Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.4091 INR  1 EURO=108.4952 INR
ukmalayalampathram.com
Wed 08th Apr 2026
രാഷ്ട്രീയ വിചാരം
  29-05-2025
വി.ഡി സതീശന് നിഗൂഢ ലക്ഷ്യങ്ങളുണ്ടെന്ന് പി.വി അന്‍വര്‍
അന്‍വറിനെ ഒതുക്കുന്നതിലേക്ക് വി ഡി സതീശന്‍ തിരഞ്ഞെടുപ്പിനെ കൊണ്ടുപോകുകയാണെന്ന് പി വി അന്‍വര്‍ ആരോപിച്ചു. യുഡിഎഫ് ചെയര്‍മാന്റെ ഉദ്ദേശം പിണറായിയെ ഒതുക്കലോ അന്‍വറിനെ ഒതുക്കലോ എന്ന് സംശയിക്കുന്നുവെന്നും വി ഡി സതീശന് നിഗൂഢ ലക്ഷ്യങ്ങളുണ്ടെന്നും പി വി അന്‍വര്‍ പറഞ്ഞു. എന്തിനും തയ്യാറായി താന്‍ വന്നിട്ടും ഇപ്പോഴും പറയുന്നത് നയം വ്യക്തമാക്കാനാണ്. താന്‍ നയം വ്യക്തമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അന്‍വര്‍ പറഞ്ഞു.
'അന്‍വറിനെ ഒതുക്കുന്നതിലേക്ക് വി ഡി സതീശന്‍ തിരഞ്ഞെടുപ്പിനെ കൊണ്ടുപോകുകയാണ്. അത് അന്‍വറിനെ കൊല്ലാനാണ്. ഇങ്ങനെയൊരു നിലപാടിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ മാത്രമുള്ള പ്രശ്നങ്ങള്‍ ഞങ്ങള്‍ തമ്മിലില്ല'. അന്‍വറിന്റെ വാക്കുകള്‍ ഇങ്ങനെ. ചര്‍ച്ചകള്‍ നടത്തേണ്ടത് യുഡിഎഫ് ചെയര്‍മാനാണ്.
Full Story
  28-05-2025
ഇസ്രയേല്‍ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ യഹ്യ സിന്‍വാറിന്റെ സഹോദരന്‍ മുഹമ്മദ് സിന്‍വാറിനെ വധിച്ചെന്ന് ബെഞ്ചമിന്‍ നെതന്യാഹു
ഗസയിലെ ഹമാസ് നേതാവും 2023 ല്‍ ഇസ്രയേല്‍ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ യഹ്യ സിന്‍വാറിന്റെ സഹോദരനുമായ മുഹമ്മദ് സിന്‍വാറിനെ ഇസ്രയേല്‍ സൈന്യം വധിച്ചെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഈ മാസം 13 ന് തെക്കന്‍ ഗസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രണത്തിലാണ് മുഹമ്മദ് സിന്‍വാര്‍ കൊല്ലപ്പെട്ടതെന്ന് നെതന്യാഹു പാര്‍ലമെന്റ് പ്ലീനറി സെഷനില്‍ പറഞ്ഞു.
മെയ് 18 ന്, ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) തകര്‍ത്ത തുരങ്കത്തില്‍ മുഹമ്മദ് സിന്‍വാറിന്റെ മൃതദേഹം കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഖാന്‍ യൂനിസിലെ യൂറോപ്യന്‍ ആശുപത്രിയുടെ പരിസരത്ത് നടത്തിയ ആക്രമണത്തിലാണ് മുഹമ്മദ് സിന്‍വാര്‍ കൊല്ലപ്പെട്ടത്.

കഴിഞ്ഞ ഒക്ടോബറില്‍ തെക്കന്‍ ഗസയില്‍ ഇസ്രയേല്‍ നടത്തിയ സൈനിക ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മുന്‍
Full Story
  08-05-2025
കേരളത്തിലെ കോണ്‍ഗ്രസിന് പുതിയ പ്രസിഡന്റ്: കെ. സുധാകരന്‍ മാറി അടുത്ത അധ്യക്ഷന്‍
കെ. സുധാകരനെ മാറ്റി കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പുതിയ പ്രസിഡന്റായി സണ്ണി ജോസഫിനെ എഐസിസി പ്രഖ്യാപിച്ചു. സ്ഥാനമൊഴിയുന്ന കെ സുധാകരനെ പ്രവര്‍ത്തക സമിതി പ്രത്യേക ക്ഷണിതാവാക്കി.
നാടകീയമായ നീക്കങ്ങള്‍ക്കൊടുവില്‍ കെ സുധാകരനെ മാറ്റി കെപിസിസിയുടെ പുതിയ പ്രസിഡന്റായി സണ്ണി ജോസഫിനെ എഐസിസി പ്രഖ്യാപിച്ചു. സ്ഥാനമൊഴിയുന്ന കെ സുധാകരനെ പ്രവര്‍ത്തക സമിതി പ്രത്യേക ക്ഷണിതാവാക്കി.
കെപിസിസി അധ്യക്ഷനായി പരിഗണിക്കപ്പെട്ടിരുന്നവരില്‍ മുന്നിലായിരുന്ന ആന്റോ ആന്റണി എംപിയെ തഴഞ്ഞാണ് സണ്ണി ജോസഫിനെ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് പത്രക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.
Full Story
  11-04-2025
മെച്ചപ്പെട്ട രീതിയില്‍ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ വെള്ളാപ്പള്ളിക്ക് സാധിക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയന്‍
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്ന് ദശാബ്ദം എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ ഇരിക്കുക എന്നത് അപൂര്‍വതയുള്ള കാര്യമാണ്. സമൂഹത്തില്‍ അപൂര്‍വ്വം ചില വ്യക്തികള്‍ക്കാണ് ഇത്തരത്തിലുള്ള അവസരം ലഭിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒന്നിനൊന്നു മെച്ചപ്പെട്ട രീതിയില്‍ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ വെള്ളാപ്പള്ളിക്ക് സാധിക്കുന്നുവെന്ന് മുഖ്യമന്ത്രി പ്രശംസിച്ചു. ദൗര്‍ബല്യങ്ങള്‍ ഉണ്ടാക്കാതെ സംഘടനയെ വളര്‍ച്ചയിലേക്ക് നയിച്ചു. വെള്ളാപ്പള്ളിക്ക് നല്‍കുന്നത് ഉചിതമായ സ്വീകരണമാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. രണ്ട് സംഘടനകളുടെ നേതൃത്വമാണ് ഒരേ കാലത്ത് നിര്‍വ്വഹിച്ചത്. തുടര്‍ച്ചയായി വിശ്വാസം നേടിയെടുക്കാനും, നിലനിര്‍ത്തുവാനും
Full Story
  11-04-2025
പിണറായി വിജയന്‍ മൂന്നാം തവണയും അധികാരത്തില്‍ എത്തുമെന്ന് വെള്ളാപ്പള്ളി നടേശന്‍
സംസ്ഥാനത്തെ രാഷ്ട്രീയ കാലാവസ്ഥ ഇതാണ് വ്യക്തമാകുന്നതെന്നും ഭരണത്തുടര്‍ച്ച് ഉണ്ടാകാന്‍ എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. വെള്ളാപ്പള്ളി എസ്എന്‍ഡിപി നേതൃത്വത്തിലെത്തിയതിന്റെ മുപ്പതാം വാര്‍ഷികാഘോഷ വേദിയിലാണ് പ്രതികരണം.

എസ്എന്‍ഡിപി യോഗത്തോട് കരുണാപൂര്‍വ്വമായി നിലപാടാണ് പിണറായി സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരുമായിട്ടുള്ള ഇടപാടുകളില്‍ പല കുറവുകളും ഉണ്ടെന്നും അതെല്ലാം സ്വകാര്യമായി സംസാരിച്ച പരിഹാരം കാണാനാണ് ശ്രമിക്കാറെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശ്നങ്ങള്‍ പഠിക്കാനും ആത്മാര്‍ത്ഥമായ പരിഹാരം കാണാനും മുഖ്യമന്ത്രി ശ്രമിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Full Story
  08-04-2025
നരേന്ദ്രമോദിയുടെ ക്ഷണപ്രകാരം ദുബായ് കിരീടാവകാശി ഇന്ത്യയില്‍: സ്വീകരിച്ചത് കേന്ദ്രമന്ത്രി സുരേഷ് ഗോപി
ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും യുഎഇ പ്രതിരോധ മന്ത്രിയുമായ ഷേയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്ത്യയിലെത്തി. ഡല്‍ഹി വിമാനത്താവളത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി അദ്ദേഹത്തെ സ്വീകരിച്ചു. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് ഷേയ്ഖ് ഹംദാന്‍ ഇന്ത്യയിലെത്തിയത്. ഹംദാന്റെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശനമാണിത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ചാണ് ഷേയ്ഖ് ഹംദാന്‍ ഡല്‍ഹിയിലെത്തുന്നത്. സന്ദര്‍ശനത്തിന്റെ ആദ്യദിനം കിരീടാവകാശിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക വിരുന്നൊരുക്കും. വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കര്‍, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് എന്നിവരുമായി ഷേയ്ഖ് ഹംദാന്‍ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും.

പര്യടനത്തിന്റെ രണ്ടാം
Full Story
  03-04-2025
തൃശൂര്‍കാര്‍ക്ക് ഒരു തെറ്റുപറ്റി, ആ തെറ്റ് കേരളം വൈകാതെ തിരുത്തും: രാജ്യസഭയില്‍ ബിജെപിക്കെതിരേ ആഞ്ഞടിച്ച് ജോണ്‍ ബ്രിട്ടാസ്
രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാരിനും ബി ജെ പിക്കുമെതിരെ ആഞ്ഞടിച്ച് എം.പി ജോണ്‍ ബ്രിട്ടാസ്. 2014 ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രിയില്‍ ബിജെപി പറഞ്ഞു, വഖഫ് ഭൂമിയിന്മേല്‍ ഉള്ള കടന്നുകയറ്റം തടയുമെന്ന്.ഭരണഘടന ലംഘനമാണ് ബില്ലില്‍ ഉടനീളം.മതത്തിന്റെ പേരില്‍ വേര്‍തിരിക്കാനാണ് ബിജെപിയുടെ ശ്രമം.ഹോളി ആഘോഷ സമയത്ത് ഉത്തര്‍പ്രദേശിലെ മസ്ജിദുകള്‍ ടാര്‍പോളിന്‍ ഉപയോഗിച്ച് മറച്ചു.കേരളത്തില്‍ ആറ്റുകാല്‍ പൊങ്കാല സമയത്ത് മതങ്ങളുടെ ഒരുമ കേന്ദ്രം കാണണം. ഇതാണ് കേരളത്തിന്റെ സംസ്‌കാരം.ക്രിസ്ത്യാനികളുടെ പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്നവരുണ്ട്. പക്ഷേ ജബല്‍പൂരില്‍ കഴിഞ്ഞ ദിവസവും ക്രിസ്ത്യാനികള്‍ക്കെതിരെ ആക്രമണം നടന്നു.

എമ്പുരാനിലെ മുന്ന എന്ന കഥാപാത്രത്തെ ഇവിടെ ഈ സഭയില്‍ കാണാം. തൃശൂര്‍കാര്‍ക്ക് ഒരു തെറ്റുപറ്റി, ആ
Full Story
  02-04-2025
സിപിഐഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസിന് മധുരയില്‍ ആരംഭിച്ചു
സിപിഐഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസിന് മധുരയിലെ തമുക്കം സീതാറാം യെച്ചൂരി നഗറില്‍ ഇന്ന് പതാക ഉയരും. വെണ്‍മണി രക്തസാക്ഷികളുടെ സ്മാരക കുടീരത്തില്‍നിന്ന് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗം യു വാസുകിയുടെ നേതൃത്വത്തില്‍ കൊണ്ടുവരുന്ന പതാക കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ എ കെ പത്മനാഭന്‍ ഏറ്റുവാങ്ങും.

രാവിലെ എട്ടിന് ബുദ്ധദേബ് ഭട്ടാചാര്യ കവാടത്തില്‍ മുതിര്‍ന്ന നേതാവ് ബിമന്‍ ബസു പതാക ഉയര്‍ത്തും. രാവിലെ 10.30ന് കോടിയേരി ബാലകൃഷ്ണന്‍ സ്മാരക ഹാളില്‍ പൊളിറ്റ്ബ്യൂറോ കോ-ഓഡിനേറ്റര്‍ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. 800ലധികം പ്രതിനിധികള്‍ ആണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. മണിക് സര്‍ക്കാര്‍ അധ്യക്ഷനാകും. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐഎംഎല്‍ ജനറല്‍ സെക്രട്ടറി ദിപാങ്കര്‍
Full Story
[10][11][12][13][14]
 
-->




 
Close Window