|
|
|
|
|
| ബ്രിട്ടനിലെ വാടക വീടുകളില്‍ കഴിയുന്നവര്‍ ദാരിദ്ര്യത്തിലേക്ക് |
ലണ്ടന്‍: വാടക നല്‍കാന്‍ മാത്രമായി ജോലി ചെയ്യുന്ന അവസ്ഥ. ബ്രിട്ടനിലെ വാടക നിരക്കുകള്‍ കുതിച്ചുയര്‍ന്നതോടെ രാജ്യത്ത് വാടകയ്ക്ക് താമസിക്കുന്ന ജനങ്ങളുടെ അവസ്ഥ ഏതാണ്ട് ഇപ്രകാരമാണ്. ജോലി ചെയ്യുന്ന പണത്തിന്റെ നല്ലൊരു ശതമാനവും വാടകയ്ക്ക് പോയാല്‍ ഭക്ഷണവും, അവശ്യ കാര്യങ്ങളും നടക്കുന്നത് പോലും ബുദ്ധിമുട്ടായി മാറുന്ന കാലം വിദൂരമല്ല. റെക്കോര്‍ഡ് വാടകയാണ് ബ്രിട്ടനിലെ വാടക്കാര്‍ക്ക് ഓരോ മാസവും എണ്ണിക്കൊടുക്കേണ്ടി വരുന്നതെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്നതിന്റെ പരമോന്നതിയിലേക്ക് ഈ നിരക്കുകള്‍ എത്തിക്കഴിഞ്ഞെന്നാണ് റൈറ്റ്മൂവ് വ്യക്തമാക്കുന്നത്. ഓരോ മാസവും താങ്ങാന്‍ കഴിയുന്ന നിരക്കിന്റെ പരമോന്നതിയിലാണ് വാടക നിരക്കുകളെന്ന് |
|
Full Story
|
|
|
|
|
|
|
| രണ്ടു വര്‍ഷത്തിനകം കുടല്‍ ക്യാന്‍സറിന് വാക്‌സിന്‍ ലഭ്യമാകും, ട്രയല്‍സ് ആരംഭിച്ചു |
ലണ്ടന്‍: കുടലിലെ ക്യാന്‍സറിന് ആദ്യത്തെ വാക്സിന്‍ ലഭ്യമാകാന്‍ ഇനി രണ്ട് വര്‍ഷം കൂടി കാത്തിരുന്നാല്‍ മതിയെന്ന് ശാസ്ത്രജ്ഞര്‍. സര്‍ജറി ആവശ്യമായി വരുന്ന ഇത്തരം ക്യാന്‍സറിന് വാക്സിന്‍ നല്‍കി ഒതുക്കാന്‍ കഴിയുന്ന വിധത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. റോയല്‍ സറെ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റാണ് ലോകത്തില്‍ ആദ്യമായി ഈ വാക്സിന്‍ പരീക്ഷണം ആരംഭിച്ചിരിക്കുന്നത്. യുകെയിലും, ഓസ്ട്രേലിയയിലുമുള്ള രോഗികള്‍ക്കാണ് പരീക്ഷണ അടിസ്ഥാനത്തില്‍ വാക്സിന്‍ നല്‍കുന്നത്. രണ്ട് ആഴ്ച വ്യത്യാസത്തില്‍ മൂന്ന് ഡോസുകളായി നല്‍കുന്ന വാക്സിന്‍ പ്രതിരോധ ശേഷിയെ പോരാടാന്‍ പരിശീലിപ്പിച്ച്, ക്യാന്‍സറിനെ ചുരുക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നത്.
|
|
Full Story
|
|
|
|
|
|
|
| മൂന്നു മണിക്കൂര്‍ ആംബുലന്‍സിനായി കാത്തിരുന്നു, പ്രായമായ രോഗിയുടെ അവസ്ഥ മോശമായതോടെ സ്വയം വാഹനമോടിച്ച് രോഗിയെ ആശുപത്രിയിലെത്തിച്ച് ജിപി |
ലണ്ടന്‍: ആംബുലന്‍സ് കിട്ടാതെ വന്നതോടെ മരിച്ച് കൊണ്ടിരിക്കുന്ന പ്രായമായ രോഗിയെ സ്വയം എ&ഇയില്‍ എത്തിച്ച് ഡോക്ടര്‍. മൂന്ന് മണിക്കൂറോളം ആംബുലന്‍സിനായി കാത്തിരുന്ന ശേഷമാണ് മറ്റ് വഴികളില്ലാതെ ജിപി സ്വയം രോഗിയുമായി ഡ്രൈവ് ചെയ്ത് ആശുപത്രിയിലെത്തിയത്. ദുരവസ്ഥയുടെ വീഡിയോ ജിപി ചിത്രീകരിച്ച് പുറത്തുവിട്ടു. വില്‍മ്സ്ലോ ഹെല്‍ത്ത് സെന്ററിലെ ജിപിയാണ് പ്രായമായ രോഗിയുടെ അവസ്ഥ മോശമായതോടെ ഡ്രൈവ് ചെയ്തത്. അടിയന്തരമായി ലഭിക്കേണ്ട ആംബുലന്‍സ് വളരെയേറെ വൈകിയതോടെയാണ് ഇവര്‍ക്ക് സ്വയം ആംബുലന്‍സായി മാറേണ്ടി വന്നത്.
30 മിനിറ്റിനകം ആംബുലന്‍സ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ലോക്കല്‍ ക്ലിനിക്കിലെ ഡോക്ടര്‍മാര്‍ കാത്തിരുന്നത്. ബ്രിട്ടനിലെ |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ കുട്ടികള്‍ക്കിടയില്‍ അഞ്ചാം പനി പടര്‍ന്നു പിടിക്കുന്നു |
ലണ്ടന്‍: യുകെയില്‍ കുട്ടികള്‍ക്കിടയില്‍ അഞ്ചാം പനി പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ട്. കുട്ടികള്‍ക്ക് പ്രതിരോധ വാക്‌സിന്‍ എടുക്കാത്ത മാതാപിതാക്കള്‍ എത്രയും വേഗം ഇതെടുക്കണമെന്ന് ദേശീയ ആരോഗ്യസുരക്ഷാ ഏജന്‍സിയായ യുകെഎച്ച്എസ്എ അറിയിച്ചു. സമീപ മാസങ്ങളില്‍ വെസ്റ്റ് മിഡ്ലാന്‍ഡില്‍ 200-ലധികം കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതില്‍ കൂടുതലും ബര്‍മിംഗ്ഹാമിലാണ്. ഇംഗ്ലണ്ടില്‍ ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍, നോട്ടിംഗ്ഹാം എന്നീ നഗരങ്ങളിലും അഞ്ചാംപനി അതിവേഗം പടരുന്നു. ഇതുമൂലം അഞ്ചാംപനി പടര്‍ന്നുപിടിക്കുന്നതിനെ യുകെഎച്ച്എസ്എ ഇപ്പോള്‍ ഒരു നാഷണല്‍ ഇന്‍സിഡന്റ് ആയി പ്രഖ്യാപിച്ചിട്ടുണ്ട്.
യുകെയില്‍ സമീപവര്‍ഷങ്ങളില്‍ |
|
Full Story
|
|
|
|
|
|
|
| നോര്‍വിച്ചിലെ കൂട്ടമരണം: പെണ്‍കുട്ടികളെയും യുവതിയെയും കുത്തിക്കൊന്ന ശേഷം പിതാവ് സ്വയം കഴുത്തറുത്തതെന്ന് റിപ്പോര്‍ട്ട് |
ലണ്ടന്‍: നോര്‍വിച്ചില്‍ ഒരു പുരുഷനും ഒരു സ്ത്രീയും രണ്ട് പെണ്‍കുട്ടികളും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം മൂന്നു പേരെ കൊലപ്പെടുത്തിയശേഷം പുരുഷന്‍ ആത്മഹത്യ ചെയ്തതാണെന്ന് അന്വേഷണോദ്യോഗസ്ഥര്‍ . പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമായിരുന്നു സ്ഥിരീകരണം. ഇതില്‍ 36 കാരിയായ യുവതിയും രണ്ടു കുട്ടികളും കൊല്ലപ്പെട്ടതാണെന്നും അവരെ കൊന്നതിനു ശേഷം പുരുഷന്‍ സ്വയം സ്വയം കഴുത്തറുത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നുമാണ് പോലീസ് പറയുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച ലഭിച്ച ഒരു ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് കോസ്റ്റെസ്സെയിലെ അലന്‍ ബെഡ്‌ഫോര്‍ഡ് ക്രസന്റിലുള്ള ഒരു വീട്ടിലെത്തിയ പോലീസ് കണ്ടത് നാലുപേര്‍ മരിച്ചു കിടക്കുന്നതായിരുന്നു. ബര്‍ട്ട്‌ലോമീ എന്ന 45 |
|
Full Story
|
|
|
|
|
|
|
| ഏപ്രില്‍ മുതല്‍ 30 കൗണ്‍സിലുകള്‍ ടാക്‌സ് വര്‍ധിപ്പിക്കും, ശരാശരി 100 പൗണ്ട് വരെ വര്‍ധിക്കാന്‍ സാധ്യത |
ലണ്ടന്‍: ഇംഗ്ലണ്ടിലെ മിക്ക കൗണ്‍സിലുകളും സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സാഹചര്യത്തില്‍ 30 ല്‍ അധികം കൗണ്‍സിലുകള്‍ വരുന്ന ഏപ്രില്‍ മാസത്തോടെ നികുതിയില്‍ 5 ശതമാനത്തിന്റെ വര്‍ദ്ധനവ് വരുത്തുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഒരു ശരാശരി ബാന്‍ഡ് ഡി വീടിന് 100 പൗണ്ട് വരെ നികുതി വര്‍ദ്ധിക്കും. കൗണ്‍സില്‍ ടാക്‌സ് ശരാശരി 2,100 പൗണ്ട് ആകും. ടെലെഗ്രാഫ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനോടകം തന്നെ ചെറിയൊരു വിഭാഗം കൗണ്‍സിലുകള്‍ പാപ്പരായി കഴിഞ്ഞിരിക്കുന്നു. തങ്ങളുടെ സേവനങ്ങള്‍ തുടര്‍ന്ന് കൊണ്ടു പോകുന്നതിനായി അവര്‍ 10 ശതമാനം വരെ അവരുടെ ലെവിവര്‍ദ്ധിപ്പിക്കുവാനാണ് തയ്യാറാകുന്നത്. പ്രതിസന്ധി പരിഹരിച്ച്, പ്രായമായവര്‍ക്കും കുട്ടികള്‍ക്കുമുള്ള |
|
Full Story
|
|
|
|
|
|
|
| നോട്ടിംഗ്ഹാം തെരുവില്‍ ഇന്ത്യന്‍ വംശജ ഉള്‍പ്പെടെ മൂന്നു പേരുടെ ജീവനെടുത്ത പ്രതിയെ പിടികൂടാനുള്ള അവസരം പോലീസ് പാഴാക്കി |
ലണ്ടന്‍: നോട്ടിംഗ്ഹാം തെരുവില്‍ മൂന്ന് പേരുടെ ജീവനെടുത്ത കൊലയാളിയെ പിടികൂടാനുള്ള അവസരങ്ങള്‍ നഷ്ടമാക്കിയെന്ന് സമ്മതിച്ച് പോലീസ്. ആറ് തവണയാണ് ആയുധധാരിയെ പിടികൂടാനുള്ള സാധ്യതകള്‍ പോലീസ് ഉപയോഗപ്പെടുത്താതെ പോയത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ പാരാനോയ്ഡ് ഷീസോഫ്രെനിയ ബാധിച്ച വാള്‍ഡോ കാലോകെയിന്‍ ഇന്ത്യന്‍ വംശജ ഗ്രേസ് ഒ'മാലി കുമാര്‍, ബാര്‍ണാബേ വെബ്ബര്‍, എന്നിവര്‍ക്ക് പുറമെ ഇയാന്‍ കോട്സ് എന്ന വ്യക്തിയുടെയും ജീവനെടുക്കുകയായിരുന്നു. കോട്സിന്റെ വാന്‍ അടിച്ചുമാറ്റിയ അക്രമി ഇത് കാല്‍നടക്കാര്‍ക്ക് നേരെ ഇടിച്ചുകയറ്റി. മൂന്ന് നരഹത്യാ കുറ്റങ്ങളാണ് കാലോകെയിന്‍ ഇപ്പോള്‍ സമ്മതിച്ചിരിക്കുന്നത്. കൂടാതെ കാല്‍നടക്കാരെ വാന്‍ ഇടിച്ചുകയറ്റി വധിക്കാന്‍ ശ്രമിച്ച കേസുകളിലും |
|
Full Story
|
|
|
|
|
|
|
| രോഗികളെ ഉപദ്രവിക്കുകയും രേഖകളില്‍ കൃത്രിമം കാണിക്കുകയും ചെയ്ത മുപ്പത്തിയൊന്നിലധികം എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍ |
ലണ്ടന്‍: രോഗികളെ ഉപദ്രവിക്കുകയും രേഖകളില്‍ കൃത്രിമം കാട്ടുകയും ചെയ്ത 31 ലധികം ജീവനക്കാരെ എന്‍എച്ച് എസ് ആശുപത്രിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഒരേ ആശുപത്രിയില്‍ നിന്ന് തന്നെ ഇത്രയധികം ജീവനക്കാര്‍ക്ക് എതിരെ ഒറ്റയടിക്ക് നടപടി സ്വീകരിക്കുന്നത് അപൂര്‍വ്വമാണ്. ഇതില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. നോട്ടിംഗ് ഹാം ഷെയറിലെ ഹൈബറി ഹോസ്പിറ്റലിലെ ജീവനക്കാരാണ് നടപടി നേരിട്ടത്. ഗുരുതരമായ പെരുമാറ്റ ദൂഷ്യത്തെ കുറിച്ച് ലഭിച്ച പരാതികളെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന്റെ ഫലമായാണ് ഇത്രയും ജീവനക്കാര്‍ നടപടി നേരിട്ടത്. ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗത്തിലെ രോഗികളാണ് ക്രൂരമായ പീഡനത്തിന് വിധേയരായത്.
Full Story
|
|
|
|
| |