Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.0081 INR  1 EURO=109.7454 INR
ukmalayalampathram.com
Tue 21st Apr 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ഇന്ത്യയില്‍ പൗരത്വം കിട്ടുംമുന്‍പ് സോണിയാ ഗാന്ധിക്ക് ഇവിടെ വോട്ടുണ്ടായിരുന്നുവെന്ന് ആരോപിച്ച് ബിജെപി
Text By: UK Malayalam Pathram
സോണിയ ഗാന്ധിക്ക് എതിരെ ആരോപണവുമായി ബിജെപി. പൗരത്വം കിട്ടും മുന്‍പ് സോണിയ ഗാന്ധിക്ക് വോട്ട് ഉണ്ടായിരുന്നുവെന്ന് ബിജെപി. രേഖകള്‍ പുറത്തുവിട്ടാണ് ആരോപണം. ഇന്ത്യന്‍ പൗരത്വം കിട്ടുന്നത് 1983 എന്നാല്‍ 1980ലെ പട്ടികയില്‍ സോണിയയുടെ പേരുണ്ടെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ആരോപിച്ചു.

'ഇതൊരു തിരഞ്ഞെടുപ്പ് തട്ടിപ്പല്ലെങ്കില്‍ പിന്നെന്താണ്?'' എന്നും അദ്ദേഹം ചോദിച്ചു. 1968-ല്‍ രാജീവ് ഗാന്ധിയെ വിവാഹം കഴിച്ച സോണിയ ഗാന്ധിയുടെ പേര്, അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെ ഔദ്യോഗിക വസതിയില്‍ താമസിക്കുമ്പോള്‍ 1980ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ കൂട്ടിച്ചേര്‍ത്തതാണെന്നും മാളവ്യ ആരോപിച്ചു.
 
Other News in this category

 
 




 
Close Window