Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
UK Special
  11-10-2022
ജോലി മുന്തിരി കഴിക്കല്‍, ആകര്‍ഷകമായ ശമ്പളം

ലണ്ടന്‍: കൈകള്‍ മനോഹരമാണെന്ന ആത്മവിശ്വാസം നിങ്ങള്‍ക്കുണ്ടോ? ഗ്രീക്ക്,ലാറ്റിന്‍ തുടങ്ങിയ ഭാഷകളില്‍ സാമാന്യ പരിജ്ഞാനമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്ക് പറ്റിയ ഒരു ജോലിയുണ്ട്-മുന്തിരി കഴിപ്പിക്കല്‍. ആളെ കളിയാക്കുകയാണെന്ന് കരുതിയെങ്കില്‍ തെറ്റി, ഒരിക്കലുമല്ല. ലണ്ടനിലെ ഒരു ലക്ഷ്വറി ഹോട്ടല്‍ മുന്തിരി കഴിപ്പിക്കുന്നതിന് ആളെ അന്വേഷിക്കുകയാണ്.യുകെയിലെ സണ്‍ഡേ ടൈംസില്‍ ഇവര്‍ ഇതിനായി പരസ്യം നല്‍കുകയും ചെയ്തു. 'ഗ്രേപ്പ് ഫീഡര്‍' എന്ന പോസ്റ്റിലേക്കാണ് കാപ്രിസ് ഗ്രൂപ്പ് ഓഫ് റസ്റ്ററന്റ്സ് ആളെ ക്ഷണിക്കുന്നത്. ലണ്ടനിലെ മെയ്ഫെയറില്‍ ഉടന്‍ തന്നെ ആരംഭിക്കുന്ന ബാകനാലിയ ഹോട്ടലിലാണ് തസ്തിക. ആകര്‍ഷകമായ ശമ്പളത്തോടൊപ്പം ഫ്രീ മാനിക്യൂര്‍,മികച്ച ഭക്ഷണം,വൈന്‍

Full Story
  11-10-2022
കടമെടുപ്പ് നിയന്ത്രിക്കാന്‍ ഓരോ വകുപ്പിന്റെയും 15 ശതമാനം തിരിച്ചെടുക്കും

ലിസ് ട്രസും, ക്വാസി ക്വാര്‍ട്ടെംഗും ചേര്‍ന്ന് അഴിച്ചുവിട്ട സാമ്പത്തിക പ്രത്യാഘാതത്തിന്റെ കൊടുങ്കാറ്റിന്റെ അലകള്‍ ജനങ്ങളെ പുല്‍കിക്കഴിഞ്ഞു. ഈ ആഘാതത്തിന്റെ വേരുകള്‍ ആഴ്ന്നിറങ്ങുന്നതിന് മുന്‍പ് ഇക്കണോമിക് സ്റ്റേറ്റ്മെന്റ് നടത്താമെന്ന് ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെംഗ് സമ്മതിച്ച് കഴിഞ്ഞു. കടമെടുക്കല്‍ മഹാമഹത്തെ കുറിച്ച് വ്യക്തത വരുത്തിയില്ലെങ്കില്‍ തിരിച്ചടി രൂക്ഷമാകുമെന്ന് മനസ്സിലായതോടെയാണ് ചാന്‍സലറുടെ യു-ടേണ്‍.അതേസമയം ക്വാസി ക്വാര്‍ട്ടെംഗിന് ചെലവഴിക്കലുകള്‍ 60 ബില്ല്യണ്‍ പൗണ്ടാക്കി കുറയ്ക്കേണ്ടി വരുമെന്ന് മുന്നറിയിപ്പുണ്ട്. ഇതുവഴി മാത്രമാണ് സര്‍ക്കാരിന്റെ കടമെടുക്കല്‍ കുറയ്ക്കാന്‍ കഴിയുകയെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

Full Story
  11-10-2022
രാജ്യത്ത് വീണ്ടും പലിശ നിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: ശരാശരി രണ്ട് വര്‍ഷത്തെയും, അഞ്ച് വര്‍ഷത്തെയും ഫിക്സഡ് മോര്‍ട്ട്ഗേജ് റേറ്റുകള്‍ 6 ശതമാനത്തിന് മുകളിലേക്ക് കയറിക്കൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തില്‍ മറ്റൊരു ബേസ് റേറ്റ് വര്‍ദ്ധനവിന്റെ കാര്‍മേഘങ്ങളും പടരുന്നുണ്ട്. ഏത് ഡെപ്പോസിറ്റ് സൈസ് നോക്കിയാവും ശരാശരി രണ്ട് വര്‍ഷത്തെ ഫികസ്ഡ് റേറ്റ് മോര്‍ഗേജ് 6.31 ശതമാനത്തിലും, അഞ്ച് വര്‍ഷത്തേത് 6.19 ശതമാനത്തിലുമാണ്. മിനി ബജറ്റിന് ശേഷം ആയിരത്തിലേറെ ഡീലുകള്‍ നഷ്ടമായെങ്കിലും വിപണിയില്‍ 2905 ഡീലുകള്‍ ലഭ്യമാണെന്ന് മണിഫാക്ട്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ 2.25 ശതമാനമാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബാങ്കുകള്‍ക്ക് ചാര്‍ജ്ജ് ചെയ്യുന്ന ബേസ് റേറ്റ്. ഇത് ഉയരുന്നതാണ് പലിശ നിരക്കുകളെയും വര്‍ദ്ധിപ്പിക്കുന്നത്. പണപ്പെരുപ്പം

Full Story
  11-10-2022
യുകെയില്‍ നിന്ന് വേര്‍പിരിയണം, ആവശ്യവുമായി സ്‌കോട്ടീഷ് ഫസ്റ്റ് മിനിസ്റ്റര്‍ വീണ്ടും

ലണ്ടന്‍: അടുത്ത വര്‍ഷം ഒക്ടോബര്‍ 19-ന് സ്‌കോട്ടിഷ് ഹിതപരിശോധന നടത്താനുള്ള പദ്ധതികള്‍ക്ക് കോടതി ബ്രേക്കിട്ടാലും മുന്നോട്ട് പോകുമെന്ന് നിക്കോള സ്റ്റര്‍ജന്‍. ടോറികള്‍ സൃഷ്ടിക്കുന്ന ദുരിതത്തില്‍ നിന്നും രക്ഷപ്പെടാന്‍ സ്‌കോട്ട്ലണ്ട് ആഗ്രഹിക്കുന്നുവെങ്കില്‍ അതിന് യുകെയില്‍ നിന്നും 'ബ്രേക്ക്-അപ്പ്' ആവശ്യമാണെന്ന് ഫസ്റ്റ് മിനിസ്റ്റര്‍ പ്രഖ്യാപിച്ചു. അബെര്‍ദീനില്‍ എസ്എന്‍പിയുടെ വാര്‍ഷിക കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അവര്‍. കോടതി പുറപ്പെടുവിക്കുന്ന വിധിയെ ബഹുമാനിക്കുമെങ്കിലും സ്‌കോട്ട്ലണ്ടിന്റെ സ്വാതന്ത്ര്യം എന്ന പോരാട്ടത്തില്‍ നിന്നും പിന്നോട്ട് പോകില്ലെന്ന് സ്റ്റര്‍ജന്‍ വ്യക്തമാക്കി. കോടതി തനിക്കെതിരെ വിധി പ്രഖ്യാപിച്ചാല്‍ അടുത്ത

Full Story
  10-10-2022
യുകെയില്‍ ജോലി ചെയ്യുന്ന മകളെ കാണാന്‍ ആഗ്രഹത്തോടെ എത്തിയ അമ്മ അന്തരിച്ചു
നാട്ടില്‍ നിന്നെത്തിയ മാതാവ് കവന്‍ട്രിയില്‍ കുഴഞ്ഞു വീണു മരിച്ചു. കവന്‍ട്രി മലയാളിയായ എല്‍വിന്റെ അമ്മ എല്‍സി (68) യാണ് ഞായറാഴ്ച വൈകുന്നേരത്തോടെ മരണപ്പെട്ടത്. ദിവസങ്ങള്‍ക്ക് മുന്‍പ് ആണ് മകനും കുടുംബത്തിനും ഒപ്പം കഴിയാനായി എല്‍സി യുകെയില്‍ എത്തിയത്. ഉച്ചകഴിഞ്ഞു പള്ളിയില്‍ പോകാന്‍ തയ്യാറെടുക്കുമ്പോള്‍ വീട്ടില്‍ കുഴഞ്ഞു വീഴുക ആയിരുന്നു എന്നാണ് വിവരം.

ഉടന്‍ പാരാമെഡിക്‌സിന്റെ സഹായം തേടി കവന്‍ട്രി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുക ആയിരുന്നു. വിവരമറിഞ്ഞു നിരവധി മലയാളികളാണ് മകന്‍ ആല്‍വിനെയും കുടുംബത്തെയും സന്ദര്‍ശിച്ചു ആശ്വാസിപ്പിക്കാനായി എത്തിയത്.

നാട്ടില്‍ കോയമ്പത്തൂരില്‍ സ്ഥിര താമസമാക്കിയ കുടുംബം റാന്നി സ്വദേശികളാണ്. കോയമ്പത്തൂര്‍ അബട്ണ്ട് ലൈഫ്
Full Story
  10-10-2022
യുകെയില്‍ മെഡിസിന്‍ പഠിക്കാനെത്തിയ മലയാളി വിദ്യാര്‍ഥിനി അന്തരിച്ചു: വിട പറഞ്ഞത് 27 വയസ്സുകാരി ജീന
ബെഡ്ഫോര്‍ഡിലെ മലയാളി മെഡിസിന്‍ വിദ്യാര്‍ത്ഥിനിയുടെ അപ്രതീക്ഷിത വിയോഗം. ചാക്കോ മാത്യു (ജെയിംസ്) - എല്‍സി മാത്യു ദമ്പതികളുടെ മകള്‍ ജീന മാത്യു(27) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് ജീനയുടെ മരണം സംഭവിച്ചത്.

ബള്‍ഗേറിയയില്‍ മെഡിസിന്‍ വിദ്യാര്‍ത്ഥിയായിരുന്ന ജീന. കഴിഞ്ഞ ഏതാനും മാസങ്ങളായി കാന്‍സര്‍ രോഗത്തോടുള്ള പോരാട്ടത്തിലായിരുന്നു. ഇന്ത്യയില്‍ എത്തി ചികിത്സ നടത്തിയ ജീന യുകെയിലേക്ക് തിരിച്ചെത്തുകയും ചെയ്തിരുന്നു. പഠനം പൂര്‍ത്തിയാക്കുവാന്‍ ഒരു വര്‍ഷം കൂടി ബാക്കി നില്‍ക്കെയാണ് ജീനയെ മരണം കവര്‍ന്നത്. അപ്രതീക്ഷിതമായി ജീനയുടെ മരണ വാര്‍ത്ത എത്തിയപ്പോള്‍ നടുങ്ങി ഇരിക്കുകയാണ് മലയാളികള്‍.

നാട്ടില്‍ ചെങ്ങന്നൂര്‍ സ്വദേശികളാണ് ജീനയുടെ മാതാപിതാക്കള്‍. ചാക്കോ മാത്യുവിന്റെയും എല്‍സിയുടെയും
Full Story
  10-10-2022
കേരളത്തില്‍ നിന്നുള്ള 3000 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് യുകെയില്‍ അവസരം

ലണ്ടന്‍: കേരളത്തില്‍ നിന്നുളള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് യു.കെ യിലേയ്ക്ക് തൊഴില്‍ കുടിയേറ്റം സാധ്യമാക്കുന്നതിനായി കേരള സര്‍ക്കാറും യു.കെ ഭരണകൂടവും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലണ്ടനില്‍ നടന്ന യൂറോപ്പ് -യുകെ മേഖലാ സമ്മേളനത്തിലാണ് ധാരണാപാത്രം ഒപ്പുവെച്ചത്. കേരള സര്‍ക്കാരിന് വേണ്ടി നോര്‍ക്ക റൂട്ട്‌സും യു.കെയില്‍ എന്‍. എച്ച്. എസ്സ് (നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് ) സേവനങ്ങള്‍ ലഭ്യമാക്കുന്ന ഇന്റഗ്രറ്റഡ് കെയര്‍ ബോര്‍ഡുകളായ ദ നാവിഗോ ആന്റ് ഹമ്പര്‍ ആന്റ് നോര്‍ത്ത് യോര്‍ക് ഷയര്‍ ഹെല്‍ത്ത് ആന്റ് കെയര്‍ പാര്‍ട്ണര്‍ഷിപ്പും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പദ്ധതി യാഥാര്‍ത്ഥ്യമായത്. സുരക്ഷിതവും, സുതാര്യവും

Full Story
  10-10-2022
പുതിയ വാണിജ്യമന്ത്രി സുനാക് പക്ഷക്കാരന്‍, പേര് ഗ്രെഗ് ഹാന്‍ഡ്‌സ്

ലണ്ടന്‍: മോശം പെരുമാറ്റത്തിന്റെ പേരില്‍ പുറത്താക്കിയ വാണിജ്യ മന്ത്രി കോനര്‍ ബേണ്‍സിനു പകരം ഗ്രെഗ് ഹാന്‍ഡ്സ് വാണിജ്യ മന്ത്രിയായി. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ലിസ് ട്രസിന്റെ എതിരാളിയായ റിഷി സുനാകിനെ ശക്തമായി പിന്തുണച്ചിരുന്ന ആളായിരുന്നു ഹാന്‍ഡ്സ്. എന്നാല്‍ നയപരമായ അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന് യാഥാസ്ഥിതികര്‍ ഒന്നിക്കണമെന്ന ആഹ്വാനത്തിനിടയിലാണ് അദ്ദേഹത്തിന്റെ നിയമനം. ഡൗണിംഗ് സ്ട്രീറ്റില്‍ എത്തിയതിന് ശേഷം, ഡൊമിനിക് റാബ്, ഗ്രാന്റ് ഷാപ്പ്‌സ്, ജോര്‍ജ്ജ് യൂസ്റ്റിസ് എന്നിവരുര്‍പ്പെടെ എല്ലാ സുനാക് അനുകൂലികളെയും അവരുടെ ക്യാബിനറ്റ് സ്ഥാനങ്ങളില്‍ നിന്ന് ട്രസ് നീക്കം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് അനുനയത്തിന്റെ ഭാഗമായി സുനാകിന്റെ ചില പിന്തുണക്കാരെ

Full Story
[425][426][427][428][429]
 
-->




 
Close Window