Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
UK Special
  19-12-2022
മാറിമറിഞ്ഞ് യുകെ കാലാവസ്ഥ: മഞ്ഞു പെയ്യുന്നതിനിടെ ചൂട് വര്‍ധിക്കുമെന്ന് മുന്നറിയിപ്പ്: പകര്‍ച്ച വ്യാധികള്‍ക്കു സാധ്യത
തിങ്കളാഴ്ച മുതല്‍ താപനില ചില ഭാഗങ്ങളില്‍ 15 സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഇതിനിടെ ഒരു മാസം കൊണ്ട് പെയ്തിറങ്ങേണ്ട മഴ ബ്രിട്ടനില്‍ രണ്ട് ദിവസം കൊണ്ട് പെയ്യുമെന്നും മുന്നറിയിപ്പുണ്ട്. ബ്രിട്ടന്റെ കാലാവസ്ഥയില്‍ ചടുലമായ മാറ്റങ്ങളാണ് പ്രകടമാകുന്നത്. അപ്രതീക്ഷിതമായ കാലാവസ്ഥാ മാറ്റങ്ങള്‍ പകര്‍ച്ച വ്യാധികള്‍ ഉണ്ടാകാന്‍ കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധരുടെ നിരീക്ഷണം.


മെറ്റ് ഓഫീസ് ജീവഹാനിക്ക് സാധ്യതയുള്ള മുന്നറിയിപ്പാണ് പുറപ്പെടുവിച്ചതെങ്കിലും അറ്റ്ലാന്റിക്കില്‍ നിന്നും മെച്ചപ്പെട്ട കാറ്റ് വീശിയടിക്കുന്നതിനാല്‍ തണുത്ത കാലാവസ്ഥ പെട്ടെന്ന് തന്നെ ചൂടുള്ളതായി മാറുമെന്നാണ് പ്രതീക്ഷ. യുകെയില്‍ പകല്‍ സമയങ്ങളില്‍ പരമാവധി താപനില 11 സെല്‍ഷ്യസ് മുതല്‍ 15 സെല്‍ഷ്യസ് വരെയായി
Full Story
  19-12-2022
രാജ്യത്ത് സ്‌കാര്‍ലെറ്റ് പനി കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

ലണ്ടന്‍: സാധാരണ ബാധിക്കുന്നതിനേക്കാള്‍ ഇക്കുറി മൂന്നിരട്ടി സ്‌കാര്‍ലെറ്റ് പനി കേസുകള്‍ അധികമായി രേഖപ്പെടുത്തുന്നുണ്ടെന്ന് മുതിര്‍ന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ചുരുങ്ങിയത് 19 കുട്ടികളാണ് യുകെയില്‍ സ്ട്രെപ് എ ബാധിച്ച് മരിച്ചിട്ടുള്ളത്. രോഗം ബാധിച്ച ഭൂരിപക്ഷം കുട്ടികള്‍ക്കും നിസ്സാരമാണെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ചീഫ് മെഡിക്കല്‍ അഡൈ്വസര്‍ പ്രൊഫസര്‍ സൂസന്‍ ഹോപ്കിന്‍സ് വ്യക്തമാക്കി. ഇന്‍ഫെക്ഷനുകള്‍ ഇത്രയേറെ കൂടുന്നതിന് പിന്നിലെ കാരണമെന്തെന്ന് തിരിച്ചറിയാന്‍ എല്ലാ വഴികളും തേടുന്നതായി ഇവര്‍ കൂട്ടിച്ചേര്‍ത്തു.

'7500 സ്‌കാര്‍ലെറ്റ് പനി കേസുകളാണ്

Full Story
  19-12-2022
ഇംഗ്ലണ്ടില്‍ പൊതുഗതാഗതം മെച്ചപ്പെടുത്താന്‍ ശൈത്യകാലത്ത് ബസ് നിരക്ക് രണ്ട് പൗണ്ട് മാത്രം

ലണ്ടന്‍: ഇംഗ്ലണ്ടില്‍ പൊതുഗതാഗതം ഉപയോഗിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ ക്യാമ്പയിനുമായി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ശൈത്യകാലത്ത് ബസ് നിരക്കുകള്‍ £2 ആയി പരിമിതപ്പെടുത്തും. പദ്ധതിക്ക് കീഴില്‍ വരുന്ന എല്ലാ പ്രമുഖ ബസ് ഓപ്പറേറ്റര്‍മാരുടെയും നിരക്കുകള്‍ ജനുവരി മുതല്‍ മാര്‍ച്ച് വരെ ഇതേ തുകയായിരിക്കും.60 മില്യണ്‍ പൗണ്ട് സബ്സിഡിയാണ് സര്‍ക്കാര്‍ മോട്ടോര്‍ വാഹനവകുപ്പിന് ഇതിനായി അനുവദിച്ചത്. ഇതിലൂടെ ടിക്കറ്റ് വിലയുടെ മൂന്നിലൊന്ന് ലഭിക്കാമെന്നും, റോഡില്‍ മലിനീകരണം ഉണ്ടാക്കുന്ന ഏകദേശം രണ്ട് മില്യണ്‍ കാറുകളും പൊതുനിരത്തില്‍ നിന്നും നീക്കം ചെയ്യുവാനും കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്.

കോവിഡിന് ശേഷം

Full Story
  19-12-2022
കൊടുംതണുപ്പും വര്‍ക്ക് ഫ്രം ഹോമും മൂലം എനര്‍ജി ക്ഷാമം രൂക്ഷമാകുന്നു

ലണ്ടന്‍: കൊടുതണുപ്പും വര്‍ക്ക് ഫ്രം ഹോമും മൂലം എനര്‍ജി സപ്ലൈയില്‍ ക്ഷാമം രൂക്ഷം. ഇതുമൂലം വൈദ്യുതി ബന്ധം തുടരെ തകരാറിലാകാനുള്ള സാധ്യത കൂടി. എനര്‍ജി സപ്ലൈയെ സാരമായി ബാധിച്ച കടുപ്പമേറിയ തണുപ്പ് കാലാവസ്ഥ പ്രവചിച്ച് മുന്നറിയിപ്പ് നല്‍കുന്നതില്‍ മെറ്റ് ഓഫീസ് പരാജയപ്പെട്ടതിന്റെ പേരിലാണ് വിവാദം. കൊടുതണുപ്പാണ് വരുന്നതെന്ന് വിദഗ്ധര്‍ മുന്‍കൂട്ടി പ്രവചിച്ചിരുന്നെങ്കില്‍ അധികൃതര്‍ക്ക് ആവശ്യത്തിന് അനുസരിച്ചുള്ള ഗ്യാസ് ശേഖരിച്ച് വെയ്ക്കാന്‍ കഴിയുമായിരുന്നുവെന്നാണ് വെസ്റ്റ്മിന്‍സ്റ്റര്‍ കേന്ദ്രങ്ങള്‍ നടത്തുന്ന വിമര്‍ശനം. കൂടാതെ മെറ്റ് ഓഫീസ് നല്‍കിയ വര്‍ക്ക് ഫ്രം ഹോം ഉപദേശവും ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടിയെന്ന് ആരോപണം ഉയരുന്നു. കാലാവസ്ഥാ നിരീക്ഷകര്‍ പോലും

Full Story
  19-12-2022
മഞ്ഞിന് പിന്നാലെ യുകെയില്‍ മഴഭീഷണി

ലണ്ടന്‍: യുകെയുടെ ചില ഭാഗങ്ങള്‍ക്ക് വെള്ളപ്പൊക്ക മുന്നറിയിപ്പ്. ശക്തമായ മഴ പെയ്തിറങ്ങുന്നതാണ് യാത്രാദുരിതം സൃഷ്ടിക്കുന്നത്. രാജ്യത്തേക്ക് മഴമേഘങ്ങള്‍ നീങ്ങാന്‍ തുടങ്ങിയതോടെ നദികളില്‍ വെള്ളം ഉയരാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് പത്ത് വെള്ളപ്പൊക്ക മുന്നറിയിപ്പുകള്‍ നല്‍കിയിരിക്കുന്നത്. നോര്‍ത്ത് ഈസ്റ്റ് മേഖലയിലേക്ക് എത്തുന്ന ശക്തമായ മഴയാണ് കാലാവസ്ഥാ ദുരിതം വര്‍ദ്ധിപ്പിക്കുന്നത്. ശക്തമായ മഴ തുടര്‍ച്ചയായി പെയ്യുന്നതോടെ സൗത്ത് ഇംഗ്ലണ്ടിലും, സൗത്ത് വെയില്‍സിലും രണ്ട് മഞ്ഞ ജാഗ്രതകളാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. നനഞ്ഞ കാലാവസ്ഥയില്‍ നിരവധി നദികളില്‍ വെള്ളം ഉയരുമെന്ന് വന്നതോടെയാണ് വെള്ളപ്പൊക്ക മുന്നറിയിപ്പ്. എവോണ്‍, ആക്സ്, ബ്രിട്ട്, ചാര്‍,

Full Story
  19-12-2022
നഴ്‌സുമാരുടെ ശമ്പള വിഷയത്തില്‍ തീരുമാനം ഉറച്ചതാണെന്ന് സര്‍ക്കാര്‍

ലണ്ടന്‍: നഴ്സുമാരുടെ ശമ്പളവിഷയത്തില്‍ ഗവണ്‍മെന്റിന്റെ നിലപാട് ദൃഢമായതെന്ന് ഒലിവര്‍ ഡൗഡെന്‍. ജനുവരിയില്‍ നഴ്സുമാര്‍ കൂടുതല്‍ സമരങ്ങള്‍ക്ക് ഇറങ്ങുമെന്ന് ഭീഷണി നിലനില്‍ക്കുമ്പോഴാണ് സര്‍ക്കാര്‍ പിടിവാശി തുടരുന്നത്. സമരങ്ങള്‍ രോഗികളെ ബാധിക്കുന്ന അവസ്ഥ ഒഴിവാക്കാന്‍ കഴിയാത്ത നിലയിലേക്കാണ് പോകുന്നതെന്ന് എന്‍എച്ച്എസ് ഫെഡറേഷന്‍ വ്യക്തമാക്കി. അതേസമയം മന്ത്രിമാര്‍ കീഴടങ്ങാന്‍ തയ്യാറായില്ലെങ്കില്‍ ജനുവരിയില്‍ ഉടനീളം കൂടുതല്‍ ആശുപത്രികളില്‍, കൂടുതല്‍ നഴ്സുമാര്‍ സമരത്തിന് ഇറങ്ങുമെന്ന് റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് വ്യക്തമാക്കി. ഉചിതമായ തീരുമാനമാണ് മന്ത്രിമാര്‍ പരിഗണിക്കുന്നതെന്ന് ചാന്‍സലര്‍ ഓഫ് ദി ഡച്ചി ഓഫ് ലങ്കാസ്റ്റര്‍ ഡൗഡെന്‍ പറഞ്ഞു. സ്വതന്ത്ര

Full Story
  18-12-2022
യുകെയില്‍ നഴ്‌സായിരുന്ന അഞ്ജുവിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്: ഞെട്ടിക്കുന്ന പോസ്റ്റംമോട്ടം റിപ്പോര്‍ട്ട്; സാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി
യുകെയില്‍ ഭാര്യയെയും രണ്ട് മക്കളെയും ഭര്‍ത്താവ് കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ചെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട വൈക്കം സ്വദേശി അഞ്ജുവിന്റെ ഭര്‍ത്താവ് സാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നാളെ കോടതിയില്‍ ഹാജരാക്കും.

ബ്രിട്ടനിലെ കെറ്ററിങ്ങില്‍ ജനറല്‍ ആശുപത്രിയില്‍ നഴ്‌സായിരുന്ന അഞ്ജു ജോലിക്കെത്തിയിരുന്നില്ല. തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ചതോടെയാണ് പൊലീസ് വീട്ടിലേക്കെത്തിയത്. കുത്തേറ്റ അഞ്ജുവിന്റെ മരണം സ്ഥിരീകരിച്ച പൊലീസ്, അതീവ ഗുരുതരാവസ്ഥയിലായിരുന്ന മക്കള്‍ ജാന്‍വിയെയും ജീവയെയും എയര്‍ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചു. പക്ഷേ ഇരുവരെയും രക്ഷിക്കാനായില്ല.
കോട്ടയം വൈക്കം കുലശേഖരമംഗലം ആറാക്കല്‍ അശോകന്റെ മകള്‍ അഞ്ജു (40), മക്കളായ ജീവ (6), ജാന്‍വി (4) എന്നിവരാണ്
Full Story
  18-12-2022
നഴ്‌സുമാരുടെ സമരത്തില്‍ ആശുപത്രികള്‍ സ്തംഭിക്കുന്നതിനു മുന്‍പ് പ്രധാനമന്ത്രി ഇടപെടണം - റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് മേധാവി
പ്രധാനമന്ത്രി രംഗത്തിറങ്ങി പരിഹാരം കാണണമെന്ന് റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് ചീഫ് എക്സിക്യൂട്ടീവ് പാറ്റ് കുള്ളെന്‍. സമര പ്രതിസന്ധി എന്‍എച്ച്എസിനെ രൂക്ഷമായി ബാധിക്കുന്നതിനു മുന്‍പ് പ്രധാനമന്ത്രി സുനാക് കാര്യങ്ങള്‍ നിയന്ത്രണവിധേയമാക്കണമെന്ന പാറ്റ് കുള്ളെന്‍ ആവശ്യപ്പെട്ടു.

ഈയാഴ്ച നഴ്സുമാരുടെ ആദ്യ സമരം പൂര്‍ത്തിയായതിന് പിന്നാലെയാണ് ബുധനാഴ്ച ആംബുലന്‍സ് ജീവനക്കാര്‍ പണിമുടക്ക് നടത്തുന്നത്. രോഗികള്‍ കൂടുതല്‍ ബുദ്ധിമുട്ടിലാകാന്‍ ഈ പ്രതിസന്ധി വഴിയൊരുക്കുമെന്നാണ് കരുതുന്നത്. പത്ത് ആംബുലന്‍സ് ട്രസ്റ്റുകളില്‍ ഒന്‍പത് ഇടത്തും പണിമുടക്ക് നടക്കുമ്പോള്‍ ഗുരുതരമായ തടസ്സങ്ങള്‍ ഉടലെടുക്കുമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്‍കി.

ആംബുലന്‍സ് ജോലിക്കാരുടെ സമരം നടക്കുന്നതിന് മുന്‍പ്
Full Story
[354][355][356][357][358]
 
-->




 
Close Window