|
യൂറോപ്പില്‍ ജോലി നല്‍കാമെന്നു പറഞ്ഞ് നിരവധി മലയാളികളെ കബളിപ്പിച്ച് പണം തട്ടിയ ചങ്ങനാശേരി സ്വദേശി അറസ്റ്റില്‍. ചങ്ങനാശേരി കുറിച്ചിയില്‍ ലക്സണ്‍ അഗസ്റ്റിന്‍ (45) ആണ് അറസ്റ്റിലായത്. എറണാകുളം സൗത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. പനമ്പിള്ളിനഗര്‍ സ്വദേശിയുടെ പരാതിയെ തുടര്‍ന്നാണു കേസെടുത്തത്. 22 ലക്ഷം രൂപ തട്ടിയതിനു സൗത്ത് പൊലീസ് എടുത്ത കേസിലാണ് ഇപ്പോഴത്തെ അറസറ്റ്. 2017 ബ്രിട്ടിഷ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായിരുന്നു കല്ലുമാടിക്കല്‍ വീട്ടില്‍ ലക്‌സണ്‍ ഫ്രാന്‍സിസ് അഗസ്റ്റിന്‍.
ഏറ്റുമാനൂര്‍ കെഎസ്ഇബിയില്‍ അസി. എന്‍ജിനീയറായി ജോലി നോക്കിയിരുന്ന പ്രതി പിന്നീട് ബ്രിട്ടനിലേക്കു കുടിയേറുകയായിരുന്നു. ബ്രിട്ടിഷ് പാര്‍ലമെന്റംഗമാണെന്ന നിലയില്‍ വ്യാജപ്രചാരണം നടത്തിയും ഒട്ടേറെ പേരെ കബളിപ്പിച്ചുവെന്നാണു കേസ്. |