Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
UK Special
  10-10-2022
ചെലവ് ചുരുക്കലിന്റെ ഭാഗമായി ബ്രിട്ടീഷുകാര്‍ ഓണ്‍ലൈന്‍ പെയ്‌മെന്റ് ഉപേക്ഷിക്കുന്നു, നോട്ടുകളും നാണയങ്ങളും തിരിച്ചുവരവിന്റെ പാതയില്‍

ലണ്ടന്‍: ഓണ്‍ലൈന്‍ പേയ്മെന്റുകളും, കാര്‍ഡ് ഉപയോഗിച്ചുള്ള പേയ്മെന്റുകളും വന്നതോടെ ഒരു പ്രധാന കാര്യം സംഭവിച്ചിട്ടുള്ളത് ചെലവാക്കുന്ന പണത്തിന് നിയന്ത്രണമില്ലാതെ പോകുന്നതാണ്. എളുപ്പത്തില്‍ നടക്കുമെന്നതിനാല്‍ നോട്ടും, നാണയവും കൊണ്ടുനടക്കുന്നതിന് പകരം ഈസി പേയ്മെന്റ് വഴികള്‍ സ്വീകരിക്കുമ്പോള്‍ പലപ്പോഴും അനാവശ്യമായ ചെലവാക്കലുകള്‍ സംഭവിക്കുന്നു.ജീവിതച്ചെലവ് പ്രതിസന്ധിയായി തലയ്ക്ക് മുകളില്‍ കുതിച്ചുയര്‍ന്ന് നില്‍ക്കുമ്പോള്‍ ഈ അവസ്ഥ സഹിക്കാന്‍ കഴിയുന്ന കാര്യമല്ല. അതുകൊണ്ട് തന്നെ ബ്രിട്ടനിലെ ജനങ്ങള്‍ ന്യൂ ജനറേഷന്‍ പേയ്മെന്റ് രീതികള്‍ വിട്ട് പഴയ നോട്ടിലേക്കും, നാണയങ്ങളിലേക്കും മടങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.പോസ്റ്റ് ഓഫീസിന്റെ മാത്രം കണക്കില്‍

Full Story
  10-10-2022
വിമതരെ അനുനയിപ്പിക്കാനൊരുങ്ങി ലിസ്, എംപിമാരുമായി ചര്‍ച്ച നടത്തിയേക്കും

ലണ്ടന്‍: ടോറി എംപിമാരെ തനിക്ക് പിന്നില്‍ അണിനിരത്താന്‍ അവസാന പരിശ്രമവുമായി ലിസ് ട്രസ്. ടോറി കോണ്‍ഫറന്‍സില്‍ ഉള്‍പ്പൊരും, വിമത നീക്കങ്ങളും, യു-ടേണുകളുമായി വിവാദങ്ങള്‍ മുന്നിലെത്തിയതോടെയാണ് പ്രധാനമന്ത്രി നേരിട്ട് എംപിമാരെ ശാന്തരാക്കാന്‍ ശ്രമിക്കുന്നത്. അടുത്ത ആഴ്ച പാര്‍ലമെന്റ് ചേരുമ്പോള്‍ തിരിച്ചടികള്‍ ഒഴിവാക്കാനാണ് ട്രസിന്റെ നീക്കം.തന്റെ നികുതി വെട്ടിക്കുറവ് പദ്ധതികള്‍ മുതല്‍ അടുത്ത പൊതുതെരഞ്ഞെടുപ്പിലെ സാധ്യതകള്‍ വരെയുള്ള വിഷയങ്ങളില്‍ ആശങ്ക അറിയിച്ച എംപിമാരുമായി ലിസ് ട്രസ് യോഗം ചേരും. ചെറിയ സംഘങ്ങളായി പലരെയും ഡൗണിംഗ് സ്ട്രീറ്റിലേക്ക് ക്ഷണിച്ച് തുടങ്ങിയതായി ശ്രോതസ്സുകള്‍ വെളിപ്പെടുത്തി.1922 കമ്മിറ്റി ഓഫ് ബാക്ക്ബെഞ്ചേഴ്സിനെ കാണാന്‍ ചാന്‍സലര്‍

Full Story
  10-10-2022
ബെനഫിറ്റ് കട്ടിലും തീരുമാനം പിന്‍വലിക്കാനൊരുങ്ങി ലിസ്, ടോറിയില്‍ വിമതനീക്കം ശക്തമാകുന്നു

ലണ്ടന്‍: ബെനഫിറ്റ് കട്ടിലും ലിസ് ട്രസ് യു-ടേണടിക്കും! പണപ്പെരുപ്പത്തിന് പകരം വരുമാനത്തിന് ആനുപാതികമായി ബെനഫിറ്റ് നല്‍കുന്ന പദ്ധതിയ്ക്കെതിരെ ടോറി എംപിമാര്‍; 450,000 പേരെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടും. ടോറി എംപിമാരുടെ എതിര്‍പ്പ് കൊടുമ്പിരി കൊള്ളുന്നതിനിടെ പുതിയ യു-ടേണ്‍ എടുക്കാന്‍ ലിസ് ട്രസ് നിര്‍ബന്ധിതമാകുന്നു. ബെനഫിറ്റില്‍ റിയല്‍-ടേം കട്ട് സമ്മാനിക്കാനുള്ള പ്രധാനമന്ത്രിയുടെ പദ്ധതി അവതരിപ്പിച്ചാല്‍ എംപിമാര്‍ വോട്ട് ചെയ്ത് പരാജയപ്പെടുത്തുമെന്ന് ഭീഷണി ഉയര്‍ന്നതോടെയാണ് ട്രസിന്റെ മനംമാറ്റം. പദ്ധതി നടപ്പായാല്‍ 450,000 ജനങ്ങള്‍ ദാരിദ്ര്യത്തിലേക്ക് തള്ളിവിടപ്പെടുമെന്നാണ് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നത്. പാര്‍ട്ടിയിലെ ഉള്‍പ്പോര് നിര്‍ത്തണമെന്ന് മുതിര്‍ന്ന

Full Story
  09-10-2022
പ്രധാനമന്ത്രിയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഊര്‍ജ്ജ പ്രതിസന്ധി ബോധവത്കരണ പരിപാടികള്‍ മാറ്റിവച്ചു

ലണ്ടന്‍: രാജ്യത്ത് ഊര്‍ജപ്രതിസന്ധി രൂക്ഷമാകുന്നതിനിടയില്‍ നിലപാട് മയപ്പെടുത്തി സര്‍ക്കാര്‍. ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള പരിപാടി ഉപേക്ഷിച്ചു. നിലവിലെ പ്രശ്‌നങ്ങളെ അടിസ്ഥാനപ്പെടുത്തി പൊതുവായ അഭിപ്രായ രൂപീകരണം നടത്തേണ്ടതില്ലെന്ന തീരുമാനത്തിലേക്കാണ് എത്തിയത്. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് എതിര്‍പ്പ് ഉന്നയിച്ചതിനെ തുടര്‍ന്നാണ് ഈ മാറ്റമെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.വിഷയം പരിഹരിക്കുവാനുള്ള പദ്ധതി രാജ്യത്തിനുണ്ടെന്നും പ്രചാരണപ്രവര്‍ത്തനങ്ങള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തടഞ്ഞുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ കാലാവസ്ഥാ വകുപ്പ് മന്ത്രി ഗ്രഹാം സ്റ്റുവര്‍ട്ട് നിഷേധിച്ചു. യൂറോപ്പിലെ ഊര്‍ജപ്രതിസന്ധി രൂക്ഷമായാല്‍ രാജ്യത്തിന്റെ പല

Full Story
  09-10-2022
ക്രിസ്മസ് ഹോളിഡേ ഇക്കുറി ലഭിക്കില്ല, മറ്റൊരു ദിവസത്തേക്ക് മാറ്റാന്‍ സാധ്യത

ലണ്ടന്‍: ഏറെ കാത്തിരുന്ന് എത്തുന്നതാണ് ക്രിസ്മസ് ബാങ്ക് ഹോളിഡേ. എന്നാല്‍ ഇക്കുറി ക്രിസ്മസ് അവധി ഡിസംബര്‍ 25ന് ലഭിക്കില്ലെന്നതാണ് അവസ്ഥ ഇതിന് കാരണം ക്രിസ്മസ് ദിവസം വരുന്നത് ഞായറാഴ്ച ആയതിനാലാണ്. എന്നാല്‍ ഈ ബാങ്ക് ഹോളിഡേ നഷ്ടമാകാതെ മറ്റൊരു ദിവസത്തേക്ക് നല്‍കുകയാണ് ചെയ്യുക. ആഘോഷ ദിനങ്ങള്‍ വീക്കെന്‍ഡില്‍ വന്നുചേര്‍ന്നാല്‍ ബാങ്ക് ഹോളിഡേ പ്രവര്‍ത്തിദിനത്തിലേക്ക് മാറുന്നതാണ് പതിവ്. ഈ വര്‍ഷം ക്രിസ്മസ് അവധിയായ ഡിസംബര്‍ 25 ഞായറാഴ്ചയാണ് വരുന്നത്. ഇതോടെ ബ്രിട്ടനില്‍ ജനങ്ങള്‍ക്ക് സുദീര്‍ഘമായ വീക്കെന്‍ഡ് ആഘോഷിക്കാന്‍ അവസരം കിട്ടും.

തിങ്കളാഴ്ച വരുന്ന ബോക്സിംഗ് ഡേയും ബാങ്ക് ഹോളിഡേയായി കണക്കാക്കും. ഇതോടെ ക്രിസ്മസ് ദിനത്തിലെ

Full Story
  09-10-2022
ഇമിഗ്രേഷന്‍ പിടിച്ചു നിര്‍ത്താന്‍ ജനന നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി ബ്രിട്ടന്‍

ലണ്ടന്‍: ബ്രിട്ടന്‍ ഇമിഗ്രേഷനെ വന്‍തോതില്‍ ആശ്രയിക്കുന്ന രാജ്യമാണ്. ഇതിന് പ്രധാന കാരണം രാജ്യത്ത് ആവശ്യത്തിന് കുട്ടികള്‍ ജനിച്ച് വീഴുന്നില്ലെന്നത് തന്നെ. ഈ ഘട്ടത്തില്‍ ഇടിയുന്ന ജനനനിരക്ക് പിടിച്ചുനിര്‍ത്താന്‍ സുപ്രധാന ഐഡിയയാണ് ഒരു ക്യാബിനറ്റ് മന്ത്രി മുന്നോട്ട് വെച്ചിരിക്കുന്നത്. ബേബി ബൂം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കുട്ടികളെ പ്രസവിക്കുന്ന സ്ത്രീകള്‍ക്ക് നികുതി വെട്ടിക്കുറച്ച് നല്‍കണമെന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം. കുറയുന്ന ജനന നിരക്ക് അവസാനിപ്പിച്ച് കുട്ടികളെ പ്രസവിച്ച് കൂട്ടാന്‍ ഇത്തരമൊരു പദ്ധതി വേണ്ടിവരുമെന്നാണ് ഉന്നത ടോറി നേതാവിന്റെ അഭിപ്രായം. ഇതുവഴി എന്തിനും, ഏതിനും കുടിയേറ്റത്തെ ആശ്രയിക്കുന്ന നില ഒഴിവാക്കാനും സാധിക്കുമെന്ന്

Full Story
  09-10-2022
കാഴ്ചയില്‍ കുട്ടിയെപ്പോലെ തോന്നി, മുപ്പത്തിയേഴുകാരനു ഭക്ഷണം ഡെലിവറി ചെയ്യാതെ ഏജന്റ്

ലണ്ടന്‍: 'കാഴ്ചയില്‍ കുട്ടിയെ പോലെ തോന്നി'; 37കാരന് ഭക്ഷണം ഡെലിവറി ഏജന്റ് നിഷേധിച്ചുകാഴ്ചയില്‍ ഒരു കുട്ടിയെ പോലെ തോന്നി എന്ന കാരണം ചൂണ്ടിക്കാട്ടി യുകെയില്‍ 37കാരന് ഭക്ഷണം ഡെലിവറി (food delivery) ചെയ്യുന്നത് നിഷേധിച്ചു. മിഡില്‍ സ്ബറോയിലെ വില്യം വില്‍ഫര്‍ഡ് എന്നയാള്‍ക്കാണ് ഭക്ഷണം നിഷേധിച്ചത്. സെയിന്‍സ്ബറി (sainsbury) സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നുള്ള ഡെലിവറി ഏജന്റ് ഇയാളോട് ഐഡി നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ലഹരി പാനീയങ്ങളോ സിഗരറ്റോ ഉണ്ടെങ്കിലാണ് പ്രായം തെളിയിക്കേണ്ട രേഖ നല്‍കേണ്ടത്. വില്‍ഫര്‍ഡിന്റെ ഓര്‍ഡറില്‍ ഇവയൊന്നും ഇല്ലായിരുന്നു.

വില്‍ഫര്‍ഡ് തന്റെ ജനന സര്‍ട്ടിഫിക്കറ്റ് (birth cerificate) നല്‍കിയിട്ടും രക്ഷയുണ്ടായില്ല. ഓര്‍ഡര്‍

Full Story
  09-10-2022
കടബാധ്യത മൂലം 2,00,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി യുകെ സര്‍ക്കാര്‍

ലണ്ടന്‍; രാജ്യത്തിന്റെ കടബാധ്യത ഒഴിവാക്കാന്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 200,000 സര്‍ക്കാര്‍ ജോലികള്‍ വെട്ടിക്കുറയ്ക്കാന്‍ തയ്യാറായി യുകെ. പൊതുമേഖലയിലെ ജീവനക്കാര്‍ക്കുള്ള വേതനം അഞ്ച് ശതമാനം വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് യുകെ. ഈ അവസരത്തില്‍ ബജറ്റിനേക്കാള്‍ കൂടുതല്‍ തുക വേണ്ടി വരുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജീവനക്കാരെ പിരിച്ചു വിടാന്‍ ഒരുങ്ങുന്നത്. ജീവനക്കാരെ പിരിച്ചുവിടുന്നതിലൂടെ പ്രതിവര്‍ഷം 3.5 ബില്യണ്‍ പൗണ്ട് ലാഭിക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്. കടമെടുപ്പ് വര്‍ധിപ്പിക്കാതെ രാജ്യത്തിന്റെ ചെലവുകള്‍ കൈകാര്യം ചെയ്യാനാണ് ഭരണകൂടം ശ്രമിക്കുന്നത്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനായി ഈ വര്‍ഷം മാത്രം സര്‍ക്കാര്‍ 5.6 ബില്യണ്‍ ഡോളര്‍

Full Story
[426][427][428][429][430]
 
-->




 
Close Window