Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st May 2024
UK Special
  14-02-2023
ബ്രിട്ടനില്‍ പഠിക്കാനുള്ള അപേക്ഷകളില്‍ മുക്കാല്‍ഭാഗം ആണ്‍കുട്ടികള്‍: അപേക്ഷകളില്‍ പെണ്‍കുട്ടികളുടെ എണ്ണത്തില്‍ വന്‍ ഇടിവ്
ഡാറ്റാഎച്ച്ഇ തയ്യാറാക്കിയ കണക്കുകള്‍ പ്രകാരമാണ് വന്‍തോതില്‍ പെണ്‍കുട്ടികള്‍ യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തോട് മുഖം തിരിക്കുന്നതായി വ്യക്തമാകുന്നത്. യൂണിവേഴ്സിറ്റി കോഴ്സുകള്‍ക്ക് ഇപേക്ഷിക്കുന്ന യുവതികളുടെ എണ്ണത്തില്‍ 10,000 പേരുടെ കുറവ് ആണ് ഉള്ളത്.ഈ വര്‍ഷം നഴ്സിംഗ്, ടീച്ചിംഗ് കോഴ്സുകള്‍ക്കുള്ള അപേക്ഷകളില്‍ വന്ന കുറവാണ് ഈ കണക്കുകളിലേക്ക് പ്രധാനമായി സംഭാവന ചെയ്തതെന്നാണ് കരുതുന്നത്.

മഹാമാരി കാലത്ത് നഴ്സിംഗ് പഠിക്കാനുള്ള അപേക്ഷകരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ മഹാമാരി കഴിഞ്ഞതോടെ നഴ്സുമാര്‍ അനുഭവിക്കുന്ന സമ്മര്‍ദങ്ങളും, ശമ്പളത്തിലെ കുറവുമെല്ലാം പുറത്തായിരുന്നു. ശമ്പളത്തിനായി ഇംഗ്ലണ്ടിലെ നഴ്സുമാര്‍ സമരം ചെയ്യേണ്ട ഗതികേട് വ്യക്തമായതോടെയാണ്
Full Story
  14-02-2023
2002ല്‍ ഗുജറാത്തിലെ കൂട്ടക്കൊലയെക്കുറിച്ച് ബിബിസി ഡോക്യുമെന്ററി തയാറാക്കി: ഇതാ ഇന്ത്യയിലെ ബിബിസി ഓഫീസുകളില്‍ റെയ്ഡ്
ബിബിസിയുടെ ഇന്ത്യയിലെ ഓഫിസുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ഡല്‍ഹി, മുംബൈ ഓഫിസുകളിലാണ് ഇന്ന് രാവിലെ 11 മുതല്‍ ഇന്‍കം ടാക്സ് സംഘം റെയ്ഡ് ആരംഭിച്ചത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട ചില തെളിവുകള്‍ ലഭിച്ചെന്നു പറഞ്ഞാണ് റെയ്ഡ് എന്നാണ് സൂചന. ചില ജീവനക്കാരുടെ ഫോണുകള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. കൂടാതെ, നികുതി അടവുമായി ബന്ധപ്പെട്ട രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.

ഗുജറാത്ത് കലാപം പ്രമേയമാക്കി ബിബിസി നിര്‍മ്മിച്ച ഡോക്യുമെന്ററിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് വിവാദ പരാമര്‍ശമുണ്ടായിരുന്നു . ഡോക്യുമെന്ററി സംപ്രേഷണം ചെയ്ത ബിബിസിയ്‌ക്കെതിരെ നേരത്തെ സുപ്രീംകോടതി അഭിഭാഷകന്‍ വിനീത് ജിന്‍ഡാല്‍ പരാതി നല്‍കിയിരുന്നു. രാജ്യത്തെയും പ്രധാനമന്ത്രിയെയും അപകീര്‍ത്തിപ്പെടുത്തുന്ന
Full Story
  14-02-2023
യുകെയുടെ ഏറ്റവും വലിയ സ്‌കോച്ച് വിപണിയായി ഇന്ത്യ മാറുന്നു

ലണ്ടന്‍: യുകെയില്‍ നിന്ന് ഏറ്റവും കൂടുതല്‍ സ്‌കോച്ച് വിസ്‌കി ഇറക്കുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ. ഫ്രാന്‍സിനെ പിന്തള്ളിയാണ് ഇന്ത്യ ഇറക്കുമതിയില്‍ ഒന്നാമതായത്. 219 ദശലക്ഷം കുപ്പി സ്‌കോച്ച് 2022ല്‍ ഇന്ത്യ ഇറക്കുമതി ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. 2021നേക്കാള്‍ 60 ശതമാനമാണു വര്‍ധന. എന്നാല്‍, ലോക വിസ്‌കി മാര്‍ക്കറ്റ് നോക്കുമ്പോള്‍ ഇന്ത്യയിലെ വിപണി 2 ശതമാനം മാത്രമാണ്. ഏറ്റവും കൂടുതല്‍ തുകയുടെ സ്‌കോച്ച് വിസ്‌കി ഇറക്കുമതി ചെയ്ത രാജ്യങ്ങളില്‍ അമേരിക്കയാണ് മുന്നില്‍. 1.2 ബില്യണ്‍ ഡോളറിന്റെ സ്‌കോച്ച് വിസ്‌കിയാണ് 2022ല്‍ യുഎസ് വാങ്ങിയത്.

താരതമ്യേന വിലക്കുറവായ ബ്ലെന്‍ഡഡ് വിസ്‌കിയായിരുന്നു വര്‍ഷങ്ങളായി ലക്ഷക്കണക്കിന്

Full Story
  14-02-2023
സര്‍വകലാശാലകളില്‍ വനിതാ അപേക്ഷകരുടെ എണ്ണത്തില്‍ കുറവ്, നഴ്‌സിങ്ങിനും അധ്യാപനത്തോടും താത്പര്യമില്ല

ലണ്ടന്‍: യുകെയിലെ സര്‍വകലാശാലകളിലേയ്ക്ക് വിവിധ കോഴ്‌സുകളിലേക്കുള്ള അപേക്ഷകരുടെ എണ്ണത്തില്‍ വന്‍ ഇടിവ്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ അപേക്ഷകളില്‍ 10,000 ത്തോളം അപേക്ഷകരുടെ കുറവ് ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത് . കഴിഞ്ഞ അധ്യായന വര്‍ഷം 18 വയസ്സുള്ള 180,000 -ത്തിലധികം പെണ്‍കുട്ടികളാണ് അപേക്ഷിച്ചത്. ഇത് 50.4 ശതമാനമാണ്. എന്നാല്‍ 2023 -ല്‍ അപേക്ഷാ നിരക്ക് 47.6 ശതമാനമായി കുറഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വനിതാ അപേക്ഷകരുടെ എണ്ണത്തില്‍ 10,000 പേരുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.മഹാമാരിയുടെ സമയത്ത് നേഴ്‌സിങ് അനുബന്ധ കോഴ്‌സുകള്‍ക്ക് വന്‍ ഡിമാന്‍ഡ് ആയിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഈ വര്‍ഷം നേഴ്‌സിംഗ്, അധ്യാപനം തുടങ്ങിയ മേഖലകളിലേയ്ക്കുള്ള

Full Story
  14-02-2023
മോര്‍ട്ട്‌ഗേജുകളില്‍ വന്‍ മാറ്റവുമായി നാറ്റ് വെസ്റ്റ് ബാങ്ക്, മാറ്റം മാര്‍ച്ച് ആദ്യവാരം മുതല്‍

ലണ്ടന്‍: ഉപഭോക്താകള്‍ക്ക് ഗുണപ്രദമായ മാറ്റാവുമായി ബാങ്ക്. നാറ്റ്വെസ്റ്റ് ഉപഭോക്താക്കള്‍ക്കാണ് നടപടി ഉപകാരപ്പെടുക. മാര്‍ച്ച് ആദ്യം മുതല്‍, ഫിക്‌സഡ് അല്ലെങ്കില്‍ ട്രാക്കര്‍ മോര്‍ട്ട്‌ഗേജുകളിലുള്ള ഉപഭോക്താക്കള്‍ക്ക് നേരത്തെയുള്ള തിരിച്ചടവ് തുക നല്‍കാതെ തന്നെ കൂടുതല്‍ പണം ലഭിക്കുന്ന തരത്തിലാണ് പുതിയ നടപടി. നാറ്റ്വെസ്റ്റ് അതിന്റെ ഓവര്‍പേയ്മെന്റ് പരിധി 10% ല്‍ നിന്ന് 20% ആയി വര്‍ദ്ധിപ്പിക്കുന്നു, അതിനാല്‍ ഉപഭോക്താക്കള്‍ക്ക് ബാങ്കില്‍ അധികമായി നല്‍കാതെ തന്നെ കൂടുതല്‍ മോര്‍ട്ട്ഗേജ് ക്ലിയര്‍ ചെയ്യാന്‍ കഴിയുമെന്നതാണ് ഇതിന്റെ മറ്റൊരു വശം.

പ്രതിമാസം 500 പൗണ്ടില്‍ കൂടുതല്‍ പണം സ്ഥിരമായി അടയ്ക്കുന്ന

Full Story
  14-02-2023
ഋഷി സുനാകിന് ചൈനയോട് മമത, എതിര്‍പ്പുമായി ടോറി എംപിമാര്‍

ലണ്ടന്‍: ചൈന ആഗോള തലത്തില്‍ ഉയര്‍ത്തുന്ന സുരക്ഷാ ആശങ്കകള്‍ വലുതാണ്. ഇതിന് ആക്കം കൂട്ടിയാണ് കഴിഞ്ഞ ആഴ്ച ചാര ബലൂണ്‍ യുഎസ് വെടിവെച്ചിട്ടത്. ഈ ഘട്ടത്തിലാണ് ചൈനയെ കുറിച്ച് ഗവണ്‍മെന്റ് നടത്തിയ സുപ്രധാന പ്രസംഗം വിവാദമാകുന്നത്. ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടവുമായി ബ്രിട്ടന്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന വാദമാണ് ടോറി എംപിമാരുടെ രോഷത്തിന് ഇരയാകുന്നത്. പ്രധാനമന്ത്രി പദത്തിലേക്ക് എത്തിച്ചേരാനുള്ള പോരാട്ടത്തില്‍ ചൈനയ്ക്കെതിരെ സംസാരിച്ചെങ്കിലും ഇതിന് ശേഷം ഈ രാജ്യത്തോട് മൃദുസമീപനമാണ് ഋഷി സുനാക് സ്വീകരിക്കുന്നത്. കൂടാതെ ചൈനയെ ഭീഷണിയായി വിലയിരുത്താനും പ്രധാനമന്ത്രി തയ്യാറായിട്ടില്ല.

ഈ അവസരത്തിലാണ് ചൈനയുമായുള്ള ബ്രിട്ടന്റെ

Full Story
  14-02-2023
നാലില്‍ മൂന്നു കൗണ്‍സിലുകളും 4.99 ശതമാനം ടാക്‌സ് വര്‍ധിപ്പിക്കാന്‍ തീരുമാനം

ലണ്ടന്‍: ജീവിതച്ചിലവ് വര്‍ദ്ധനവില്‍ നട്ടം തിരിയുന്ന സാധാരണക്കാര്‍ക്ക് ഇടിത്തീയായി മാറും കൗണ്‍സില്‍ ടാക്സുകള്‍. ബ്രിട്ടനിലെ നാലില്‍ മൂന്ന് പ്രാദേശിക കൗണ്‍സിലുകളും അനുവദനീയമായ പരമാവധി 4.99 ശതമാനം കൗണ്‍സില്‍ ടാക്‌സ് വര്‍ദ്ധിപ്പിക്കാന്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം,അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് പ്രസിദ്ധീകരിച്ച 114 കൗണ്‍സിലുകളില്‍ 84 കൗണ്‍സിലുകളും ഏപ്രിലില്‍ കൗണ്‍സില്‍ നികുതി 4.99 ശതമാനം ഉയര്‍ത്തും. ശരാശരി ബാന്‍ഡ് ഡി കുടുംബത്തിന് അവരുടെ ബില്ലുകള്‍ പ്രതിവര്‍ഷം £99 വര്‍ദ്ധിക്കും, ഇത് ഗ്രാമീണ കൗണ്ടി പ്രദേശങ്ങളിലെ താമസക്കാരുടെ ശരാശരി ബില്‍ £2,149 ആയി ഉയര്‍ത്തുന്നു.സെന്‍ട്രല്‍ ബെഡ്ഫോര്‍ഡ്ഷെയറിലെ

Full Story
  13-02-2023
യുകെ മലയാളി സമൂഹത്തിന് ഞെട്ടലായി 37 വയസ്സുകാരിയുടെ മരണം: വിട പറഞ്ഞത് അനു മാര്‍ട്ടിന്‍
ലിവര്‍പൂള്‍ ഹാര്‍ട്ട് & ചെസ്റ്റ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സും പാലാ സ്വദേശിയുമായ മാര്‍ട്ടിന്‍ വി ജോര്‍ജിന്റെ ഭാര്യ അനു മാര്‍ട്ടിന്‍ (37) ഞായറാഴ്ച മുമ്പ് മാഞ്ചസ്റ്റര്‍ റോയല്‍ ആശുപത്രില്‍ അന്തരിച്ചു. അനു യുകെയില്‍ എത്തിയിട്ട് വെറും മൂന്ന് ആഴ്ചകള്‍ മാത്രമാണ് പൂര്‍ത്തിയായത്.


അനു കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി ബ്ലഡ് ക്യാന്‍സര്‍ രോഗബാധിതയായി ചികിത്സയിലായിരുന്നുവെങ്കിലും ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റഷനിലൂടെ രോഗത്തെ നിയന്ത്രിച്ചതിന് ശേഷമാണ് യുകെയില്‍ വലിയ പ്രതീക്ഷകളോടെ ഭര്‍ത്താവിനൊപ്പം ചേര്‍ന്നത് . എന്നാല്‍ ലിവര്‍പൂളിലെത്തിയ ആദ്യ ദിവസംതന്നെ അനുവിനെ വളരെ ക്ഷീണിതയായി കാണപ്പെടുകയും ഉടനടി ലിവര്‍പൂള്‍ റോയല്‍ ആശുപത്രിയിലും പിന്നീട് റോയല്‍ ക്ലേറ്റെര്‍ബ്രിഡ്ജ് ഹോസ്പിറ്റലിലേക്കും
Full Story
[335][336][337][338][339]
 
-->




 
Close Window