|
|
|
|
|
| പരീക്ഷ ഫലം മോശമായാലും പണം നല്‍കിയാല്‍ യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം ലഭിക്കും |
ലണ്ടന്‍: മോശം പരീക്ഷാ ഫലങ്ങള്‍ നേടിയ വിദേശ വിദ്യാര്‍ത്ഥികളെ പിന്‍വാതില്‍ വഴി തങ്ങളുടെ സ്ഥാപനങ്ങളിലേക്ക് പ്രവേശിപ്പിക്കാന്‍ യുകെയിലെ ചില ഉന്നത യൂണിവേഴ്സിറ്റികള്‍ ഇടനിലക്കാര്‍ക്ക് പണം വാഗ്ദാനം ചെയ്യുന്നതായി റിപ്പോര്‍ട്ട്. വിദേശ വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന ഉയര്‍ന്ന ഫീസ് മാത്രം ലക്ഷ്യമിട്ടാണ് മാര്‍ക്കിന്റെ ഗുണനിലവാരം പോലും നോക്കാതെ ഈ വിധത്തില്‍ പിന്‍വാതില്‍ പ്രവേശനം അനുവദിക്കുന്നതെന്നാണ് ആരോപണം. ജിസിഎസ്ഇ-യില്‍ സി-ലെവലിന് തുല്യമായ മാര്‍ക്ക് വാങ്ങിയാലും വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പണം കൊടുത്ത് ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് പ്രവേശിക്കാന്‍ കഴിയുമെന്നാണ് റസല്‍ ഗ്രൂപ്പ് യൂണിവേഴ്സിറ്റി പ്രതിനിധികളുടെ അണ്ടര്‍കവര്‍ റിപ്പോര്‍ട്ടിംഗ് |
|
Full Story
|
|
|
|
|
|
|
| ഈ വാരാന്ത്യത്തില്‍ എം 25 പാത 12 മണിക്കൂര്‍ അടച്ചിടും, വന്‍ ഗതാഗതക്കുരുക്കിന് സാധ്യത |
ലണ്ടന്‍: എം 25 ഈ വാരാന്ത്യത്തില്‍ വീണ്ടും അടച്ചിടും. പുതിയ ഫൂട്ട് ബ്രിഡ്ജിന്റെ പണി അവസാന ഘട്ടത്തിലേക്ക് കടന്നതോടെയാണിത്. വൈസ്ലി ഇന്റര്‍ചേഞ്ചിന് സമീപമാണ് പണി നടക്കുന്നത്. രാത്രി 12 മണിക്കൂറോളമാകും മോട്ടോര്‍വേയുടെ ചില ഭാഗങ്ങള്‍ അടക്കുക. ഹൈവേയുടെ ഇരു വശങ്ങളില്‍ നിന്നുമുള്ള വാഹന ഗതാഗതത്തേയും ഇത് ബാധിക്കും. ആന്റ്‌ക്ലോക്ക്വൈസ് ദിശയില്‍ പോകുന്ന കാറുകള്‍ക്കായിരിക്കും ദീര്‍ഘദൂരം വഴി മാറിപ്പോകേണ്ടി വരിക. നാഷണല്‍ ഹൈവേസ് ഒരു ബദല്‍ റോഡ് തയ്യാറാക്കിയിട്ടുണ്ടെങ്കിലും അത് യാത്രയില്‍ 15 മിനിറ്റ് സമയം കൂടുതലെടുക്കും. ശനിയാഴ്ച്ച (ജനുവരി 27) രാത്രി 9 മണിമുതല്‍ ഞായറാഴ്ച്ച (ജനുവരി 28 ) രാവിലെ 9 മണിവരെ ആയിരിക്കും ക്യാര്യേജ് വേ അടച്ചിടുക. തന്മൂലം ആന്റിക്ലോക്ക് വൈസ് ദിശയില്‍ ജംഗ്ഷന്‍ 10 |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ അഞ്ചാം പനി നിയന്ത്രണാതീതമാകുന്നതായി റിപ്പോര്‍ട്ട് |
ലണ്ടന്‍: അതിവേഗത്തില്‍ പടര്‍ന്നുപിടിക്കുന്ന അഞ്ചാംപനിക്ക് എതിരായി ശക്തമായ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പൊതുഗതാഗത സംവിധാനങ്ങളും, തിരക്കേറിയ ഇടങ്ങളും ഒഴിവാക്കി രോഗവ്യാപനം തടയാന്‍ സഹായിക്കണമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. കുട്ടികളില്‍ അഞ്ചാംപനി കേസുകള്‍ വന്‍തോതില്‍ വര്‍ദ്ധിച്ചതോടെ നിയന്ത്രിച്ച് നിര്‍ത്താനുള്ള ശ്രമങ്ങളിലാണ് ആരോഗ്യ വകുപ്പ് അധികൃതര്‍. എംഎംആര്‍ വാക്സിന്‍ കൂടുതലായി നല്‍കാനും ശ്രമങ്ങള്‍ ഊര്‍ജ്ജിതമാണ്. അഞ്ചാംപനി വന്‍തോതില്‍ വ്യാപനമുള്ള രോഗമാണെന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ & ട്രോപ്പിക്കല്‍ മെഡിസിനിലെ പ്രൊഫ. ബീറ്റ് കാംപ്മാന്‍ പറയുന്നു. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ മറ്റുള്ളവര്‍ക്ക് രോഗം |
|
Full Story
|
|
|
|
|
|
|
| മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ താഴുമ്പോഴും പ്രയോജനം കിട്ടാതെ ലക്ഷങ്ങള്‍ |
ലണ്ടന്‍: മോര്‍ട്ട്ഗേജ് നിരക്കുകള്‍ താഴുകയാണ്. ബാര്‍ക്ലേസ്, ഹാലിഫാക്സ്, എച്ച്എസ്ബിസി, നേഷന്‍വൈഡ് എന്നിങ്ങനെ പ്രധാന ലെന്‍ഡര്‍മാരെല്ലാം അടുത്തിടെ നിരക്കുകള്‍ കുറയ്ക്കാന്‍ തയ്യാറായിരുന്നു. 4 ശതമാനത്തില്‍ താഴെയുള്ള ഡീലുകളും ഇപ്പോള്‍ ലഭ്യമാണ്. എന്നിട്ടും ലക്ഷക്കണക്കിന് ആളുകള്‍ക്ക് ബില്‍ വര്‍ദ്ധനയാണ് നേരിടേണ്ടി വരുന്നത്. കഴിഞ്ഞ ജൂണ്‍ മുതലുള്ള നിരക്ക് പ്രകാരം മോര്‍ട്ട്ഗേജ് നിരക്കുകള്‍ താഴ്ന്ന നിലയിലാണ്. ഇത് ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് നല്ല വാര്‍ത്തയുമാണ്. നേഷന്‍വൈഡ് ഈയാഴ്ച റേറ്റുകള്‍ 3.84 ശതമാനത്തിലേക്ക് വരെ താഴ്ത്തിയിരുന്നു. ശരാശരി രണ്ട് വര്‍ഷത്തെ നിരക്കുകള്‍ 5-56 ശതമാനത്തിലാണെന്ന് കണക്കുകള്‍ പറയുന്നു. അഞ്ച് വര്‍ഷത്തേത് 5.18 ശതമാനവുമാണ്. |
|
Full Story
|
|
|
|
|
|
|
| ഇന്ത്യന്‍ വംശജ ഉള്‍പ്പെടെ മൂന്നു പേരെ കൊലപ്പെടുത്തിയ പ്രതിക്ക് ആശുപത്രിയില്‍ സുഖവാസം |
ലണ്ടന്‍: ഇന്ത്യന്‍ വംശജയായ കൗമാരക്കാരി ഗ്രേസ് ഒ'മാലി കുമാറിനെയും, മറ്റ് രണ്ട് പേരെയും കൊലപ്പെടുത്തിയ പ്രതിക്ക് വിധിച്ച ശിക്ഷ പുനഃപ്പരിശോധിക്കുന്നു. ട്രിപ്പിള്‍ കൊലപാതകം നടത്തിയ പ്രതിക്ക് ആശുപത്രി വാസം വിധിച്ച നടപടിയാണ് യുകെ അറ്റോണി ജനറല്‍ റിവ്യൂ ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം നോട്ടിംഗ്ഹാമില്‍ നടന്ന കൊലപാതകങ്ങളില്‍ ശിക്ഷാവിധി വളരെ മയപ്പെട്ട് പോയെന്ന പരാതി ലഭിച്ചതോടെയാണ് പുനഃപ്പരിശോധന. ഗിനിയ-ബിസൗ-പോര്‍ച്ചുഗീസ് പൗരനായ വാള്‍ഡോ കാലോകെയിന് അതീവ സുരക്ഷാ ആശുപത്രിയില്‍ അനിശ്ചിതകാല തടങ്കലാണ് നോട്ടിംഗ്ഹാം ക്രൗണ്‍ കോടതി വിധിച്ചത്. നാല് സൈക്യാട്രിക് റിപ്പോര്‍ട്ടുകളാണ് 32-കാരനായ കൊലയാളിക്ക് പാരാനോയ്ഡ് ഷീസോഫ്രെനിയ ബാധിച്ചിട്ടുള്ളതായി സ്ഥിരീകരിച്ചത്.
Full Story
|
|
|
|
|
|
|
| ലണ്ടന്‍ ലൈഫ് കോസ്റ്റ്‌ലി ആയി: ലണ്ടനില്‍ നിന്ന് ഏറെ അകലെ പോലും കുറഞ്ഞ വാടക ഒരു ലക്ഷം രൂപയ്ക്കു മുകളില്‍ |
|
ലണ്ടനില്‍ നിന്ന് ഏറെ അകലെയുള്ള പ്രദേശങ്ങളില്‍ പോലും വീടു വാടക 1280 പൗണ്ട്.റെക്കോര്‍ഡ് വാടകയാണ് ബ്രിട്ടനിലെ വാടക്കാര്‍ക്ക് ഓരോ മാസവും എണ്ണിക്കൊടുക്കേണ്ടി വരുന്നതെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്നതിന്റെ പരമോന്നതിയിലേക്ക് ഈ നിരക്കുകള്‍ എത്തിക്കഴിഞ്ഞെന്നാണ് റൈറ്റ്മൂവ് വ്യക്തമാക്കുന്നത്. ഓരോ മാസവും താങ്ങാന്‍ കഴിയുന്ന നിരക്കിന്റെ പരമോന്നതിയിലാണ് വാടക നിരക്കുകളെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
വിപണിയിലെത്തുന്ന പുതിയ പ്രോപ്പര്‍ട്ടികള്‍ക്കായി ചോദിക്കുന്ന ശരാശരി വാടക നിരക്കുകളാണ് പ്രതിമാസം 1280 പൗണ്ട് എന്ന റെക്കോര്‍ഡ് തൊട്ടിരിക്കുന്നത്. തലസ്ഥാനത്തിന് പുറത്തുള്ള ഇടങ്ങളിലാണ് ഈ അവസ്ഥയെന്ന് റൈറ്റ്മൂവ് പറയുന്നു. ചോദിക്കുന്ന വാടക തുടര്‍ച്ചയായി 16-ാം |
|
Full Story
|
|
|
|
|
|
|
| ബീഫിനെച്ചൊല്ലിയുള്ള തര്‍ക്കം യുകെ-കാനഡ ബന്ധത്തില്‍ വിള്ളല്‍ സൃഷ്ടിക്കുന്നു |
ലണ്ടന്‍: യുകെയും കാനഡയുമായി ഏകദേശം രണ്ടു വര്‍ഷത്തോളമായി നടന്നുവന്നിരുന്ന വ്യാപാര ചര്‍ച്ചകള്‍ നിര്‍ത്തിവച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ബ്രെക്‌സിറ്റിന് മുമ്പ് യുകെ യൂറോപ്യന്‍ യൂണിയന്‍ അംഗമായിരുന്നപ്പോള്‍ നിലവില്‍ നിന്നിരുന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ രണ്ട് രാജ്യങ്ങള്‍ തമ്മില്‍ വ്യാപാരം നടത്തി വന്നിരുന്നത്. കാനഡയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ബീഫിലെ ഹോര്‍മോണിന്റെ അളവിനെ ചൊല്ലിയുള്ള തര്‍ക്കമാണ് നിലവില്‍ വ്യാപാര കരാര്‍ ചര്‍ച്ചകള്‍ നിര്‍ത്തിവയ്ക്കാന്‍ കാരണമായിരിക്കുന്നത്. എന്നാല്‍ പുതിയ വ്യാപാര കരാര്‍ നിലവില്‍ വരാത്തതില്‍ രണ്ടു രാജ്യങ്ങളിലെ വിവിധ മേഖലകളില്‍ പെട്ട കമ്പനികള്‍ കടുത്ത അസന്തുഷ്ടിയിലാണ്.
Full Story
|
|
|
|
|
|
|
| യുകെയില്‍ പ്രതിവര്‍ഷം തെളിക്കാതെ പോകുന്ന കേസുകളുടെ എണ്ണം രണ്ടു മില്യണ്‍ |
ലണ്ടന്‍: കേസുകള്‍ അന്വേഷിച്ച് പ്രതികളെ പിടികൂടി നീതിന്യായ വ്യവസ്ഥയ്ക്ക് മുന്നിലെത്തിച്ച് ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കുന്ന ജോലി ചെയ്യേണ്ടവരാണ് പോലീസ് സേന. പക്ഷെ ആ പണി ചെയ്യാന്‍ അവര്‍ മറന്നാല്‍ ഒരു നാട്ടില്‍ അനീതി പടരും. ബ്രിട്ടന്റെ സ്ഥിതിയും മറിച്ചല്ലെന്നാണ് ഹോം ഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒരു വര്‍ഷത്തില്‍ രണ്ട് മില്ല്യണിലേറെ കുറ്റകൃത്യങ്ങളാണ് തെളിയിക്കപ്പെടാതെ പോകുന്നതെന്നാണ് ഞെട്ടിക്കുന്ന കണക്കുകള്‍. കൂടാതെ ബ്രിട്ടനില്‍ കത്തി കുറ്റകൃത്യങ്ങള്‍ കുതിച്ചുയരുന്നുവെന്നും കണക്കുകള്‍ തെളിയിക്കുന്നു. പ്രതിയെ തിരിച്ചറിയാന്‍ പോലും കഴിയാതെ 2.3 മില്ല്യണ്‍ ക്രിമിനല്‍ അന്വേഷണങ്ങളാണ് പോലീസ് വെച്ച് അവസാനിപ്പിക്കുന്നതെന്ന് ഹോം ഓഫീസ് ഡാറ്റ |
|
Full Story
|
|
|
|
| |