Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
രാഷ്ട്രീയ വിചാരം
  04-05-2023
മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശ യാത്രയ്ക്ക്; 10 ദിവസത്തെ സന്ദര്‍ശത്തില്‍ അമേരിക്കയും ക്യൂബയും
അമേരിക്കന്‍ സന്ദര്‍ശനത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യൂബയും സന്ദര്‍ശിക്കും. അടുത്ത മാസമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും അമേരിക്കയും ക്യൂബയും സന്ദര്‍ശിക്കുന്നത്. ജൂണ്‍ എട്ട് മുതല്‍ 18 വരെയാണ് സന്ദര്‍ശനം. സംഘത്തില്‍ സ്പീക്കറും ധനമന്ത്രിയും ഉള്‍പ്പടെ 11 അംഗങ്ങളാണുള്ളത്. യുഎസില്‍ നടക്കുന്ന ലോക കേരള സഭയുടെ റീജണല്‍ സമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും. ലോകബാങ്കുമായി അമേരിക്കയില്‍ ചര്‍ച്ച നടത്തുമെന്നും വിവരമുണ്ട്. ക്യൂബയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മുഖ്യമന്ത്രിയെ അനുഗമിക്കും.


യുഎഇ സന്ദര്‍ശനത്തിന് മുഖ്യമന്ത്രിക്ക് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി അമേരിക്ക- ക്യൂബ സന്ദര്‍ശനത്തിന് തയാറെടുക്കുന്നത്. മുഖ്യമന്ത്രി അമേരിക്ക
Full Story
  26-04-2023
റോഡ് സുരക്ഷയുടെ എഐ ക്യാമറ വാങ്ങിയതില്‍ കോടികളുടെ കമ്മീഷന്‍ ഇടപാട് നടന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍
എഐ ക്യാമറ പദ്ധതിയുടെ മറവില്‍ നടന്ന കോടികളുടെ അഴിമതി തേച്ചുമാച്ച് കളയാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. കോടികളുടെ കമ്മീഷന്‍ ഇടപാട് നടന്ന പദ്ധതിയിലെ അഴിമതി ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ ആജ്ഞാനുവര്‍ത്തികളായ പൊലീസ് നടത്തുന്ന അന്വേഷണമല്ല വേണ്ടതെന്ന് കെ സുധാകരന്‍ പറഞ്ഞു. സാങ്കേതിക പരിജ്ഞാനം ഉള്ളവിദഗ്ദ്ധരെ ഉള്‍പ്പെടുത്തി ഒരു ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ജനങ്ങളെ ദ്രോഹിക്കുന്ന പദ്ധതി നടപ്പിലാക്കരുതെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു.


പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതിന് മുന്‍പ് അതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചെന്ന സര്‍ക്കാര്‍ വാദവും അതിന് ബലം നല്‍കുന്ന വാര്‍ത്തയും ഈ വര്‍ഷത്തെ
Full Story
  26-04-2023
ജനങ്ങളുമായി സംവദിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കഴിവ് അപാരമാണ് - ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'മന്‍ കി ബാത്' റേഡിയോ പരിപാടിയെ പ്രശംസിച്ച് ബോളിവുഡ് താരം ആമിര്‍ ഖാന്‍. രാജ്യത്തെ ജനങ്ങളുമായി സംവദിക്കുന്നതില്‍ പ്രധാനമന്ത്രിയുടെ കഴിവ് അപാരമാണെന്നും ആമിര്‍ ഖാന്‍ പറഞ്ഞു. മന്‍ കി ബാത് പ്രധാന സംഭവങ്ങള്‍ ചര്‍ച്ച ചെയ്യുന്നതോടൊപ്പം പുതിയ ചിന്തകളും നിര്‍ദേശങ്ങളും മുന്നോട്ട് വെയ്ക്കുന്നു. ഇങ്ങനെയാണ് ജനങ്ങളുമായി ആശയവിനിമയം നടത്തേണ്ടതന്നും ആമിര്‍ഖാന്‍ പറഞ്ഞു. ന്യൂഡല്‍ഹിയില്‍ മന്‍ കി ബാത്ത് @100 ദേശീയ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു ആമിര്‍.

ഒരു രാജ്യത്തെ നയിക്കുന്ന ആള്‍ ജനങ്ങളുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുക,ചിന്തകള്‍ മുന്നോട്ട് വയ്ക്കുക, നിര്‍ദ്ദേശങ്ങള്‍ നല്‍കുക, നയിക്കുക എന്നത് ആശയ വിനിമയത്തില്‍ പ്രധാനപ്പെട്ട കാര്യമാണ്. അങ്ങനെയാണ്
Full Story
  24-04-2023
കേന്ദ്രം കയറ്റുമതി വര്‍ധിപ്പിക്കാന്‍ കഷ്ടപ്പെടുന്നു; മറ്റു ചിലയാളുകളുടെ അധ്വാനം സ്വര്‍ണക്കടത്തിലാണ്: കേരളത്തില്‍ ബിജെപി വരും - നരേന്ദ്രമോദി
ബിജെപി ഭാവിയില്‍ കേരളം പിടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തില്‍ മത സമുദായത്തിനപ്പുറമുള്ള പിന്തുണ പ്രതീക്ഷിക്കുന്നെന്നും പ്രധാനമന്ത്രി കൊച്ചിയില്‍ നടക്കുന്ന യുവം പരിപാടിയില്‍ പറഞ്ഞു.
ഇന്ത്യയുടെ മാറ്റത്തിന് കാരണം യുവാക്കളാണ്. യുവാക്കളിലാണ് തന്റെ വിശ്വാസം. കേരളത്തിലെ യുവാക്കള്‍ രാജ്യാന്തര തലത്തില്‍ ഇന്ത്യയുടെ യശസുയര്‍ത്തുന്നുവെന്ന് യുവം വേദിയില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. ബിജെപി രാജ്യത്തെ കയറ്റുമതി വര്‍ധിപ്പിക്കാന്‍ രാപ്പകലില്ലാതെ കഷ്ടപ്പെടുകയാണെന്നും എന്നാല്‍ മറ്റുചിലയാളുകളുടെ അധ്വാനം സ്വര്‍ണക്കടത്തിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിലെ ചെറുപ്പക്കാരില്‍ നിന്ന് ഇത് ഒളിച്ചുവയ്ക്കാന്‍ സാധ്യമല്ല. അധികാരത്തിലിരിക്കുന്നവര്‍ എങ്ങനെയാണ് കേരളത്തിലെ
Full Story
  17-04-2023
കേരളത്തിന്റെ സില്‍വര്‍ ലൈന്‍ ട്രെയിനുമായി വന്ദേഭാരതുമായി താരതമ്യം ചെയ്യുന്നത് കണ്ണടച്ച് ഇരുട്ടാക്കലാണെന്ന് മന്ത്രി ശിവന്‍കുട്ടി
വന്ദേഭാരതിനെ സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി. എന്നാല്‍ പ്രതിദിനം നൂറിലേറെ സര്‍വീസ് നടത്തുന്ന സില്‍വര്‍ ലൈനും വിരലിലെണ്ണാവുന്ന സര്‍വീസ് നടത്തുന്ന വന്ദേ ഭാരതുമായി പകരം വയ്ക്കാന്‍ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കലാണെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

വന്ദേഭാരത് എക്സ്പ്രസിന്റെ വേഗതയുടെ കാര്യത്തിലെ ആശങ്കകളും സില്‍വര്‍ ലൈന്‍ വേണമെന്ന് പറയുന്നതിലെ ആവശ്യകതയും അദ്ദേഹം പങ്കുവെച്ചു.വന്ദേഭാരത് ഇന്ന് നടത്തിയ പരീക്ഷണയാത്രയില്‍ തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്കെത്താന്‍ ഏഴ് മണിക്കൂറും പത്ത് മിനിറ്റുമാണെടുത്തത്. രാജധാനിയോടും ജനശതാബ്ദിയോടും താരതമ്യം ചെയ്യാവുന്ന സമയമാണിതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ട്രെയിന്‍ പുറപ്പെടുവാനും വരുവാനും പ്ലാറ്റ് ഫോമുകളുടെ എണ്ണം
Full Story
  11-04-2023
കറുപ്പിനെ അലര്‍ജിയുള്ള ഏകാധിപതിയാണ് എല്ലാം തീരുമാനിക്കുന്നത്: രാഹുല്‍ഗാന്ധിയുടെ വേദിയില്‍ നടന്‍ ജോയ് മാത്യുവിന്റെ പ്രസംഗം
വയനാട്ടില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന പൊതുസമ്മേളന വേദിയില്‍ നടന്‍ ജോയ് മാത്യു. കമ്മ്യൂണിസ്‌റ് പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ജോയ് മാത്യു. കൊല്ലുന്നതിന് മുമ്പ് വരെ സഖാവ് എന്ന് വിളിക്കും. കറുപ്പിനെ അലര്‍ജിയുള്ള ഏകാധിപതിയാണ് ഇപ്പോള്‍ എല്ലാം തീരുമാനിക്കുന്നത്. അനീതിക്കെതിരെ കമ എന്ന് മിണ്ടാത്തവരാണ് സൂപ്പര്‍ സ്റ്റാറുകള്‍. പക്ഷെ ജനങ്ങള്‍ക്ക് വേണ്ടി ഞാന്‍ സംസാരിക്കും.


തെറ്റ് കണ്ടാല്‍ ചൂണ്ടിക്കാട്ടുന്ന ഒറ്റയാള്‍ പോരാളിയാണ് രാഹുല്‍ ഗാന്ധി. ഇന്ന് ഇന്ത്യ ഉറ്റുനോക്കുന്നത് രാഹുല്‍ ഗാന്ധിയെയാണ്. അദ്ദേഹത്തിന് ഐക്യദാര്‍ഢ്യം പ്രാധ്യാപിക്കേണ്ടത് ജനങ്ങളുടെ അവകാശമാണ്. കല രണ്ടാമതാണ് വലുത് ആദ്യം ആവശ്യം സമൂഹമാണ്.

ന്യായാധിപന്മാരും കോടതിയും ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന
Full Story
  10-04-2023
നിയമസഭയിലെ പിടിവലി: എന്റെ കൈ പൊട്ടിയില്ലെന്ന എന്ന പ്രസ്താവന പിന്‍വലിക്കണം: കെ കെ രമ വക്കീല്‍ നോട്ടീസ് അയച്ചു
കൈ പൊട്ടിയില്ലെന്ന പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എം.വി ഗോവിന്ദന് കെ കെ രമ MLAയുടെ വക്കീല്‍ നോട്ടീസ്. നിയമസഭയില്‍ സ്പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘര്‍ഷത്തില്‍ കെകെ രമയുടെ കൈയ്ക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ കൈയ്ക്ക് പരിക്കില്ലെന്ന എം വി ഗോവിന്ദന്റെ പ്രസ്താവന അപകീര്‍ത്തിപ്പെടുത്തുന്നതാണ് എന്ന് കാണിച്ചാണ് രമ വക്കീല്‍ നോട്ടീസ് അയച്ചത്.

പ്രസ്താവന പിന്‍വലിച്ച് എം വി ഗോവിന്ദന്‍ മാപ്പുപറയണമെന്നും അല്ലാത്തപക്ഷം മാനനഷ്ടക്കേസുമായി മുന്നോട്ടുപോകുമെന്നും വക്കീല്‍ നോട്ടീസില്‍ കെ കെ രമ വ്യക്തമാക്കുന്നു. നിയമസഭയില്‍ സ്പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘര്‍ഷത്തില്‍ കൈയ്ക്ക് പരിക്കേറ്റ കെകെ രമ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

അതേസമയം രമയുടെ കൈയ്ക്ക് പരിക്കില്ല
Full Story
  07-04-2023
സ്വിഫ്റ്റ് കമ്പനിയെ പ്രോത്സാഹിപ്പിച്ചാല്‍ കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ വിധിക്കുന്നത് ദയാവധെ - കെ.സുധാകരന്‍ എംപി
സര്‍ക്കാരിന്റെയും മാനേജ്മെന്റിന്റെയും കെടുകാര്യസ്ഥതയ്ക്കും പിടിപ്പുകേടിനും ശിക്ഷിക്കുന്നത് പാവപ്പെട്ട തൊഴിലാളികളെയാണ്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ബാദ്ധ്യതയില്ലെന്ന സര്‍ക്കാര്‍ നിലപാട് കടുത്ത തൊഴിലാളി വഞ്ചനയാണ്. സുശീല്‍ഖന്ന റിപ്പോര്‍ട്ടിലെ അശാസ്ത്രീയമായ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കി കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ ദ്രോഹിക്കാനാണ് സര്‍ക്കാരിന് താല്‍പ്പര്യം.


17.5 ശതമാനം ബസുകളും കെ.എസ്.ആര്‍.ടി.സിയില്‍ സര്‍വീസ് നടത്തുന്നില്ല. പ്രായോഗികമല്ലാത്ത ഡ്യൂട്ടി പാറ്റേണാണ് ഇപ്പോഴും നിലവിലുള്ളത്. സൂപ്പര്‍ക്ലാസ് സര്‍വ്വീസുകള്‍ നടത്താന്‍ ഓരോ വര്‍ഷവും ചുരുങ്ങിയത് 1000 ബസ്സുകളെങ്കിലും പുതുതായി വേണം. കോടികള്‍ വിലയുള്ള കെ.എസ്.ആര്‍.ടി.സിയുടെ ആസ്തികള്‍ പലതും സിപിഎം നിയന്ത്രിത സ്ഥാപനങ്ങള്‍ക്ക്
Full Story
[9][10][11][12][13]
 
-->




 
Close Window