Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
UK Special
  29-09-2022
എന്‍എംസി നഴ്‌സുമാരുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കാനുള്ള ഇംഗ്ലിഷ് ഭാഷ ആവശ്യകതയില്‍ മാറ്റം

ലണ്ടന്‍: നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ (എന്‍എംസി) നേഴ്സുമാരുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി പിന്‍ നമ്പര്‍ ലഭിക്കുന്നതിനുള്ള ഇംഗ്ലീഷ് ഭാഷാ ആവശ്യകതകളില്‍ രണ്ട് പ്രധാന മാറ്റങ്ങള്‍ അംഗീകരിച്ചു. എന്‍ എം സി കൗണ്‍സില്‍ യോഗത്തില്‍, റെഗുലേറ്ററിന് അതിന്റെ ഇംഗ്ലീഷ് ഭാഷാ ആവശ്യകതകളില്‍ മാറ്റങ്ങള്‍ വരുത്താനുള്ള പച്ചക്കൊടി ലഭിച്ചു, 2023-ല്‍ പുതിയ നിയമങ്ങള്‍ നടപ്പിലാകുമെന്നാണ് ലഭിക്കുന്ന വിവരം.എന്‍എംസിയുടെ ഇംഗ്ലീഷ് ഭാഷാ ആവശ്യകതകളില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് ആവശ്യപ്പെടുന്നവര്‍ കൗണ്‍സിലിന്റെ തീരുമാനത്തെ മലയാളികളടക്കമുള്ള നേഴ്‌സിംഗ് സമൂഹം സ്വാഗതം ചെയ്തു. യുകെയില്‍ നഴ്സുമാരായി ജോലി ചെയ്യാനുള്ള സ്വപ്നം സാക്ഷാത്കരിക്കാന്‍ അന്താരാഷ്ട്ര നഴ്സുമാരെ

Full Story
  29-09-2022
യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി പതിനാലുകാരിയുടെ മരണം

ലണ്ടന്‍: യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി പതിനാലുകാരിയുടെ മരണം. മകളെ രക്ഷിക്കാനുള്ള അവസാന ശ്രമത്തിലായിരുന്നു അലീനയുടെ മാതാപിതാക്കള്‍. രണ്ടു വര്‍ഷമായി ഹൃദ്രോഗബാധിതയായിരുന്നു അലീന. ജീവന്‍ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിനിടെ പ്രാര്‍ത്ഥനകള്‍ വിഫലമാക്കി അവള്‍ മടങ്ങി. ലിവര്‍പൂളിലെ ആശുപത്രിയില്‍ ഹൃദ്രോഗ ചികിത്സയിലായിരുന്നു ആദ്യം. ഹൃദയ വാല്‍വുകള്‍ മാറ്റിവച്ചാല്‍ അലീനയെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാനാകുമെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ഇതോടെ ന്യൂകാസിലിലെ ഫ്രീമാന്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രണ്ടു മാസമായി ന്യൂകാസില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൃദയ ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവന്‍ രക്ഷാ ഉപകരണങ്ങളുടേയും മരുന്നുകളുടേയും

Full Story
  29-09-2022
സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ പദ്ധതികളുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട്

ലണ്ടന്‍: യുകെയുടെ പൊതുഖജനാവ് നിയന്ത്രണവിധേയമാണെന്ന് തെളിയിക്കാന്‍ മില്ല്യണ്‍ കണക്കിന് പൗണ്ട് ചെലവഴിക്കല്‍ വെട്ടിക്കുറവുകള്‍ വരുത്താന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. രാജ്യം നേരിടുന്ന കനത്ത പ്രതിസന്ധിയെ കുറിച്ച് ഇതുവരെ മൗനം പാലിച്ച പ്രധാനമന്ത്രി ലിസ് ട്രസ് ഇന്ന് ഇതേക്കുറിച്ച് സംസാരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്വാസി ക്വാര്‍ട്ടെംഗിന്റെ മിനി ബജറ്റ് അവതരണത്തിന് പിന്നാലെ യുകെയുടെ ആഗോള സാമ്പത്തിക ആസ്തികളുടെ തന്നെ അടിത്തറ ഇളകുന്ന കാഴ്ച ദൃശ്യമായിരുന്നു. ഇതോടെ ഗില്‍റ്റുകള്‍ വാങ്ങുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഞെട്ടിക്കുന്ന പ്രഖ്യാപനം നടത്തി, അസാധാരണ നീക്കവുമായി മുന്നോട്ട് പോയി. ഇതിന് പിന്നാലെയാണ് യുകെയുടെ വമ്പന്‍ വെല്‍ഫെയര്‍

Full Story
  29-09-2022
ശനിയാഴ്ച എനര്‍ജി ബില്ലുകള്‍ വര്‍ധിക്കും മുന്‍പ് മീറ്റര്‍ റീഡിംഗ് സമര്‍പ്പിക്കാന്‍ നിര്‍ദേശം

ലണ്ടന്‍: ഒക്ടോബര്‍ 1ന് നിരക്ക് വര്‍ദ്ധിക്കുന്നതിന് മുന്‍പ് എനര്‍ജി മീറ്റര്‍ റീഡിംഗ് എടുക്കാനും, സമര്‍പ്പിക്കാനും കുടുംബങ്ങളോട് ആവശ്യപ്പെട്ട് വിദഗ്ധര്‍. ഇതുവഴി ഒക്ടോബര്‍ 1ന് മുന്‍പ് ഉപയോഗിച്ച എനര്‍ജിക്ക് ഉയര്‍ന്ന നിരക്ക് ഈടാക്കുന്നതില്‍ നിന്നും കമ്പനികളെ തടയാന്‍ കഴിയും. ഈ മാസമാദ്യം പ്രധാനമന്ത്രി ലിസ് ട്രസ് നടത്തിയ പ്രഖ്യാപനങ്ങള്‍ പ്രകാരം എനര്‍ജി പ്രൈസ് ഗ്യാരണ്ടിയിലൂടെ ശരാശരി കുടുംബങ്ങളുടെ എനര്‍ജി ബില്ലുകള്‍ 1971 പൗണ്ടില്‍ നിന്നും 2500 പൗണ്ടിലേക്ക് ഉയര്‍ത്തിയാണ് മരവിപ്പിക്കുന്നത്. മുന്‍ പ്രൈസ് ക്യാപില്‍ നിന്നും 27 ശതമാനത്തിന്റെ വര്‍ദ്ധനവാണിത്. സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ താരിഫില്‍ ഉപഭോക്താക്കളില്‍ നിന്നും ചാര്‍ജ്ജ് ചെയ്യാവുന്ന നിരക്കിനാണ് പരിധി

Full Story
  28-09-2022
മോര്‍ട്ട്‌ഗേജ് വിപണി വന്‍ പ്രതിസന്ധിയില്‍, പുതിയ ഡീലുകള്‍ റദ്ദാക്കുന്നു

ലണ്ടന്‍: ലിസ് ട്രസ് ഭരണകൂടത്തിന്റെ പുത്തന്‍ പരിഷ്‌കാരങ്ങള്‍ മോര്‍ട്ട്ഗേജ് വിപണിയില്‍ കടുത്ത പ്രതിസന്ധി സൃഷിക്കുന്നു. മോര്‍ട്ട്ഗേജ് ഡീലുകള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ ഡീലുകള്‍ റദ്ദാക്കി വരുകയാണ്. എച്ച്എസ്ബിസിയും, സാന്‍ടാന്‍ഡറുമാണ് പുതിയ മോര്‍ട്ട്ഗേജ് ഡീലുകള്‍ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. നേഷന്‍വൈഡാകട്ടെ തങ്ങളുടെ റേറ്റുകള്‍ വര്‍ദ്ധിപ്പിച്ചു. പ്രതിമാസ തിരിച്ചടവുകള്‍ ഗുരുതരമായ തോതില്‍ ഉയര്‍ന്നാല്‍ വീട് വില്‍ക്കുകയോ, രണ്ടാമതൊരു ജോലി കൂടി ചെയ്ത് തിരിച്ചടവില്‍ വീഴ്ച വരുത്താതെ നോക്കുകയോ ചെയ്യുകയാണ് ഇനി തങ്ങളുടെ മുന്നിലുള്ള മാര്‍ഗ്ഗമെന്നാണ് ഭവന ഉടമകള്‍ ഭയപ്പെടുന്നത്. ലോയ്ഡ്സ് ഉള്‍പ്പെടെ മൂന്ന് ബാങ്കിംഗ് വമ്പന്‍മാരാണ് തങ്ങളുടെ ചില

Full Story
  28-09-2022
ഇടവേളയ്ക്ക് ശേഷം രാജ്യം വീണ്ടും സമരമുഖത്തേക്ക്, റോയില്‍ മെയില്‍ ജീവനക്കാരുടെ സമരം രണ്ടു മാസങ്ങളിലായി

ലണ്ടന്‍: റോയല്‍ മെയില്‍ ജീവനക്കാര്‍ സമരത്തിനൊരുങ്ങുകയാണ്. ഒക്ടോബര്‍ ,നവംബര്‍ മാസങ്ങളിലായി 19 ദിവസങ്ങളിലായിരിക്കും സമരം. ഏറെ കാലമായുള്ള ബുദ്ധിമുട്ടില്‍ പരിഹാരം വേണമെന്നാണ് ആവശ്യം. വേതന വര്‍ദ്ധനവ്, തൊഴിലിടങ്ങളിലെ മെച്ചപ്പെട്ട സേവനം എന്നിവ ആവശ്യപ്പെട്ടാണ് സമരം. മെയില്‍ സേവനം അധികം ആവശ്യമുള്ള സമയത്താണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.കമ്യൂണിക്കേഷന്‍ വര്‍ക്കേഴ്സ് യൂണിയന്‍ നേതാക്കള്‍ അവകാശപ്പെടുന്നത് പ്രകാരം സമരം മെയിന്‍ സര്‍വ്വീസ് ഏറ്റവും അധികം ആവശ്യമുള്ള ബ്ലാക്ക് ഫ്രൈഡേ, സൈബര്‍ മണ്‍ഡേ എന്നി വിശേഷ ദിവസങ്ങളെ ബാധിക്കുമെന്നാണ്. ക്രിസ്മസിനും ഇതു തിരിച്ചടിയായേക്കും. റോയല്‍ മെയില്‍ ഗ്രൂപ്പിലാകെ സമരമുണ്ടാകുമെന്നാണ് യൂണിയന്‍ വ്യക്തമാക്കുന്നത്.115000 പോസ്റ്റല്‍

Full Story
  28-09-2022
കുടുംബങ്ങളുടെ മോര്‍ട്ട്‌ഗേജ് നിരക്കുകളില്‍ ആയിരക്കണക്കിന് പൗണ്ട് വര്‍ധിക്കും

ലണ്ടന്‍: പലിശ നിരക്കുകള്‍ ആറ് ശതമാനത്തിലേക്ക് നീങ്ങുന്നതോടെ ബ്രിട്ടീഷുകാരെ കാത്തിരിക്കുന്നത് മോര്‍ട്ട്ഗേജ് ടൈംബോംബ്. കഴിഞ്ഞ ആഴ്ചത്തെ മിനി ബജറ്റിന്റെ ഫലമായി 365 മോര്‍ട്ട്ഗേജ് ഡീലുകളാണ് ഇതിനകം റദ്ദാക്കപ്പെട്ടത്. ലെന്‍ഡര്‍മാര്‍ ഭാവിയില്‍ നേരിടാന്‍ ഇടയുള്ള തിരിച്ചടകള്‍ക്കായി ഒരുങ്ങുമ്പോള്‍ ജനങ്ങള്‍ അതിലും വലിയ ദുരിതം അനുഭവിക്കുകയാണ്. എമര്‍ജന്‍സി ബജറ്റ് അവതരിപ്പിച്ച് കൈയടി വാങ്ങാന്‍ കാത്തിരുന്ന ക്വാസി ക്വാര്‍ട്ടെംഗ് ടോറി എംപിമാര്‍ക്കിടയില്‍ രോഷം തണുപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ്. നിരക്കുകള്‍ കുതിച്ചുയര്‍ന്നാല്‍ മോര്‍ട്ട്ഗേജ് തിരിച്ചടവിന് ആയിരക്കണക്കിന് പൗണ്ട് അധികം കണ്ടെത്തേണ്ട ഗതികേടിലാണ് ജനങ്ങള്‍. കൂടാതെ പുതിയ ഡീല്‍ കണ്ടെത്താനും

Full Story
  28-09-2022
മധുവിധു തീരും മുന്‍പെ പ്രധാനമന്ത്രിയും ചാന്‍സലറും തമ്മില്‍ തര്‍ക്കം

ലണ്ടന്‍: ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ ആശങ്കയിലേക്ക് തള്ളിവിട്ടതിന് പിന്നാലെ പ്രധാനമന്ത്രിയും, ചാന്‍സലറും തമ്മില്‍ അടിപൊട്ടിയതായി റിപ്പോര്‍ട്ട്. പൗണ്ടിന്റെ തകര്‍ച്ചയെ നേരിടുന്നത് ഏത് വിധത്തിലെന്ന് തീരുമാനിക്കാന്‍ ചര്‍ച്ച നടത്തവെയായിരുന്നു അഭിപ്രായ ഭിന്നത മറനീക്കിയത്. നം.10ല്‍ ഇതിനായി ഇരുവരും യോഗം ചേര്‍ന്നിരുന്നു. നം.10, നം.11 എന്നിവിടങ്ങള്‍ തമ്മില്‍ ഭിന്നത രൂക്ഷമെന്ന വാര്‍ത്തകളെ ഡൗണിംഗ് സ്ട്രീറ്റ് തള്ളിയിട്ടുണ്ട്. എന്നുമാത്രമല്ല ലിസ് ട്രസും, ക്വാസി ക്വാര്‍ട്ടെംഗും തമ്മില്‍ തര്‍ക്കം ഉണ്ടായെന്ന വാര്‍ത്തകളും നിഷേധിച്ചു. എന്നാല്‍ യോഗത്തില്‍ പ്രധാനമന്ത്രിയും, ചാന്‍സലറും തമ്മില്‍ തര്‍ക്കം ഉണ്ടായെന്ന് വൈറ്റ്ഹാള്‍ ശ്രോതസ്സുകള്‍ വ്യക്തമാക്കി. വിപണിയെ

Full Story
[424][425][426][427][428]
 
-->




 
Close Window