Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
രാഷ്ട്രീയ വിചാരം
  07-07-2023
അഴിമതിയാണ് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ പ്രത്യയശാസ്ത്രമെന്ന് നരേന്ദ്രമോദി
അഴിമതിക്ക് കോണ്‍ഗ്രസ് ഗ്യാരണ്ടിയാണെങ്കില്‍, അഴിമതിക്കെതിരെയുള്ള നടപടിക്ക് താനൊരു ഗ്യാരണ്ടിയാണെന്നും മോദി പറഞ്ഞു.
ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പൂരിലെ സയന്‍സ് കോളജ് ഗ്രൗണ്ടില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിന്റെ ജീവനാഡി അഴിമതിയാണ്, അതില്ലാതെ കോണ്‍ഗ്രസിന് ശ്വസിക്കാന്‍ പോലും കഴിയില്ല. ഛത്തീസ്ഗഡ് കോണ്‍ഗ്രസിന്റെ എടിഎമ്മായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഡിലെ അഴിമതി നിറഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാര്‍ ദുര്‍ഭരണത്തിന്റെ മാതൃകയായി മാറിയെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അതിനെ വേരോടെ പിഴുതെറിയാന്‍ ജനങ്ങള്‍ തീരുമാനിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങളെക്കുറിച്ചും മോദി
Full Story
  25-06-2023
നരേന്ദ്ര മോദിക്ക് രാജ്യത്തെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് നൈല്‍' നല്‍കി ആദരിച്ച് ഈജിപ്ത് സര്‍ക്കാര്‍
ഈജിപ്തില്‍ സന്ദര്‍ശനത്തിന് എത്തിയ നരേന്ദ്ര മോദിക്ക് രാജ്യത്തെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് നൈല്‍' നല്‍കി ആദരിച്ച് ഈജിപ്ത് സര്‍ക്കാര്‍. പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സിസിയാണ് നരേന്ദ്ര മോദിക്ക് ബഹുമതി നല്‍കിയത്.
അല്‍-സീസിയുമായി മോദി നടത്തിയ കൂടിക്കാഴ്ച്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണമായിരുന്നു പ്രധാന അജണ്ട. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കാനുള്ള കരാറിലും ഇരു നേതാക്കളും ഒപ്പുവെച്ചു.
കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയില്‍ നരേന്ദ്ര മോദിക്കു ലഭിക്കുന്ന പതിമൂന്നാമത്തെ പരമോന്നത ബഹുമതിയാണിത്. ഇതിനു മുമ്പ് മോദിയെ പരമോന്നത ബഹുമതി നല്‍കി ആദരിച്ച രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

പാപുവ ന്യൂ ഗിനിയ, ഫിജി, പലാവു, യുഎസ്, ബഹ്‌റൈന്‍, മാലദ്വീപ്, റഷ്യ, യുഎഇ, പലസ്തീന്‍,
Full Story
  24-06-2023
രാഹുല്‍ ഇനിയെങ്കിലും വിവാഹം കഴിക്കണം; സോണിയയെ ഇങ്ങനെ വിഷമിപ്പിക്കല്ലേ - നേരില്‍ കണ്ടപ്പോള്‍ ലാലു പ്രസാദ് യാദവിന്റെ ഉപദേശം
53കാരനായ രാഹുല്‍ ഗാന്ധിയോട് ലാലുപ്രസാദ് യാദവിന്റെ തമാശ. രാഹുല്‍ വിവാഹം കഴിക്കണം, ലാലു പറഞ്ഞു. പാട്‌നയില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഈ സംഭവമുണ്ടായത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കല്ല്യാണം കഴിക്കണമെന്ന് ആര്‍ജെഡി പ്രസിഡന്റ് ലാലു പ്രസാദ് യാദവ് ഉപദേശിച്ചത് വലിയ വാര്‍ത്തായി.

നിങ്ങള്‍ എന്തുകൊണ്ടാണ് വിവാഹം കഴിക്കാന്‍ തയ്യാറാകാത്തത്. ഇക്കാര്യത്തില്‍ സോണിയ ഗാന്ധിയെ ഏറെ വിഷമിപ്പിക്കുന്നുണ്ട്. അവരെ ഇങ്ങനെ വിഷമിപ്പിക്കല്ലേ... ഞങ്ങളുടെ ഉപദേശവും രാഹുല്‍ കേള്‍ക്കുന്നില്ല. രാഹുലിന്റെ വിവാഹ ഘോഷയാത്രയില്‍ പ?ങ്കെടുക്കാന്‍ ഞങ്ങള്‍ക്ക് വലിയ ആഗ്രഹമുണ്ട്. ഇത്തരത്തിലായിരുന്നു ലാലു പ്രസാദ് യാദവിന്റെ വാക്കുകള്‍.

രാഹുല്‍ ?ഗാന്ധിയുടെ നേതൃത്വത്തില്‍
Full Story
  24-06-2023
ജാമ്യം കിട്ടിയ അബ്ദുള്‍ നാസര്‍ മഅദനി തിങ്കളാഴ്ച കേരളത്തിലെത്തും; അനുമതി 12 ദിവസത്തെ സന്ദര്‍ശനത്തിന്
ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ച പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി തിങ്കളാഴ്ച കേരളത്തിലെത്തും. 12 ദിവസത്തെ സന്ദര്‍ശനത്തിനാണ് കേരളത്തിലേക്ക് വരാന്‍ മഅദനിക്ക് അനുമതി ലഭിച്ചത്. തിങ്കളാഴ്ച വൈകിട്ട് ബംഗളൂരുവില്‍ നിന്നുള്ള വിമാനത്തിലാണ് മഅദനിയുടെ യാത്ര. കൊല്ലത്തുള്ള പിതാവിനെ കണ്ട ശേഷം ജൂലൈ ഏഴിനാകും മടക്കം. (Abdul Nasser Madani can stay in Kerala for 12 days)

രോഗബാധിതനായ പിതാവിനെ കാണാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി മഅദനി സുപ്രിംകോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് സുപ്രിം കോടതി അദ്ദേഹത്തിന് കേരളത്തിലേക്ക് പോകാന്‍ അനുമതി നല്‍കിയത്. കര്‍ശനമായ ജാമ്യവ്യവസ്ഥകള്‍ പാലിക്കണമെന്ന് കോടതി അറിയിച്ചിരുന്നു. കര്‍ണാടക പൊലീസിന്റെ സാന്നിധ്യത്തിലായിരിക്കണം മഅദനി കേരളത്തിലേക്ക് വരേണ്ടത്. എന്നാല്‍ മഅദനിയെ കേരളത്തിലേക്ക് കൊണ്ടുവരാന്‍
Full Story
  20-06-2023
ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് ആരോപണം: നിഖില്‍ തോമസിനെ എസ്എഫ്‌ഐ പ്രാഥമിക അംഗത്വത്തില്‍ നിന്നു പുറത്താക്കി
വ്യാജ ഡിഗ്രി വിവാദത്തില്‍ ആരോപണവിധേയനായ കായംകുളം മുന്‍ ഏരിയാ സെക്രട്ടറി നിഖില്‍ തോമസിനെ എസ്എഫ്‌ഐ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കി. നിഖില്‍ തോമസിന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ആക്ഷേപം ഉയര്‍ന്നുവന്ന ഘട്ടത്തില്‍ തന്നെ എസ്.എഫ്.ഐയുടെ മുഴുവന്‍ ഘടകങ്ങളില്‍നിന്നും അദ്ദേഹത്തെ മാറ്റി നിര്‍ത്തിയിരുന്നു. തുടര്‍ന്ന് അദ്ദേഹത്തോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ സംഘടനയെ പൂര്‍ണമായും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് നിഖില്‍ വിശദീകരണം നല്‍കിയതെന്ന് നേതൃത്വം വ്യക്തമാക്കി.

നിഖില്‍ തോമസ് നല്‍കിയ സര്‍ട്ടിഫിക്കറ്റുകളില്‍ കേരള യൂണിവേഴ്‌സിറ്റിയുടെ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റിനെ സംബന്ധിച്ചു മാത്രമാണ് എന്തെങ്കിലും പരിശോധന നടത്തുവാനുള്ള സാധ്യത
Full Story
  14-06-2023
വൈദ്യുത മന്ത്രിയെ കേന്ദ്ര ഏജന്‍സി അറസ്റ്റ് ചെയ്ത ഉടനെ തമിഴ്‌നാട് മുഖ്യമന്ത്രി സിബിഐയുടെ പ്രത്യേക അധികാരം എടുത്തു കളഞ്ഞു
സിബിഐ അന്വേഷണത്തിനുള്ള പൊതുസമ്മതപത്രം തമിഴ്നാട് സര്‍ക്കാര്‍ പിന്‍വലിച്ചു. ഇനി മുതല്‍ അന്വേഷണം നടത്തുന്നതിന് മുമ്പ് സിബിഐ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വാങ്ങണം. ചില പ്രത്യേകതരം കേസുകള്‍ക്ക് നല്‍കിയ പൊതു അനുമതി പിന്‍വലിക്കുകയാണെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ബംഗാള്‍, രാജസ്ഥാന്‍, കേരളം, മിസോറാം, പഞ്ചാബ്, തെലങ്കാന തുടങ്ങി വിവിധ സംസ്ഥാനങ്ങള്‍ സമാനമായ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന കേസില്‍ ഇഡി അറസ്റ്റ് ചെയ്ത തമിഴ്‌നാട് വൈദ്യുതി - എക്‌സൈസ് മന്ത്രി വി.സെന്തില്‍ ബാലാജിയെ റിമാന്‍ഡ് ചെയ്തതിനു പിന്നാലെയാണ് സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരുകളെ ഭീഷണിപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി
Full Story
  09-05-2023
സാഹചര്യങ്ങളുടെ സമ്മര്‍ദം ശക്തമായിരുന്നു: കോണ്‍ഗ്രസ് പ്രസിഡന്റായി പ്രതീക്ഷിച്ചത്ര മുന്നേറാന്‍ കഴിഞ്ഞില്ല: കെ. സുധാകരന്‍
കെപിസിസി പ്രസിഡണ്ടെന്ന നിലയില്‍ പ്രതീക്ഷിച്ചത്ര മുന്നേറാന്‍ കഴിഞ്ഞിട്ടില്ലെന്ന് കെ സുധാകരന്‍. മനഃപൂര്‍വമല്ല, സാഹചര്യങ്ങളുടെ സമ്മര്‍ദമാണ് അതിനുകാരണമെന്നും പുനഃസംഘടന പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് വലിയ പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി ദ്വിദിന ലീഡേഴ്സ് മീറ്റിലാണ് സുധാകരന്റെ തുറന്നുപറച്ചില്‍.

സംസ്ഥാന രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായി രണ്ടുതവണ കോണ്‍ഗ്രസ് പ്രതിപക്ഷത്തിരിക്കേണ്ടി വന്ന സാഹചര്യത്തിലാണ് പ്രവര്‍ത്തകരുടെ മനോവീര്യം വീണ്ടെടുക്കാന്‍ കെ സുധാകരനെ കെപിസിസി അധ്യക്ഷന്‍ ആക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുത്തത്. പാര്‍ട്ടിയില്‍ കേഡര്‍ സംവിധാനം നടപ്പിലാക്കുമെന്നും പുനഃസംഘടന വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും കോണ്‍ഗ്രസ് വേദികളില്‍ ആവര്‍ത്തിച്ച കെപിസിസി അധ്യക്ഷന് പക്ഷേ
Full Story
  09-05-2023
പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറസ്റ്റില്‍: ഇസ്ലാമാബാദ് ഹൈക്കോടതിക്ക് സമീപത്തു വച്ചാണ് അറസ്റ്റ് ചെയ്തത്
അറസ്റ്റിനെത്തുടര്‍ന്ന് ഹൈക്കോടതിക്ക് സമീപം നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഇമ്രാന്‍ ഖാന്റെ പ്രതിഷേധിക്കാന്‍ പിടിഐ (Pakistan Tehreek-e-Insaf) ആഹ്വാനം ചെയ്തു. ഇതേത്തുടര്‍ന്ന് ഇസ്ലാമാബാദില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

അല്‍ ഖാദിര്‍ ട്രസ്റ്റ് കേസുമായി ബന്ധപ്പെട്ടാണ് പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാനെ അറസ്റ്റുചെയ്തതെന്നാണ് സൂചന. കേസില്‍ ഹാജരാകാന്‍ നിരവധി തവണ സമന്‍സ് അയച്ചിട്ടും ഇമ്രാന്‍ ഹാജരായിരുന്നില്ല. വിവിധ കോടതികളിലായി 120ലധികം കേസുകളാണ് ഇമ്രാന്‍ ഖാനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബുധനാഴ്ച എന്‍എബി കോടതിയില്‍ അദ്ദേഹത്തെ ഹാജരാക്കുമെന്നാണ് സൂചന.

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ഐജിപി) ഇസ്ലാമാബാദ് ഡോ അക്ബര്‍
Full Story
[8][9][10][11][12]
 
-->




 
Close Window