Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ താഴുമ്പോഴും പ്രയോജനം കിട്ടാതെ ലക്ഷങ്ങള്‍
reporter

ലണ്ടന്‍: മോര്‍ട്ട്ഗേജ് നിരക്കുകള്‍ താഴുകയാണ്. ബാര്‍ക്ലേസ്, ഹാലിഫാക്സ്, എച്ച്എസ്ബിസി, നേഷന്‍വൈഡ് എന്നിങ്ങനെ പ്രധാന ലെന്‍ഡര്‍മാരെല്ലാം അടുത്തിടെ നിരക്കുകള്‍ കുറയ്ക്കാന്‍ തയ്യാറായിരുന്നു. 4 ശതമാനത്തില്‍ താഴെയുള്ള ഡീലുകളും ഇപ്പോള്‍ ലഭ്യമാണ്. എന്നിട്ടും ലക്ഷക്കണക്കിന് ആളുകള്‍ക്ക് ബില്‍ വര്‍ദ്ധനയാണ് നേരിടേണ്ടി വരുന്നത്. കഴിഞ്ഞ ജൂണ്‍ മുതലുള്ള നിരക്ക് പ്രകാരം മോര്‍ട്ട്ഗേജ് നിരക്കുകള്‍ താഴ്ന്ന നിലയിലാണ്. ഇത് ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് നല്ല വാര്‍ത്തയുമാണ്. നേഷന്‍വൈഡ് ഈയാഴ്ച റേറ്റുകള്‍ 3.84 ശതമാനത്തിലേക്ക് വരെ താഴ്ത്തിയിരുന്നു. ശരാശരി രണ്ട് വര്‍ഷത്തെ നിരക്കുകള്‍ 5-56 ശതമാനത്തിലാണെന്ന് കണക്കുകള്‍ പറയുന്നു. അഞ്ച് വര്‍ഷത്തേത് 5.18 ശതമാനവുമാണ്. എന്നിരുന്നാലും ഈ വര്‍ഷം മോര്‍ട്ട്ഗേജ് നിരക്കുകള്‍ കാര്യമായ തോതില്‍ ഇടിഞ്ഞ് താഴില്ലെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബേസ് റേറ്റ് ഈ വര്‍ഷം അവസാനത്തോടെ താഴ്ത്തുമെന്ന പ്രതീക്ഷയിലാണ് വിപണിയുടെ നീക്കങ്ങള്‍. നിലവില്‍ 5.25 ശതമാനത്തിലാണ് ബേസ് റേറ്റ്.

ആഗോള പ്രശ്നങ്ങള്‍, ബജറ്റ്, തെരഞ്ഞെടുപ്പ് എന്നിവ ഒത്തുചേരുമ്പോള്‍ ഏത് വിധത്തിലാണ് പ്രതികരണം ഉണ്ടാകുകയെന്ന് പ്രവചിക്കാന്‍ കഴിയില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. ശരാശരി മോര്‍ട്ട്ഗേജുകള്‍ 5 ശതമാനത്തിന് മുകളില്‍ നിലനില്‍ക്കുന്നതിനാല്‍ റീമോര്‍ട്ട്ഗേജ് ചെയ്യുന്നവര്‍ക്കാണ് ഞെട്ടിക്കുന്ന ബില്ലുകള്‍ നേരിടേണ്ടി വരിക. ഏകദേശം 1.5 മില്ല്യണ്‍ ഭവനഉടമകളുടെ ഫിക്സഡ് ഡീലുകളാണ് 2024-ല്‍ അവസാനിക്കുന്നത്. ഇതോടെ പുതിയ മോര്‍ട്ട്ഗേജ് കരസ്ഥമാക്കേണ്ടി വരുന്ന കുടുംബങ്ങള്‍ക്ക് ചുരുങ്ങിയത് 1800 പൗണ്ട് വരെ കുതിച്ചുചാട്ടമാണ് നേരിടേണ്ടി വരിക.

 
Other News in this category

 
 




 
Close Window