Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 14th May 2024
UK Special
  20-01-2023
ഏപ്രില്‍ മുതല്‍ കൗണ്‍സില്‍ ടാക്‌സില്‍ അഞ്ചു ശതമാനം വര്‍ധനയ്‌ക്കൊരുങ്ങി കൗണ്‍സിലുകള്‍

ലണ്ടന്‍: ലോക്കല്‍ കൗണ്‍സിലുകള്‍ക്ക് ആവശ്യമായ പണം കണ്ടെത്താന്‍ കൗണ്‍സില്‍ ടാക്സ് 5 ശതമാനത്തിലേക്ക് ഉയര്‍ത്താന്‍ ഗവണ്‍മെന്റ് അനുമതി നല്‍കിയിരുന്നു. ഈ ഇളവ് പ്രയോജനപ്പെടുത്തി ആദ്യമായി രണ്ട് കൗണ്‍സിലുകള്‍ ടാക്സ് 5 ശതമാനത്തിലേക്ക് ഉയര്‍ത്തിയതായി പ്രഖ്യാപിച്ചിരിക്കുകയാണ്. റുട്ലാന്‍ഡ് കൗണ്ടി കൗണ്‍സില്‍, നോട്ടിംഗ്ഹാം സിറ്റി കൗണ്‍സില്‍ എന്നിവിടങ്ങളിലാണ് കൗണ്‍സില്‍ ടാക്സ് 5% വര്‍ദ്ധിപ്പിക്കുന്നതായി അറിയിച്ചിരിക്കുന്നത്.ഇതോടെ ആയിരക്കണക്കിന് കുടുംബങ്ങളുടെ ശരാശരി കൗണ്‍സില്‍ ടാക്സ് നിരക്ക് ഏപ്രില്‍ മുതല്‍ 2400 പൗണ്ടിലേറെ അടയ്ക്കേണ്ടി വരും. ഈ മേഖലകളില്‍ ബാന്‍ഡ് ഡി ഭവനങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ആഴ്ചയില്‍ 46.50 പൗണ്ട് ചെലവ് വരും, അതായത് വര്‍ഷത്തില്‍

Full Story
  20-01-2023
കുട്ടികള്‍ പരസ്പരം മലം തിന്നുന്നു, ഇത് ബ്രിട്ടനിലെ നഴ്‌സറിയില്‍ നിന്നുള്ള കാഴ്ച

ലണ്ടന്‍: നഴ്സറിയില്‍ നമ്മുടെ കുട്ടികളെ ഏല്‍പ്പിക്കുമ്പോള്‍ അവിടെയുള്ളവര്‍ സുരക്ഷിതമായി പരിപാലിക്കുമെന്ന വിശ്വാസമാണുള്ളത്. എന്നാല്‍ ബ്രിട്ടനിലെ ഒരു നഴ്സറി അത്തരം വിശ്വാസങ്ങള്‍ക്ക് മേല്‍ കളങ്കമേല്‍പ്പിച്ചു. കുട്ടികള്‍ പരസ്പരം മലം തിന്നുന്ന അവസ്ഥ വരെ നേരിട്ട നഴ്സറി ഒടുവില്‍ അടച്ചുപൂട്ടുകയും ചെയ്തു. മാഞ്ചസ്റ്ററിലെ ഗോര്‍ടണിലുള്ള കിഡ്സ്പിറേഷന്‍ നഴ്സറിയാണ് ഓഫ്സ്റ്റെഡ് അടപ്പിച്ചത്. കുട്ടികളെ സുപ്രധാനമായ അപകടത്തിലാക്കുന്നുവെന്ന് ആരോപിച്ചാണ് നടപടി. കുഞ്ഞുങ്ങള്‍ക്കും, നവജാതശിശുക്കള്‍ക്കും ഇവിടെ വളരെ മോശം പരിചരണമാണ് ലഭിച്ചതെന്ന് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് വിശദമാക്കുന്നു. കുട്ടികള്‍ പരസ്പരം മലം കഴിച്ച സംഭവം പോലും ഇതില്‍ ഉള്‍പ്പെടുന്നു.

Full Story
  20-01-2023
അഞ്ച് പെന്‍സ് ഫ്യൂവല്‍ ഡ്യൂട്ടി വെട്ടിക്കുറച്ച നടപടി ഒരു വര്‍ഷം കൂടി തുടരുമെന്ന് ജെറമി ഹണ്ട്

ലണ്ടന്‍: അഞ്ച് പെന്‍സ് ഫ്യുവല്‍ ഡ്യൂട്ടി വെട്ടിക്കുറച്ച നടപടി ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിക്കാന്‍ ഒരുങ്ങി ജെറമി ഹണ്ട്. പെട്രോള്‍, ഡീസല്‍ നിരക്കുകളില്‍ ഡ്യൂട്ടി കുറച്ച് നല്‍കുന്ന രീതി പിന്തുടരാന്‍ തന്നെയാണ് ഹണ്ട് ഉദ്ദേശിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മോട്ടോറിസ്റ്റുകള്‍ക്ക് മേല്‍ കൂടുതല്‍ തുക അടിച്ചേല്‍പ്പിക്കുന്നത് രാഷ്ട്രീയ വിഷം വിതറുമെന്ന ആശങ്കകള്‍ക്കിടെയാണ് ഈ നീക്കം. ഫ്യുവല്‍ ഡ്യൂട്ടി ഒരു വര്‍ഷത്തേക്ക് കൂടി മരവിപ്പിച്ച് നിര്‍ത്താന്‍ ട്രഷറിക്ക് മേല്‍ സമ്മര്‍ദമുണ്ട്. രണ്ട് നടപടികള്‍ക്കുമായി ഗവണ്‍മെന്റിന് 6 ബില്ല്യണ്‍ പൗണ്ട് ചെലവ് വരും. പണപ്പെരുപ്പം ഉയര്‍ത്തിവിടാന്‍ വഴിയൊരുക്കുന്ന യാതൊരു നടപടിയും ഹണ്ട്

Full Story
  20-01-2023
ഈ വര്‍ഷം പകുതിയോടെ എനര്‍ജി ബില്ലില്‍ കുറവുണ്ടാകുമെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: ബ്രിട്ടനിലെ എനര്‍ജി ബില്‍ ഭാരം ജനങ്ങളെ കുറച്ചൊന്നുമല്ല ശ്വാസംമുട്ടിക്കുന്നത്. ഈ ഘട്ടത്തില്‍ വിവിധ ഭാഗങ്ങളില്‍ നിന്നും പുറത്തുവന്ന റിപ്പോര്‍ട്ടുകളെല്ലാം ആശങ്ക പങ്കുവെയ്ക്കുന്നതായിരുന്നു. എന്നാല്‍ ആദ്യമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ആശ്വാസമേകുന്ന വാര്‍ത്ത ഇവരപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. വര്‍ഷത്തിന്റെ രണ്ടാം പകുതിയോടെ വിചാരിച്ചതിന് വിരുദ്ധമായി എനര്‍ജി ബില്ലുകള്‍ നൂറുകണക്കിന് പൗണ്ട് താഴുമെന്നാണ് പ്രവചനം. സ്പ്രിംഗ് സീസണില്‍ ബില്ലുകള്‍ ഉയര്‍ന്ന ശേഷം നിരക്കുകള്‍ താഴേക്ക് പോകുമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ജൂലൈ മാസത്തോടെ ശരാശരി ഭവനങ്ങളുടെ എനര്‍ജി ബില്ലുകള്‍ വര്‍ഷത്തില്‍ 2200 പൗണ്ട് എന്ന നിലയിലെത്തുമെന്നാണ്

Full Story
  20-01-2023
ബിബിസിയുടെ വിവാദ ഡോക്യൂമെന്ററി തള്ളി ബ്രിട്ടീഷ് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ബിബിസിയുടെ വിവാദ ഡോക്യുമെന്ററിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതിരോധിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഡോക്യുമെന്ററിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ കുറിച്ചുള്ള ഇത്തരം പരാമര്‍ശങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഋഷി സുനക് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പറഞ്ഞു. സംഭവം വിവാദമായതിന് പിന്നാലെ 'ഇന്ത്യ, ദി മോദി ക്വസ്റ്റിന്‍' എന്ന പേരിലുള്ള ഡോക്യുമെന്ററി യൂട്യൂബില്‍ നിന്ന് നീക്കി.ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പങ്കുണ്ടായിരുന്നുവെന്നും വംശഹത്യയില്‍ കുറ്റവാളിയാണെന്നും ബ്രിട്ടിഷ് വിദേശകാര്യ മന്ത്രാലയത്തില്‍ രേഖകളുണ്ടെന്നും പറയുന്ന ബിബിസി ഡോക്യുമെന്ററിക്കെതിരെ ഇന്ത്യ കഴിഞ്ഞ ദിവസം

Full Story
  19-01-2023
സ്റ്റാമ്പ് ഡ്യൂട്ടി 2025 വരെ വെട്ടിക്കുറച്ച് ബില്ലിന് ഹൗസ് ഓഫ് ലോര്‍ഡ്‌സ് അംഗീകാരം

ലണ്ടന്‍: സ്റ്റാമ്പ് ഡ്യൂട്ടി 2025 വരെ വെട്ടിക്കുറച്ച ബില്ലിന് ഹൗസ് ഓഫ് ലോര്‍ഡ്സ് അംഗീകാരം. ഇതോടെ രാജകീയ അംഗീകാരത്തിന് അയച്ച ബില്‍ നിയമമായി മാറുമെന്ന് ഉറപ്പായി. വീടുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസകരമായ വാര്‍ത്തയായി ഇത് മാറുന്നുണ്ട്. ഹൗസിംഗ് വിപണിക്ക് പിന്തുണ നല്‍കാനും, വീട് വാങ്ങുന്നവര്‍ക്ക് ചെലവ് കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള സ്റ്റാമ്പ് ഡ്യൂട്ടി ലാന്‍ഡ് ടാക്സ് (ടെമ്പററി റിലീഫ്) ബില്ലാണ് ഹൗസ് ഓഫ് ലോര്‍ഡ്സ് പാസാക്കിയത്. പലിശ നിരക്കുകള്‍ ഉയര്‍ന്നതോടെ മോര്‍ട്ട്ഗേജുകള്‍ ചെലവേറിയതായി മാറിയ ഘട്ടത്തില്‍ വീട് വാങ്ങലും, വില്‍പ്പനയും ബുദ്ധിമുട്ടേറിയ പരിപാടിയായി മാറിയിരുന്നു.

ബില്‍ നിയമമായി മാറുന്നതോടെ

Full Story
  19-01-2023
ശമ്പള വര്‍ധന ആവശ്യപ്പെട്ടുള്ള നഴ്‌സുമാരുടെ ഇന്ന് തുടരും

ലണ്ടന്‍: ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരം ഇന്നു തുടരും. ഇന്നലെ നടന്ന രണ്ടാം ഘട്ടത്തിലെ ആദ്യദിന സമരത്തില്‍ ആയിരക്കണക്കിന് നഴ്സുമാരാണ് വിവിധ ട്രസ്റ്റുകളില്‍ അണിനിരന്നത്. അതിനിടെ യൂണിയനുകള്‍ മുന്നോട്ടു വച്ച പത്തുശതമാനം ശമ്പള വര്‍ദ്ധനവ് തള്ളികളയുന്നതായും ഈ നീക്കം ഉള്‍കൊള്ളനാകില്ലെന്നും ആരോഗ്യ സെക്രട്ടറി പറഞ്ഞു. നോര്‍ത്ത് വിക്ക് പാര്‍ക്ക് ഹോസ്പിറ്റല്‍ സന്ദര്‍ശന വേളയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേ , യൂണിയനുകളും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് നിര്‍ദ്ദേശിച്ചത്.

നഴ്സുമാര്‍ക്കുള്ള പത്തുശതമാനം ശമ്പള വര്‍ദ്ധനവ്

Full Story
  19-01-2023
മഞ്ഞുവീഴ്ച ശക്തമായി, റോഡുകളില്‍ ഗതാഗതം രൂക്ഷമായി

ലണ്ടന്‍: മഞ്ഞുവീഴ്ച ശക്തമായതിനിടെ പല ഭാഗത്തും 10 ഇഞ്ചു ഘനത്തില്‍ മഞ്ഞു പെയ്യുന്നതായി റിപ്പോര്‍ട്ട്. അന്തരീക്ഷ താപനില പൂജ്യത്തിന് താഴെയായിരുന്നു പല ഭാഗത്തും. റോഡുകളില്‍ മഞ്ഞുപെയ്ത് കൂടിയതോടെ റോഡ് ഗതാഗതം പ്രതിസന്ധിയിലായി. സോമര്‍സെറ്റില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നിലനില്‍ക്കുകയാണ്. ആശുപത്രികളും പ്രതിസന്ധിയിലാണ്. മഞ്ഞുകാല ബുദ്ധിമുട്ടുകളാല്‍ പലരും ചികിത്സ തേടി. പ്രായമായവര്‍ പ്രത്യേകം മുന്‍കരുതല്‍ എടുക്കണമെന്ന് യുകെ ഹെല്‍ത് സെക്യൂരിറ്റി അജന്‍സി മുന്നറിയിപ്പ് നല്‍കി. അതിശൈത്യം തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌കോട്ലന്‍ഡില്‍ കനത്ത മഞ്ഞുവീഴ്ചയാണ്.

യു കെയുടെ പടിഞ്ഞാറന്‍ ഭാഗങ്ങള്‍, വെയ്ല്‍സ്, വടക്കന്‍

Full Story
[348][349][350][351][352]
 
-->




 
Close Window