Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
UK Special
  09-01-2023
നഴ്‌സിംഗ് സമരം: വിട്ടുവീഴ്ചയ്ക്ക് തയാറായി പ്രധാനമന്ത്രി

ലണ്ടന്‍: നഴ്സിംഗ് യൂണിയനുമായി അരങ്ങേറുന്ന ശമ്പളവര്‍ദ്ധന വടംവലിയില്‍ ശമ്പളത്തെ കുറിച്ച് സംസാരിക്കാന്‍ തയ്യാറെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി ഋഷി സുനാക്. ഉത്തരവാദിത്വപരമായ വര്‍ദ്ധനകള്‍ സംസാരിക്കാന്‍ ഗവണ്‍മെന്റ് എപ്പോഴും സന്നദ്ധമാണെന്ന് സുനാക് പറഞ്ഞു. ഈ വര്‍ഷത്തെയും, അടുത്ത വര്‍ഷത്തെയും ശമ്പളവര്‍ദ്ധന സംബന്ധിച്ചുള്ള തര്‍ക്കമാണ് ഇരുഭാഗത്തും നടക്കുന്നത്. ചര്‍ച്ചകളില്‍ പരിഹാരം ഉണ്ടായില്ലെങ്കില്‍ ജനുവരി 18, 19 തീയതികളില്‍ വീണ്ടും പണിമുടക്ക് നടത്താനുള്ള തീരുമാനത്തിലാണ് നഴ്സുമാര്‍. പരിഷ്‌കാരങ്ങള്‍ക്ക് തയ്യാറായാല്‍ ഏപ്രില്‍ മുതല്‍ വര്‍ദ്ധന നല്‍കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലെ സൂചിപ്പിച്ചു.

Full Story

  08-01-2023
അഞ്ജുവിനും കുടുംബത്തിനും വിടചൊല്ലി മലയാളി സമൂഹം

ലണ്ടന്‍: അഞ്ജുവിനും കുട്ടികള്‍ക്കും യാത്രാ മൊഴിയേകി യുകെ സമൂഹം. ഭര്‍ത്താവിന്റെ കൈകളാല്‍ കൊല ചെയ്യപ്പെട്ട മലയാളി നഴ്സ് അഞ്ജുവിന്റെ മൃതദേഹം ഇന്നലെ കെറ്ററിങ്ങില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ കണ്ണീരോടെ മലയാളികള്‍ യാത്രാ മൊഴിയേകി. നൂറുകണക്കിന് മലയാളികളാണ് അഞ്ജുവിനും കുട്ടികള്‍ക്കും വിട നല്‍കാനെത്തിയത്.അഞ്ജുവിനൊപ്പം കുഞ്ഞുങ്ങളുടേയും മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വയ്ക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വയ്ക്കേണ്ടെന്ന തീരുമാനത്തില്‍ അവസാന നിമിഷം ഫ്യൂണറല്‍ ഡയറക്ടേഴ്സ് എത്തുകയായിരുന്നു. ചേതയറ്റ കുരുന്നുകളുടെ മൃതദേഹം കാണാന്‍ ആര്‍ക്കും ശക്തിയില്ലായിരുന്നു.കെറ്ററിങ് റോക്കിങ്ങാം റോഡിലെ സാല്‍വേഷന്‍ ആര്‍മി

Full Story
  08-01-2023
യുകെ തലസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ക്ക് യാതൊരു കുറവുമില്ലെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: ലണ്ടനില്‍ കുറ്റകൃത്യങ്ങള്‍ കുറയുന്നതായി അധികൃതര്‍ അവകാശപ്പെടുമ്പോഴും പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു 17% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021 ല്‍ 131 അക്രമ സംഭവങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷം 106 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. മെയില്‍ ഓണ്‍ലൈന്‍ ആണ് കണക്കുകള്‍ പുറത്ത് വിട്ടത്. കൗമാരക്കാരായ ആണ്‍കുട്ടികള്‍ക്കിടയിലാണ് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു കൊണ്ടിരുന്നത്. 30 പേരാണ് ഇത്തരത്തില്‍ 2021 ല്‍ കൊല്ലപ്പെട്ടത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം കേവലം 13 കേസുകള്‍ മാത്രമെ റിപ്പോര്‍ട്ട് ചെയ്തുള്ളു. കൊല്ലപ്പെട്ടവരില്‍ ഏറെയും

Full Story
  08-01-2023
എആന്‍ഡ് ഇ വാര്‍ഡുകളിലെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ അടിയന്തര വിന്റര്‍ പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി സര്‍ക്കാര്‍

ലണ്ടന്‍: എ&ഇ വാര്‍ഡുകളിലെ സമ്മര്‍ദം കുറയ്ക്കാന്‍ അടിയന്തര വിന്റര്‍ പാക്കേജ് നടപ്പാക്കാന്‍ ഒരുങ്ങി ഗവണ്‍മെന്റ്. ആയിരക്കണക്കിന് എന്‍എച്ച്എസ് രോഗികളെ കെയര്‍ ഹോമുകളിലേക്ക് മാറ്റാനാണ് പദ്ധതി. ഇതിന്റെ ഭാഗമായി നൂറുകണക്കിന് മില്ല്യണ്‍ പൗണ്ട് ചെലവുള്ള സുപ്രധാന എമര്‍ജന്‍സി പാക്കേജ് പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലെയെന്നാണ് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട്.സിക്യുസി രജിസ്റ്റേഡ് കെയര്‍ സംവിധാനങ്ങളില്‍ ആയിരക്കണക്കിന് ബെഡുകള്‍ വാങ്ങാനുള്ള സൗകര്യം വരെ പാക്കേജില്‍ ഉള്‍പ്പെടും. ഓട്ടം സ്റ്റേറ്റ്മെന്റില്‍ ചാന്‍സലര്‍ ജെറമി ഹണ്ട് പ്രഖ്യാപിച്ച 500 മില്ല്യണ്‍ പൗണ്ട് സോഷ്യല്‍ കെയര്‍ പാക്കേജിന് പുറമെയാണ് ഈ ചെലവഴിക്കല്‍.

Full Story
  08-01-2023
വിന്റര്‍ ഫ്‌ളൂ വാക്‌സിനെടുത്തത് പത്തില്‍ നാലു എന്‍എച്ച്എസ് ഫ്രണ്ട്‌ലൈന്‍ ജീവനക്കാര്‍ മാത്രം

ലണ്ടന്‍: വിന്റര്‍ സീസണില്‍ ഫ്ളൂ, കോവിഡ് വാക്സിനുകള്‍ സ്വീകരിക്കാന്‍ ഗവണ്‍മെന്റും, ആരോഗ്യ വകുപ്പും ജനങ്ങളെ ഉപദേശിക്കുന്നുണ്ട്. എന്നാല്‍ എത്രത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍, പ്രത്യേകിച്ച് ഫ്രണ്ട്ലൈന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഇതിന് തയ്യാറായിട്ടുണ്ട്? എന്തായാലും ഈ ചോദ്യത്തിനുള്ള ഉത്തരം വന്നതോടെ ജനങ്ങളാണ് ഞെട്ടിയിരിക്കുന്നത്. ഈ വിന്ററില്‍ കേവലം പത്തില്‍ നാല് എന്‍എച്ച്എസ് ഫ്രണ്ട്ലൈന്‍ ജോലിക്കാരാണ് ഫ്ളൂ വാക്സിന്‍ സ്വീകരിക്കാന്‍ തയ്യാറായത്. ഇതിലും കുറവ് ആളുകളാണ് കോവിഡ് ബൂസ്റ്റര്‍ സ്വീകരിച്ചത്. ഇതോടെ രോഗസാധ്യത അധികമുള്ള രോഗികള്‍ അപകടാവസ്ഥയിലാണ്. നവംബര്‍ 30 വരെ രോഗികളുമായി സമ്പര്‍ക്കത്തില്‍ വരുന്ന 42 ശതമാനം എന്‍എച്ച്എസ് ജീവനക്കാര്‍ മാത്രമാണ് ഫ്ളൂ

Full Story
  08-01-2023
കുറഞ്ഞ സമയത്തിനുള്ളില്‍ യുകെയില്‍ റെയില്‍പാലം നിര്‍മിച്ച് മലയാളി

ലണ്ടന്‍: നിശ്ചയിച്ചതിനേക്കാള്‍ കുറഞ്ഞസമയംകൊണ്ട് യു.കെ.യില്‍ റെയില്‍പാലം നിര്‍മിച്ച് താരമായി പെരുവ സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘം. പെരുവ കാഞ്ഞിരംകണ്ടത്തില്‍ ദീപക് തോമസിന്റ നേതൃത്വത്തിലാണ് വാര്‍വിക്കില്‍ മോട്ടോര്‍ വേ 42-ന് കുറുകെ ബോക്സ് പാലം നിര്‍മിച്ചത്. ലണ്ടന്‍ ബിര്‍മിങ്ങാം ഹൈസ്പീഡ് റെയില്‍വേക്കായി മോട്ടോര്‍വേക്ക് കുറുകെ പാലം നിര്‍മിക്കാന്‍ തീരുമാനിക്കുമ്പോള്‍ അധികൃതരെ പ്രതിസന്ധിയിലാക്കിയത് വാഹനത്തിരക്കേറിയ ഹൈവേ എങ്ങനെ അടച്ചിടുമെന്നോര്‍ത്തായിരുന്നു. എന്നാല്‍, അധികൃതര്‍ തന്നെ കണ്ടെത്തി. റോഡിനോട് ചേര്‍ന്ന് ബോക്സ് ബ്രിഡ്ജ് (ബോക്സ് രൂപത്തിലുള്ള പാലം) തയാറാക്കുക. പിന്നീട് ഇത് സ്ലൈഡ് ചെയ്ത് തൂണുകളില്‍ റോഡിന് കുറുകെ ഉറപ്പിക്കുകയെന്നതായിരുന്നു

Full Story
  07-01-2023
യുകെയില്‍ ഉപരിപഠനത്തിന് എത്തിയ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ചൈനയെ പിന്തള്ളി ഇന്ത്യ

ലണ്ടന്‍: ഉപരിപഠനത്തിനായി യുകെ യിലേക്ക് എത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന് ഇന്ത്യ. 2022 ല്‍ ബ്രിട്ടനിലെത്തിയ വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഇന്ത്യ തന്നെയാണ് മുന്നില്‍. ബ്രിട്ടന്റെ സാമ്പത്തിക മേഖലയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നവരാണ് വിദേശ വിദ്യാര്‍ഥികള്‍. ട്യൂഷന്‍ ഫീസ് മാത്രമല്ല പ്രാദേശിക സമ്പദ് വ്യവസ്ഥയിലും വിദ്യര്‍ഥികള്‍ക്ക് വലിയ പങ്കാണ് ഉള്ളത്.അതുകൊണ്ടു തന്നെയാണ് സ്റ്റുഡന്റ് വീസ ചട്ടങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുവാനും എണ്ണം പരിമിതപ്പെടുത്തുവാനും ഹോം സെക്രട്ടറി സുവെല്ല ബ്രേവര്‍മാന്‍ ആലോചിച്ചപ്പോള്‍ അതിനെതിരെ പല കോണുകളില്‍ നിന്നും കടുത്ത വിമര്‍ശനം ഉയര്‍ന്നത്. ഏകദേശം 6,05,130 വിദേശ വിദ്യാര്‍ഥികളാണ് യുകെ

Full Story
  07-01-2023
യുകെയില്‍ പത്തിലൊരാള്‍ക്ക് വീതം ക്രാക്കന്‍ വൈറസ് ബാധ

ലണ്ടന്‍: ഫുട്‌ബോള്‍ ലോകകപ്പും ക്രിസ്മസ് ആഘോഷവും ബ്രിട്ടനില്‍ ക്രാക്കന്‍ വൈറസ് അതിവേഹം പടര്‍ത്തുന്നു. ഇപ്പോള്‍ പത്തിലൊരാള്‍ക്ക് വൈറസ് ബാധയുളള്ളതായാണ് വിദഗ്ദരുടെ വിലയിരുത്തല്‍. ക്രിസ്മസ് അവധിയോടെ ജനം നിരത്തിലേക്ക് ഇറങ്ങിയപ്പോള്‍ കോവിഡ് മാരകമായി വ്യാപിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഡിസംബറിലാണ് കോവിഡ് കേസുകള്‍ ഇരട്ടിയായി കുതിച്ചുയര്‍ന്നത്. XBB.1.5 എന്ന ക്രാക്കന്‍ വേരിയന്റ് അതിവേഗം പടരുന്നതാണ്. ക്രിസ്മസ് ആഴ്ചയിലാണ് 30 ലക്ഷത്തോളം ജനങ്ങളിലേക്ക് കോവിഡ് വ്യാപിച്ചതെന്ന് അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നു. രോഗവ്യാപനം കൂടുന്നതിനാല്‍ ചിലപ്പോള്‍ മാസ്‌ക് അടക്കം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വന്നേക്കും.

Full Story

[346][347][348][349][350]
 
-->




 
Close Window