Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
UK Special
  18-02-2024
എന്‍എച്ച്എസ് ആശുപത്രിയില്‍ ഇന്ത്യന്‍ ഭക്ഷണത്തിന് വിലക്ക് ഏര്‍പ്പെടുത്തി

ലണ്ടന്‍: എന്‍എച്ച്എസ് ആശുപത്രിയില്‍ ഭക്ഷണത്തിനും വംശവെറി. യോര്‍ക്കിലെ എന്‍എച്ച്എസ് ആശുപത്രിയാണ് തങ്ങളുടെ ലൈബ്രറിയില്‍ സമോസാ, പക്കോഡാ, ഫില്‍ഡ് ചപ്പാത്തി എന്നിവയെ എടുത്ത് പറഞ്ഞ് നിരോധിച്ച ബോര്‍ഡ് സ്ഥാപിച്ചത്. ഇതിന്റെ മോശം മണമാണ് നിരോധനത്തിന് കാരണമെന്നും ബോര്‍ഡില്‍ അവകാശപ്പെട്ടു. യോര്‍ക്ക് & സ്‌കാര്‍ബറോ ടീച്ചിംഗ് ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിന്റെ കമ്പ്യൂട്ടറുകള്‍ക്ക് സമീപമാണ് ഔദ്യോഗികമെന്ന് തോന്നിപ്പിക്കുന്ന ബോര്‍ഡ് സ്ഥാപിച്ചത്.

എന്നാല്‍ സംഗതി വിവാദമായി മാറിയതോടെ ഇത് നീക്കം ചെയ്തു. ഖേദം പ്രകടിപ്പിച്ച ആശുപത്രി മേധാവികള്‍ തങ്ങള്‍ ഇതേക്കുറിച്ച് അറിഞ്ഞതിന് പിന്നാലെ നടപടി സ്വീകരിച്ചതായി

Full Story
  17-02-2024
ജീവിതച്ചെലവില്‍ നട്ടംതിരിഞ്ഞ് ബ്രിട്ടീഷ് ജനത, പത്തിരട്ടി ലാഭം കൊയ്ത് ബ്രിട്ടീഷ് ഗ്യാസ് കമ്പനി

ലണ്ടന്‍: ഉയര്‍ന്ന ജീവിത ചിലവ് മൂലം പൊതുജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ എനര്‍ജി സപ്ലൈയര്‍ കമ്പനിയായ ബ്രിട്ടിഷ് ഗ്യാസിന്റെ ലാഭത്തിലുണ്ടായത് പത്തിരട്ടി വര്‍ധന. 2022-ല്‍ കേവലം 72 ദശലക്ഷം പൗണ്ട് മാത്രമായിരുന്ന ബ്രിട്ടിഷ് ഗ്യാസ് കമ്പനിയുടെ ലാഭം 2023-ല്‍ പത്തിരട്ടിയിലേറെ വര്‍ധിച്ച് 750 ദശലക്ഷം പൗണ്ടായി. നേരത്തെ കമ്പനിക്കുണ്ടായിരുന്ന 500 ദശലക്ഷം പൗണ്ടിന്റെ പ്രവര്‍ത്തന നഷ്ടം പരിഹരിക്കാന്‍ സര്‍ക്കാര്‍ ലഗുലേറ്ററായ ''ഓഫ്‌ജെം'' നല്‍കിയ അനുമതിയുടെ മറവില്‍ വന്‍ നിരക്കു വര്‍ദ്ധനയിലൂടെയാണ് എല്ലാ നഷ്ടവും പരിഹരിച്ച് കമ്പനി മികച്ച നേട്ടം കൈവരിച്ചത്. യുക്രെയ്ന്‍ യുദ്ധം തുടങ്ങിയതു മുതല്‍ യുകെയിലെ ഉയര്‍ന്ന ഗ്യാസിന്റെയും വൈദ്യുതിയുടെയും വിലയില്‍ ബ്രിട്ടനിലെ

Full Story
  10-02-2024
ബ്രിട്ടീഷ് പെണ്‍കുട്ടിയെ ചേലാകര്‍മ്മത്തിന് വിധേയമാക്കിയ സ്ത്രീക്ക് ജയില്‍ശിക്ഷ; കേസായത് വളര്‍ന്നുവലുതായ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍

 ലണ്ടൻ: ബ്രിട്ടീഷ് പെണ്‍കുട്ടിയെ കെനിയയില്‍ എത്തിച്ച് ചേലാകര്‍മ്മത്തിന് വിധേയമാക്കിയ സ്ത്രീക്ക് ജയില്‍ശിക്ഷ. യുകെയില്‍ ആദ്യമായാണ് ഇത്തരമൊരു ക്രൂരതയ്ക്ക് കേസ് വരുന്നത്. 39-കാരി ആമിനാ നൂറാണ് മൂന്ന് വയസ്സുള്ള കുട്ടിയെ കെനിയയിലെ ക്ലിനിക്കില്‍ എത്തിച്ച്, ലിംഗച്ഛേദം നടത്തുമ്പോള്‍ പുറത്ത് കാത്തിരുന്നത്.


വര്‍ഷങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടിക്ക് 16 വയസ്സാകുമ്പോഴാണ് ഈ ഭീകര സംഭവം പുറത്തുവരുന്നത്. കുട്ടി തന്റെ അധ്യാപികയോട് ശരീരത്തിന് നേരിട്ട അതിക്രമത്തെ കുറിച്ച് വെളിവാക്കിയതോടെയാണ് ഇത്. പോലീസ് വിഷയത്തില്‍ ചോദ്യം ചെയ്തപ്പോള്‍ നൂര്‍ ഒന്നും അറിഞ്ഞില്ലെന്ന് അഭിനയിക്കാന്‍ തുടങ്ങി. ഇരയ്ക്ക് ചേലാകര്‍മ്മം നടത്തിയെന്ന് അറിഞ്ഞില്ലെന്നും, ഇതില്‍ ഞെട്ടല്‍ ഉണ്ടെന്ന നിലയിലുമായിരുന്നു
Full Story
  17-02-2024
രണ്ട് ഉപതെരഞ്ഞെടുപ്പുകളില്‍ തോല്‍വി ഏറ്റുവാങ്ങി ടോറികള്‍; അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ 'ഗതിമാറ്റം' വേണമെന്ന് ഋഷി സുനാകിനോട് ആവശ്യപ്പെട്ട് ടോറി എംപിമാര്‍

 ലണ്ടൻ : അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ എന്തെങ്കിലും പ്രതീക്ഷ ലഭിക്കാന്‍ അടിയന്തര 'ഗതിമാറ്റം' വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് ടോറി എംപിമാര്‍. രണ്ട് ഉപതെരഞ്ഞെടുപ്പുകളില്‍ തോല്‍വി ഏറ്റുവാങ്ങിയതോടെയാണ് ഋഷി സുനാകിന് മുന്നറിയിപ്പ് ലഭിക്കുന്നത്.


 

നോര്‍ത്താന്‍ഡ്‌സിലെ വെല്ലിംഗ്ബറോയിലും, ഗ്ലോസ്റ്ററിലെ കിംഗ്‌സ്‌വുഡിലുമാണ് റിഫോം പാര്‍ട്ടി വോട്ട് പിടിച്ചതോടെ ടോറികള്‍ക്ക് തിരിച്ചടി നേരിട്ടത്. മനം തകര്‍ന്നിരിക്കുന്ന ടോറികള്‍ക്ക് നികുതി വെട്ടിക്കുറച്ചും, ഇമിഗ്രേഷനില്‍ നിയന്ത്രണം തിരിച്ചുപിടിച്ചും പോരാടാനുള്ള വീര്യം കൈമാറണമെന്നാണ് സുനാകിനോട് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

 

ഉപതെരഞ്ഞെടുപ്പുകള്‍ വെളിപ്പെടുത്തി യാഥാര്‍ത്ഥ്യവുമായി
Full Story
  17-02-2024
ഫ്രീസര്‍ ലോറിയ്ക്ക് അകത്ത് തണുത്ത് വിറങ്ങലിച്ച് ആറ് കുടിയേറ്റക്കാര്‍; ഫ്രാന്‍സില്‍ നിന്നും ചാനല്‍ ഫെറി കടന്നെത്തിയ ലോറിയുടെ അകത്ത് നടത്തിയ പരിശോധന ജീവന്‍ രക്ഷിച്ചു

 ലണ്ടൻ :ഫ്രാന്‍സില്‍ നിന്നും ചാനല്‍ ഫെറി കടന്നെത്തിയ ഫ്രീസല്‍ ലോറിയുടെ അകത്ത് നടത്തിയ പരിശോധനയില്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍. തണുത്ത് വിറങ്ങലിച്ച നിലയില്‍ ആറ് കുടിയേറ്റക്കാരെയാണ് ഇതിനുള്ളില്‍ കണ്ടെത്തിയത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഈസ്റ്റ് സസെക്‌സ് ന്യൂഹാവനില്‍ നിന്നും സംഭവങ്ങളുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. രാവിലെ 9.40 മുതലാണ് പോലീസ് സംഭവസ്ഥലത്ത് എത്തുന്നത്. അറസ്റ്റിലായ ഒരാള്‍ യുകെയിലേക്ക് അനധികൃതമായി പ്രവേശിക്കുന്നതിന് സൗകര്യം ചെയ്ത് നല്‍കിയതിനും, രണ്ടാമത്തെ വ്യക്തിയെ യുകെയിലേക്ക് അനധികൃതമായി പ്രവേശിപ്പിച്ചതിനുമാണ് അറസ്റ്റ് ചെയ്തതെന്ന് സസെക്‌സ് പോലീസ് വ്യക്തമാക്കി.

ഫ്രീസര്‍ ലോറിയില്‍ നിരവധി ആളുകളെ ന്യൂഹാവന്‍ ബീച്ചിലൂടെ
Full Story
  17-02-2024
ഹാരി രാജകുമാരന്റെ യുകെ സന്ദർശനം പുതിയ അഭിമുഖങ്ങള്‍ക്കുള്ള കണ്ടന്റ് കണ്ടെത്താന്‍; പിതാവിന്റെ സുഖാന്വേഷണമല്ല സന്ദർശനലക്ഷ്യമല്ലെന്നു റിപ്പോർട്ടുകൾ

 ലണ്ടൻ :ഹാരി രാജകുമാരന്റെ കഴിഞ്ഞ ആഴ്ചത്തെ യുകെ സന്ദർശനം വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ചാള്‍സ് രാജാവിന് ക്യാന്‍സര്‍ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ക്ഷേമാന്വേഷണവുമായി ഹാരി പറന്നെത്തിയത്. പിതാവിനോടുള്ള സ്‌നേഹം പ്രകടമാക്കാന്‍ രാജകുമാരന്‍ നടത്തിയ നീക്കങ്ങളെ വിമര്‍ശിക്കാന്‍ കഴിയാതെ ബ്രിട്ടീഷ് മാധ്യമങ്ങളും കുഴപ്പത്തിലായി.


എന്നാല്‍ ഇപ്പോഴിതാ അതിനൊരു മാറ്റം വന്നിരിക്കുന്നു. രോഗബാധിതനായ പിതാവിനെ കാണാന്‍ എത്തിയത് സ്‌നേഹം കൊണ്ടല്ല, മറിച്ച് ടിവിയില്‍ സംസാരിക്കുമ്പോള്‍ എന്തെങ്കിലും വിഷയം ലഭിക്കാന്‍ വേണ്ടിയാണെന്ന് അന്തപ്പുരത്തില്‍ നിന്നുള്ള വാദങ്ങള്‍ അടിസ്ഥാനമാക്കിയാണ് വാര്‍ത്തകള്‍ വരുന്നത്. ഹാരി 'നാണമില്ലാതെ' വീട്ടിലേക്ക് വന്നത് അഭിമുഖങ്ങള്‍ക്കുള്ള വിഷയം
Full Story
  16-02-2024
ബ്രിട്ടീഷ് റെയിൽവേയിൽ വനിതാ ജീവനക്കാർക്ക് നേരെ ലൈംഗികാതിക്രമം

 ബ്രിട്ടീഷ് റെയില്‍വെ സേവനങ്ങളില്‍ സ്ത്രീ ജീവനക്കാര്‍ക്ക് നേരെ ലൈംഗിക അതിക്രമങ്ങള്‍ അരങ്ങേറുന്നതായി റിപ്പോര്‍ട്ട്. ട്രെയിന്‍ ഡ്രൈവര്‍മാരുടെ യൂണിയനായ അസ്ലെഫാണ് റെയില്‍വെയിലെ സംഘടിതമായ സംസ്‌കാരത്തെ കുറിച്ച് രഹസ്യ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഈ റിപ്പോര്‍ട്ട് സണ്‍ പത്രത്തിന് ചോര്‍ന്ന് കിട്ടിയതോടെയാണ് ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍ പരസ്യമാകുന്നത്. 


ജോലിക്ക് പുറമെ ബ്രാഞ്ച് യോഗങ്ങളിലും, യൂണിയന്‍ പരിപാടികളിലും വരെ ലൈംഗിക അതിക്രമത്തിന് ഇരകളാകുന്നുവെന്നാണ് കാല്‍ശതമാനം വനിതാ യൂണിയന്‍ അംഗങ്ങള്‍ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. ചുരുങ്ങിയത് നാല് പേരാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പുരുഷ സഹജീവനക്കാരുടെ ബലാത്സംഗത്തിന് ഇരയായെന്ന്

Full Story
  16-02-2024
യുകെയില്‍ നിന്നും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് സന്തോഷവാര്‍ത്ത, 10 ലക്ഷത്തിന്റെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

ലണ്ടന്‍: യുകെയില്‍ വിദേശ പഠനം ചെലവേറിയതാണെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമല്ല. പലപ്പോഴും പഠന ചെലവ് കണ്ടെത്താന്‍ വലിയ തുക തന്നെ ആളുകള്‍ വായ്പയെടുക്കാറുണ്ട്. എന്നാല്‍ അധികം പണം മുടക്കാതെ തന്നെ വിദേശ പഠനമെന്ന മോഹം സാധ്യമായാലോ? സ്‌കോളര്‍ഷിപ്പുകളിലൂടെ പഠനചെലവ് കണ്ടെത്താന്‍ അവസരമൊരുക്കുകയാണ് ബ്രിട്ടീഷ് കൗണ്‍സില്‍.ഗ്രേറ്റ് സ്‌കോളര്‍ഷിപ്പ് 2024' എന്ന സ്‌കോളര്‍ഷിപ്പിന് കീഴില്‍ ഇന്ത്യക്കാര്‍ക്ക് 10.41 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പാണ് ബ്രിട്ടീഷ് കൗണ്‍സില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സ്‌കോള്‍ഷിപ്പിനെ കുറിച്ച് വിശദമായി അറിയാം. വിദ്യാഭ്യാസ അവസരങ്ങള്‍ക്കും സാംസ്‌കാരിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും വേണ്ടിയുടെ യുകെയുടെ അന്താരാഷ്ട്ര സംഘടനയാണ്

Full Story
[538][539][540][541][542]
 
-->




 
Close Window