Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 26th Nov 2026
UK Special
  21-07-2025
യൂറോപ്പില്‍ ജോലി നല്‍കാമെന്നു വാഗ്ദാനം നല്‍കി പണം കബളിപ്പിച്ചുവെന്നു പരാതി: ലക്‌സണ്‍ ഫ്രാന്‍സിസ് അഗസ്റ്റിന്‍ അറസ്റ്റില്‍
യൂറോപ്പില്‍ ജോലി നല്‍കാമെന്നു പറഞ്ഞ് നിരവധി മലയാളികളെ കബളിപ്പിച്ച് പണം തട്ടിയ ചങ്ങനാശേരി സ്വദേശി അറസ്റ്റില്‍. ചങ്ങനാശേരി കുറിച്ചിയില്‍ ലക്സണ്‍ അഗസ്റ്റിന്‍ (45) ആണ് അറസ്റ്റിലായത്. എറണാകുളം സൗത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. പനമ്പിള്ളിനഗര്‍ സ്വദേശിയുടെ പരാതിയെ തുടര്‍ന്നാണു കേസെടുത്തത്. 22 ലക്ഷം രൂപ തട്ടിയതിനു സൗത്ത് പൊലീസ് എടുത്ത കേസിലാണ് ഇപ്പോഴത്തെ അറസറ്റ്. 2017 ബ്രിട്ടിഷ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായിരുന്നു കല്ലുമാടിക്കല്‍ വീട്ടില്‍ ലക്‌സണ്‍ ഫ്രാന്‍സിസ് അഗസ്റ്റിന്‍.
ഏറ്റുമാനൂര്‍ കെഎസ്ഇബിയില്‍ അസി. എന്‍ജിനീയറായി ജോലി നോക്കിയിരുന്ന പ്രതി പിന്നീട് ബ്രിട്ടനിലേക്കു കുടിയേറുകയായിരുന്നു. ബ്രിട്ടിഷ് പാര്‍ലമെന്റംഗമാണെന്ന നിലയില്‍ വ്യാജപ്രചാരണം നടത്തിയും ഒട്ടേറെ പേരെ
Full Story
  21-07-2025
ശൂന്യമായി കേരളം, അവസാനമായി പാര്‍ട്ടി ആസ്ഥാനത്തേക്ക്

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മൃതദേഹം എകെജി സെന്ററില്‍ പൊതുദര്‍ശനം തുടങ്ങി. ആശുപത്രിയില്‍ നിന്നും എകെജി സെന്ററില്‍ എത്തിച്ച പ്രിയ സഖാവിനെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനുമായി ജനസാഗരങ്ങളാണ് തലസ്ഥാനനഗരിയില്‍ ഒഴുകിയെത്തുന്നത്. കണ്ണേ, കരളേ വിഎസ്സേ... ജീവിക്കുന്നു ഞങ്ങളിലൂടെ.. ഇല്ല.. ഇല്ല... മരിക്കുന്നില്ല തുടങ്ങിയ മുദ്രാവാക്യങ്ങളോടെയാണ് നേതാക്കളും അനുയായികളും വിഎസിന് അശ്രുപൂജയര്‍പ്പിക്കുന്നത്. എകെജി സെന്ററില്‍ പൊതുദര്‍ശത്തിന് വച്ച മൃതദേഹത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി, സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ചെങ്കൊടി

Full Story
  21-07-2025
20 വര്‍ഷത്തിനിടെ ഏറ്റവും വലിയ ഇടിവുമായി ശരാശരി വീടുകളുടെ വില

ലണ്ടന്‍: സ്റ്റാമ്പ് ഡ്യൂട്ടിയിലെ താല്‍ക്കാലിക വെട്ടിക്കുറവുകളും രണ്ടാമത്തെ വീടുകളുടെ കൗണ്‍സില്‍ നികുതിയിലെ സമീപകാല വര്‍ദ്ധനവും അവസാനിച്ചതിനുശേഷം, ജൂലൈയില്‍ യുകെയില്‍ വില്‍പ്പനയ്ക്കെത്തുന്ന വീടുകളുടെ ശരാശരി വില 20 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിമാസ തുകയായി കുറഞ്ഞുവെന്ന് ഒരു പ്രോപ്പര്‍ട്ടി വെബ്സൈറ്റ് പറയുന്നു. പുതിയ വില്‍പ്പനക്കാര്‍ ചോദിക്കുന്ന ശരാശരി വില ഒരു മാസം മുമ്പുള്ളതിനേക്കാള്‍ 1.2% അഥവാ 4,531 പൗണ്ട് കുറഞ്ഞ് 373,709 പൗണ്ട് ആയി. പരമ്പരാഗത വേനല്‍ക്കാല അവധിക്കാല സീസണിന്റെ തുടക്കത്തില്‍, ജൂലൈയില്‍ വീടുകളുടെ വിലയില്‍ സാധാരണയായി സീസണല്‍ ഇടിവ് ഉണ്ടാകുമെങ്കിലും, 2002 ല്‍ സൂചിക ആരംഭിച്ചതിനുശേഷം റൈറ്റ്മോവ് രേഖപ്പെടുത്തിയ ഏറ്റവും വലിയ പ്രതിമാസ വില ഇടിവാണ് ഈ

Full Story
  21-07-2025
യുകെയില്‍ നിന്ന് ബിരുദാനന്തരബിരുദം കരസ്ഥമാക്കി, ഇപ്പോള്‍ ഹോട്ടല്‍ വെയിട്രസ്

ലണ്ടന്‍: യുകെയിലെ സസെക്‌സ് സര്‍വകലാശാലയില്‍ നിന്ന് സിനിമാ സംവിധാനത്തില്‍ ബിരുദാനന്തര ബിരുദം നേടിയ 29 -കാരിയായ ഒരു ചൈനീസ് യുവതിയാണ് ഇപ്പോള്‍ ചൈനയിലെ സോഷ്യല്‍ മീഡിയയില്‍ വലിയ അഭിനന്ദനങ്ങള്‍ നേടുന്നത്. വലിയൊരു നടിയായി മാറുക എന്നതാണ് ഇവരുടെ സ്വപ്നം. എന്നാല്‍, തന്റെ സ്വപ്നത്തെ പിന്തുണയ്ക്കുന്നതിനായി ബെയ്ജിംഗില്‍ ഒരു റെസ്റ്റോറന്റ് വെയിട്രസായി പാര്‍ട്ട് ടൈം ജോലി ചെയ്യുകയാണത്രെ അവരിപ്പോള്‍. യുവതിയുടെ മനക്കരുത്തിനും അധ്വാനിക്കാനുള്ള മനസിനും വലിയ കയ്യടിയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.

ബ്രിട്ടനില്‍ ബിരുദാനന്തര പഠനം പൂര്‍ത്തിയാക്കിയ ശേഷം 2021 അവസാനത്തോടെയാണ് യു ഷുട്ടിയന്‍ എന്ന യുവതി സ്വന്തം നാടായ ചൈനയിലേക്ക് മടങ്ങിയത്. 2022

Full Story
  21-07-2025
കൂട്ടക്കൊലയ്ക്ക് തയാറെടുക്കുന്ന ഒറ്റയാന്‍മാരെ മുന്‍കൂട്ടി കണ്ടെത്തുമെന്ന് യുകെ സര്‍ക്കാര്‍

ലണ്ടന്‍: കൂട്ടക്കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്യുന്നവരെ മുന്‍കൂട്ടി തിരിച്ചറിയാനും പിടികൂടാനും നിയമപാലകര്‍ക്ക് സൗകര്യം ലഭിക്കുംവിധം പുതിയ നിയമനിര്‍മ്മാണത്തിന് യുകെ തയ്യാറെടുക്കുന്നു. ഭീകരവാദത്തെ ഗൗരവമായി കാണുന്നതുപോലെ കൂട്ടക്കൊല നടത്താന്‍ പദ്ധതിയിടുന്നതിനെയും കാണും. സൗത്ത്‌പോര്‍ട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. യൂറോപ്പ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ പൊതുസ്ഥലങ്ങളിലും മാളുകളിലും സ്‌കൂളുകളിലുമെല്ലാം അക്രമികള്‍ കൂട്ടക്കൊല നടത്തുന്നത് സാധാരണമായി മാറിയിരിക്കുകയാണ്. ശക്തമായ തോക്ക് നിയമങ്ങളുള്ളതിനാല്‍ യുകെയില്‍ ഇത്തരം ആക്രമണങ്ങള്‍ അപൂര്‍വ്വമാണ്. വ്യക്തികള്‍ തനിയെ തീരുമാനമെടുത്ത് നടപ്പാക്കുന്ന ആക്രമണങ്ങളാകയാല്‍ പലപ്പോഴും ഇവയെ

Full Story
  21-07-2025
ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ബ്രിട്ടീഷ് മലയാളി അറസ്റ്റില്‍

കൊച്ചി: പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ ബ്രിട്ടീഷ് മലയാളി അറസ്റ്റില്‍. ചങ്ങനാശ്ശേരി സ്വദേശി ലക്സണ്‍ അഗസ്റ്റിന്‍ (45) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം എറണാകുളം പനമ്പള്ളിനഗര്‍ സ്വദേശി നല്‍കിയ പരാതിയില്‍ സൗത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. ജോലി വാഗ്ദാനം ചെയ്ത് ഒന്‍പത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നായി 22 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. ബ്രിട്ടണില്‍ ഇയാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനം പോളണ്ടിലേക്ക് തൊഴില്‍ റിക്രൂട്ട്മെന്റ് നടത്തുന്നുണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.

ഏറ്റുമാനൂര്‍ കെഎസ്ഇബിയില്‍ അസി. എന്‍ജിനിയറായി ജോലി ചെയ്യുന്നതിനിടെയാണ് ലക്സണ്‍ യൂറോപ്പിലേക്ക് കുടിയേറിയത്. 2017ല്‍ ബ്രിട്ടീഷ്

Full Story
  20-07-2025
ഒക്ടോബറിലെ ഹാഫ് ടൈം ഹോളിഡേ രണ്ടാഴ്ചയായി നീട്ടാന്‍ ആലോചന

ജൂലൈ പകുതിയോടെ ആരംഭിച്ച് സെപ്റ്റംബര്‍ ആദ്യം അവസാനിക്കുന്നതാണ് യുകെയിലെ ഹോളിഡേ സീസണ്‍. അതുകൊണ്ടുതന്നെ ജൂലൈ- ഓഗസ്റ്റ് മാസത്തിലെ അവധിക്കാലത്തെ ചെലവും തിരക്കും വളരെയധികമാണ്. വിമാന ടിക്കറ്റ് നിരക്ക് കൊള്ളയാണ് ഈ സമയത്ത്. ഇതിനൊക്കെ പരിഹാരവുമായി യുകെ പ്രധാന ഹോളിഡേയ്ക്ക് പുറമെ രണ്ടാഴ്ച്ച നീളുന്ന മറ്റൊരു ഹോളിഡേ കൂടി നിര്‍ദേശിച്ചിരിക്കുകയാണ് ഇപ്പോള്‍. ഇതനുസരിച്ച് ഒക്ടോബര്‍ അവസാന വാരത്തെ ഹാഫ് ടേം ഹോളിഡേ രണ്ടാഴ്ച്ചയായി നീട്ടും. അത്യാവശ്യക്കാര്‍ക്ക് ഈ സമയത്ത് നാട്ടില്‍ പോയി വരാനും സാധിക്കും. എന്നാല്‍ ചെലവ് കുറഞ്ഞ ഒഴിവുകാല യാത്രകള്‍ സാധ്യമാക്കുക എന്ന ഉദ്ദേശത്തോടെ ആവിഷ്‌കരിക്കുന്ന ഈ പദ്ധതിക്കെതിരെ കടുത്ത വിമര്‍ശനവും ഉയരുന്നുണ്ട്. ഇത് അധ്യാപകരുടെ ജോലി കുറയ്ക്കുകയും

Full Story
  20-07-2025
യുകെയില്‍ വെള്ളപ്പൊക്കത്തിനും മഴയ്ക്കും സാധ്യത

ലണ്ടന്‍: യുകെയില്‍ മഴയും വെള്ളപ്പൊക്ക മുന്നറിയിപ്പും. ഇടിമിന്നലോട് കൂടി ശക്തമായ മഴയ്ക്ക് സാധ്യത കല്‍പ്പിച്ച് ലണ്ടനിലും, സൗത്ത്ഈസ്റ്റ് ഇംഗ്ലണ്ടിലെ ഭൂരിഭാഗം പ്രദേശങ്ങള്‍ക്കുമായി ആംബര്‍ അലേര്‍ട്ട് മെറ്റ് ഓഫീസ് പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിലെ മറ്റ് ഭാഗങ്ങള്‍ക്കായി മഞ്ഞ ജാഗ്രതയാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും, യാത്രാ തടസ്സങ്ങള്‍ക്കും, പവര്‍കട്ടിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

സ്‌കോട്ട്ലണ്ടില്‍ വൈകുന്നേരം 4 മുതല്‍ ഞായറാഴ്ച ഉച്ച വരെ മഞ്ഞ മഴ മുന്നറിയിപ്പാണുള്ളത്. ഇന്നത്തെ ആംബര്‍ മുന്നറിയിപ്പ് ഹാംപ്ഷയര്‍ മുതല്‍ കെന്റിലും, കേംബ്രിഡ്ജിലും ഉള്‍പ്പെടെ

Full Story
[350][351][352][353][354]
 
-->




 
Close Window