍ കഴിയില്ല .
Watch Video: -


മകന്‍ അജയനായി വേഷമിട്ട ബെന്നി ജോസും , അമ്മ സുമിത്രയായി അഭിനയിക്കുന്ന ടിഷ ജോര്‍ജ്ജും മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചി രിക്കുന്നത് . ലണ്ടന്‍ സിറ്റിയില്‍ woodford green ല്‍ താമസിക്കുന്ന പ്രവാസിയാണ് ബെന്നി ജോസ് . ബെന്നിയുടെ കൗമാരപ്രായം അഭിനയിച്ചത് ബെന്നിയുടെ മകന്‍ അഭിഷേക് ബെന്നിയും , അമ്മ സുമിത്രയുടെ കൗമാരപ്രായം അഭിനയിച്ചത് ബെന്നിയുടെ niece അലീനാ ജോണ്‍സനുമാണ് . ശശി വാളൂരാന്റെ അപ്പുകുട്ടന്‍ മാമനും നെഞ്ചുലയ്ക്കുന്ന കഥാപാത്രമാണ് . ഓരോ പ്രവാസിയുടെയും ജീവിതത്തിന്റെ നേരെ പിടിച്ച കണ്ണാടിയാണ് ഓര്‍മ്മ .

പൂര്‍ണ്ണമായും കേരളത്തിന്റെ ഗ്രാമഭംഗിയില്‍ ചിത്രീകരിച്ച ഓര്‍മ്മ സ്വപ്നതുല്യമായ ദൃശ്യാനുഭവമാണ് നല്‍കുന്നത് . Kudilingal films ന്റെ ബാനറില്‍ ബെന്നി ജോസ് നിര്‍മ്മിച്ച് , തോമസ് മാളക്കാരന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഓര്‍മ്മ മനസ്സിലെന്നും മായാതെ നില്‍ക്കും .
 
Other News in this category

 
 




 
Close Window