Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
UK Special
  04-01-2023
യുകെ ആശുപത്രികളിലും എട്ടിലൊന്ന് ബെഡുകളിലും കോവിഡ്, ഫ്‌ളൂ രോഗികള്‍

ലണ്ടന്‍: ഫ്ളൂവും, കോവിഡും ചേര്‍ന്ന് ബ്രിട്ടന്റെ ആരോഗ്യമേഖലയെ വീണ്ടും കുഴപ്പത്തിലേക്ക് നയിക്കുന്നു. വൈറസ് ബാധിച്ച രോഗികളാണ് എട്ടിലൊന്ന് ബെഡുകളും ആശുപത്രികളില്‍ കൈയടക്കി വെച്ചിരിക്കുന്നതെന്നാണ് കണക്ക്. ഫ്ളൂ, കോവിഡ് വാക്സിനുകള്‍ സ്വീകരിക്കാന്‍ ജനം മടിച്ച് നില്‍ക്കവെയാണ് ഈ ദുരവസ്ഥ. ആശുപത്രികള്‍ ദുരിതത്തിലേക്ക് നീങ്ങുമ്പോള്‍ ജനങ്ങള്‍ വാക്സിനെടുക്കാന്‍ തയ്യാറാകണമെന്ന ആവശ്യം ശക്തമാകുകയാണ്. കോവിഡ് ബൂസ്റ്റര്‍ വാക്സിന്‍ സ്വീകരിക്കാന്‍ 9 മില്ല്യണ്‍ ജനങ്ങള്‍ ബാക്കിയുണ്ട്. 13 മില്ല്യണ്‍ ആളുകള്‍ സൗജന്യ ഫ്ളൂ വാക്സിനെടുക്കാനും അവശേഷിക്കുന്നു.

ആശുപത്രികളില്‍ തിരക്കേറിയതോടെ കാര്‍ഡിയാക് അറസ്റ്റ് നേരിട്ട രോഗികള്‍ക്ക്

Full Story
  04-01-2023
യുകെയില്‍ പതിനെട്ട് വയസുവരെ വിദ്യാര്‍ഥികള്‍ കണക്ക് പഠിച്ചിരിക്കണം

ലണ്ടന്‍: ഇംഗ്ലണ്ടിലെ എല്ലാ വിദ്യാര്‍ത്ഥികളും 18 വയസ്സ് വരെ നിര്‍ബന്ധമായും കണക്ക് പഠിക്കണം. പ്രധാനമന്ത്രി ഋഷി സുനാകിന്റെ പദ്ധതികള്‍ പ്രകാരമാണ് കണക്ക് പഠനം നിര്‍ബന്ധമാകുന്നത്. വിദ്യാഭ്യാസ മേഖലയിലെ ആദ്യത്തെ സുപ്രധാന ഇടപെടലാണ് പ്രധാനമന്ത്രി നടത്തുന്നത്. യുകെയില്‍ കണക്കില്‍ യോഗ്യതയുള്ളവരുടെ കുറവ് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തിലാണ് ഭാവിയിലെ തൊഴിലവസരങ്ങള്‍ക്കായി യുവാക്കളെ ഒരുക്കാനായി ഋഷി സുനാക് കണക്ക് പഠനം നിര്‍ബന്ധമാക്കുന്നത്. എ-ലെവല്‍, ടി-ലെവല്‍, കോര്‍ മാത്സ് എന്നിങ്ങനെയുള്ള നിലവിലെ ക്വാളിഫിക്കേഷനുകള്‍ വഴിയോ, പുതിയ കോഴ്സുകള്‍ വഴിയോ ആണ് ഏതെങ്കിലും വിധത്തിലുള്ള കണക്ക് പഠിക്കാന്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിതമാക്കുക. തനിക്ക് ലഭിച്ച വിദ്യാഭ്യാസം

Full Story
  04-01-2023
യുകെയില്‍ പടര്‍ന്നു പിടിക്കുന്നത് ക്രാക്കെന്‍, കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു

ലണ്ടന്‍: 'ക്രാക്കെന്‍' എന്നുവിളിപ്പേരുള്ള പുതിയ കോവിഡ് സ്ട്രെയിന്‍ ലോകത്തിന് ഭീഷണിയായി പടര്‍ന്നുപിടിക്കുകയാണ്. ഒമിക്രോണ്‍ സബ് വേരിയന്റായ എക്സ്ബിബി.1.5 ആണ് യുഎസിലെ ചില ഭാഗങ്ങളില്‍ വ്യാപിച്ച ശേഷം യുകെയില്‍ ആഞ്ഞുവീശുന്നത്. എന്നാല്‍ എത്രത്തോളം ഭയാനകമാണ് പുതിയ വേരിയന്റ്? വാക്സിനേഷന്‍, മുന്‍പ് രോഗം പിടിപെടുക എന്നിവയിലൂടെ ശരീരത്തില്‍ കോവിഡിന് എതിരായി ആന്റിബോഡികള്‍ ഉത്പാദിപ്പിക്കപ്പെട്ടവരിലും എക്സ്ബിബി.1.5 മറികടക്കുമെന്നാണ് കണ്ടെത്തല്‍. യുഎസില്‍ പ്രധാന വേരിയന്റായി മാറിയ സ്ട്രെയിന്‍ ഇതിനകം യുകെയിലെ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ & പ്രിവന്‍ഷന്‍ കണക്കുകള്‍ പ്രകാരം ആ രാജ്യത്തെ 41 ശതമാനം കേസുകള്‍ക്കും

Full Story
  03-01-2023
ക്രിസ്മസും ന്യൂഇയറും കോവിഡ് വ്യാപനം ഇരട്ടിയാക്കി: വൈറസിന്റെ പേര് - എക്സ് ബി ബി 1.5: പനി ബാധിച്ചാല്‍ വീട്ടില്‍ നിന്നിറങ്ങരുത്
നിലവില്‍ യു കെയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന 25 കോവിഡ് കേസുകള്‍ അതിവ്യാപന ശേഷിയുള്ള ഇനമാണെന്ന് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. എക്സ് ബി ബി 1.5 എന്ന് ശാസ്ത്രീയമായി നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ഈ പുതിയ വകഭേദമായിരുന്നു അടുത്ത കാലത്ത് അമേരിക്കയില്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാക്കാന്‍ കാരണമായത്.

നിലവിലെ കേസുകളില്‍ പത്തില്‍ നാലും ഈ ഇനം വൈറസുകളാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ പുതിയ ഇനം ബ്രിട്ടനിലും വ്യാപകമാകാന്‍ തുടങ്ങിയതോടെ എന്‍ എച്ച് എസ് വലിയൊരുകൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കോവിഡ് കാലത്ത് മുടങ്ങിക്കിടന്ന ചികിത്സകളുടെ ഭാരം നിലനില്‍ക്കുമ്പോള്‍ തന്നെ ഫ്ളൂ
Full Story
  03-01-2023
2023ല്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകും: യുകെയില്‍ സര്‍ക്കാരിനു മുന്നറിയിപ്പു നല്‍കി വിദഗ്ധര്‍
ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥ ഈ വര്‍ഷം 0.9 ശതമാനം ചുരുങ്ങുമെന്ന് വിദഗ്ധര്‍ പറയുന്നു. ജര്‍മ്മനിയുടെ സമ്പദ് വ്യവസ്ഥ 0.7%, ഫ്രാന്‍സിന്റെ 0.4% എന്നിങ്ങനെ ഇടിയുമ്പോഴാണ് യുകെ അതിലും ഇടിഞ്ഞ് താഴുക. 2023-ല്‍ യുകെയിലെ പൂട്ടുന്ന ബിസിനസുകകളില്‍ 15 ശതമാനം വര്‍ദ്ധന ഉണ്ടാകുമെന്നും വിദഗ്ധര്‍ പ്രവചിക്കുന്നു.

ഇതോടെ 2023-ല്‍ ലോകത്തിലെ വമ്പന്‍ സമ്പദ് വ്യവസ്ഥകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കടുപ്പമേറിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യമായി ബ്രിട്ടന്‍ മാറുമെന്നാണ് മുന്നറിയിപ്പ്. വര്‍ദ്ധിക്കുന്ന എനര്‍ജി ബില്ലുകളും, ഉയര്‍ന്ന പലിശ നിരക്കുകളും, പരാജയപ്പെടുന്ന ബിസിനസ്സുകളുടെ എണ്ണമേറുന്നതുമെല്ലാം ചേര്‍ന്നാണ് ആഘാതം സൃഷ്ടിക്കുക.

ഇന്‍ഷുറര്‍ അലയന്‍സ് ട്രേഡിലെ അനലിസ്റ്റുകളാണ് യുകെ സമ്പദ് വ്യവസ്ഥ ഈ വര്‍ഷം 0.9 ശതമാനം
Full Story
  03-01-2023
പനിയും ജലദോഷവുമുള്ള കുട്ടികളെ ആശുപത്രിയില്‍ വിടരുതെന്ന് ബ്രിട്ടീഷ് ആരോഗ്യവകുപ്പ്

ലണ്ടന്‍: കോവിഡ് ഭീതി ശക്തമായതോടെ ജാഗ്രതാ മുന്നറിയിപ്പുമായി ബ്രിട്ടീഷ് ആരോഗ്യവകുപ്പ്. പനി, ജലദോഷം, ചുമ തുടങ്ങി ആരോഗ്യപ്രശ്നങ്ങള്‍ ഏതെങ്കിലും കണ്ടു തുടങ്ങിയാല്‍, പ്രായപൂര്‍ത്തിയായവര്‍ കഴിവതും വീടിനുള്ളില്‍ തന്നെ ഇരിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു കഴിഞ്ഞു. ഒഴിവാക്കാന്‍ ആകാത്ത സാഹചര്യത്തില്‍ മാത്രം പുറത്ത് പോകുക, എന്നാല്‍, അപ്പോള്‍ തീര്‍ച്ചയായും മാസ്‌ക് ധരിച്ചിരിക്കണം. കുട്ടികള്‍ക്ക് സുഖമില്ലെങ്കിലോ, ഉയര്‍ന്ന ശരീരോഷ്മാവ് ഉണ്ടെങ്കിലോ അവരെ സ്‌കൂളിലേക്ക് അയയ്ക്കരുത് എന്നും യു കെ ഹെല്‍ത്ത് സെക്യുരിറ്റി ഏജന്‍സി നിര്‍ദ്ദേശിക്കുന്നു. കോവിഡ്, ഫ്ളൂ, സ്‌കാര്‍ലറ്റ് പനി എന്നിവ വ്യാപിക്കുന്നത് തടയുവാന്‍ ഇത് വലിയൊരു പരിധി വരെ സഹായിക്കും. എന്‍ എച്ച്

Full Story
  03-01-2023
ക്രിസ്മസ് ബോണസ് തിരികെ നല്‍കാന്‍ ആവശ്യപ്പെട്ട് ബക്കിംഗ്ഹാംഷെയറിലെ ആശുപത്രി

ലണ്ടന്‍: ബക്കിംഗ്ഹാംഷെയറിലെ ഹോസ്പിറ്റലില്‍ ജോലി ചെയുന്ന എന്‍ എച്ച് എസ് സ്റ്റാഫിനോട് ക്രിസ്മസ് ബോണസ് തിരികെ നല്‍കാന്‍ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടതായി വാര്‍ത്തകള്‍ പുറത്ത്. കൗണ്ടിയിലെ പ്രധാന ആശുപത്രികളിലൊന്നില്‍ ജീവനക്കാരോട് ക്രിസ്മസ് തലേന്ന് പേയ്മെന്റ് തിരികെ നല്‍കണമെന്ന് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം മില്‍ട്ടണ്‍ കെയിന്‍സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ജീവനക്കാര്‍ക്ക് നൈറ്റ് ഷിഫ്റ്റ് ആരംഭിച്ചതിനു ശേഷമാണ് ബോണസ് നല്‍കാന്‍ തുടങ്ങിയത്. ഡിസംബര്‍ മാസം അഞ്ചു മുതല്‍ 10 വരെ ഷിഫ്റ്റുകള്‍ അധികമായി ജോലി ചെയ്താല്‍ 300 പൗണ്ട് വരെ ലഭിക്കുമെന്ന് ചില ജീവനക്കാരോട് ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു. ബോണസിനു അര്‍ഹതയില്ലാത്ത

Full Story
  03-01-2023
വര്‍ക്ക് ഫ്രം ഹോ ആഘോഷിച്ച് ജനങ്ങള്‍, ഹൈവേ ജീവനക്കാരും സമരത്തില്‍

ലണ്ടന്‍: യാത്രകള്‍ക്ക് തടസ്സങ്ങള്‍ സൃഷ്ടിച്ച് റെയില്‍, റോഡ് സമരങ്ങള്‍ പുരോഗമിക്കുമ്പോള്‍ ഒരു വിഭാഗം ജോലിക്കാര്‍ ആശ്വാസത്തില്‍. ഈ അവസരം മുതലാക്കി ഈ ആഴ്ച മുഴുവന്‍ വര്‍ക്ക് ഫ്രം ഹോമില്‍ തുടരാമെന്നതാണ് ഇവര്‍ക്ക് ഗുണമായി മാറുന്നത്. ഈയാഴ്ച പതിവായി അരങ്ങേറുന്ന യാത്രാ ദുരിതങ്ങളാണ് ഇതോടെ ഒഴിവായത്. ചൊവ്വാഴ്ച മുതലാണ് യാത്രകളില്‍ തടസ്സങ്ങള്‍ ആരംഭിക്കുന്നത്. ക്രിസ്മസ്, ന്യൂഇയര്‍ ഇടവേളയ്ക്ക് ശേഷം ജോലിയിലേക്ക് മടങ്ങിയെത്തുന്നവരാണ് യാത്രകള്‍ ദുരിതപൂര്‍ണ്ണമാകാന്‍ ഒരുങ്ങുന്നത്. പലര്‍ക്കും ട്രെയിന്‍ യാത്ര മുടങ്ങുന്നതോടെ ഓഫീസിലേക്ക് പോകുന്നത് അസാധ്യമായി മാറും.

ചൊവ്വാഴ്ച മുതല്‍ ശനിയാഴ്ച വരെയാണ് ആര്‍എംടി യൂണിയന്റെ

Full Story
[352][353][354][355][356]
 
-->




 
Close Window