Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
UK Special
  07-01-2023
യുകെയില്‍ തുടര്‍ച്ചയായ നാലാം മാസവും വീട് വിലയില്‍ ഇടിവ്

ലണ്ടന്‍: ഡിസംബര്‍ മാസം യുകെയിലെ വീടുകള്‍ക്ക് വില ഇടിഞ്ഞതായി റിപ്പോര്‍ട്ട് പുറത്ത്. വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവും ഉയര്‍ന്ന പലിശനിരക്കുമാണ് ഇതിനു പ്രധാനകാരണമെന്നും കണക്കുകള്‍ പറയുന്നു. നവംബറിനെ അപേക്ഷിച്ച് 1.5% ആണ് ഡിസംബറില്‍ വില കുറഞ്ഞത്. നിലവില്‍ യുകെയിലെ വീടിന്റെ ശരാശരി വില £281,272 ആണെന്നാണ് ഹാലിഫാക്‌സ് പറയുന്നത്. അനുദിനം ജീവിത ചിലവുകള്‍ വര്‍ദ്ധിക്കുകയാണ്. ഗാര്‍ഹിക ബില്ലുകളിലെ വര്‍ധനവാണ് താങ്ങാന്‍ കഴിയാത്തത്. എന്നാല്‍ പലിശനിരക്ക് ഉയരുന്നതും വിപണിയെ മന്ദഗതിയിലാക്കുന്നതില്‍ പ്രധാന കാരണങ്ങളിലൊന്നാണെന്നും വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു.

വീട് വാങ്ങുന്നവരും വില്‍ക്കുന്നവരും വരും വര്‍ഷങ്ങളില്‍ ജാഗ്രത

Full Story
  07-01-2023
ട്രെയ്ന്‍ ഡ്രൈവര്‍മാരുടെ സമരം ഒത്തുതീര്‍പ്പാകുന്നു, ശമ്പളം വര്‍ധിപ്പിക്കും

ലണ്ടന്‍: ട്രെയിന്‍ ഡ്രൈവര്‍മാരുടെ സമരം ഒത്തുതീര്‍പ്പിലാക്കാന്‍ വഴിതെളിയുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. സമരം അവസാനിപ്പിക്കാന്‍ മുന്‍കാല പ്രാബല്യത്തോടെയുള്ള ശമ്പള വര്‍ദ്ധനവാണ് നടപ്പിലാക്കുക എന്നാണ് അറിയാന്‍ സാധിച്ചിരിക്കുന്നത്. 2022 -ലെ ശമ്പളത്തില്‍ 4 ശതമാനം വര്‍ദ്ധനവും അത് കൂടാതെ ഈ വര്‍ഷം മുതല്‍ വീണ്ടും 4 ശതമാനം വര്‍ദ്ധനവുമാണ് സമരം അവസാനിപ്പിക്കാനായി വച്ചിരിക്കുന്ന നിര്‍ദ്ദേശം. ഫലത്തില്‍ 8 ശതമാനത്തില്‍ കൂടുതല്‍ ശമ്പള വര്‍ദ്ധനവ് ലഭിക്കുന്ന നിര്‍ദ്ദേശമാണ് ട്രെയിന്‍ ഡ്രൈവര്‍മാരുടെ യൂണിയനുകളുടെ മുന്‍പില്‍ ചര്‍ച്ചയ്ക്കായി വച്ചിരിക്കുന്നത് . എന്നാല്‍ ഔദ്യോഗികമായി സമരങ്ങള്‍ അവസാനിപ്പിക്കാനുള്ള ഒത്തുതീര്‍പ്പ് നിര്‍ദ്ദേശങ്ങള്‍

Full Story
  07-01-2023
യുകെയില്‍ സത്താന്‍ സേവ സജീവം, ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

ലണ്ടന്‍: കുട്ടികളെ പീഡിപ്പിച്ച് സാത്താനെ ആരാധിക്കുന്ന ഒരു സംഘം നടത്തിയ ക്രൂരതകള്‍ കോടതികള്‍ മുന്നില്‍ നിരത്തിയപ്പോള്‍ ഞെട്ടി ബ്രിട്ടന്‍. കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും, മൃഗീയമായ പീഡനങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന സംഘത്തിന്റെ ഞെട്ടിക്കുന്ന രീതികളാണ് പുറത്തുവന്നത്. ഇരകളായ കുട്ടികളെ ഓവനില്‍ അടച്ചിടുകയും, നിര്‍ബന്ധിച്ച് മൃഗങ്ങളെ കൊല്ലിക്കുകയും, കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്യുന്നതാണ് സംഘത്തിന്റെ പതിവ്. ഗ്ലാസ്ഗോയില്‍ 10 വര്‍ഷത്തോളം നീണ്ട അക്രമത്തില്‍ ഏഴ് പുരുഷന്‍മാരും, നാല് സ്ത്രീകളുമാണ് പിടിയിലായത്. മൂന്ന് ചെറിയ കുട്ടികളെയാണ് ആത്മാക്കളെയും, പിശാചുക്കളെയും വരവേല്‍ക്കാനായി ഈ സംഘം ഉപയോഗിച്ചത്.

Full Story

  06-01-2023
ഡിസംബര്‍ 15ന് ഭര്‍ത്താവ് കൊലപ്പെടുത്തിയ അഞ്ജുവിന്റെയും മക്കളുടേയും മൃതദേഹം പൊതുദര്‍ശനം കെറ്ററിങ്ങില്‍
ഡിസംബര്‍ 15 ന് കെറ്ററിങ്ങില്‍ കൊല്ലപ്പെട്ട കോട്ടയം വൈക്കം സ്വദേശിയായ നഴ്‌സ് അഞ്ജുവിനും മക്കളായ ജീവ, ജാന്‍വി എന്നിവര്‍ക്കും നാളെ മലയാളി സമൂഹം വിട ചൊല്ലും. അമ്മയുടെയും മക്കളുടെയും മൃതദേഹങ്ങള്‍ ശനിയാഴ്ച രാവിലെ 10 മണിമുതല്‍ 12 മണിവരെ കെറ്ററിംഗിലെ സാല്‍വേഷന്‍ ആര്‍മി കമ്മ്യൂണിറ്റി ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കുമെന്നു അഞ്ജുവിന്റെ കുടുംബം നെക്സ്റ്റ് ഓഫ് കിന്‍ ആയി നിയോഗിക്കപ്പെട്ട അഞ്ജുവിന്റെ സഹപ്രവര്‍ത്തകന്‍ മനോജ് മാത്യു അറിയിച്ചു.


പൊതു ദര്‍ശനത്തിനു ശേഷം തൊട്ടടുത്ത ദിവസം മൃതദേഹം നാട്ടിലേക്കയക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ശനിയാഴ്ച യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്നും മലയാളി സമൂഹം അഞ്ജുവിനേയും കുട്ടികളെയും ഒരുനോക്കുകാണാന്‍ കെറ്ററിങ്ങില്‍ എത്തിച്ചേരുമെന്നാണ് കരുതുന്നത്.


ലിവര്‍പൂള്‍
Full Story
  06-01-2023
കൊട്ടാരം വിട്ട ഹാരിയുടെ തുറന്നു പറച്ചില്‍ വൈറലായി: തന്നേക്കാള്‍ പ്രായമുള്ള സ്ത്രീയുമായി 17 വയസ്സില്‍ ശാരീരിക ബന്ധം ഉണ്ടായെന്ന് വെളിപ്പെടുത്തല്‍
ഹാരി രാജകുമാരന്റെ തുറന്നെഴുത്ത് വലിയ കോളിളക്കം സൃഷ്ടിക്കുകയാണ്. ചേട്ടന്റെ വില്യമിന്റെ കൈയേറ്റം വെളിപ്പെടുത്തിയതിനു പിന്നാലെ, 17-ാം വയസില്‍ പ്രായമായ സ്ത്രീക്കു മുമ്പില്‍ തന്റെ ചാരിത്ര്യം നഷ്ടമായെന്ന് ഹാരി വെളിപ്പെടുത്തുന്നു.


തന്റെ ചാരിത്ര്യം നഷ്ടപ്പെടുത്തിയ ആദ്യ സെക്സ് അനുഭവത്തെ കുറിച്ച് വരെ ഹാരി പുസ്തകത്തില്‍ എഴുതുന്നുണ്ട്. 17-ാം വയസ്സില്‍ തന്നേക്കാള്‍ പ്രായമുള്ള ഒരു സ്ത്രീക്കൊപ്പം സെക്സില്‍ ഏര്‍പ്പെട്ടതാണ് ചാരിത്ര്യം നഷ്ടമാക്കിയതെന്ന് ഹാരി സ്മരിക്കുന്നു.

പേരുവെളിപ്പെടുത്താത്ത ഈ സ്ത്രീ തന്നെ ഒരു യുവ വിത്തുകുതിരയെ പോലെയാണ് പരിഗണിച്ചതെന്ന് 38-കാരനായ സസെക്സ് ഡ്യൂക്ക് വ്യക്തമാക്കുന്നു. തിരക്കേറിയ ഒരു പബ്ബിന് പിന്നിലെ വയലില്‍ വെച്ചായിരുന്നു സംഭവം. 2001-ല്‍ വിന്‍ഡ്സറിലെ എട്ടണ്‍
Full Story
  06-01-2023
അവധിക്കാലം ആഘോഷിക്കാന്‍ പോയ നഴ്‌സിന് ദാരുണാന്ത്യം

ലണ്ടന്‍: അവധിക്കാലം ആഘോഷിക്കാന്‍ സ്പാനിഷ് ദ്വീപായ മെജോര്‍ക്കയിലെത്തിയ ബ്രിട്ടീഷ് നഴ്സിന് ദാരുണാന്ത്യം. റോഡ് മുറിച്ച് കടക്കാനായി പങ്കാളിക്കൊപ്പം കാത്തുനില്‍ക്കവെയാണ് വാഹനം ഇവരെ ഇടിച്ചുതെറിപ്പിച്ചത്. അപകടത്തില്‍ നഴ്സ് തല്‍ക്ഷണം മരിച്ചു. പങ്കാളി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ജെന്നിഫര്‍ വര്‍ത്ത് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പങ്കാളി ജെയിംസ് ലോറി ആഷ്ടണ്‍ സ്പാനിഷ് ദ്വീപിലെ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ്. ഒരു ഓപ്പല്‍ ഫ്രണ്ടേറ വാഹനവുമായി എത്തിയ വനിതാ ഡ്രൈവറാണ് റോഡ് മുറിച്ച് കടക്കാനായി നിന്ന ദമ്പതികള്‍ക്ക് നേരെ ഇടിച്ചുകയറിയത്. ഇവരെ നരഹത്യാ കുറ്റത്തിന് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Full Story
  06-01-2023
എഴുപത്തിരണ്ടുകാരി ആംബുലന്‍സിനായി കാത്തിരുന്നത് 13 മണിക്കൂര്‍

ലണ്ടന്‍: എന്‍എച്ച്എസ്സിന്റെ കെടുകാര്യസ്ഥത സര്‍ക്കാരിന്റെ ഉറക്കം കെടുത്താന്‍ തുടങ്ങിയിട്ട് കുറെ നാളുകളായി. എല്ലാദിവസവും സഹായം ആവശ്യമുള്ള രോഗികള്‍ക്ക് അടിയന്തര വൈദ്യ ശുശ്രൂഷകള്‍ നിഷേധിക്കപ്പെട്ടതിന്റെ വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ നിറയുന്നത്. സോളിഹുളില്‍ നിന്നുള്ള 72 വയസ്സുകാരിയായ കാത് ലിന്‍ ഫിലിപ്പിന് 13 മണിക്കൂര്‍ ആംബുലന്‍സില്‍ കാത്തിരിക്കേണ്ടി വന്നതിന്റെ വാര്‍ത്ത വേദനയോടെയാണ് അവരുടെ മകന്‍ മാധ്യമങ്ങളോട് വിവരിച്ചത്. നേഴ്‌സുമാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും തങ്ങളെ സഹായിക്കാന്‍ ആവതെല്ലാം ചെയ്‌തെന്ന് ട്രാന്‍സ്‌പോര്‍ട്ട് അഡ്മിനിസ്‌ട്രേറ്റീവ് ആയി ജോലി ചെയ്യുന്ന ഡാരന്‍ ഫിലിപ്പ്‌സണ്‍ പറഞ്ഞു. ശാരീരിക അസ്വാസ്ഥതയെ തുടര്‍ന്ന് വൈദ്യസഹായത്തിനായി

Full Story
  06-01-2023
കെയര്‍ഹോമുകളിലെ അന്തേവാസികളെ പരിചരിക്കാന്‍ ഇനി റോബോട്ടുകള്‍

ലണ്ടന്‍: പുതിയ സംവിധാനങ്ങള്‍ വരുന്നത് വികസനത്തിന്റെ ഭാഗമാണ്. എന്നാല്‍ ചില സൗകര്യങ്ങള്‍ ചിലപ്പോള്‍ പലരുടേയും ജോലി നഷ്ടപ്പെടുത്താനും കാരണമാകാറുണ്ട്. തൊഴില്‍ മേഖലകളില്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് പലപ്പോഴും ചിലര്‍ക്ക് ജോലി നഷ്ടമാകാന്‍ ഇടയാക്കുന്നുണ്ട്. ഇപ്പോഴിതാ ആരോഗ്യ രംഗത്തും കൂടുതലായി റോബോട്ടുകളുടെ സേവനം തേടുകയാണ്. കെയര്‍ ഹോമില്‍ താമസിക്കുന്നവരെ പരിചരിക്കാന്‍ റോബോട്ടുകളെ ഉപയോഗിക്കാന്‍ ഒരുങ്ങുകയാണ്. ജീവനക്കാരുടെ ക്ഷാമമാണ് ഈ ചിന്തക്ക് പിന്നില്‍. എന്നാല്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ ജോലി സാധ്യതകള്‍ ഇല്ലാതാക്കുമെന്ന ആശങ്കയും ഉണ്ട്.

റോബോട്ടുകളുടെ സേവനം ഉറപ്പാക്കിയാല്‍ ജീവനക്കാരെ കുറക്കാനാകും.

Full Story
[347][348][349][350][351]
 
-->




 
Close Window