Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
ബീഫിനെച്ചൊല്ലിയുള്ള തര്‍ക്കം യുകെ-കാനഡ ബന്ധത്തില്‍ വിള്ളല്‍ സൃഷ്ടിക്കുന്നു
reporter

ലണ്ടന്‍: യുകെയും കാനഡയുമായി ഏകദേശം രണ്ടു വര്‍ഷത്തോളമായി നടന്നുവന്നിരുന്ന വ്യാപാര ചര്‍ച്ചകള്‍ നിര്‍ത്തിവച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ബ്രെക്‌സിറ്റിന് മുമ്പ് യുകെ യൂറോപ്യന്‍ യൂണിയന്‍ അംഗമായിരുന്നപ്പോള്‍ നിലവില്‍ നിന്നിരുന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ രണ്ട് രാജ്യങ്ങള്‍ തമ്മില്‍ വ്യാപാരം നടത്തി വന്നിരുന്നത്. കാനഡയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ബീഫിലെ ഹോര്‍മോണിന്റെ അളവിനെ ചൊല്ലിയുള്ള തര്‍ക്കമാണ് നിലവില്‍ വ്യാപാര കരാര്‍ ചര്‍ച്ചകള്‍ നിര്‍ത്തിവയ്ക്കാന്‍ കാരണമായിരിക്കുന്നത്. എന്നാല്‍ പുതിയ വ്യാപാര കരാര്‍ നിലവില്‍ വരാത്തതില്‍ രണ്ടു രാജ്യങ്ങളിലെ വിവിധ മേഖലകളില്‍ പെട്ട കമ്പനികള്‍ കടുത്ത അസന്തുഷ്ടിയിലാണ്.

കരാര്‍ നിലവില്‍ വന്നില്ലെങ്കില്‍ ഇറക്കുമതി നികുതി കൂടാതെ കാറുകളും മറ്റും കാനഡയില്‍ വില്‍ക്കാന്‍ യുകെയിലെ നിര്‍മ്മാതാക്കള്‍ക്ക് ഇനി കഴിയില്ല. 2021ല്‍ ബ്രെക്‌സിറ്റിനു ശേഷം ഒരു വ്യാപാര പങ്കാളികളുമായി ചര്‍ച്ചകള്‍ യുകെ ഔദ്യോഗികമായി ഉപേക്ഷിക്കുന്നത് ആദ്യമായാണ് . ഏപ്രില്‍ ആദ്യം മുതല്‍ കനേഡിയന്‍ വിപണിയില്‍ വില്‍ക്കാന്‍ ഇനി ബ്രിട്ടീഷ് കമ്പനികള്‍ കൂടുതല്‍ ഇറക്കുമതി നികുതികള്‍ നല്‍കേണ്ടതായി വരും. ചര്‍ച്ചകള്‍ നിര്‍ത്തിവച്ചതില്‍ നിരാശയുണ്ടെന്നും അത് യുകെ ബിസിനസ് സെക്രട്ടറി കെമി ബാസേനോക്കിനെ അറിയിച്ചിട്ടുണ്ടെന്നും കാനഡയിലെ ട്രേഡ് മിനിസ്റ്ററുടെ വക്താവ് പറഞ്ഞു.

 
Other News in this category

 
 




 
Close Window