Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
ബ്രിട്ടീഷ് കൊട്ടാരത്തിലെ വില്യം രാജകുമാരന്റെ ഭാര്യ ആശുപത്രിയില്‍: ശസ്ത്രക്രിയ കഴിഞ്ഞു: ആശങ്ക വേണ്ടെന്ന് കൊട്ടാരം വക്താവ്
Text By: Team ukmalayalampathram
വെയില്‍സ് രാജകുമാരി കെയ്റ്റ് മിഡില്‍ട്ടണ്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വിധേയയായെന്ന് റിപ്പോര്‍ട്ട്. 42 വയസ്സുള്ള രാജകുമാരിയെ അഡ്മിറ്റ് ചെയ്തത് ലണ്ടനിലെ ക്ലിനിക്കിലാണ്. വയറിനാണ് ശസ്ത്രക്രിയ നടത്തിയതെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശസ്ത്രക്രിയ കഴിഞ്ഞ് വില്യം രാജകുമാരന്റെ പത്‌നി
വിന്‍ഡ്സര്‍ ഗ്രേറ്റ് പാര്‍ക്കിലെ അഡ്ലെയ്ഡ് കോട്ടേജില്‍ മടങ്ങിയെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 'വെയില്‍സ് രാജകുമാരി ഓപ്പറേഷന് ശേഷം ആരോഗ്യം വീണ്ടെടുക്കാന്‍ വിന്‍ഡ്സറിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. സ്ഥിതിയില്‍ നല്ല പുരോഗതിയുണ്ട്. ലണ്ടന്‍ ക്ലിനിക്കിലെ നഴ്സിംഗ് സ്റ്റാഫ് ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ പരിചരണത്തിന് നന്ദി അറിയിക്കുന്നു', കെന്‍സിംഗ്ടണ്‍ കൊട്ടാര വക്താവ് പറഞ്ഞു. ഈസ്റ്റര്‍ വരെയെങ്കിലും രാജകുമാരി ഔദ്യോഗിക ഡ്യൂട്ടികളില്‍ നിന്നും വിട്ടുനില്‍ക്കാനാണ് സാധ്യത.

ഭര്‍ത്താവ് വില്ല്യമും, മൂന്ന് കുട്ടികളും കെയ്റ്റിന് അരികിലുണ്ട്. എത്രയും വേഗം പൊതുമുഖത്ത് മടങ്ങിയെത്താന്‍ തന്നെയാണ് കെയ്റ്റ് ആഗ്രഹിക്കുന്നതെങ്കിലും സാധാരണ നില വീണ്ടെടുക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നാണ് കരുതുന്നത്. അത്യാവശ്യ ജോലികള്‍ ബെഡില്‍ നിന്ന് തന്നെ തുടരും. പബ്ലിക് ഡ്യൂട്ടികളിലേക്കുള്ള തിരിച്ചുവരവ് മെഡിക്കല്‍ ഉപദേശങ്ങളെ ആസ്പദമാക്കിയാകും നല്‍കുകയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വില്ല്യം രാജകുമാരന്‍ രക്ഷാകര്‍ത്താവിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ട് ഔദ്യോഗിക ഡ്യൂട്ടികളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. കെയ്റ്റിന്റെ അവസ്ഥ ഭേദമാകുന്നത് വരെ പൊതുപരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കാനാണ് തീരുമാനം.
 
Other News in this category

 
 




 
Close Window