Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 07th May 2024
രാഷ്ട്രീയ വിചാരം
  03-02-2023
വികസന യാത്രയ്ക്ക് വേഗം കൂട്ടും; കൂടുതല്‍ ഉത്തേജനം നല്‍കും - ബജറ്റിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ കുറിപ്പ്
കേന്ദ്ര സര്‍ക്കാര്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിബന്ധങ്ങളെ ക്രിയാത്മകമായി മറികടന്ന് സംസ്ഥാനത്തെ വികസന പാതയിലൂടെ മുന്നോട്ടു നയിക്കുന്നതിനുള്ള ശക്തമായ ഇടപെടലാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച രണ്ടക്കത്തിലെത്തിയത് സുശക്തമായ മുന്നേറ്റം സൂചിപ്പിക്കുന്നതാണ്. 2012നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്കാണ് നമ്മുടേത്. നമ്മുടെ കാര്‍ഷിക - വ്യവസായ മേഖലകള്‍ പുത്തനുണര്‍വിന്റെ പടവുകളിലാണ്. ഈ വികസന യാത്രയ്ക്ക് വേഗം കൂട്ടുകയും കൂടുതല്‍ ഉത്തേജനം നല്‍കുകയും ചെയ്യുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
Full Story
  03-02-2023
സര്‍ക്കാര്‍ നടത്തുന്നതു നികുതിക്കൊള്ള: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി
ബജറ്റ് പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് വി.ഡി. സതീശന്‍. ധനപ്രതിസന്ധിയുടെ പേരില്‍ സര്‍ക്കാര്‍ നികുതിക്കൊള്ള നടത്തുന്നതായി സതീശന്‍ കുറ്റപ്പെടുത്തി. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ ജനത്തെ കൂടുതല്‍ പ്രയാസത്തിലാക്കി പെട്രോളിനും ഡീസലിനും സെസ് പിരിക്കുന്നു.

നികുതി വര്‍ധനക്കെതിരെ യുഡിഎഫ് പ്രത്യക്ഷസമരത്തിന് ഇറങ്ങുമെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി. യാതൊരു പഠനത്തിന്റെ അടിസ്ഥാനവുമില്ലാത്തയുള്ള നികുതി വര്‍ദ്ധനവാണ് ബജറ്റിലുണ്ടായത്. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വര്‍ധിപ്പിക്കാതെയാണ് സെസ് ഏര്‍പ്പെടുത്തുന്നത്. ബജറ്റിലെ പ്രഖ്യാപനങ്ങള്‍ക്ക് യാതൊരു പ്രസക്തിയുമില്ല. പല പ്രഖ്യാപനങ്ങളും ഈ ബജറ്റിലും ആവര്‍ത്തിക്കപ്പെട്ടെന്ന് സതീശന്‍
Full Story
  30-01-2023
വാഴക്കുല വിവാദം: ചിന്താ ജെറോമിനെ മനഃപൂര്‍വം വേട്ടയാടുകയാണെന്ന് സിപിഎം നേതാവ് ഇ.പി ജയരാജന്‍
പിഎച്ച്ഡി നേടാനായി സമര്‍പ്പിച്ച പ്രബന്ധത്തിലെ തെറ്റ് വിവാദത്തില്‍ സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമിനെ മനഃപൂര്‍വം വേട്ടയാടുകയാണെന്ന് സിപിഎം നേതാവ് ഇ.പി നേതാവ്. യുവജനകമ്മീഷന്റെ അഭിനന്ദനീയമായ പ്രവര്‍ത്തനങ്ങള്‍ കണ്ട് സാമൂഹ്യ രാഷ്ട്രീയ സാസംസ്‌കാരിക രംഗത്ത് നടത്തുന്ന ഇടപെടലുകള്‍ കണ്ട് അസഹിഷ്ണരായ ആളുകള്‍ ചിന്ത ജെറോമിനെ വ്യക്തിഹത്യ നടത്തുകയാണെന്ന് ജയരാജന്‍ പറഞ്ഞു.

യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണിന്റെ ശമ്പളം നിശ്ചയിക്കുന്നതും ആനുകൂല്യങ്ങള്‍ തീരുമാനിക്കുന്നതും ചിന്തയല്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വളര്‍ന്നുവരുന്ന നേതൃത്വത്തെ മാനസീകമായി തളര്‍ത്തി ഇല്ലാതാക്കി കളയാമെന്നത് ഒരു കോണ്‍ഗ്രസ് അജണ്ടയാണെന്ന് അദ്ദേഹം
Full Story
  24-01-2023
ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്നു ഡിവൈഎഫ്‌ഐ; തടയുമെന്ന് ബിജെപി: പാലക്കാടും തിരുവനന്തപുരത്തും സംഘര്‍ഷം
ബിബിസി തയ്യാറാക്കിയ ഡോക്യുമെന്ററി 'ഇന്ത്യ: ദി ക്വസ്റ്റ്യന്‍' സംസ്ഥാന വ്യാപകമായി പ്രദര്‍ശിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ. സംഘര്‍ഷം ഉണ്ടാക്കുകയില്ല ലക്ഷ്യം. ജനാധിപത്യ സമൂഹമെന്ന നിലയില്‍ ആശയ സംവാദത്തിന് അവകാശമുണ്ടെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.
അതേസമയം,
സംസ്ഥാനത്ത് ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം തടയുമെന്ന് ബിജെപി. തീക്കൊള്ളികൊണ്ട് തല ചൊറിയുന്നെന്ന് ബിജെപി നേതാവ് എംടി രമേശ് പറഞ്ഞു.. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ഡിവൈഎഫ്‌ഐയുടെയും എസ്എഫ്‌ഐയുടെയും നിലപാടെന്ന് എംടി രമേശ് കുറ്റപ്പെടുത്തി. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരെ കാണുകയായിരുന്നു അദ്ദേഹം.
ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ തിരുവനന്തപുരത്തും വയനാട്ടിലും
Full Story
  13-01-2023
വീടുകളിലെ വാട്ടര്‍ ബില്‍ കൂട്ടാന്‍ തീരുമാനം: വാട്ടര്‍ അതോറിറ്റി 2391 കോടി നഷ്ടത്തിലെന്നു വിശദീകരണം
വെള്ളക്കരം ഒരു ലിറ്ററിന് ഒരു പൈസ കൂട്ടാന്‍ ജല വകുപ്പിന് ഇടതു മുന്നണി അനുവാദം നല്‍കി. വാട്ടര്‍ അതോറിറ്റി 2391 കോടി നഷ്ടത്തില്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് തീരുമാനം. ബിപിഎല്ലുകാര്‍ക്ക് വെള്ളക്കരം വര്‍ധനവ് ബാധകമല്ല. ജലവിഭവ മന്ത്രിയുടെ ശുപാര്‍ശ യോഗം അംഗീകരിക്കുകയായിരുന്നു.


ജല അതോറിറ്റിയുടെ കടം കാരണം പ്രവര്‍ത്തനങ്ങള്‍ നടത്താനോ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാനോ കഴിയാത്ത സ്ഥിതിയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ പറഞ്ഞു. ജല അതോറിറ്റിയെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഈ തീരുമാനത്തിലൂടെ കഴിയും. കുടിശിക കൊടുത്തില്ലെങ്കില്‍ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകുമെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു.

വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തില്‍ താന്‍
Full Story
  04-01-2023
ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു: സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി
ആറ് മാസത്തെ ഇടവേളക്ക് ശേഷം ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വൈകിട്ട് നാലിന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഭരണഘടനയെ അധിക്ഷേപിച്ച് പ്രസംഗിച്ചതിന്റെ പേരില്‍ ആറ് മാസം മുമ്പാണ് അദ്ദേഹം മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചത്.

കഴിഞ്ഞവര്‍ഷം ജുലായ് 6ന് പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗത്തില്‍ ഭരണഘടനയെ അധിക്ഷേപിക്കുന്ന പരാമര്‍ശമുണ്ടായെന്ന പരാതിയിലായിരുന്നു സജി ചെറിയാന്റെ രാജി. കെ കെ രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെത്തുടര്‍ന്ന് 2018 ല്‍ ചെങ്ങന്നൂരില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ആദ്യമായി സജി ചെറിയാന്‍
Full Story
  03-01-2023
ഭരണഘടനയെ അവഹേളിച്ച പ്രസംഗം: സജി ചെറിയാന്‍ വീണ്ടും മന്ത്രിയാകുന്നതിന് എതിരേ കോടതിയില്‍ ഹര്‍ജി
ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയെന്ന സജി ചെറിയാനെതിരായ കേസിലെ പരാതിക്കാരനായ അഭിഭാഷകന്‍ തിരുവല്ല കോടതിയില്‍ തടസ ഹര്‍ജി നല്‍കി. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെ തീരുമാനം ഉണ്ടാകും വരെ സജി ചെറിയാനെതിരെ തിരുവല്ല കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളരുതെന്ന് ചൂണ്ടിക്കാട്ടിയാണ് തടസ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇന്നു രാവിലെ 11മണിയോടെയായിരുന്നു കൊച്ചി സ്വദേശിയായി അഭിഭാഷകന്‍ ഹര്‍ജി നല്‍കിയത്.

ഹര്‍ജി നാളെ പരിഗണിക്കും. അതേസമയം നാളെ വൈകുന്നേരം സജി ചെറിയാന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ ശുപാര്‍ശ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകരിച്ചതിന് പിന്നാലെയാണ് സത്യപ്രതിജ്ഞയ്ക്ക്
Full Story
  29-12-2022
ചന്ദനക്കുറി തൊടുന്നവര്‍ വിശ്വാസികളാണ്: അവരെ ഉള്‍ക്കൊള്ളിക്കുന്ന നിലപാടാണ് പാര്‍ട്ടിയുടേത് - സിപിഎം സംസ്ഥാന സെക്രട്ടറി
ചന്ദനക്കുറി തൊടുന്നവര്‍ വിശ്വാസികളെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. അവരെ ഉള്‍ക്കൊള്ളിക്കുന്ന നിലപാടാണ് പാര്‍ട്ടിക്കുള്ളത്. വിശ്വാസികള്‍ വര്‍ഗീയവാദികളല്ല, വര്‍ഗീയവാദികള്‍ക്ക് വിശ്വാസവുമില്ല.


പല കോണ്‍ഗ്രസ് നേതാക്കളുടെയും നിലപാട് മൃദുഹിന്ദുത്വമാണെന്നും എം.വി.ഗോവിന്ദന്‍. മൃദുഹിന്ദുത്വംകൊണ്ട് ബി.ജെ.പിയെ നേരിടാനാകില്ലെന്നും നേരിടാനാകില്ലെന്നും ഗോവിന്ദന്‍ കൊച്ചിയില്‍ പറഞ്ഞു. കോണ്‍ഗ്രസ് ബി.ജെ.പിയുടെ ബി ടീമാണ്. കോണ്‍ഗ്രസ് പിന്തുടരുന്നത് മൃദുഹിന്ദുത്വ സമീപനമാണ്. ഈ സമീപനം വെച്ചുകൊണ്ട് അവര്‍ക്ക് ബി.ജെ.പിയെ നേരിടാനാകില്ലെന്നും എം.വി.ഗോവിന്ദന്‍ വ്യക്തമാക്കി.

അതേസമയം കോണ്‍ഗ്രസ് അധികാരത്തില്‍ മടങ്ങി വരണമെങ്കില്‍ ഹിന്ദുക്കളുടെ പിന്തുണവേണമെന്ന എകെ ആന്റണിയുടെ പ്രസ്താവനയെ
Full Story
[13][14][15][16][17]
 
-->




 
Close Window